‘ദളപതി 65’ ഫസ്റ്റ് ലുക്ക് ജൂൺ 21ന് റിലീസ് ചെയ്യും

തമിഴ് സൂപ്പർ താരം വിജയ് തന്റെ 65-ാമത്തെ പ്രോജക്ടിനായി കോലമാവ് കോകില സംവിധായകൻ നെൽസൺ ദിലീപ്കുമാറുമായി സഹകരിക്കുമെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നു. സൺ പിക്ചേഴ്സിൻറെ ബാനറിൽ കലാനിധി മാരൻ ചിത്രം നിർമിക്കും. പ്രശസ്ത സംഗീതസംവിധായകൻ അനിരുദ്ധ് രവിചന്ദർ ചിത്രത്തിന് സംഗീതം നൽകും. സിനിമയുടെ ആദ്യ പോസ്റ്റർ വിജയുടെ ജന്മദിനമായ ജൂൺ 21ന് റിലീസ് ചെയ്യും. ലോകേഷ് കനകരാജിന്റെ മാസ്റ്റർ ആണ് വിജയുടെ റിലീസ് ചെയ്ത അവസാന  ചിത്രം. വിജയ് സേതുപതി, മാളവിക മോഹനൻ എന്നിവർ അഭിനയിക്കുന്നു. കഴിഞ്ഞ വർഷം, മാസ്റ്റർ റിലീസിന് മുമ്പുതന്നെ, തന്റെ …

Read More

ലോക്ക്ഡൗണിന് ശേഷം തീയറ്ററിൽ എത്തുന്ന ആദ്യ ചിത്രമായി ജി വി പ്രകാശിന്റെ ബാച്ചിലർ എത്തും

ജി‌വി പ്രകാശ് നായകനായ ബാച്ചിലർ നിയന്ത്രണങ്ങൾ നീക്കിയാലുടൻ തിയേറ്ററുകളിൽ എത്തുന്ന ആദ്യ ചിത്രമാണിതെന്ന് പറയപ്പെടുന്നു, കാരണം ടീം ഇതിനകം തന്നെ റിലീസിന് എല്ലാം ഒരുക്കിയിട്ടുണ്ട്. സതീഷ് സെൽവകുമാർ സംവിധാനം ചെയ്ത ചിത്രം ജി വി പ്രകാശും ദിവ്യഭാരതിയും ആണ് പ്രധാന താരങ്ങൾ. സാന്‍ ലോകേഷാണ് എഡിറ്റിംഗ്. ആക്സസ് ഫിലിം ഫാക്ടറി ദില്ലി ബാബാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശശി, മാരന്‍, ദിബു നിനന്‍ തോമസ്, മോഹന്‍, ആര്‍.കെ.സെല്‍വമണി, ശ്രീ ഗണേഷ്, ബാസ്കര്‍, പിവി ശങ്കര്‍, അശ്വത്, അഭിനയ സെല്‍വം, ഭൂപതി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍.

Read More

” മാനാട് ” എന്ന ചിത്രത്തിലെ ‘മെഹർസില..” എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി

തമിഴ് ചിത്രം  ” മാനാട് ” എന്ന ചിത്രത്തിലെ ‘മെഹർസില..” എന്ന ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ‘മാനാടിന്റെ’ സംവിധായകന്‍ വെങ്കിട്ട പ്രഭുവാണ്. ഒരു പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം പറയുന്നത്. വെങ്കിട്ട പ്രഭു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും നിര്‍വ്വഹിച്ചിരിക്കുന്നത്. സിലമ്പരസന്‍ നായകനായി എത്തുന്ന ചിത്രത്തിൻറെ ആദ്യ പോസ്റ്ററിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. റിച്ചാര്‍ഡ് എം നാഥ് ഛായഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിങ് ചെയ്യുന്നത് പ്രവീണ്‍ കെ എല്‍ ആണ്. യുവന്‍ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം ചെയുന്നത് . തമിഴില്‍ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ ബജറ്റ് 125 …

Read More

‘ജഗമേ തന്തിരം’ത്തിന് ​ ആശംസകളുമായി അവഞ്ചേഴ്​സ്​ എൻഡ്​ ഗെയിം സംവിധായകരായ റൂസോ സഹോദരങ്ങൾ

കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത്​ ചിത്രം ‘ജഗമേ തന്തിരം’ത്തിന് ​ ആശംസകളുമായി അവഞ്ചേഴ്​സ്​ എൻഡ്​ ഗെയിം സംവിധായകരായ റൂസോ സഹോദരങ്ങൾ. നടൻ ധനുഷിനും ജഗമേ തന്തിരത്തിനു ജോ റൂസോയും ആന്തണി റൂസോയും ട്വിറ്ററിലൂടെയാണ് ആശംസകൾ നേർന്നത് . ​. റൂസോ സഹോദരങ്ങൾ സംവിധാനം ചെയ്യുന്ന ‘ഗ്രേ മാൻ’ എന്ന പുതിയ ചിത്രത്തിൽ ധനുഷും​ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്​. “സൂപ്പർ ഡാ തമ്പി! ധനുഷിനൊപ്പം വർക്​ ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ട്, ജഗമെ തന്തിരത്തിന്​ ആശംസകൾ!” – ചിത്രത്തി​െൻറ ട്രെയിലർ പങ്കുവെച്ചുകൊണ്ട്​ അവഞ്ചേഴ്സ്​ സംവിധായകർ കുറിച്ചു. …

Read More

ദൃശ്യം – 2ന്റെ തമിഴ് റീമേക്കായ പാപനാശം – 2ൽ ഗൗതമിക്ക് പകരം മീന നായിക

ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിൽ ഗൗതമി ആയിരുന്നു കമലിന്റെ നായിക .എന്നാൽ ആയ ദൃശ്യം – 2ന്റെ തമിഴ് റീമേക്കായ പാപനാശം – 2ൽ ഗൗതമിക്ക് പകരം മീന നായികയായി എത്തുന്നത് . കമലും ഗൗതമിയും വേർപിരിഞ്ഞ ശേഷം പരസ്‌പരം കാണാൻ പോലും ഇരുവർക്കും താത്‌പര്യമില്ല. ഗൗതമിക്ക് പകരം ദൃശ്യത്തിലും ദൃശ്യം – 2ലും ചിത്രത്തിന്റെ തെലുങ്ക് പതിപ്പുകളിലുമഭിനയിച്ച മീനയെ നായികയാക്കാമെന്ന നിർദ്ദേശം വച്ചത് കമൽഹാസൻ തന്നെയാണ്.അവ്വൈഷൺമുഖിയാണ് മീന കമലഹാസന്റെ നായികയായി അഭിനയിച്ച ഒരേയൊരു ചിത്രം. ജിത്തു ജോസഫ് തന്നെയാണ് പാപനാശം 2 സംവിധാനം …

Read More

ജഗമേ തന്തിരത്തിന്റെ വ്യാജൻ ടെല​ഗ്രാമിൽ

ജ​ഗമേ തന്തിരത്തിന്റെ വ്യാജ പതിപ്പ് ടെല​ഗ്രാമിൽ.ചിത്രം പുറത്തിറങ്ങിയിട്ട് മണിക്കൂറുകൾക്കകമാണ് വ്യാജപതിപ്പുകൾ ടെലഗ്രാമിൽ പ്രചരിക്കുന്നത്. നെറ്റ്ഫ്ലിക്സിൽ പ്രദർശനത്തിനെത്തിയ ധനുഷ്-കാർത്തിക് സുബ്ബരാജ് ചിത്രം കഴിഞ്ഞ വർഷം പ്രദർശനത്തിന് എത്തേണ്ടതായിരുന്നു.കോവിഡ് പ്രതിസന്ധിയെ തുടർന്നാണ് ​ഗമേ തന്തിരത്തിന്റെ റിലീസ് നീണ്ടുപോയത്. മലയാളി താരങ്ങളായ ജോജു ജോർജും ഐശ്വര്യ ലക്ഷ്മിയും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്. കാർത്തിക് സംവിധാനം ചെയ്യുന്ന ചിത്രം വൈനോട്ട് സ്റ്റുഡിയോസും റിലയൻസ് എന്റർടെയിൻമെന്റും ചേർന്നാണ് റിലീസ് ചെയ്യുന്നത്. എസ് ശശികാന്ത് ആണ് നിർമ്മാണം. ഹോളിവുഡ് നടൻ ജെയിംസ് കോസ്മോയും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Read More

