തൃഷ നായികയാകുന്ന ‘പരമപഥം വിളയാട്ട്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

  യുവാക്കൾക്കിടയിൽ തരംഗമായി മാറിയ 96 ന്‍റെ വമ്പൻ വിജത്തിന് ശേഷം തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അതേസമയം തൃഷയുടെ അറുപതാമത്തെ ചിത്രവുമാണെന്നതാണ് ശ്രദ്ധേയം. ചിത്രത്തിൽ ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും വേഷമിടുന്നുണ്ട്. 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് …

Read More

വ്യത്യസ്ത ഗെറ്റപ്പിൽ ജീവ; ‘ജിപ്‌സി’യിലെ പുതിയ പോസ്റ്റർ പുറത്ത്

  തമിഴ് താരം ജീവയെ നായകനാക്കി രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിപ്‌സി. ചിത്രത്തിലെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജീവ എത്തുന്നത്. നതാഷ ആണ് ചിത്രത്തിലെ നായിക. കൂടാതെ സണ്ണി വെയിൻ, ലാൽ ജോസ്,സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ആണ് രാജുമുരുകൻ. ചിത്രം മാർച്ച് ആറിന് പ്രദർശനത്തിന് എത്തും.

Read More

‘തലൈവി’യായി തിളങ്ങി കങ്കണ; പുതിയ പോസ്റ്റർ പുറത്ത്

  ബോളിവുഡ് താരം കങ്കണ റണാവത് തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി വേഷമിടുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘തലൈവി’. ജയലളിതയുടെ ജീവിത കഥയെ ആസ്പദമാക്കിയുള്ള ചിത്രത്തിൽ എംജിആർ ആയി എത്തുന്നത് അരവിന്ദ് സ്വാമിയാണ്. ചിത്രത്തിലെ മറ്റൊരു പുതിയ പോസ്റ്റർ പുറത്തുവന്നിരിക്കുകയാണ്. ചിത്രത്തിൽ പ്രകാശ് രാജ്, പ്രീയാമണി തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ജയലളിതയുടെ തോഴി എന്ന നിലയില്‍ ശ്രദ്ധ നേടുകയും ഒടുവില്‍ അവരുടെ മരണ ശേഷം പാര്‍ട്ടി പിടിക്കാനും,മുഖ്യമന്ത്രിയാകാനും ശ്രമിച്ച് പരാജിതയായ ശശികലയുടെ വേഷത്തിലാണ് പ്രിയാമണി എത്തുന്നത്. തെലുങ്ക് താരം വിജയ് ദേവര്കൊണ്ടയും ചിത്രത്തിൽ എത്തുന്നുണ്ട്. എ.എല്‍ …

Read More

കോളിവുഡിലെ ബ്രഹ്മാണ്ഡ ചിത്രങ്ങളെ വരവേൽക്കാനൊരുങ്ങി സിനിമാലോകം

സിനിമാ ആരാധകർക്ക് ആകാംഷയുടെയും ആഹ്ലാദത്തിന്റെയും വേനൽക്കാലം സമ്മാനിച്ചുകൊണ്ട് സൂപ്പർ താരങ്ങളുടെ ബ്രഹ്മാണ്ഡ ചിത്രങ്ങളാണ് തമിഴകത്ത് ഒരുങ്ങുന്നത്. സൂപ്പർതാരങ്ങളായ വിജയിയുടെയും, സൂര്യയുടെയും, ധനുഷിന്റെയുമടക്കം വരാനിരിക്കുന്ന വൻ ചിത്രങ്ങളുടെ ചർച്ചയിലും ആവേശത്തിലുമാണ് സിനിമാപ്രേമികളും ആരാധകലോകവും. സോഷ്യൽ മീഡിയയുടെ കാര്യാമാണെങ്കിൽ പിന്നെ പറയേണ്ടതില്ലല്ലോ. താരങ്ങളുടെ ഫസ്റ്റ് ലൂക്ക് ഫോട്ടോകളും ടീസറുകളും കൊണ്ട് ഉത്സവമാക്കുകയാണ് സാമൂഹിക മാധ്യമങ്ങൾ. വരാനിരിക്കുന്ന വമ്പൻ ചിത്രങ്ങളിൽ ബിഗിലിനുശേഷം വിജയ് നായകനായെത്തുന്ന മാസ്റ്റർ ആണ് ഒന്നാമത്തേത്. കൈദിയുടെ വൻ വിജയത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാസ്റ്റർ. ചിത്രത്തിന്റെ ഫസ്റ്റ് ലൂക്ക് …

Read More

ശങ്കർ സിനിമകളിൽ അപകടങ്ങൾ തുടർക്കഥയോ??; പുതിയ വെളിപ്പെടുത്തൽ

  സിനിമയുമായി ബന്ധപ്പെട്ട അപകടങ്ങളും മരണങ്ങളും സിനിമാലോകത്തിന് എന്നും വൻ നഷ്ടങ്ങൾ തന്നെയായിരുന്നു നൽകിയിട്ടുള്ളത്. മികച്ച കലാകാരന്മാരെ വരെ ഇന്ത്യൻ സിനിമക്ക് ഇത്തരത്തിൽ നഷ്ട്ടമായിട്ടുമുണ്ട്. ഇപ്പോഴിതാ അവസാനായി റിപ്പോർട്ട് ചെയ്ത ഒരു സിനിമാ ചിത്രീകരണ വേദിയിലെ അപകടത്തിന്റെ ഞെട്ടൽ മാറാതെയാണ് ഇന്ന് സിനിമാലോകം. പ്രശസ്ത സംവിധാകൻ ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2 വിന്റെ ലൊക്കേഷനിൽ നടന്ന അപകടവും സിനിമാപ്രവർത്തകരുടെ മരണവുമാണ് ഇപ്പൾ സിനിമാലോകം ചർച്ചചെയ്യുന്നത്. ഷൂട്ടിങിനിടെ ക്രെയിന്‍ മറിഞ്ഞ് വീണാണ് മൂന്നുപേർ മരിക്കാനിടയായ അപകടമുണ്ടായത്. കൂടാതെ പതിനൊന്നോളം പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. …

