നവ്യയെ അമ്പരപ്പിച്ച് ആരോ ഒരാൾ

ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ പോലും ആരാധകരുമായി സോഷ്യല്‍ മീഡിയയിലൂടെ പങ്ക് വയ്ക്കുന്ന താരമാണ് നവ്യ നായർ. ഒരുത്തീയുടെ ഷൂട്ടിംഗിനിടെ നവ്യയെ അമ്പരപ്പിച്ച ഒരു സ്ത്രീയുടെ ചിത്രമാണ് താരം ഇപ്പോൾ പങ്ക് വച്ചിരിക്കുന്നത്. ഷൂട്ടിങ് ലൊക്കേഷനിലൂടെ താന്‍ സിനിമയിലെ കഥാപാത്രത്തിനായി ധരിക്കുന്ന അതേ വേഷത്തില്‍ മറ്റൊരു സ്ത്രീയെ കണ്ടതാണ് നവ്യയെ അമ്പരപ്പിച്ചത്. നവ്യ ധരിച്ചിരുന്ന ചുരിദാറിനോട് സമമാണ് ലൊക്കേഷനിലൂടെ നടന്നുപോയ സ്ത്രീയുടെ വേഷവും. ഉടന്‍ തന്നെ അവരുടെ ചിത്രം പകര്‍ത്തി കൗതുകത്തോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയായിരുന്നു താരം. ഷോള്‍ ഉപയോഗിച്ച് മുഖം മറച്ച് നീങ്ങുന്ന സ്ത്രീയെയാണ് ഫോട്ടോയില്‍ …

Read More

മുഖത്തെ മുറിപ്പാടുമായി ചിത്രം പോസ്റ്റ് ചെയ്‌ത്‌ നടി പ്രിയ ഗോര്‍

അനാര്‍ക്കലി എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പരിചിതയായ നടിയാണ് പ്രിയാ ഗോര്‍. പൃഥ്വിരാജ് നായകവേഷം അവതരിപ്പിച്ച അനാര്‍ക്കലിയില്‍ നായികയാണ് പ്രിയ. ഇപ്പോള്‍ പ്രിയ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ഒരു ചിത്രമാണ് ആരാധകര്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. മുഖത്തെ തുന്നിക്കെട്ടുള്ള ചിത്രമാണ് പ്രിയ ഗോര്‍ പങ്കുവച്ചത്. പ്രിയയുടെ മുഖത്തെ മുറിപ്പാട് എങ്ങനെയുണ്ടായതാണെന്ന ചോദ്യവുമായി ആരാധകരെത്തി. മുറിപ്പാടിനെ കുറിച്ച് നടി സോഷ്യല്‍ മീഡിയയില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്നവയെ അതിജീവിക്കുകയും പുഞ്ചിരിയോടെ മുന്നേറുകയും ചെയ്യുന്നതാണ് ജീവിതം. ജീവിതത്തില്‍ ഇതുവരെ നേരിട്ടിട്ടുള്ളതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ കാലമായിരുന്നു കഴിഞ്ഞ രണ്ട് മാസങ്ങള്‍ . പക്ഷേ, ഇതാണ് ഞാന്‍… …

Read More

ആദ്യ കാർ സ്വന്തമാക്കി ആന്റണി വര്ഗീസ്

നടൻ ആന്റണി വർഗീസ് തന്റെ ആദ്യത്തെ കാർ സ്വന്തമാക്കി. അങ്കമാലി ഡയറീസിലെ പെപ്പെ എന്ന വേഷത്തിലൂടെയാണ് ആന്റണി സിനിമയിലേക്ക് വന്നത്. സ്വാതന്ത്രം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ സിനിമകളിലൂടെ മലയാളസിനിമയില്‍ തിളങ്ങി നില്‍ക്കുന്ന ആന്റണി ഇനി മുതല്‍ കിയ സെല്‍റ്റോസിൽ യാത്ര ചെയ്യും. കറുപ്പ് നിറത്തിലുള്ള കിയ സെല്‍റ്റോസ് ആണ് ആന്റണി സ്വന്തമാക്കിയത്. ഏറെ ജനപ്രീതി നേടുന്ന വാഹനമാണ് കിയ സെല്‍റ്റോസ്. നിലവില്‍ 9.89 ലക്ഷം രൂപ മുതല്‍ 17.34 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില. 1.5 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ …

