ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് ദേവി ശ്രീ പ്രസാദിനെതിരെ കേസെടുത്തു

അടുത്തിടെ പുറത്തിറങ്ങിയ ഒ പാരി എന്ന ഗാനത്തിൽ ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് സംഗീതസംവിധായകൻ ദേവി ശ്രീ പ്രസാദിനെതിരെ ഹൈദരാബാദ് സിറ്റി പോലീസ് കേസെടുത്തു. പ്രധാനമായും തെലുങ്ക് സിനിമാ വ്യവസായത്തിൽ പ്രവർത്തിക്കുന്ന നടനും സാമൂഹിക പ്രവർത്തകയുമായ കരാട്ടെ കല്യാണിയാണ് കേസ് ഫയൽ ചെയ്തത്. ടി സീരീസും ഗുൽഷൻ കുമാറും ചേർന്ന് പുറത്തിറക്കിയ ഒരു സ്വതന്ത്ര ഗാനമാണ് ഈ ഗാനം. യൂട്യൂബിൽ നിലവിൽ 20 ദശലക്ഷത്തിലധികം വ്യൂസുണ്ട്. ഗാനം യുട്യൂബിൽ നിന്ന് നീക്കം ചെയ്യണമെന്നും ദേവി ശ്രീ പ്രസാദ് പരസ്യമായി മാപ്പ് പറയണമെന്നും താരം ആവശ്യപ്പെട്ടു. മതം, വംശം, …

Read More

മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും തങ്ങളുടെ ബന്ധം ഔദ്യോഗികമായി പ്രഖ്യാപിച്ചു

  നടൻ മഞ്ജിമ മോഹനും ഗൗതം കാർത്തിക്കും അവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലുകളിലെ ഒരു കൂട്ടം ഫോട്ടോകളിലൂടെ തങ്ങളുടെ ബന്ധം ഔദ്യോഗികമാക്കി. താരങ്ങൾ പരസ്പരം ഡേറ്റിംഗ് നടത്തുന്നതിനെക്കുറിച്ച് അടുത്തിടെ നിരവധി അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. മുത്തയ്യയുടെ ദേവരാട്ടത്തിൽ (2019) ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. തങ്ങളുടെ വിവാഹത്തെക്കുറിച്ച് അവർ ഇതുവരെ പ്രഖ്യാപനം നടത്തിയിട്ടില്ല. പ്രൊഫഷണൽ രംഗത്ത്, ഈ വർഷം വിഷ്ണു വിശാലിന്റെ എഫ്‌ഐആറിലാണ് മഞ്ജിമ അവസാനമായി കണ്ടത്. 1947 ആഗസ്റ്റ് 16, യുദ്ധസതം എന്ന ചിത്രത്തിലാണ് ഗൗതം അവസാനമായി അഭിനയിച്ചത്.

Read More

സാമന്തയ്ക്ക് മയോസിറ്റിസ് ഉണ്ടെന്ന് സ്ഥിരീകരിച്ചു

  തനിക്ക് ഓട്ടോ ഇമ്മ്യൂൺ അവസ്ഥ മയോസിറ്റിസ് ആണെന്ന് കണ്ടെത്തിയെന്നും യശോദ ട്രെയിലറിന് മികച്ച പ്രതികരണത്തിന് ആരാധകരോട് നന്ദിയുണ്ടെന്നും നടി സാമന്ത റൂത്ത് പ്രഭു അറിയിച്ചു. നടി തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽ ഈ വാർത്ത സ്ഥിരീകരിച്ചു, ഇത് അവരുടെ ആരാധകരെ നിരാശരാക്കി. ഒരു ഡബ്ബിംഗ് സെഷനിൽ നിന്ന് ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് സാമന്ത ഇങ്ങനെ എഴുതി: “‘യശോദയുടെ ട്രെയിലറിന് നിങ്ങള്‍ നല്‍കിയ പിന്തുണ എന്നെ അമ്പരപ്പിക്കുന്നു. നിങ്ങള്‍ നല്‍കിയ സനേഹത്തിന് നന്ദി അറിയിക്കുകയാണ്. ഈ ശക്തിയാണ് ജീവിതത്തിൽ വരുന്ന പ്രതിസന്ധികളെ നേരിടാന്‍ എനിക്ക് സഹായകമാകുന്നത്. …