സിനിമാഷൂട്ടിങ് പുനരാരംഭിക്കുന്നു

സിനിമാ ചിത്രീകരണങ്ങൾ പുനരാരംഭിക്കുവാൻ പോകുന്നു. ബോളിവുഡ് സൂപ്പർഹിറ്റായ അന്ധാദുനിന്റെ തെലുങ്ക് റീമേക്കായ മാസ്റ്ററോടെയാണ് കഴിഞ്ഞ ദിവസം പുനരാരംഭിച്ചത്. യുവതാരം നിതിൻ നായകനാകുന്ന ചിത്രത്തിൽ നഭാ നടേഷാണ് നായിക. ചിത്രത്തിൽ തമന്ന നെഗറ്റീവ് വേഷമവതരിപ്പിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മെർലപക ഗാന്ധിയാണ്. അന്ധാദുനിന്റെ മലയാളം റീമേക്കായ രവി കെ. ചന്ദ്രൻ – പൃഥ്വിരാജ് കൂട്ടുകെട്ടിലൊരുങ്ങുന്ന ഭ്രമം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങൾ പൂർത്തിയാകാനുണ്ട്. ലോക് ഡൗണിൽ കൂടുതൽ ഇളവുകൾ വരുന്നതോടെ ചിത്രീകരണങ്ങൾ പുനരാരംഭിക്കാനും തിയേറ്ററുകൾ വീണ്ടും തുറന്ന് പ്രവർത്തിക്കുകയും ചെയ്യാനാവുമെന്ന പ്രതീക്ഷയിലാണ് മലയാള സിനിമാലോകം.

Read More

അവധിക്കാലം കുടുംബത്തിനൊപ്പം ആസ്വദിച്ച് സായിപല്ലവി

കോവിഡ് കാലത്തെ ഈ സമയം കുടുംബത്തോടൊപ്പം ചിലവഴിക്കുകയാണ് നടി സായി പല്ലവി. ബന്ധുക്കൾക്കൊപ്പം നടത്തിയ വിനോദയാത്രയുടെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം. ഒരുപാട് നല്ല നിമിഷങ്ങൾ സമ്മാനിച്ച യാത്രയായിരുന്നു ഇതെന്നും എല്ലാവരെയും മിസ് ചെയ്യുന്നുെവന്നും ചിത്രങ്ങൾ പങ്കുവച്ച ശേഷം താരം കുറിച്ചു.സായി പല്ലവിയുടേതായി നിരവധി സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. ലവ് സ്‌റ്റോറി എന്ന തെലുങ്ക് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുന്നു. നാഗ ചൈതന്യയാണ് ചിത്രത്തിലെ നായകന്‍. ഏപ്രിലില്‍ റിലീസ് ചെയ്യാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാല്‍ കോവിഡ് കാരണം നീണ്ടു പോവുകയാണ്. റാണ ദഗ്ഗുപതിക്കൊപ്പം അഭിനയിച്ച വിരാട പര്‍വം …

Read More

ജഗമേ തന്തിരത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റർ ചിത്രമാണ് ജഗമേ തന്തിരം. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു . ധനുഷ്, സഞ്ചന നടരാജൻ, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെർമെയ്ൻ, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയ്യരസൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ്. പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ചിത്രം നാളെ പ്രദർശനത്തിന് …

Read More

ധനുഷിന്റെ ജഗമെ തന്തിരം ജൂൺ 18 ന് ഉച്ചയ്ക്ക് 12.30 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ധനുഷിന്റെ ജഗമെ തന്തിരം ജൂൺ 18 ന് നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും. ചിത്രം റിലീസ് ചെയ്യുന്നതിന് രണ്ട് ദിവസം മുമ്പാണ് നിർമ്മാതാക്കൾ ഒരു പുതിയ പോസ്റ്റർ പങ്കിടുകയും സ്ട്രീമിംഗ് സമയം പ്രഖ്യാപിക്കുകയും ചെയ്തത്. ജഗമെ തന്തിരം ഉച്ചയ്ക്ക് 12.30 ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യും. ഗ്യാങ്സ്റ്റർ ത്രില്ലറിൽ ജെയിംസ് കോസ്മോ, ജോജു ജോർജ്, ഐശ്വര്യ ലെക്ഷ്മി, കലയ്യരാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രം 190 രാജ്യങ്ങളിൽ 17 ഭാഷകളിലായി റിലീസ് ചെയ്യും. നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, …

Read More
error: Content is protected !!