Read More

മദ്യപിക്കുന്നതും അത് തുറന്നുപറയുന്നതും തെറ്റാണോ? നടി വീണാ നന്ദകുമാര്‍

കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തിയ നായികയാണ് വീണാ നന്ദകുമാര്‍. താരം ഈയിടെ നല്‍കിയ അഭിമുഖത്തില്‍ താന്‍ മദ്യപിക്കുമെന്ന് പറഞ്ഞിരുന്നു. രണ്ടെണ്ണം കഴിച്ചാല്‍ താന്‍ നന്നായി സംസാരിക്കുമെന്നാണ് വീണ പറഞ്ഞത്. ഈ സംഭവത്തിനെതിരെയാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ ട്രോളുകൾ വരുന്നത്. വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരവും വന്നു. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് താരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നൽകുന്നത്. ‘മദ്യപിക്കുന്നത് തുറന്നുപറയാന്‍ എന്തിനാണ് എല്ലാവരും മടിക്കുന്നത്. അത് അത്ര വലിയ കുറ്റമാണോ, ബിയറടിച്ചാല്‍ ഞാന്‍ കൂടുതല്‍ സംസാരിക്കും എന്നത് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. …

Read More

ആരാണെന്ന് പറയാമോ ? കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് സീരിയൽ താരം

കുട്ടിക്കാലത്തെ ഫോട്ടോ നോക്കി അതാരാണെന്ന് കണ്ടെത്തുക വളരെ പ്രയാസമാണ്. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ച് ആരാധകരെ അതിശയിപ്പിച്ചിരിക്കുന്നത് മലയാളികളുടെ പ്രിയപ്പെട്ട വില്ലത്തി വേണിയാണ്. ഒരു ചാനലിലെ പരമ്പരയിലൂടെ വില്ലത്തിയായെത്തി മലയാളികളുടെ മനം കവര്‍ന്ന താരമാണ് സോനു സതീഷ്‌കുമാര്‍. വില്ലത്തിയായാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ഭാര്യ എന്ന പരമ്പരയില്‍ വളരെ പാവമായ രോഹിണി എന്ന കഥാപാത്രമാണ് താരം ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. വില്ലത്തി കഥാപാത്രമായാണ് സോനു സീരിയലില്‍ എത്തിയതെങ്കിലും താന്‍ വളരെ ആസ്വദിച്ചാണ് വില്ലത്തിവേഷം കൈകാര്യം ചെയ്തിരുന്നതെന്നാണ് താരം പലപ്പോഴും പറഞ്ഞിട്ടുള്ളത്. ‘ഒരുകാലത്ത് എല്ലാവരുടേയും സ്‌നേഹത്തിനും ലാളനയ്ക്കും …

Read More

മലൈക അറോറയും അര്‍ജുന്‍ കപൂറും പ്രണയത്തിലോ?

അനുഷ്‌ക ശര്‍മ്മ-വീരാട് കോലി, ദീപിക പദുക്കോണ്‍-രണ്‍വീര്‍ സിങ്, പ്രിയങ്ക ചോപ്ര-നിക് ജോനസ് തുടങ്ങിയ വിവാഹങ്ങളെല്ലാം ബോളിവുഡിലെ ഗോസിപ്പുകള്‍ സത്യമാണെന്ന് തെളിയിച്ചവയാണ്.ഇക്കൂട്ടത്തിലേക്ക് മറ്റൊരു താരജോഡി കൂടി വരാനുണ്ട്. നടി മലൈക അറോറയുടെയും അര്‍ജുന്‍ കപൂറിന്റെയും പ്രണയത്തെ കുറിച്ചുള്ള വാര്‍ത്തകളാണ് കഴിഞ്ഞ വര്‍ഷങ്ങളില്‍ കേട്ട് കൊണ്ടിരിക്കുന്നത്. ഇരുവരും ഇതുവരെ ഇക്കാര്യം സ്ഥിരികരിച്ചിട്ടില്ലെങ്കിലും സംഭവം സത്യമാണെന്നാണ് സൂചനകള്‍. അത് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോസാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. കഴിഞ്ഞ ദിവസം ബോളിവുഡില്‍ വലിയൊരു താരവിവാഹം നടന്നിരുന്നു. നടന്‍ അര്‍മാന്‍ ജെയിന്റെ വിവാഹമായിരുന്നു. അനീഷ മല്‍ഹോത്രയുമായിടട്ടായിരുന്നു വിവാഹം. ചടങ്ങില്‍ …

