‘ഡാനി’യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

വരലക്ഷ്മി ശരത‌്കുമാറിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘ഡാനി’. സന്താനമൂര്‍ത്തിയുടെ സംവിധാനത്തിലൊരുങ്ങുന്ന ‘ഡാനി’യില്‍ ഒരു പൊലീസ‌് ഇന്‍സ‌്പെക്ടറായിട്ടാണ് വരലക്ഷ‌്മി എത്തുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പൊലീസ‌്നായയും ഇന്‍സ‌്പെക്ടറും തമ്മിലുള്ള ആത്മബന്ധവും തുടര്‍കൊലപാതകങ്ങള്‍ തെളിയിക്കുന്നതുമാണ‌് ചിത്രത്തിന്‍റെ കഥ.

Read More

ദയവു ചെയ്ത് ആരും പുറത്തിറങ്ങരുത്; കൈകൂപ്പി കണ്ണീരോടെ വടിവേലു

  ചെന്നൈ: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാന്‍ രാജ്യം ലോക്ക് ഡൗണില്‍ കഴിയുന്ന സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും അഭ്യര്‍ത്ഥിച്ച് തമിഴ് ഹാസ്യനടന്‍ വടിവേലു. ആരും പുറത്തിറങ്ങരുതെന്ന് വികാരഭരിതമായി അഭ്യര്‍ത്ഥിക്കുന്ന വീഡിയോ അദ്ദേഹം പുറത്തുവിട്ടിരുന്നു. ദയവു ചെയ്ത് ആരും പുറത്തിറങ്ങരുതെന്ന് കൈകൂപ്പി കണ്ണീരോടെയാണ് താരം അഭ്യര്‍ത്ഥിക്കുന്നത്. വേദനയോടെയും ദുഖത്തോടെയുമാണ് ഇത് പറയുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് ദയവു ചെയ്ത് കുറച്ചുനാള്‍ വീട്ടിലിരിക്കൂ എന്നും സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി മെഡിക്കല്‍ രംഗത്തുള്ളവരും പൊലീസും നമുക്കായി പ്രവര്‍ത്തിക്കുകയാണെന്നും വടിവേലു പറഞ്ഞു.

Read More

നാങ്കൾ എഴൈ തോഴർകൾ

കൊറോണ വൈറസിന്റെ പശ്ചാത്തലത്തിൽ സിനിമാ ഇൻഡസ്ട്രി തന്നെ നിശ്ചലമാണ്.ചിത്രീകരണം നിലച്ചതോടെ പ്രതിസന്ധിയിലായ ദിവസവേതനക്കാരെ സഹായിക്കാൻ സിനിമ സംഘടനകൾ ഒരുങ്ങുന്നു.സഹായവുമായി ശിവകുമാറും മക്കളായ സൂര്യയും കാര്‍ത്തിയും. 10 ലക്ഷം രൂപയാണ് ഇവര്‍ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് സൗത്ത് ഇന്ത്യയ്ക്ക് കൈമാറിയത്.

Read More

ചിത്രം ശിവനിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

റിലീസിനൊരുങ്ങുന്ന സൈക്കോളജിക്കൽ ത്രില്ലർ തെലുഗ് ചിത്രമാണ് ശിവൻ. സായ് തേജ കൽവകോട്ട, തരുണി സിംഗ് എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് റെഡ്ഡി നിർമിക്കുന്ന ചിത്രം ശിവൻ ആണ് സംവിധാനം ചെയ്യുന്നത്. മീരൻ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് റാം – സതീഷ് എന്നിവർ കൈകാര്യം ചെയ്യുന്നു. ശിവൻ തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും ഒരുക്കുന്നത്. സിദ്ധാർത്ഥ് സദാശിവുനി സംഗീതം നൽകുന്ന  ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി.

Read More

അയ്യപ്പനും കോശിയും ആകാൻ റെഡിയായി ബാലയ്യയും റാണ ദഗുബാട്ടിയും

സൂപ്പർ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്.