Read More

നടൻ സലിം ഘൗസ് അന്തരിച്ചു

പ്രമുഖ ടെലിവിഷൻ നടനും ചലച്ചിത്ര നടനുമായ സലിം ഘൗസ് വ്യാഴാഴ്ച മുംബൈയിൽ അന്തരിച്ചു. അദ്ദേഹത്തിന് 70 വയസ്സായിരുന്നു.1952 ജനുവരി 10 ന് ചെന്നൈയിൽ ജനിച്ച സലിം, 1978-ൽ സ്വർഗ് നരക് എന്ന ചിത്രത്തിലൂടെ തന്റെ അഭിനയ യാത്ര ആരംഭിച്ചു, തുടർന്ന് ചക്ര (1981), സാരാൻഷ് (1984), മോഹൻ ജോഷി ഹാസിർ ഹോ! (1984), മറ്റുള്ളവയിൽ അഭിനയിച്ചു. സുബഹ് എന്ന ടിവി പരമ്പരയിലൂടെയാണ് അദ്ദേഹം ജനപ്രീതി നേടിയത്. സംവിധായകൻ ശ്യാം ബെനഗലിനോടൊപ്പം പ്രവർത്തിച്ച അദ്ദേഹം ഭാരത് ഏക് ഖോജ് എന്ന പരമ്പരയിൽ രാമൻ, കൃഷ്ണൻ, ടിപ്പു …

Read More

സൂപ്പര്‍ ഹീറോ വന്നിരിക്കുന്നു എന്ന് രാജമൗലി

ടൊവിനോ തോമസിനെയും മിന്നല്‍ മുരളി ചിത്രത്തെയും അഭിനന്ദിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പര്‍ ഹീറോയെന്നും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പര്‍ ഹീറോ വന്നിരിക്കുകയായണെന്നും രാജമൗലി പറഞ്ഞു. ആര്‍ആര്‍ആര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സംവിധാകനും രാചരണും ജൂനിയര്‍ എന്‍ടിആറും തിരുവനന്തപുരത്ത് എത്തിയത്. ‘ടൊവി സര്‍’ എന്ന് സംബോധന ചെയ്താണ് രാം ചരണ്‍ ടൊവിനോയെ സ്വീകരിച്ചത്. ടൊവിനോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്ന ആരവം തന്നെയാണ് നിങ്ങളുടെ അംഗീകാരമെന്നും രാം ചരണ്‍ പറഞ്ഞു. സഹോദരനെ പോലെയാണ് ടൊവീനോയെന്ന് എന്‍ടിആര്‍ അഭിപ്രായപ്പെട്ടു. …

Read More

ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി

തന്റെ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ ആരധകര്‍ക്കൊപ്പം തിയേറ്ററിലിരുന്ന് കണ്ട് സായ് പല്ലവി. എന്നാല്‍ വേഷം മാറി എത്തിയ സായ് പല്ലവിയെ ആരും തിരിച്ചറിഞ്ഞില്ല. ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നടി പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത്. ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് താരം തിയേറ്ററിലേക്ക് എത്തുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ശേഷം കാറില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തിയത്. …

Read More

83-യെ പ്രശംസിച്ച് രജനികാന്ത്

രണ്‍വീര്‍ സിംഗ് നായകനായി എത്തിയ ’83’ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത്. ”വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം” എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ ’83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും രജനികാന്ത് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ദേവിന്റെയും കഥയാണ് 83. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് 83. ഡിസംബര്‍ 24ന് റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം …

