പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരണകളാണെന്ന് രജനീകാന്ത്

പൗരത്വ നിയമ ഭേദഗതിനിയമത്തെ പിന്തുണച്ച് നടന്‍ രജനീകാന്ത് രംഗത്ത്. പൗരത്വ നിയമത്തിന് എതിരായ പ്രതിഷേധങ്ങള്‍ രാഷ്ട്രീയ പ്രേരണകളാണെന്നാണ് രജനീകാന്ത് പറയുന്നത്.”വിദ്യാർത്ഥികൾ മതനേതാക്കളുടേയും രാഷ്ട്രീയക്കാരുടേയും ഉപകരണമാകരുത്. ദേശീയ പൗരത്വ രജിസ്റ്റർ രാജ്യത്തിന് അത്യന്താപേക്ഷിതമാണ്. ഇന്ത്യയിലെ മുസ്ലീങ്ങളെ നിയമം ബാധിക്കില്ല”. മുസ്ലിം സമൂഹത്തെ തെറ്റിധരിപ്പിക്കുകയാണെന്നുമായിരുന്നു രജനീകാന്തിന്‍റെ പ്രതികരണം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ച് മുതിർന്ന നേതാക്കൾ രംഗത്തെത്തിയത് പിന്നാലെയാണ് അദ്ദേഹം പൗരത്വ നിയമത്തിന് അനുകൂല പ്രതികരണം നടത്തുന്നത്. ഇതോടൊപ്പം കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചിരുന്നു. …

Read More

തമിഴ് നടൻ യോഗി ബാബു വിവാഹിതനായി!

തമിഴിലെ മുൻനിര ഹാസ്യതാരമാണ് യോഗി ബാബു. സൂപ്പര്‍താര ചിത്രങ്ങളിലെല്ലാം സജീവ സാന്നിദ്ധ്യമായി യോഗി ബാബു എത്താറുണ്ട്. ഇപ്പോൾ നടന്റെ വിവാഹം കഴിഞ്ഞിരിക്കുകയാണ്. മഞ്ജു ഭാര്‍ഗവിയെ ആണ് നടന്‍ താലി ചാര്‍ത്തിയിരിക്കുന്നത്. വീട്ടുകാർ കണ്ടെത്തിയ വധുവാണ് മഞ്ജു എന്നാണ് അറിയാൻ കഴിയുന്നത്. തമിഴ്‌നാട്ടിലെ തിരുട്ടനിയിലുളള മുരുഗന്‍ അമ്പലത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. സിനിമാ സുഹൃത്തുക്കള്‍ക്കായി വിവാഹ സല്‍ക്കാരം മാര്‍ച്ചില്‍ ചെന്നൈയില്‍ വെച്ച് നടത്തും. ധനുഷ് നായകനാവുന്ന കര്‍ണന്‍ എന്ന ചിത്രത്തിലാണ് യോഗി ബാബു അവസാനം അഭിനയിച്ചത്. പരിയേറും പെരുമാളിലൂടെ …

Read More

തമിഴ് പുരസ്കാരവേദിയിൽ തിളങ്ങി മഞ്ജു വാര്യർ

മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ ഇതിനോടകം തമിഴ് ആരാധകരുടെയും പ്രിയതാരമായി മാറിയിരിക്കുകയാണ്. ധനുഷ് നായകനായെത്തിയ അസുരന്‍ എന്ന ചിത്രത്തിലൂടെയാണ് മഞ്ജു തമിഴില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ചവച്ച താരത്തിന് നിരവധി പുരസ്കാരങ്ങള്‍ തേടിയെത്തിയിരുന്നു. പതിവുപോലെ വളരെ ലളിതമായി വസ്ത്രം ധരിച്ചാണ് മഞ്ജു പരിപാടിയിൽ എത്തിയത്. ബിഹൈന്റ് വുഡ്സ് അവാർഡ്സ് ചടങ്ങിലെ മഞ്ജുവിന്റെ തകർപ്പൻ എന്‍ട്രിയാണ് ഇപ്പോള്‍ ചലച്ചിത്ര ലോകത്തെ ചർച്ചാവിഷയം. കറുത്ത ഗൌണില്‍ അതിസുന്ദരിയായാണ് മഞ്ജു എത്തിയത്. ആരാധകർക്ക് നേരെ കൈക്കൂപ്പി ചിരിച്ച് നടന്നെത്തിയ മഞ്ജുവിനെ കയ്യടിച്ചും ആർപ്പുവിളിച്ചുമാണ് പ്രേക്ഷകർ വരവേറ്റത്. …

Read More

തലൈവരുടെ നായികയായി നയൻസ് വീണ്ടും; മകളായി കീർത്തി സുരേഷ്

[pl_row] [pl_col col=12] [pl_text] തലൈവർ രജനികാന്തിന്റെ നായികയായി നയൻ‌താര വീണ്ടും എത്തുന്നു.  മുംബൈ  നഗരത്തിലെ പൊലീസ് ഓഫീസറുടെ കഥയാണ് ദർബാറിൽ പറഞ്ഞിരുന്നതെങ്കില്‍ പുതിയ ചിത്രം തമിഴ്നാടിന്റെ ഗ്രാമീണ പശ്ചാത്തലമാകും ഒരുക്കുക എന്നതാണ് സൂചന.നടി മീനയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്.കീർത്തി സുരേഷ് രജനികാന്തിന്റെ മകളായാണ് എത്തുക. ദർബാറിന് പിന്നാലെ വീണ്ടും രജനികാന്തിന്റെ നായികയായി തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻ‌താര എത്തുന്നു. രജനികാന്തിന്റെ 168 ആം ചിത്രത്തിലാണ് നയൻസ് എത്തുന്നത്. ചിത്രത്തിന് ഇതുവരെ പേര് നിഛയിച്ചിട്ടില്ല. <iframe width=”480″ height=”270″ src=”https://www.youtube.com/embed/b7HXn0ooFK4″ frameborder=”0″ allow=”accelerometer; …

