അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടുക്കൽ; ആ​രാ​ധ​ക​ന് മറുപടി നൽകി സമാന്ത

  അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​ന് ഉശിരൻ മറുപടി കയ്യോടെ നൽകി തെന്നിന്ത്യൻ നടി സാ​മ​ന്ത. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വച്ചായിരുന്നു സംഭവം. ​ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു താരം. നടി ക്ഷേ​ത്ര​ത്തി​ന്റെ പടവുകൾ കയറുമ്പോഴാണ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയ ഒരു ആരാധക യുവാവ് മൊബൈലുമായി ചിത്രം പകർത്താൻ ശ്രമിച്ചത്. എന്നാൽ താരം തിരുപ്പതിയിലുണ്ടെന്നറിഞ്ഞ് എത്തിയ ആ​രാ​ധ​ക​രിൽ ഒരാളാണിതെന്നാണ് പറയപ്പെടുന്നത്. തനിക്ക് നേരെയുണ്ടായ ഫോട്ടോയെടുക്കൽ ശ്രമം സമാന്ത തടയുകയും തുടർന്ന് ആരാധകനെ ശകാരിക്കുകയുമായിരുന്നു. തുടർന്ന് ആളുകൾ കൂടിയതോടെ കൂട്ടത്തിലുണ്ടായിരുന്നവ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ നടിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈ​റ​ലാവുകയാണ് …

Read More

ദുൽഖറിന്റെ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; വീഡിയോ ഗാനം പുറത്ത്

  മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായികയായെത്തുന്നത്. അതേസമയം ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവുമാണിത് . രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തും .

Read More

സിനിമ ഷൂട്ടിങിനിടെയുണ്ടയ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ 

  ചെന്നൈയില്‍ സിനിമ ഷൂട്ടിങിനിടെയുണ്ടയ അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. അപകടത്തിന് കാരണമായ ക്രെയിനിന്റെ ഓപ്പറേറ്റര്‍ രാജനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായമായി നല്‍കുമെന്ന് നടന്‍ കമല്‍ഹാസന്‍ അറിയിച്ചു. ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തത്. കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൃഷ്ണ, നിര്‍മാണ സഹായി മധു, സെറ്റില്‍ ഭക്ഷണ വിതരണത്തിനായെത്തിയ കൃഷ്ണ എന്നിവര്‍ മരിച്ചത്. അതേസമയം ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് …

Read More

സംവിധായകൻ വെട്രിമാരൻ നിർമ്മണരംഗത്തേക്ക്; ‘സംഘതലൈവൻ’ ട്രെയിലർ പുറത്ത്

  പ്രശസ്ത സംവിധായകൻ വെട്രിമാരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സംഘതലൈവൻ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മണിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് നായകൻ. അതേസമയം അമല പോൾ ചിത്രമായ ആടയിൽ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം മെയിൽ പ്രദർശനത്തിന് എത്തും.

Read More

വ്യത്യസ്ത ഗെറ്റപ്പുമായി സന്താനം; ‘സെർവർ സുന്ദരം’ നാളെ എത്തുന്നു

  വ്യത്യസ്ത ഗെറ്റപ്പുമായി എത്തുന്ന തമിഴ് താരം സന്താനത്തിന്റെ ഏറ്റവും പുതിയ തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ‘സെർവർ സുന്ദരം’. സെൽവകുമാർ നിർമ്മിക്കുന്ന ചിത്രം ആനന്ദ് ബാൽക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം വൈഭവി ഷാൻഡില്യയാണ് ചിത്തത്തിലെ നായിക. മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ദിനേശ് പൊൻരാജ് കൈകാര്യം ചെയ്യുന്നു. സന്തോഷ് നാരായണൻ സംഗീതം സംവിധാനം നിർവഹിച്ച ചിത്രം നാളെയാണ് റിലീസ്.