Read More

എനിക്ക് കൂട്ടിനു ഇപ്പോൾ മറ്റാരുമില്ല എന്റെ ക്ലാര ഒഴിച്ച്: ശ്രുതി ഹാസൻ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ താരങ്ങളടക്കമുള്ളവര്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശം പാലിച്ച് വീട്ടില്‍ തന്നെ കഴിയുകയാണ്. ഓരോ ദിവസവും ഇതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ എത്തുന്നുണ്ട്. നടി ശ്രുതി ഹാസനും താനും കുടുംബവും പലയിടങ്ങളിലായി വീട്ടില്‍ തന്നെ തുടരുകയാണെന്ന് പറയുകയാണ്.

Read More

ചിത്രം “ആർ‌ആർ‌ആർ”: പോസ്റ്റർ പുറത്തിറങ്ങി

എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ആർ‌ആർ‌ആർ. ചിത്രത്തിൻറെ ടൈറ്റിൽ ലോഗോയും, മോഷൻ പോസ്റ്ററും റിലീസ് ചെയ്തു .വൻ താര നിരയാണ് ചിത്രത്തിലുള്ളത്. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിവരാണ് ഇതിൽ അഭിനയിക്കുന്നത്. ഇന്ത്യയുടെ സ്വാതന്ത്ര്യസമര സേനാനികളായ അല്ലുരി സീതാരാമ രാജു, കൊമാരാം ഭീം എന്നിവരെ യഥാക്രമം ബ്രിട്ടീഷ് രാജിനും ഹൈദരാബാദിലെ നിസാമിനുമെതിരെ പോരാടിയ ഒരു സാങ്കൽപ്പിക കഥയാണിത്.

Read More

അന്തരിച്ച സംവിധായകനെ ഓര്‍ത്ത് പൊട്ടിക്കരഞ്ഞ് അനുഷ്‍ക ഷെട്ടി; വീഡിയോ കാണാം

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിമാരില്‍ ഒരാളായ അനുഷ്‍ക ഷെട്ടിയുടെ പുതിയ സിനിമയാണ് നിശബ്‍ദം. കോറോണയുടെ പശ്ചാത്തലത്തില്‍ സിനിമയുടെ റിലീസ് നീളും. ചിത്രത്തിലെ ഫോട്ടോകള്‍ ഒക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഒരു സംവിധായകന്റെ വിയോഗം ഓര്‍ത്ത് അനുഷ്‍ക ഷെട്ടി പൊട്ടിക്കരഞ്ഞു പോയ സംഭവമാണ് പുതിയ വാര്‍ത്ത. കൊടി രാമകൃഷ്‍ണയെ ഓര്‍ത്താണ് അനുഷ്‍ക ഷെട്ടി കരഞ്ഞത്.

Read More

ഈ സമയത്ത് ഇത് വേണോ? ലജ്ജാവഹം

കൊവിഡ് 19 വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനതാ കർഫ്യൂന് പിൻതുണ അർപ്പിച്ചുകൊണ്ടുള്ള രജനികാന്തിന്റെ വിഡിയോ ട്വിറ്റർ നീക്കം ചെയ്തു. വിഡിയോയുടെ ഉള്ളടക്കത്തിൽ കോവിഡ് 19 നെ കുറിച്ച് തെറ്റായ പരാമർശം ഉള്ളതിനാലാണ് നീക്കം ചെയ്തത്.

Read More

ചിത്രം പരമപഥം വിളയാട്ടിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു

  തൃഷ നായികയായി എത്തുന്ന പരമപഥം വിളയാട്ട് എന്ന ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തൃഷയുടെ അറുപതാമത്തെ ചിത്രമാണ് പരമപഥം വിളയാട്ട്. ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തുന്നത്. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും എത്തുന്നുണ്ട്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിക്കുന്നത്.

Read More
error: Content is protected !!