Read More

പുഷ്പ റിലീസിനെക്കുറിച്ച് സുരേഷ് ഗോപി

അല്ലു അര്‍ജുന്‍ ചിത്രം ‘പുഷ്പ’യുടെ പ്രദര്‍ശനങ്ങള്‍ കേരളത്തില്‍ പലയിടങ്ങളിലും തടസപ്പെട്ടിരുന്നു. സാങ്കേതിക കാരണങ്ങളാല്‍ തെലുങ്ക് ചിത്രത്തിന്റെ തമിഴ് പതിപ്പാണ് കേരളത്തിലെ തീയേറ്ററുകള്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ചിത്രത്തിന്റെ പ്രദര്‍ശനങ്ങള്‍ തടസ്സപ്പെട്ടത്. ഈ സാഹചര്യത്തില്‍ ആരും ഈ ചിത്രത്തിനോട് ഒരു വൈമുഖ്യമോ എതിര്‍പ്പോ പ്രകടിപ്പിക്കരുതെന്ന അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നിരിക്കുകയാണ് സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപി. ഫെയ്‌സ്ബുക്കിലൂടെയാണ് താരം അഭ്യര്‍ത്ഥനയുമായി രംഗത്ത് വന്നത്. സിനിമ വ്യവസായത്തിന് തീയേറ്ററുകള്‍ തീര്‍ച്ചയായും സജീവമാകണമെന്നും ഈയൊരു പ്രതിസന്ധി ഘട്ടത്തില്‍ മലയാളം – തമിഴ് എന്ന വേര്‍തിരിവില്‍ ആരും തീയേറ്റര്‍ ജീവനക്കാരെയും അവരുടെ അന്നത്തെയും …

Read More

11 വയസുമുതല്‍ പോണ്‍ വീഡിയോ കാഴ്ച്ച: ബില്ലി ഐലിഷ്

പോണ്‍ വീഡിയോകളുടെ അടിമയായതിനെക്കുറിച്ചും അത് തന്റെ ജീവിതത്തില്‍ ഉണ്ടാക്കിയ പ്രശ്‌നങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞിരിക്കുകയാണ് ഗ്രാമി ജേതാവായ ഗായിക ബില്ലി ഐലിഷ്. അശ്ലീല വീഡിയോ കാണുന്നതില്‍ വല്ലാത്ത ആസക്തിയായിരുന്നു 11 വയസു മുതല്‍ ഉണ്ടായിരുന്നത്. എന്നാല്‍ ഡേറ്റിംഗ് തുടങ്ങിയപ്പോള്‍ അത് തന്നെ കുഴപ്പത്തിലാക്കി. സിറിയസ് എക്‌സ്എം റേഡിയോയിലെ ഹോവാര്‍ഡ് സ്റ്റേണ്‍ ഷോയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അത് എത്രമാത്രം അപമാനകരമായിരുന്നു എന്ന് ഇപ്പോള്‍ ഞാന്‍ തിരിച്ചറിയുന്നു. ഇത് ശരിക്കും തന്റെ തലച്ചോറിനെ നശിപ്പിച്ചു. അത്രയധികം പോണ്‍ കാണാനിടയായതില്‍ തനിക്ക് വളരെയധികം ബുദ്ധിമുട്ട് തോന്നി. താന്‍ കണ്ട ചില വീഡിയോകള്‍ …

Read More

‘കുറുപ്പും’ ‘മരക്കാറും’ തീയേറ്ററില്‍ നിന്നും പിന്‍വലിക്കും

ഒടിടിയില്‍ റിലീസ് ചെയ്തതിന് പിന്നാലെ ‘കുറുപ്പ്’ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകള്‍ തീയേറ്ററില്‍ നിന്നും പിന്‍വലിക്കുമെന്ന് അറിയിച്ച് ഫിയോക്. രണ്ട് സിനിമകളും മുന്‍കൂട്ടിയുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് തീയേറ്ററില്‍ നിന്നും മാറ്റുന്നതെന്നും ഫിയോക് പ്രസിഡന്റ് വിജയകുമാര്‍ ് പറഞ്ഞു. മരക്കാര്‍ 17 ദിവസം തീയേറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയില്‍ പ്രദര്‍ശിപ്പിക്കുമെന്ന് മന്ത്രിയുടെ മുന്നില്‍ വച്ച് ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മരക്കാര്‍ തീയേറ്ററില്‍ നിന്നും പോകുന്നത്. അത് സ്വാഭാവികമായ തീരുമാനമാണെന്നും വിജയകുമാര്‍ വ്യക്തമാക്കി. ഡിസംബര്‍ 15നാണ് ദുല്‍ഖല്‍ സല്‍മാന്‍ നായനായ ചിത്രം കുറുപ്പ് ഒടിടിയില്‍ …

Read More
error: Content is protected !!