നാല് വര്‍ഷത്തിനു ശേഷം വീണ്ടും വടിവേലു സിനിമയിലേക്ക്

നാല് വര്‍ഷങ്ങളായി തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിന്റെ വിലക്ക് കാരണം മാറി നില്‍ക്കുകയായിരുന്നു നടന്‍ വടിവേലു. 2017 ആഗസ്റ്റില്‍ എസ് പിക്ചേഴ്സിന്റെ ബാനറില്‍ സംവിധായകന്‍ ശങ്കര്‍ നിര്‍മ്മിച്ച്, ചിമ്പുദേവന്‍ സംവിധാനം ചെയ്ത ‘ഇംസൈ അരസന്‍ 24-ാം പുലികേശി’ എന്ന സിനിമയുടെ ചിത്രീകരണം പാതിവഴിയില്‍ നിര്‍ത്തേണ്ടിവന്നതിനെത്തുടര്‍ന്നാണ് വടിവേലുവിനെതിരെ വിലക്ക് വന്നത്. അണിയപ്രവര്‍ത്തകരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ട വടിവേലുവിനുമിടയിലുണ്ടായ അഭിപ്രായവ്യത്യാസങ്ങള്‍ മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്നാണ് ചിത്രം ഉപേക്ഷിക്കപ്പെട്ടത്. നടന്റെ അനാവശ്യ ഇടപെടലും നിസ്സഹകരണവുമാണ് ചിത്രം നിര്‍ത്തേണ്ട നിലയിലേക്ക് എത്തിച്ചതെന്ന് ചൂണ്ടിക്കാട്ടി ശങ്കര്‍ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിനെ സമീപിച്ചു. …

Read More

ത്രില്ലര്‍ ചിത്രം ‘കാനഗസട്ടം’ ഏകം ഒടിടി ഡോട്ട് കോമില്‍

തമിഴ് ത്രില്ലര്‍ ചിത്രം ‘കാനഗസട്ടം’ ഏകം ഒടിടി ഡോട്ട് കോമില്‍ റിലീസായി. നവാഗതരായ കൃഷ്ണകുമാര്‍ കെ.ജെ, യൂസഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതി ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സ്‌ക്രിപ്ടേസ് സ്റ്റുഡിയോസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മല്‍ രാജ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹണം, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് സംവിധായകന്‍ കൃഷ്ണകുമാര്‍ ആണ്. മദ്യപാനിയായ ഭര്‍ത്താവിന് ഒരു കുറ്റകൃത്യം മറക്കുന്നതിന് സഹായിക്കാന്‍ സുഹൃത്തുക്കളെ ബോധ്യപ്പെടുത്തണം. അതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യൂസഫ് സുല്‍ത്താന്‍, അഭിരാമി, കാര്‍ത്തിക് …

Read More

അസുരന്‍ വിജയമായതോടെ വെട്രിമാരന്റെ അടുത്ത സിനിമയില്‍ നായകനാവാനുള്ള സാധ്യത കുറയുമെന്ന് തോന്നി: സൂരി

ഹാസ്യ കഥാപാത്രങ്ങളിലൂടെ തമിഴ് സിനിമയില്‍ ശ്രദ്ധ നേടിയ താരമാണ് സൂരി. വെട്രിമാരന്‍ സംവിധാനം ചെയ്യുന്ന വിടുതലൈ എന്ന സിനിമയില്‍ നായക വേഷത്തില്‍ എത്താന്‍ ഒരുങ്ങുകയാണ് താരം. കോമഡി റോളുകളില്‍ നിന്നും മാറി മറ്റ് എന്തെങ്കിലും ചെയ്യണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നതായും ഒടുവില്‍ അത്തരത്തില്‍ ഒരു വേഷം കിട്ടിയതായും സൂരി പറയുന്നു. വെട്രിമാരന്റെ ഓഫര്‍ വന്നപ്പോള്‍ നല്ല വേഷമായിരിക്കുമെന്ന് കരുതിയാണ് താന്‍ ചെന്നത്. അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോഴാണ് താന്‍ നായകനായാണ് അഭിനയിക്കുന്നത് എന്ന് അറിഞ്ഞത് എന്നാണ് സൂരി പറയുന്നത്. കേട്ടപ്പോള്‍ വളരെയധികം സന്തോഷമായെന്നും ഇക്കാര്യം രഹസ്യമായി വച്ചിരിക്കുകയായിരുന്നു. …

Read More

വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍ ഞാന്‍ ആത്മാര്‍ത്ഥമായി മാപ്പ് ചോദിയ്ക്കുന്നു: സാമന്ത

