700 കോടി ബഡ്ജറ്റില്‍ രാമായണ

ദംഗല്‍ എന്ന ആമിര്‍ ഖാന്‍ ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് നിതേഷ് തിവാരി. ഗുസ്തി പ്രമേയമാക്കി ഒരുക്കിയ ചിത്രം ലോകമെമ്പാടുമുളള തിയ്യേറ്ററുകളില്‍ നിന്നായി ബ്ലോക്ക്ബസ്റ്റര്‍ വിജയമാണ് നേടിയത്. ദംഗലിന് ശേഷം ചിച്ചോരെ എന്ന സിനിമയും സംവിധായകന്റെതായി വിജയമായി. സുശാന്ത് സിംഗ് രജ്പുത്തും ശ്രദ്ധ കപൂറുമാണ് സിനിമയില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്. 2019ല്‍ മികച്ച ഹിന്ദി ചിത്രത്തിനുളള ദേശീയ പുരസ്‌കാരം ചിച്ചോരെ നേടിയിരുന്നു ചിച്ചോരയ്ക്ക് ശേഷമാണ് രാമായണ എന്ന ബിഗ് ബഡ്ജറ്റ് ചിത്രം സംവിധായകന്‌റെതായി വാര്‍ത്തകളില്‍ നിറഞ്ഞത്. വലിയ കാന്‍വാസില്‍ ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് തിരക്കഥ …

Read More

പ്രഭാസിന്റെ സലാറില്‍ മോഹന്‍ലാൽ ഇല്ല

ബിഗ് ബജറ്റ് ചിത്രം സലാറില്‍ ജഗപതി ബാബു. രാജമനാര്‍ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ഈ കഥാപാത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. തിരക്കഥയും പ്രശാന്ത് തന്നെ. ശ്രുതി ഹാസനാണ് നായിക.

Read More

തെലുങ്കില്‍ ‘ബോബി’ ബിജു മേനോന്‍,ലൂസിഫര്‍ എത്തുക മാറ്റങ്ങളോടെ

മോഹന്‍ലാല്‍ – പൃഥ്വിരാജ് സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ ബിജു മേനോന്‍ വില്ലനായി എത്തുന്നു. വിവേക് അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാകും ബിജു മേനോന്‍ പുനരവതരിപ്പിക്കുക. തെലുങ്ക് മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. ഗോഡ്ഫാദര്‍ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന പേര്. സ്റ്റീഫന്‍ നെടുമ്പളളിയായി ചിരഞ്ജീവി എത്തുമ്പോള്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച വേഷത്തില്‍ നയന്‍താര എത്തും. മലയാളത്തില്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായി തെലുങ്കില്‍ സല്‍മാന്‍ ഖാന്‍ അതിഥി താരമായി എത്തുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ചിരഞ്ജീവിയുടെ ബാനറിനൊപ്പം സൂപ്പര്‍ ഗുഡ് ഫിലിംസും ഗോഡ്ഫാദറിന്റെ നിര്‍മാതാക്കളായുണ്ട്.

Read More

ആരുമറിയാതെ നിശ്ചയം നടത്തി വിക്കിയും കത്രീനയും.

ബോളിവുഡിലെ യുവനടന്‍ വിക്കി കൗശലും കത്രിന കൈഫും ആരുമറിയാതെ വിവാഹനിശ്ചയം നടത്തിയതായി റിപ്പോർട് . ഇരുവരും പ്രണയത്തിലാണെന്ന ഗോസിപ്പ് പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. എന്നാല്‍ നാളിതുവരെ വിക്കിയും കത്രീനയും തങ്ങള്‍ക്കിടയില്‍ പ്രണയമുണ്ടെന്നോ ഇല്ലെന്നോ പ്രതികരിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തങ്ങളുടെ ഭാവനയ്ക്ക് അനുസരിച്ച് ഓരോരുത്തരും കഥകള്‍ സൃഷ്ടിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രണയ വിവാഹത്തിന് വഴി മാറുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രുവരും മോതിരം കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍ പറുന്നത്. അതേസമയം റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള യാതൊരു സ്ഥിരീകരണവും ഇതുവരെ ലഭ്യമായിട്ടില്ല. R

Read More

വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം

വിഘ്നേഷുമായുള്ള നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് ലേഡിസൂപ്പർ സ്റ്റാർ ഒരു അഭിമുഖത്തിലാണ് പറയുന്നത്. ”വീട്ടുകാർ മാത്രമാണ് പങ്കെടുത്തതെന്നു വളരെ ലളിതമായിട്ടാണ് നിശ്ചയം നടന്നതെന്നും” ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞു. എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഘ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്

Read More

ശാലിനി വീണ്ടു അഭിനയരംഗത്തേക്ക്

ശാലിനി വീണ്ടും സിനിമയിൽ എത്തുകയാണ്. മണിരത്നം ചിത്രമായ ‘പൊന്നിയിൻ സെൽവനിൽ’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണെങ്കിൽ 20 വർഷത്തിന് ശേഷമാണ് നടി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.