Read More

അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടുക്കൽ; ആ​രാ​ധ​ക​ന് മറുപടി നൽകി സമാന്ത

  അ​നു​വാ​ദ​മി​ല്ലാ​തെ ഫോ​ട്ടോ​യെ​ടു​ക്കു​വാ​ന്‍ ശ്ര​മി​ച്ച ആ​രാ​ധ​ക​ന് ഉശിരൻ മറുപടി കയ്യോടെ നൽകി തെന്നിന്ത്യൻ നടി സാ​മ​ന്ത. തി​രു​പ്പ​തി ക്ഷേ​ത്ര​ത്തി​ല്‍ വച്ചായിരുന്നു സംഭവം. ​ക്ഷേത്ര ദർശനത്തിന് എത്തിയതായിരുന്നു താരം. നടി ക്ഷേ​ത്ര​ത്തി​ന്റെ പടവുകൾ കയറുമ്പോഴാണ് ഇവർക്കിടയിലേക്ക് പാഞ്ഞുകയറിയ ഒരു ആരാധക യുവാവ് മൊബൈലുമായി ചിത്രം പകർത്താൻ ശ്രമിച്ചത്. എന്നാൽ താരം തിരുപ്പതിയിലുണ്ടെന്നറിഞ്ഞ് എത്തിയ ആ​രാ​ധ​ക​രിൽ ഒരാളാണിതെന്നാണ് പറയപ്പെടുന്നത്. തനിക്ക് നേരെയുണ്ടായ ഫോട്ടോയെടുക്കൽ ശ്രമം സമാന്ത തടയുകയും തുടർന്ന് ആരാധകനെ ശകാരിക്കുകയുമായിരുന്നു. തുടർന്ന് ആളുകൾ കൂടിയതോടെ കൂട്ടത്തിലുണ്ടായിരുന്നവ​രി​ലൊ​രാ​ള്‍ പ​ക​ര്‍​ത്തി​യ നടിയുടെ വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈ​റ​ലാവുകയാണ് …

Read More

ദുൽഖറിന്റെ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; വീഡിയോ ഗാനം പുറത്ത്

  മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായികയായെത്തുന്നത്. അതേസമയം ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവുമാണിത് . രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തും .

Read More

സിനിമ ഷൂട്ടിങിനിടെയുണ്ടയ അപകടം; മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ 

  ചെന്നൈയില്‍ സിനിമ ഷൂട്ടിങിനിടെയുണ്ടയ അപകടവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റില്‍. അപകടത്തിന് കാരണമായ ക്രെയിനിന്റെ ഓപ്പറേറ്റര്‍ രാജനാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമായിരുന്നു ക്രെയിന്‍ മറിഞ്ഞ് മൂന്ന് പേര്‍ മരിച്ചത്. അതേസമയം മരിച്ചവരുടെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായമായി നല്‍കുമെന്ന് നടന്‍ കമല്‍ഹാസന്‍ അറിയിച്ചു. ക്രെയിന്‍ ഓപ്പറേറ്റര്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്ക് കേസെടുത്താണ് അറസ്റ്റ് ചെയ്തത്. കമൽഹാസൻ നായകനാകുന്ന ഇന്ത്യൻ 2വിന്റെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. ചിത്രത്തിന്റെ സഹ സംവിധായകന്‍ കൃഷ്ണ, നിര്‍മാണ സഹായി മധു, സെറ്റില്‍ ഭക്ഷണ വിതരണത്തിനായെത്തിയ കൃഷ്ണ എന്നിവര്‍ മരിച്ചത്. അതേസമയം ഇവരോടൊപ്പമുണ്ടായിരുന്ന ഒന്‍പത് …

Read More

സംവിധായകൻ വെട്രിമാരൻ നിർമ്മണരംഗത്തേക്ക്; ‘സംഘതലൈവൻ’ ട്രെയിലർ പുറത്ത്

  പ്രശസ്ത സംവിധായകൻ വെട്രിമാരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സംഘതലൈവൻ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മണിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് നായകൻ. അതേസമയം അമല പോൾ ചിത്രമായ ആടയിൽ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം മെയിൽ പ്രദർശനത്തിന് എത്തും.

Read More

വ്യത്യസ്ത ഗെറ്റപ്പുമായി സന്താനം; ‘സെർവർ സുന്ദരം’ നാളെ എത്തുന്നു

  വ്യത്യസ്ത ഗെറ്റപ്പുമായി എത്തുന്ന തമിഴ് താരം സന്താനത്തിന്റെ ഏറ്റവും പുതിയ തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ‘സെർവർ സുന്ദരം’. സെൽവകുമാർ നിർമ്മിക്കുന്ന ചിത്രം ആനന്ദ് ബാൽക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം വൈഭവി ഷാൻഡില്യയാണ് ചിത്തത്തിലെ നായിക. മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ദിനേശ് പൊൻരാജ് കൈകാര്യം ചെയ്യുന്നു. സന്തോഷ് നാരായണൻ സംഗീതം സംവിധാനം നിർവഹിച്ച ചിത്രം നാളെയാണ് റിലീസ്.

Read More
error: Content is protected !!