ഫാമിലി മാന്‍ 2 വെബ് സീരിസിന് നേരെ ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിച്ച് സാമന്ത . ഏലം പോരാട്ടത്തിന്റെ ചരിത്രത്തെ വളച്ചൊടിച്ചു എന്നായിരുന്നു സീരിസിന് നേരെ ഉയര്‍ന്ന വിമര്‍ശനം. അന്ന് വിവാദങ്ങളോട് പ്രതികരിക്കാത്ത താരം ഇപ്പോള്‍ ക്ഷമാപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ഫാമിലി മാന്‍ റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ട ശേഷമാണ് നടി വിഷയത്തില്‍ മാപ്പ് പറഞ്ഞ് എത്തിയിരിക്കുന്നത്. ഇപ്പോഴും ആ വെബ്സീരീസ് ചരിത്രത്തെ വളച്ചൊടിച്ചു എന്ന് തന്നെയാണ് അഭിപ്രായം എങ്കില്‍, മറ്റൊരാളുടെ വികാരത്തെ വേദനിപ്പിച്ചതിന് മാപ്പ്’ എന്നാണ് സമാന്ത പറഞ്ഞത്. എന്തെങ്കിലും ദുരുദ്ദേശത്തോടെ ചെയ്തത് അല്ല. ആരെയും …

Read More

വീണ്ടും വിവാഹിതനായി പ്രകാശ് രാജ്

പതിനൊന്നാം വിവാഹവാര്ഷികദിനത്തിൽ ഭാര്യക്ക് വീണ്ടും മാല ചാർത്തി നടൻ പ്രകാശ് രാജ് . മകന്റെ ആഗ്രഹപ്രകാരമാണ് താൻ വീണ്ടും വിവാഹിതനായതിന് നടൻ പറഞ്ഞു

Read More

നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു

നടൻ വിവേകിന്റെ മരണത്തിൽ അന്വേഷണം പ്രഖ്യാപിച്ചു കോവിദഃ വാക്‌സിൻ സ്വീകരിച്ചതാണ് മരണകാരണമെന്ന് വ്യാപകമായി പ്രചരിച്ചതോടെയാണ് കേസെടുത്തത്

Read More

പണം ആര്യ തട്ടിയെടുത്തുവെന്ന പരാതി: ഒടുവില്‍ സത്യാവസ്ഥ പുറത്ത്

ആര്യ വിവാഹവാഗ്ദാനം നല്‍കി പണം തട്ടിയെടുത്തുവെന്ന യുവതിയുടെ പരാതിയില്‍ സത്യാവസ്ഥ പുറത്ത്. ആര്യയുടെ പേരില്‍ മറ്റു രണ്ടുപേരാണ് യുവതിയുടെ പക്കല്‍ നിന്നും പണം തട്ടിയെടുത്തതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന റിപ്പോര്‍ട്ട്. സംഭവത്തില്‍ ചെന്നൈ സ്വദേശികളായ അര്‍മന്‍ (29), ഹുസൈനി (35) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. ഓണ്‍ലൈനില്‍ വഴി പരിചയപ്പെട്ടാണ് ജര്‍മനിയില്‍ സ്ഥിരതാമസമാക്കിയ തമിഴ് വംശജയായ ശ്രീലങ്കന്‍ യുവതിയില്‍ നിന്നും ഇവര്‍ 65 ലക്ഷം രൂപ തട്ടിയെടുത്തത്. തട്ടിപ്പ് തിരിച്ചറിഞ്ഞ യുവതി സൈബര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ആര്യ ആണെന്ന വ്യാജേനയാണ് പ്രതികള്‍ …

Read More

കാഞ്ചന 3 നടി തൂങ്ങി മരിച്ച നിലയില്‍

റഷ്യന്‍ നടി അലക്‌സാന്‍ഡ്ര ജാവി മരിച്ചു. 23 വയസായിരുന്നു. ഗോവയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയിലാണ് താരത്തെ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. പൊലീസ് മരണത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

വിഘ്നേഷിനെ വിവാഹം കഴിക്കാനുള്ള കാരണം

വിഘ്നേഷുമായുള്ള നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് ലേഡിസൂപ്പർ സ്റ്റാർ ഒരു അഭിമുഖത്തിലാണ് പറയുന്നത്. ”വീട്ടുകാർ മാത്രമാണ് പങ്കെടുത്തതെന്നു വളരെ ലളിതമായിട്ടാണ് നിശ്ചയം നടന്നതെന്നും” ലേഡി സൂപ്പർ സ്റ്റാർ പറഞ്ഞു. എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഘ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്

Read More

ശാലിനി വീണ്ടു അഭിനയരംഗത്തേക്ക്

ശാലിനി വീണ്ടും സിനിമയിൽ എത്തുകയാണ്. മണിരത്നം ചിത്രമായ ‘പൊന്നിയിൻ സെൽവനിൽ’ അതിഥിവേഷത്തിലെത്തുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിൽ ശക്തമായൊരു കഥാപാത്രത്തെയാണ് ശാലിനി അവതരിപ്പിക്കുന്നതെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. പ്രചരിക്കുന്ന റിപ്പോർട്ട് സത്യമാണെങ്കിൽ 20 വർഷത്തിന് ശേഷമാണ് നടി വീണ്ടും വെള്ളിത്തിരയിൽ എത്തുന്നത്.

Read More
error: Content is protected !!