നാനി ചിത്രം ‘വി’ യുടെ ടീസർ പുറത്തിറങ്ങി; ഏറ്റെടുത്ത് ആരാധകർ

  നാനി, സുധീർ ബാബു, നിവേദ തോമസ്, അദിഥി റാവു ഹൈദരി തുടങ്ങിയവർ പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വി’. ചിത്രത്തിൻറെ ആദ്യ ടീസർ റിലീസ് ചെയ്തു . ചിത്രത്തിന് സംഗീതം ചെയ്തിരിക്കുന്നത് ത്രിവേദിയാണ് . ഛായാഗ്രഹണം കൈകാര്യം ചെയ്യുന്നത് പി. ജി. വിന്ദയാണ്.നാനിയുടെ 25-ാമത്തെ ചിത്രമാണിത്. കരിയറിൽ ആദ്യമായി ഒരു നെഗറ്റീവ് വേഷം അദ്ദേഹം അവതരിപ്പിക്കുന്നു.ജഗപതി ബാബു,വെന്നേല കിഷോർ,നാസർ,പ്രിയദർശി, ശ്രീനിവാസ് അവസരാല, അമിത് തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.ചിത്രം മാർച്ച് 25ന് റിലീസ് ചെയ്യും.

Read More

ശിവകാർത്തികേയൻ മാസ് വീണ്ടും; ‘ഡോക്ടർ’ലെ ഫസ്റ്റ് ലുക്ക് പുറത്ത്

  ശിവകാർത്തികേയൻ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ഡോക്ടർ’. കൊലമാവ്‌ കോകില എന്ന ചിത്രത്തിന് ശേഷം നെൽസൺ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. ശിവകാർത്തികേയൻ പ്രൊഡക്ഷനുമായി ചേർന്ന് കെ‌ജെ‌ആർ സ്റ്റുഡിയോസ് ആണ് ചിത്രം നിർമിക്കുന്നത്. പുതിയ പോസ്റ്റർ സോഷ്യൽ മീഡിയയിലും ആരാധകർക്കിടയിലും തരംഗമാകുകയാണ്.

Read More

ഇഷ്‌കിന്റെ തമിഴ് റീമേയ്ക്കിൽ കതിർ നായകനാകും

മലയാള ചിത്രം ‘ഇഷ്‌ക്’ തമിഴിലേക്ക് റീമെയ്ക്ക് ചെയ്യാനൊരുങ്ങുന്നു. ഷെയ്ന്‍ നിഗം, ആന്‍ ശീതള്‍ എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമായിരുന്നു ഇഷ്‌ക്. അനുരാജ് മനോഹര്‍ സംവിധാനം ചെയ്ത ചിത്രം തമിഴില്‍ ഒരുക്കുമ്പോള്‍ നടൻ കതിര്‍ നായകനാകും എന്നാണ് സൂചന. ഈഗിള്‍ ഐ പ്രൊഡക്ഷൻസാണ്‌ ചിത്രം നിര്‍മ്മിക്കുന്നത്. തമിഴ് റീമേക്കിലും ആന്‍ ശീതള്‍ തന്നെയാണ് നായിക. ഒരു മാസത്തിനകം ഷൂട്ടിങ് ആരംഭിക്കും എന്നാണു ഇപ്പോഴത്തെ റിപ്പോർട്ട്. മദ യാനൈ കൂട്ടം എന്ന ചിത്രത്തിലൂടെ സിനിമയിലെ എത്തിയ കതിര്‍ വിക്രം വേദ, പരിയേറും പെരുമാള് എന്നീ സിനിമകളിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. 2019 …

Read More

നയൻതാരയും ഹൻസികയും; ചിമ്പുവിന്റെ പ്രണയ പരാജയം

[pl_row] [pl_col col=12] [pl_text] തെന്നിന്ത്യൻ മുൻനിര നായികമാരുമായി പ്രണയത്തിലാവുകയും തുടർന്ന് പല വിവാദങ്ങളും നേരിടേണ്ടി വന്ന താരമാണ് ചിമ്പു. നയൻതാരയും ഹൻസികയും ആയുള്ള ചിമ്പുവിന്റെ പ്രണയ പരാജയവും അത് നൽകിയ നിരാശയും എത്രത്തോളം ആയിരുന്നു എന്ന് തുറന്നുപറയുകയാണ് ചിമ്പു ഇപ്പോൾ. മദ്യത്തിനോ പുകവലിക്കോ മറ്റൊരു ലഹരിക്ക് തന്നെയും പ്രണയ വിഷാദത്തിൽ നിന്ന് ഒരാളെ രക്ഷപ്പെടുത്താൻ ആകില്ലെന്നും അതിന് അവർ സ്വയം വിചാരിക്കണം എന്നും ചിമ്പു പറഞ്ഞു. സങ്കടങ്ങൾ ആരും കാണാതെ കരഞ്ഞു തീർക്കുകയാണ് താൻ ചെയ്തതെന്നും അത് അവസാനിക്കാൻ സമയമെടുത്തു എന്നും താരം …