Read More

ഷാരൂഖ് ഖാന്റെ മകള്‍ സുഹാന സിനിമയിലേക്ക്

നാളുകളായി ആരാധകര്‍ കാത്തിരുന്നൊരു അരങ്ങേറ്റമായിരുന്നു ഷാരൂ ഖാന്റെ മകള്‍ സുഹാന ഖാന്റേത്. ഇന്നല്ലെങ്കില്‍ നാളെ സുഹാന സിനിമയിലേക്ക് എത്തുമെന്ന് ഉറപ്പായിരുന്നു. അഭിനയവും സിനിമയുമൊക്കെയായിരുന്നു സുഹാന പഠിച്ചിരുന്നത്. പഠനത്തിന്റെ ഭാഗമായി ചെയ്ത നാടകങ്ങളും ഷോര്‍ട്ട് ഫിലിമുമെല്ലാം നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. ബോളിവുഡിലെ ഏറ്റവും വിലയ താരത്തിന്റെ മകളുടെ അരങ്ങേറ്റത്തിന് ആരാകും വഴിയൊരുക്കുക എന്നത് മാത്രമായിരുന്നു അറിയാനുണ്ടായിരുന്നത് ഇപ്പോഴിതാ ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബോളിവുഡിലെ ഹിറ്റ് മേക്കറായ സോയ അക്തറുടെ ചിത്രത്തിലൂടെയായിരിക്കും സുഹാനയുടെ അരങ്ങേറ്റം എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പിങ്ക് വില്ലയാണ് …

Read More

ലിയാൻഡർ പേസും കിം ശർമയും ഡേറ്റിംഗിലാണോ? ഗോവയിലെ ചിത്രങ്ങൾ വൈറൽ

ബോളിവുഡ് താരങ്ങളുമായി ഡേറ്റിംഗ് നടത്തുന്ന കായിക വ്യക്തിത്വങ്ങൾ പുതിയതല്ല. ലിസ്റ്റിൽ ഒരു പുതിയ ഡ്യുവോ ഉണ്ടെന്ന് റിപ്പോർട്ടുകൾ. ടെന്നീസ് താരം ലിയാൻഡർ പേസും നടി കിം ശർമയും ഗോവയിൽ അവധിക്കാലം ആഘോഷിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം ഇരുവരും ഡേറ്റിംഗ് ആണ് എന്നാണ്. . സ്നാപ്പ്ഷോട്ടുകൾ ഗോവയിലെ ഒരു റെസ്റ്റോറന്റ് സോഷ്യൽ മീഡിയയിൽ നിന്ന് ഇരുവരും പങ്കിട്ടു. ലിയാൻഡർ പേസിനെയും കിം ശർമയെയും ഒരുമിച്ച് കാണുന്നത് ഇതാദ്യമല്ല. കഴിഞ്ഞ മാസം ബാന്ദ്ര മുംബൈയിൽ ഇവരെ കണ്ടിരുന്നു. എന്നിരുന്നാലും, ആദ്യമായാണ് ഇരുവരും പരസ്പരം അവധിക്കാലം ആഘോഷിച്ചത് സോഷ്യൽ മീഡിയയിൽ …

Read More

സൗരവ് ഗാംഗുലി ബയോപിക് ഉടൻ : രൺബീർ കപൂർ ദാദയായി സ്‌ക്രീനിൽ എത്തിയേക്കും

സച്ചിൻ തെണ്ടുൽക്കർ, മഹേന്ദ്ര സിംഗ് ധോണി, മുഹമ്മദ് അസ്ഹറുദ്ദീൻ എന്നിവർക്ക് ശേഷം സൗരവ് ഗാംഗുലിയുടെ ബയോപിക് അണിയറയിൽ ഒരുങ്ങുന്നു. അദ്ദേഹത്തിന്റെ ജീവിതം വലിയ സ്‌ക്രീനിൽ അവതരിപ്പിക്കപ്പെടും. മുൻ ക്രിക്കറ്റ് കളിക്കാരനും നിലവിലെ ക്രിക്കറ്റ് നിയന്ത്രണ ബോർഡ് പ്രസിഡന്റുമായ ഗാംഗുലി തൻറെ ബയോപിക്കിന് സമ്മതം മൂളിയെന്നാണ് റിപ്പോർട്ട്. 200 കോടി മുതൽ 250 കോടി രൂപ വരെയുള്ള ഒരു വലിയ ബജറ്റ് ചിത്രമായിരിക്കും ഇത്. ചിത്രത്തിൽ ഗാംഗുലിയുടെ വേഷത്തിൽ രൺബീർ കപൂർ എത്തിയേക്കുമെന്നാണ് റിപ്പോർട്ട്. ന്യൂസ് 18 ബംഗ്ലായ്ക്ക് നൽകിയ അഭിമുഖത്തിൽ സൗരവ് ഗാംഗുലി വാർത്ത …

Read More

കോവിഡ് പ്രതിസന്ധി: ബ്രോ ഡാഡിയുടെ ചിത്രീകരണം കേരളത്തിന് പുറത്തേക്ക്

പ്രിഥ്വിരാജ് രണ്ടാമത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനായി എത്തുന്ന സിനിമയുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് സിനിമയുടെ ചിത്രീകരണം കേരളത്തിന് പുറത്താകും എന്നാണ്. സംസ്ഥാനസര്‍ക്കാര്‍ സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കാത്തതിനാല്‍ ആണ് കേരളത്തിന് പുറത്തേയ്ക്ക് ചിത്രീകരണം ഒരുക്കാൻ ഒരുങ്ങുന്നത്. ചെന്നൈയിലും മുംബൈയിലുമായിരിക്കും ചിത്രത്തിന്റെ ഇന്‍ഡോര്‍ ചിത്രീകരണം. പൃഥ്വിയും ‘ബ്രോ ഡാഡി’യില്‍ അഭിനയിക്കുന്നുണ്ട്. കല്യാണി പ്രിയദര്‍ശന്‍, മീന, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങൾ. സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത് ശ്രീജിത്ത് എന്‍, …

Read More
error: Content is protected !!