സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി
കൊച്ചി: ടിക് ടോക്കിലൂടെയും നൃത്ത പ്രകടനത്തിലൂടെയും നിരവധി ആരാധകരെ വാരിക്കൂട്ടിയ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ സോമശേഖറാണ് വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. വിവാഹ വിവരം ആരാധകരെ അറിയിച്ച് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ ക്ഷണക്കത്തും പങ്കുവെച്ചിരുന്നു.
Read More