Read More

യോഗി ബാബു നായകനാകുന്ന ‘കോക്ക് ടെയ്ൽ’; റിലീസ് പ്രഖ്യാപിച്ചു

  തമിഴ് ഹാസ്യതാരം യോഗി ബാബു നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കോക്ക് ടെയ്ൽ. പി ജി മീഡിയ വർക്‌സിന്റെ ബാനറിൽ പി ജി മുത്തയ്യ, ദീപ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രാ. വിജയ മുരുഗൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിൽ യോഗി ബാബുവിനൊപ്പം ഒരു തത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ശ്രദ്ധേയം. വിവേക് രവിയുടെ വരികൾക്ക് സായി ഭാസ്കർ ആണ് സംഗീതം ഒരുക്കുന്നത്. ഈവരുന്ന മാർച്ച് 6ന് ചിത്രം പ്രദർശനത്തിന് എത്തും.

Read More

ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെ അപകടം; മൂന്ന് മരണം

  ചെന്നെെ: ചെന്നൈയിൽ സിനിമാ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ സിനിമാപ്രവർത്തകരായ മൂന്ന് പേർ മരിച്ചു. ചിത്രീകരണത്തിനായി സ്ഥാപിച്ചിരുന്ന 150 അടിയോളം ഉയരമുള്ള ക്രെയിന്‍ മറിഞ്ഞാണ് അപകടമുണ്ടായത്. നടൻ കമൽഹാസന്റെ ഏറ്റവും പുതിയ ചിത്രമായ ഇന്ത്യൻ 2 ന്റെ ഷൂട്ടിങ്ങ് ലൊക്കേഷനിലാണ് അപകടം. ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരായ അസിസ്റ്റന്‍റ് മധു (29), കൃഷ്ണ (34) ‍ ചന്ദ്രന്‍ (69), എന്നിവരാണ് മരിച്ചത്. ചെന്നൈയിലെ പൂനമല്ലിയിലെ ഇ.വി.പി എസ്റ്റേറ്റിലൊരുക്കിയിരുന്ന സ്റ്റുഡിയോ ഫ്‌ളോറിലാണ് ക്രൈൻ മറിഞ്ഞു വീണത്. രാത്രി 9.30 ഓടെ യാണ് അപകടം. അതേസമയം അപകടത്തിൽ സിനിമയുടെ സംവിധായകനായ …

Read More

തമിഴിലേക്ക് ഒരു സൈക്കോ ത്രില്ലർ; ‘ഉൻ കാതൽ ഇരുന്താൽ’ലെ പുതിയ പോസ്റ്റർ 

  നവാഗതനായ ഹാഷിം മാരികാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘ഉൻ കാതൽ ഇരുന്താൽ’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം മലയാള നടൻ മക്ബൂൽ സൽമാന്റെ ആദ്യ തമിഴ് സിനിമയുമാണിത്. മൻസൂർ അഹമ്മദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് .

Read More

വ്യത്യസ്ത ഭാവത്തിൽ തൃഷ; ‘പരമപഥം വിളയാട്ട്’ലെ പുതിയ പോസ്റ്റർ എത്തി

  തൃഷ നായികയാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രം 24 അവേഴ്സ് പ്രൊഡക്ഷൻസാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. റിച്ചാര്‍ഡ്, എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിൽ സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം. ചിത്രം ഫെബ്രുവരി 28ന് തീയേറ്ററുകളിൽ എത്തും.

Read More

സുരുളിയുടെ ലൂക്ക് ഇന്നെത്തും; ആകാംക്ഷയിൽ ധനുഷ് ആരാധകർ

  തമിഴിലെ സൂപ്പർതാരം ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരുളി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷൻ പോസ്റ്ററും ഇന്ന് വൈകീട്ട് പുറത്തുവിടും. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ നായിക. അതേസമയം ദേശീയ പുരസ്‌കാരജേതാവ് ജോജു ജോര്ജും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More
error: Content is protected !!