നടൻ രഞ്ജിത്തും നടി പ്രിയ രാമനും വിവാഹ മോചിതരായി ഏഴ് വർഷത്തിന് ശേഷം വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു

നടൻ രഞ്ജിത്തും നടി പ്രിയ രാമനും വീണ്ടും ഒന്നിക്കാൻ ഒരുങ്ങുന്നു. വിവാഹ മോചിതരായി ഏഴ് വർഷത്തിന് ശേഷം ആണ് ഇരുവരും വീണ്ടും ഒന്നിക്കുന്നത്. പ്രിയയുമൊത്തുള്ള ചിത്രങ്ങൾ രഞ്ജിത്ത് പങ്കുവച്ചതോടെയാണ് പല തമിഴ് മാധ്യമങ്ങളും ഇത് റിപ്പോർട്ട് ചെയ്തത്. ‘ആരാധകരുടെ സ്നേഹാശംസകളാൽ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു’, എന്ന കുറിപ്പോടെ ഇരുവരുടെയും 22-ാം വിവാഹ വാർഷിക ദിനത്തിൽ ആണ് രഞ്ജിത്ത് ചിത്രം പങ്കുവച്ചത്. രഞ്ജിത്തും പ്രിയയും പ്രണയത്തിലാവുന്നതും വിവാഹിതരാകുന്നതും 1999ൽ റിലീസ് ചെയ്ത ‘നേസം പുതുസ്’ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ്. ഇരുവരും 2014ൽ വിവാഹമോചിതരായി.

Read More

മിസ്‌കിന്റെ പുതിയ ഹൊറർ ചിത്രത്തിൽ നഗ്നയായി അഭിനയിക്കാൻ ആൻഡ്രിയ ജെർമിയ

ദക്ഷിണേന്ത്യൻ നടി ആൻഡ്രിയ ജെർമിയ അഭിനയ മികവ് കൊണ്ടും സൗന്ദര്യം കൊണ്ടും എന്നും ആരാധകരുടെ ഇഷ്ട താരമാണ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് മിസ്‌കിന്റെ പുതിയ ഹൊറർ ചിത്രത്തിൽ താരം നഗ്നയായി എത്തും എന്നതാണ്.പിസാസ് 2 എന്ന ചിത്രത്തിലാണ് മിസ്‌കിനും ആൻഡ്രിയയും ഒന്നിക്കുന്നത്. 2020 ഡിസംബർ 21 ന് അവരുടെ ജന്മദിനത്തോടനുബന്ധിച്ച് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. സിനിമയിൽ, ഒരു ആംഗ്ലോ-ഇന്ത്യൻ സ്ത്രീയുടെ കഥാപാത്രത്തെയാണ് അവർ അവതരിപ്പിക്കുന്നത്. ദക്ഷിണേന്ത്യൻ പത്രങ്ങളിലെ റിപ്പോർട്ടുകൾ പ്രകാരം, ആൻഡ്രിയ ജെറമിയ ഒരു നഗ്ന വേഷം ചെയ്യാൻ സമ്മതിച്ചിട്ടുണ്ട്. …

Read More

ദൃശ്യം 2 ന്റെ തമിഴ് റീമേക്ക് ഉണ്ടകില്ലെന്ന് റിപ്പോർട്ട്

ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിക്രം എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിന്റെ ജോലികൾ ആരംഭിക്കാൻ കമൽ ഹാസൻ തയ്യാറായതോടെ, ദൃശ്യം 2 ന്റെ തമിഴ് റീമേക്കിൽ താരം ഏറ്റെടുക്കുമോ എന്ന ചോദ്യങ്ങൾ ഉയർന്നിരുന്നു. എന്നാൽ അടുത്തിടെ ഒരു ജനപ്രിയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംവിധായകൻ ജീതു ജോസഫ് ദൃശ്യം 2 ന്റെ റീമേക്ക് തമിഴിൽ ഉണ്ടാവില്ലെന്ന് സ്ഥിരീകരിച്ചു. എന്തായാലും വെങ്കിടേഷ് അഭിനയിച്ച ദൃശ്യം 2 ന്റെ തെലുങ്ക് റീമേക്കിലാണ് ജീതു പ്രവർത്തിച്ചിട്ടുള്ളത്. മറുവശത്ത്, വിക്രം, ഇന്ത്യൻ 2 എന്നീ ചിത്രങ്ങൾ വേഗത്തിൽ അവസാനിപ്പിക്കാൻ കമൽ …