Read More

നെഗറ്റീവ് റോള്‍ ആണെങ്കിലും ശക്തമായൊരു കഥാപാത്രം ഉപേക്ഷിക്കുവാൻ മനസ്സ് വന്നില്ലെന്ന് വിജയ് സേതുപതി

തമിഴിലെ ആരാധകർ നെഞ്ചിലേറ്റി ലാളിക്കുന്ന ഒരു നടനാണ് വിജയ് സേതുപതി. കഠിനാദ്ധ്വാനം കൊണ്ട് മാത്രം വമ്പന്‍ ആരാധകവൃന്ദത്തെ സൃഷ്ടിച്ചെടുത്തിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. വിജയത്തിന്റെ നെറുകയില്‍ നില്‍ക്കുമ്പോഴും ലാളിത്യം വിടാതെ കാത്തുസൂക്ഷിക്കുന്ന നടന്‍ കൂടിയാണ് വിജയ്. മക്കള്‍ സെല്‍വന്‍ എന്ന വിളിപ്പേരുകൊണ്ടാണ് തമിഴ് ആരാധകർ അദ്ദേഹത്തെ സ്‌നേഹിക്കുന്നത് . തനിക്ക് ഇഷ്ടപ്പെടുന്ന റോളുകള്‍ ചെയ്യുവാന്‍ യാതൊരു മടിയും കാണിക്കാത്ത വിജയ് സേതുപതിയുടേതായി പന്ത്രണ്ടോളം ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. അതില്‍ ഒന്നാണ് ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രം മാസ്റ്റര്‍. വിജയ് സേതുപതി വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ …

Read More

പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരണകളാണെന്ന് രജനീകാന്ത്

പൗരത്വ നിയമ ഭേദഗതിനിയമത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത് രംഗത്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരണകളാണെന്നാണ് രജനീകാന്ത് പറയുന്നത്.”വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ല”. മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ് അദ്ദേഹം പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. ഇതോടൊപ്പം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. …

Read More

തമിഴ് നടൻ യോഗി ബാബു വിവാഹിതനായി!

തമിഴിലെ മുൻനിര ഹാസ്യതാരമാണ് യോഗി ബാബു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായി യോഗി ബാബു എത്താറുണ്ട്. ഇപ്പോൾ നടന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഞ്ജു ഭാര്‍ഗവിയെ ആണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. വീട്ടുകാർ കണ്ടെത്തിയ വധുവാണ് മഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് നടത്തും. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു അവസാനം അഭിനയിച്ചത്. പരിയേറും പെരുമാളിലൂടെ …

Read More

തമിഴ് പുരസ്കാരവേദിയിൽ തിളങ്ങി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇതിനോടകം തമിഴ് ആരാധകരുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ്. ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിരുന്നു. പതിവുപോലെ വളരെ ലളിതമായി വസ്ത്രം ധരിച്ചാണ് മഞ്ജു പരിപാടിയിൽ എത്തിയത്. ബിഹൈന്റ് വുഡ്സ് അവാർഡ്സ് ചടങ്ങിലെ മഞ്ജുവിന്റെ തകർപ്പൻ എന്‍ട്രിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. കറുത്ത ഗൌണില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. ആരാധകർക്ക് നേരെ കൈക്കൂപ്പി ചിരിച്ച് നടന്നെത്തിയ മഞ്ജുവിനെ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് പ്രേക്ഷകർ വരവേറ്റത്. …

Read More

തലൈവരുടെ നായികയായി നയൻസ് വീണ്ടും; മകളായി കീർത്തി സുരേഷ്

[pl_row] [pl_col col=12] [pl_text] തലൈവർ രജനികാന്തിന്റെ നായികയായി നയൻ‌താര വീണ്ടും എത്തുന്നു.  മുംബൈ  നഗരത്തിലെ പൊലീസ് ഓഫീസറുടെ കഥയാണ് ദർബാറിൽ പറഞ്ഞിരുന്നതെങ്കില്‍ പുതിയ ചിത്രം തമിഴ്നാടിന്റെ ഗ്രാമീണ പശ്ചാത്തലമാകും ഒരുക്കുക എന്നതാണ് സൂചന.നടി മീനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.കീർത്തി സുരേഷ് രജനികാന്തിന്റെ മകളായാണ് എത്തുക. ദർബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര എത്തുന്നു. രജനികാന്തിന്റെ 168 ആം ചിത്രത്തിലാണ് നയൻസ് എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേര് നിഛയിച്ചിട്ടില്ല. <iframe width=”480″ height=”270″ src=”https://www.youtube.com/embed/b7HXn0ooFK4″ frameborder=”0″ allow=”accelerometer; …

Read More

തൂത്തുക്കുടി വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടൻ രജനീകാന്തിന് സമൻസ്

തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിൽ ഹാജരാകാനായി നടൻ രജനീകാന്തിനു സമൻസ്. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിലാണ് നടപടി. തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ അന്ന് രജനികാന്ത് വിമര്‍ശിച്ചിരുന്നു. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി ആരോപിച്ചിരുന്നു. തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമൻസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന …

Read More
error: Content is protected !!