ഫഹദും നസ്രിയയും പിന്നെ ഓറിയോയും ! പുതിയ ചിത്രം സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ഫഹദ് ഫാസിലും നസ്രിയയും. ഇരുവരും വീണ്ടുമൊന്നിച്ച് അഭിനയിക്കുന്ന ട്രാന്‍സ് എന്ന ചിത്രം റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിൽ സജീവമാണ് ഇരുവരും. ഇപ്പോഴിതാ ഫഹദിനൊപ്പമുളള നസ്രിയയുടെ പുതിയ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇത്തവണ ഫഹദിനും നസ്രിയയ്ക്കുമൊപ്പം ഓറിയോയും ഉണ്ട് . കുഞ്ഞിനെ പോലെ നസ്രിയ പരിപാലിക്കുന്ന വളര്‍ത്തുനായയാണ് ഓറിയോ. ഈയിടെ ഫഹദ് നസ്രിയയ്ക്കു നല്കിയ ഗിഫ്റ്റാണ് ഓറിയോയെന്ന് നസ്രിയ തുറന്നുപറഞ്ഞിരുന്നു. കുടുംബത്തിനൊപ്പം ഓറിയോയുടെ വിശേഷങ്ങളും നസ്രിയ എപ്പോഴും പങ്കുവെക്കാറുണ്ട്. വിവാഹ ശേഷം അഞ്ജലി മേനോന് സംവിധാനം ചെയ്ത കൂടെയിലൂടെയാണ് നസ്രിയ തിരിച്ചെത്തിയത്. …
Read More