Read More

രണ്ട് നായികമാരും ഇട്ടിട്ടു പോയപ്പോഴുള്ള ദുഃഖത്തെക്കുറിച്ച് വെളിപ്പെടുത്തി ചിമ്പു

സിനിമയിലായാലും ജീവിതത്തിലായാലും ചിമ്പു എന്നും പ്രണയിച്ചുകൊണ്ടേയിരിക്കും. പ്രണയം നല്ല രീതിയില്‍ കൊണ്ടുപോവാനുള്ള എന്ത് സംശയത്തിനും ചിമ്പുവിന്റെ പക്കല്‍ മറുപടിയുണ്ട്. ചിമ്പുവിന് രണ്ട് പ്രണയ പരാജയങ്ങള്‍ കൊടുത്ത പാഠമാണത്. തമിഴ് സിനിമയിലെ മുന്‍നിര നായികമാരുമായിട്ടായിരുന്നു ചിമ്പുവിന്റെ പ്രണയങ്ങള്‍. ആ പ്രണയ പരാജയം തന്ന നിരാശയില്‍ നിന്ന് താന്‍ എങ്ങിനെ പുറത്തു കടന്നു എന്ന് ഒരു അഭിമുഖത്തില്‍ സംസാരിക്കവെ ചിമ്പു വ്യക്തമാക്കി. കരഞ്ഞു തീര്‍ക്കുകയായിരുന്നു താൻ എന്നാണ് ചിമ്പു പറഞ്ഞത്. ‘മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും ആ പ്രണയ വിഷാദത്തില്‍ നിന്ന് നമ്മെ രക്ഷപ്പെടുത്താന്‍ കഴിയില്ല. …

Read More

നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്ന് ഫഹദ്

മലയാളത്തില്‍ ഹിറ്റ് ചിത്രങ്ങളുമായി മുന്നേറുന്ന മികച്ച നടനാണ് ഫഹദ് ഫാസില്‍. ഏറ്റെടുക്കാറുളള എല്ലാ കഥാപാത്രങ്ങളും ഫഹദ് മികവുറ്റതാക്കാറുണ്ട്. അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമയില്‍ താരപദവി സ്ഥാനം ഒരു പരിധിവരെ അവസാനിച്ചിരിക്കുന്നുവെന്ന് ഫഹദ് ഫാസില്‍ പറഞ്ഞിരുന്നു. താരപദവിയെ കണക്കാക്കിയല്ല താന്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്നും നായകവേഷം വേണമെന്ന് നിര്‍ബന്ധമില്ലെന്നും ഫഹദ് പറഞ്ഞു. സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് ഫഹദ് ഇക്കാര്യം പറഞ്ഞത്. , എല്ലാവരും എല്ലാത്തരം റോളുകളും ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഒരു സ്റ്റാര്‍ അത്തരം റോളുകള്‍ ചെയ്യുമ്പോഴാണ് അത് മറ്റൊരു തലത്തിലേക്ക് എത്തുന്നതെന്ന് എനിക്ക് …

Read More

ഇന്ദ്രജിത്തും പ്രിത്വിയും ഈ സ്വഭാവക്കാർ; അമ്മ മല്ലിക പറയുന്നു

താരങ്ങളുടെ അമ്മയായും നല്ലൊരു നടിയായും അതിലുപരി പഴയകാല താരത്തിന്റെ പത്നിയായും അറിയപ്പെടുന്ന നടിയാണ് മല്ലിക സുകുമാരൻ.കുടുംബത്തെപ്പറ്റി വാ തോരാതെ സംസാരിക്കാൻ ഇഷ്ടപെടുന്ന ഒരു വ്യക്തി കൂടിയാണ് മല്ലിക. ഇപ്പോഴിതാ കുടുംബത്തെപ്പറ്റി മല്ലിക വീണ്ടും മനസ്സുതുറന്നിരിക്കുന്നു. ‘ഇന്ദ്രൻ എന്നെപ്പോലെയാണ്, ഇളയ ആള് സുകുവേട്ടനെ പോലെയും. ചേച്ചിയെ പോലെയാണ് മൂത്ത മരുമകൾ എന്ന് പലരും പറയും. കാരണം ഞങ്ങൾ രണ്ടു പേരും സംസാരപ്രിയരാണ്. രണ്ടാമത്തെ മരുമകൾ, അടുക്കാൻ അൽപ്പം സമയം എടുക്കും.’ മല്ലിക സുകുമാരൻ പറഞ്ഞു തുടങ്ങി. വീടിനുള്ളിൽ എല്ലാവരും സുഹൃത്തുക്കളെ പോലെയാണെന്നും അവരുടെ ഒരു ആഗ്രഹത്തിനും …

Read More

മരത്തിന്റെ മുകളിൽ സണ്ണി ലിയോണി !!!

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറൽ ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിക്കുന്ന സുഹൃത്തിനോട് മരം കേറാൻ പോവുകയാണെന്ന് സണ്ണി മറുപടി നൽകി. പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി. ഒടുവിൽ പറ്റിയ ഒരു സ്ഥലം കണ്ടെത്തി ചാരികിടന്നു വിശ്രമിക്കുന്നതും വീ‍ഡിയോയിൽ കാണാം. മരംകയറ്റ വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Read More
error: Content is protected !!