ഇത് ഒരു ‘കംപ്ലീറ്റ് ഫഹദ് ഫാസില്‍ എന്റർടൈൻമെന്റ്’; ‘ട്രാന്‍സ്’ റിവ്യൂ

  ആരാധകരുടെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫഹദ് – നസ്രിയ ചിത്രം ‘ട്രാന്‍സ്’ തീയേറ്ററുകളില്‍ ആദ്യ റിലീസ് കെങ്കേമമായി. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനവും നിർമാണവും ചെയ്യുന്ന ചിത്രത്തിൽ അമല്‍ നീരദാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അതേസമയം വിവാഹത്തിന് ശേഷം ആദ്യമായി ഫഹദും നസ്രിയയും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ ആരാധകരും തുടക്കം മുതലുള്ള ആകാംഷയും ആവേശവും കൈവിട്ടിലെന്നു തന്നെ പറയാം. ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്രതികരണത്തിലും ആ ആവേശം കാണാനാകും. ചിത്രം മൊത്തത്തിൽ ഒരു ‘ഫഹദ് ഫാസില്‍ എന്റർടൈൻമെന്റ്’ എന്ന് …

Read More

സംവിധായകൻ വെട്രിമാരൻ നിർമ്മണരംഗത്തേക്ക്; ‘സംഘതലൈവൻ’ ട്രെയിലർ പുറത്ത്

  പ്രശസ്ത സംവിധായകൻ വെട്രിമാരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സംഘതലൈവൻ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മണിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് നായകൻ. അതേസമയം അമല പോൾ ചിത്രമായ ആടയിൽ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം മെയിൽ പ്രദർശനത്തിന് എത്തും.

Read More

സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി

  കൊച്ചി: ടിക് ടോക്കിലൂടെയും നൃത്ത പ്രകടനത്തിലൂടെയും നിരവധി ആരാധകരെ വാരിക്കൂട്ടിയ സൗഭാഗ്യ വെങ്കിടേഷ് വിവാഹിതയായി. സൗഭാഗ്യയോടൊപ്പം നൃത്തത്തിലും ടിക് ടോക് വീഡിയോകളിലുമൊക്കെ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ സോമശേഖറാണ് വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. വിവാഹ വിവരം ആരാധകരെ അറിയിച്ച് സൗഭാഗ്യ ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ ക്ഷണക്കത്തും പങ്കുവെച്ചിരുന്നു.

Read More

പ്രശസ്ത കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു

  പ്രശസ്ത കന്നട നടി കിഷോരി ബല്ലാല്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. പ്രായാധിക്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ബെംഗളുരുവിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 2004 ല്‍ പുറത്തിറങ്ങിയ ഷാരൂഖ് ഖാൻ നായകനായ ചിത്രം ‘സ്വദേശി’ലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട കിഷോരി വിവിധ ഭാഷകളിലായി 75 ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഭരതനാട്യം നര്‍ത്തകന്‍ എന്‍ ശ്രീപതി ബല്ലാല്‍ ആണ് ഭര്‍ത്താവ്.   1960 കളിലാണ് കിഷോരി വെള്ളിത്തിരയിലെത്തുന്നത്. ‘ഇവളെന്ത ഹെന്തത്തി’ ആണ് ആദ്യ ചിത്രം. റാണി മുഖര്‍ജി – പൃഥ്വി രാജ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തിയ …

Read More

സിനിമാ ചിത്രീകരണത്തിനിടെ നടൻ അജിത്തിന് പരുക്ക്

  തമിഴകത്ത് ആരാധക സമ്പത്തിന്റെ കാര്യത്തിൽ മുൻനിരയിലുള്ള താരമാണ് തല എന്ന് വിശേഷിപ്പിക്കുന്ന നടൻ അജിത്ത്. അജിത്തിന്റെ മാസ്സ് കലർന്ന സിനിമകള്‍ക്കായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിയ്ക്കാറുള്ളത്. ‘വലിമൈ’ എന്ന് പേരിട്ടിരിക്കുന്ന സിനിമയിലാണ് അജിത്ത് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ഇപ്പോഴിതാ വലിമൈയുടെ ചിത്രീകരണത്തിനിടെ അജിത്തിന് പരുക്കേറ്റതായാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ട്. വലിമൈയില്‍ ഒരു പൊലീസ് ഓഫീസറായിട്ടാണ് അജിത്ത് എത്തുന്നത്. ചിത്രത്തിനു വേണ്ടിയുള്ള ഒരു ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെയാണ് അജിത്തിന് ഇപ്പോൾ പരുക്കേറ്റത്. അജിത്തിന് പരുക്കേറ്റതിനെ തുടര്‍ന്ന് വലിമൈയുടെ ചിത്രീകരണം തല്‍ക്കാലം നിര്‍ത്തിവെച്ചിരിക്കുകയാണ്. അതേസമയം സംഭവം പുറത്തുവന്നതോടെ …

Read More

താരദമ്പതികളെ വരവേൽക്കാനരുങ്ങി ആരാധകർ; ‘ട്രാൻസ്’ നാളെ മുതൽ

  നീണ്ട ഇടവേളക്ക് ശേഷം സംവിധാന രംഗത്തേക്ക് വീണ്ടും എത്തുന്ന അൻവർ റഷീദിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാൻസ്. മലയാളത്തിന്റെ പ്രിയ താരം ഫഹദ്ഫാസിൽ നായകനായെത്തുന്ന ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ എത്തും. പ്രേഷകരുടെ പ്രിയ താര ജോഡികളും താര ദമ്പതികളുമായ ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരും …

Read More

സാരിയുടെ പിന്നിലെ രഹസ്യം പങ്കുവച്ച് നടി അനുപമ പരമേശ്വരന്‍

  മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാള സിനിമാപ്രേമികളുടെ ഹൃദയത്തിലേക്ക് എത്തിയ സുന്ദരിയായിരുന്നു അനുപമ പരമേശ്വരന്‍. ഇന്ന് പിറന്നാള്‍ ആഘോഷിക്കുകയാണ് അനുപ. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഒരു ചിത്രം പുറത്ത് വിട്ടത്. തന്റെ പിറന്നാളിനെ കുറിച്ച് അനുപമ തന്നെയാണ് പറഞ്ഞിരിക്കുന്നത്. തനിക്ക് ഇന്ന് 24 വയസ് ആയെന്ന കാര്യവും നടി സൂചിപ്പിച്ചിട്ടുണ്ട്. നടി പേര്‍ളി മാണി തനിക്ക് സാരി കൊടുത്തു. ഇത്രയും മനോഹരമായ സാരി തന്നതിന് പേര്‍ളിയ്ക്ക് അനുപമ കടപ്പാടും നല്‍കിയിട്ടുണ്ട്.

Read More

ഫാഷന്‍ വീക്കില്‍ വീണ്ടും തിളങ്ങി മാളവിക മോഹനന്‍

  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നടന്ന ലാക്മി ഫാഷന്‍ വീക്കില്‍ വലിയ ശ്രദ്ധ നേടിയ താരങ്ങളിലൊരാളായിരുന്നു മലയാളി നടി മാളവിക മോഹനന്‍. റാംപുകള്‍ക്ക് പുറത്ത്, ഫിലിം അവാര്‍ഡ് പോലുള്ള വേദികളിലും തന്റെ ഫാഷന്റെ കാര്യത്തില്‍ ഏറെ ശ്രദ്ധയുള്ള മോഡലുമാണ്. ഇപ്പോഴിതാ ലാക്മി ഫാഷന്‍ വീക്കിന്റെ പുതിയ എഡിഷനിലും വലിയ ശ്രദ്ധ നേടാന്‍ കഴിഞ്ഞിരിക്കുകയാണ് മാളവികയ്ക്ക്. ഛായാഗ്രാഹകന്‍ അഴകപ്പന്‍ സംവിധാനം ചെയ്ത ‘പട്ടം പോലെ’ എന്ന മലയാളചിത്രത്തിലൂടെയായിരുന്നു മാളവികയുടെ സിനിമാപ്രവേശം. കന്നഡയിലും തമിഴിലും തെലുങ്കിലും ഹിന്ദിയിലും പിന്നീട് ചിത്രങ്ങള്‍ ചെയ്തു.

Read More

ഇനി കളികൾ വേറെ ലെവൽ റിമ കല്ലിങ്കൽ ബോളിവുഡിലേക്ക്…!

  മുംബൈ: നടി റിമ കല്ലിങ്കൽ അഭിനയിക്കുന്ന ഹിന്ദി വെബ് സീരിസിന്റെ ട്രെയ്ലർ പുറത്തിറങ്ങി. ‘സിന്ദഗി ഇൻ ഷോർട്’ എന്ന് പേരുള്ള ഏഴ് കഥകളടങ്ങിയ വീഡിയോകളായിട്ടാണ് സീരിസ് എത്തുന്നത്. ‘സണ്ണി സൈഡ് ഊപർ’ എന്ന വീഡിയോ സീരിസിലാണ് റിമ അഭിനയിക്കുന്നത്. വിജേത കുമാറാണ് റിമയുടെ സണ്ണി സൈഡ് ഊപർ സംവിധാനം ചെയ്യുന്നത്. സ്മൃതിക പാണിഗ്രഹി, താഹിറ കശ്യപ് ഖുറാന, ഡോ. വിനയ് ഛവാൽ, ഗൗതം ഗോവിന്ദ് ശർമ്മ, പുനർവാസു നായിക്, രാകേഷ് സെയിൻ, എന്നിവരാണ് മറ്റ് വീഡിയോകൾ സംവിധാനം ചെയ്യുന്നത്.സഞ്ജയ് കപൂർ, ഇഷ തൽവാർ …

Read More

‘പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല ആഷിഖ് അബു’; ഹരീഷ് പേരടി

  കൊച്ചി: കരുണ സംഗീതനിശയുമായി ബന്ധപ്പെട്ട് വിവാദങ്ങളാൽ മൂടപ്പെടുന്ന സംവിധായകന്‍ ആഷിഖ് അബുവിന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി രംഗത്ത്. ‘താൻ അറിയുന്ന ആഷിഖ് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ലെന്നും മറിച്ച് പണത്തിന്റെ കാര്യത്തിൽ കൃത്യതയും സത്യസന്ധതയും വെച്ചു പുലർത്തുന്ന ആളാണെന്നും’ ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റ്ന്റെ പൂർണ്ണ രുപം ”ഗ്യാങ്സ്റ്റർ എന്ന ഒരു സിനിമയിലാണ് ഞാൻ ആഷിക്കിന്റെ കൂടെ വർക്ക് ചെയ്തത്…ഞാൻ അറിയുന്ന ആഷിക്ക് ആരുടെയും പോക്കറ്റിൽ നിന്ന് കൈയ്യിട്ട് വാരുന്ന ആളല്ല…മറിച്ച് പണത്തിന്റെ …

Read More
error: Content is protected !!