Read More

ആർ‌ജിവിയും , മെഗാസ്റ്റാർ അമിതാഭ് ബച്ചനും പുതിയ ചിത്രത്തിനായി ഒന്നിച്ചേക്കും

സിനിമാ മേഖലയിലെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, രാം ഗോപാൽ വർമ്മ വീണ്ടും ബോളിവുഡ് മെഗാസ്റ്റാറുമായി ഒന്നിക്കാൻ ഒരുങ്ങുന്നു എന്നാണ്. ‘സർക്കാർ’, ‘ആഗ്’, ‘റാൻ’ തുടങ്ങി നിരവധി ചിത്രങ്ങളിൽ അവർ ഇതിനകം ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ കുറേ വർഷങ്ങളായി ആർ‌ജിവി ഒരുക്കാൻ ഉദ്ദേശിക്കുന്ന ഒരു തിരക്കഥയിൽ ആണ് അമിതാബ് ബച്ചൻ എത്തുക എന്നാണ് റിപ്പോർട്ട്. ആർ‌ജി‌വി ഇപ്പോൾ മുംബൈയിൽ നിന്ന് ഗോവയിലേക്ക് മാറി. അമിതാബ് ബച്ചനുമായി ആർ‌ജിവി കൂടിക്കാഴ്ച നടത്തിയെന്നും ബച്ചന് കഥ ഇഷ്ട്ടപ്പെട്ടുവെന്നുമാണ് റിപ്പോർട്ടുണികൾ വരുന്നത്. വാര്ത്തകൾ ശരിയാണെങ്കിൽ ചിത്രത്തിൻറെ പ്രഖ്യാപനം ഉടൻ …

Read More

കമൽ ഹാസന്റെ വിക്രം എന്ന ചിത്രത്തിൽ അർജുൻ ദാസും

ലോകേഷ് കനഗരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം വിക്രമിൽ യുവതാരം അർജുൻ ദാസ് പ്രധാന താരമായി എത്തുമെന്ന് പുതിയ റിപ്പോർട്ട്. ചിത്രത്തിന്റെ അഭിനേതാക്കളെയും അണിയറ പ്രവർത്തകരെയും അന്തിമരൂപത്തിലാക്കാനുള്ള ഒരുക്കത്തിലാണ് ടീം, ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ എടുത്തുകഴിഞ്ഞാൽ ചിത്രീകരണം ആരംഭിക്കും. മാസ്റ്റർ എന്ന ചിത്രത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ചിത്രമാണ് വിക്രം. ഫഹദ് ഫാസിലും വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഫഹദ് ചിത്രത്തിൽ വില്ലനായി എത്തുന്നു.

Read More

ആധി നായകനായ മരഗത നാണയത്തിൻറെ രണ്ടാം ഭാഗം എത്തിയേക്കും

കോളിവുഡിലെ ഏറ്റവും പുതിയ റിപ്പോർട്ടുകൾ വിശ്വസിക്കാമെങ്കിൽ, ആധി നായകനായ മരഗത നാണയത്തിൻറെ രണ്ടാം ഭാഗം ഉടൻ എത്തും എന്നാണ്. എ ആർ കെ സരവനൻ സംവിധാനം ചെയ്ത ചിത്രം വൻ വിജയമായി മാറിയിരുന്നു, കോമഡിയിലൂടെ കഥ പറഞ്ഞ ചിത്രം വലിയ വിജയം ആണ് നേടിയത്. എന്നിരുന്നാലും, സത്യ ജ്യോതിയുമൊത്തുള്ള ചിത്രം പൂർത്തിയാക്കിയതിന് ശേഷമാണ് സരവനൻ ഈ പ്രോജക്റ്റ് ആരംഭിക്കുന്നത്.

