തീര്‍ച്ചയായും അതു സംഭവിച്ചു’; മോഹന്‍ലാല്‍
കുഞ്ഞാലി മരക്കാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചപ്പോള്‍ ചരിത്ര പുരുഷനായി സമാനത തോന്നിയിരുന്നുവെന്ന് മോഹന്‍ലാല്‍. കുഞ്ഞാലി മരയ്ക്കാരെ അവതരിപ്പിച്ചപ്പോള്‍, ആ ചരിത്ര പുരുഷനുമായി ഒരു താരതത്മ്യം അനുഭവപ്പെട്ടിരുന്നോ എന്ന ചോദ്യത്തിനാണ് മോഹന്‍ലാല്‍ മറുപടി നല്‍കിയത്. ”ഇതൊരു മില്യന്‍ ഡോളര്‍ ചോദ്യമാണ്. തീര്‍ച്ചയായും അതു സംഭവിച്ചിട്ടുണ്ടാകാം. ആ സിനിമ കാണുമ്പോള്‍, അതിന്റെ ക്ലൈമാക്സില്‍ അതു ഫീല്‍ ചെയ്തെന്ന് ഒരു നടനെന്ന നിലയില്‍ എനിക്കു പറയാം. ആ സിനിമ കാണുമ്പോള്‍ അത് മനസിലാകും. അതുകൊണ്ടു തന്നെ ആ സിനിമയ്ക്ക്, ക്ലൈമാക്സിന് പ്രത്യേകതയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു” എന്നാണ് മോഹന്‍ലാലിന്റെ മറുപടി. …
Read More