Read More

രജീഷ വിജയൻ തെലുഗിലേക്ക്

കർണൻ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച രജീഷ ഇപ്പോൾ തെലുഗിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്. രവി തേജ നായകനായി എത്തുന്ന ചിത്രത്തിലാണ് താരം അഭിനയിക്കാൻ പോകുന്നത്. ക്രാക്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം രവി തേജ ശരത് മാണ്ഡവയ്‌ക്കൊപ്പം പുതിയ ചിത്രത്തിനായി ഒരുങ്ങുകയാണ്. രവി തേജയുടെ നായികയായിട്ടാണ് മലയാളം നടി രജീഷ വിജയനെ ശരത് ചിത്രത്തിൽ എത്തിക്കുന്നതെന്നാണ് റിപ്പോർട്ട്. സൂര്യ നായികയായി എത്തുന്ന പുതിയ ചിത്രത്തിലും രജീഷ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Read More

സൂര്യ 39 ന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങും

സംവിധായകൻ ടി ജെ ജ്ഞാനവേലിനൊപ്പമാണ് സൂര്യയുടെ പുതിയ ചിത്രം. ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങും. ഒരു ഗോത്രവർഗ സംഘത്തിന്റെ അവകാശങ്ങൾക്കായി ഒരു അഭിഭാഷകൻ പോരാടുന്ന ചിത്രമാണിതെന്ന് പറയപ്പെടുന്നു. കരണനിലൂടെ തിളങ്ങിയ രജീഷ വിജയൻ ഈ ചിത്രത്തിലും ഉണ്ട്.ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയുള്ള ഈ ചിത്രം താരത്തിനും സവിശേഷമായ ഒരു ചിത്രമായിരിക്കും. ഇതിനെക്കുറിച്ചുള്ള കൂടുതൽ അപ്‌ഡേറ്റുകൾ പിന്നീട്.

Read More

ടൈഗർ 3 ൽ റോ ഏജന്റ് സൽമാൻ ഖാൻ എത്തുമ്പോൾ ഐ‌എസ്‌ഐ ഏജൻറ് ആയി എമ്രാൻ ഹാഷ്മി എത്തുന്നു

സൽമാൻ ഖാനും കത്രീന കൈഫും മാർച്ചിൽ ടൈഗർ 3 ന്റെ ചിത്രീകരണം ആരംഭിച്ചു. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയ്ക്ക് പുറത്ത് പലപ്പോഴും താരങ്ങളെ കണ്ടു. പിന്നീട് ഇമ്രാൻ ഹാഷ്മിയും സംഘത്തിൽ ചേർന്നു. ചിത്രത്തിൽ നെഗറ്റീവ് വേഷത്തിൽ ആണ് ഇമ്രാൻ . ടൈഗർ 3 ൽ ഐ‌എസ്‌ഐ ഏജന്റായി ഇമ്രാൻ അഭിനയിക്കുമെന്ന് ഇപ്പോൾ വെളിപ്പെടുത്തി. ടൈഗർ 3 ൽ ഇമ്രാൻ ഒരു ഐ‌എസ്‌ഐ ഏജന്റായി അഭിനയിക്കുമെന്ന് ചിത്രത്തോട് അടുത്ത വൃത്തങ്ങൾ സ്ഥിരീകരിച്ചു. റോ ഏജന്റ് അവിനാശ് സിംഗ് റാത്തോഡിന്റെ വേഷം അവതരിപ്പിക്കുന്ന സൽമാൻ ഖാനെതിരെയാണ് ഇയാളെ …

Read More

കമൽ ഹാസൻ ചിത്രം വിക്രത്തിൽ ആന്റണി വർഗീസും

കമൽ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വിക്രം. ഫഹദ് ഫാസിൽ ചിത്രത്തിൽ പ്രധാന താരമായി എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇപ്പോൾ ചിത്രത്തിൽ മറ്റൊരു മലയാളി തരാം കൂടി എത്തുകയാണ്. പുറത്തുവരുന്ന വാർത്തകൾ ശെരിയാന്നെകിൽ ചിത്രത്തിൽ ആന്റണി വർഗീസും പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. കൈതി, മാസ്റ്റർ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ലോകേഷ് സംവിധാനം ചെയ്യുന്ന നാലാമത്തെ ചിത്രമാണിത്. 1986ഇൽ പുറത്തിറങ്ങിയ വിക്രം എന്ന കമൽഹസൻ ചിത്രത്തിലെ നായക കഥാപാത്രത്തിന്റെ സ്പിൻ-ഓഫ് ആണിതെന്നും റിപ്പോർട്ട് ഉണ്ട്. ൻ​ ​വി​ജ​യ് ​സേ​തു​പ​തി​യും​ ചിത്രത്തിൽ …

Read More
error: Content is protected !!