Read More

തൂത്തുക്കുടി വെടിവയ്പ്പുമായി ബന്ധപ്പെട്ട് നടൻ രജനീകാന്തിന് സമൻസ്

തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ച് അന്വേഷിക്കുന്ന ജുഡീഷ്യൽ കമ്മിഷന് മുന്നിൽ ഹാജരാകാനായി നടൻ രജനീകാന്തിനു സമൻസ്. തൂത്തുക്കുടി വെടിവയ്പ്പിനെക്കുറിച്ചുള്ള പ്രസ്താവനയുടെ പേരിലാണ് നടപടി. തൂത്തുക്കുടിയില്‍ കോപ്പര്‍ സ്‌റ്റെറിലൈറ്റ് പ്ലാന്‍റിനെതിരെ നടന്ന പ്രതിഷേധത്തിനിടെ നടന്ന പോലീസ് വെടിവെയ്പ്പിനെ അന്ന് രജനികാന്ത് വിമര്‍ശിച്ചിരുന്നു. ഏകാധിപത്യ സ്വഭാവത്തോടെ ജനങ്ങള്‍ക്കു നേരേ വെടിയുതിര്‍ക്കുകയും 13 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്ന് രജനി ആരോപിച്ചിരുന്നു. തൂത്തുക്കുടിയിൽ പൊലീസ് വെടിവയ്പ്പിലേക്ക് നയിച്ച അക്രമത്തിന് കാരണം പ്രതിഷേധത്തിനിടെ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ പ്രസ്താവനയുടെ പേരിലാണ് സമൻസ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്ന …

Read More

രവിവര്‍മ്മ ചിത്രങ്ങളിൽ തെന്നിന്ത്യന്‍ നായികമാരോ ?

രവിവര്‍മ്മന്‍ ചിത്രങ്ങളിലെ സ്ത്രീകൾക്ക് സിനിമാ താരങ്ങളുടെ ഛായ. ഒട്ടും സാധ്യതയില്ലാത്ത ഈ ആശയം യാഥാർഥ്യമാക്കിയിരിക്കുകയാണ് ഫോട്ടോഗ്രാഫര്‍ ജി വെങ്കട്ട് രാം.19ാം നൂറ്റാണ്ടിലെ ചിത്രകാരനായ രാജാരവിവര്‍മ്മയുടെ പ്രശസ്ത ചിത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ നൽകിയിരിക്കുന്നത്. തെന്നിന്ത്യന്‍ നടിമാരായ സാമന്ത അക്കിനേനി, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍, ഐശ്വര്യ രാജേഷ് എന്നിവരാണ് ക്യാമറയ്ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. ദമയന്ത്രിയായാണ് രമ്യ കൃഷ്ണന്‍ പ്രത്യക്ഷപ്പെട്ടത്. ചുവപ്പ് സാരിയുടുത്ത് നില്‍ക്കുന്ന രമ്യയെക്കണ്ടാല്‍ രവിവര്‍മ്മന്‍ ചിത്രം തന്നെയാണെന്നേ തോന്നൂ. രണ്ട് ചിത്രങ്ങളാണ് ശ്രുതി ഹാസന്‍ ചെയ്തത്. നദീതീരത്തിരിക്കുന്ന യുവതിയായും രാജ്ഞിയായുമുള്ള ചിത്രങ്ങളാണവ.

Read More

അവാർഡിനൊപ്പം ഒരു മുത്തം ; വിജയ് സേതുപതിയില്‍ നിന്ന് ഉമ്മ ചോദിച്ച് വാങ്ങി ധ്രുവ് വിക്രം

തമിഴ് ചാനല്‍ പരിപാടിയില്‍ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു വിക്രമിന്‍റെ മകനും നടനുമായ ധ്രുവ് വിക്രം. തമിഴ് നടൻ വിജയ് സേതുപതിയായിരുന്നു അവാര്‍ഡ് നൽകിയത്. താന്‍ സേതുപതിയുടെ ആരാധകനാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ധ്രുവ് അദ്ദേഹത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിലെ സന്തോഷം അറിയിച്ചു. സേതുപതിക്കൊപ്പം നില്‍ക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടെന്നും ധ്രുവ് പറഞ്ഞു. അതേസമയം വിക്രമിനെപ്പോലൊരു വലിയ നടന്‍റെ മകനായി സിനിമയിലെത്തി, പ്രതീക്ഷയുടെ അമിതഭാരത്തില്‍ തന്‍റെ ഇടം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് ധ്രുവിനെ അഭിനന്ദിച്ച് സേതുപതി പറഞ്ഞു. ഇതിനിടെ ധ്രുവിന് ഒരു ഉമ്മ നല്‍കുമോ എന്ന് …

Read More

തലൈവിയുടെ ‘ന്യൂ ലുക്ക്’, നൃത്ത വേഷമണിഞ്ഞ ജയലളിതയായി കങ്കണ

ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് തലൈവി. അതിൽ നായികയാകുന്ന കങ്കണയുടെ ‘ന്യൂ ലുക്ക്’ ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . നര്‍ത്തകിയുടെ വേഷത്തിലാണ് പോസ്റ്ററില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. പച്ച ബ്ലൗസും ചുവപ്പ് സാരിയും സ്വര്‍ണ്ണാഭരണങ്ങളുമായി കങ്കണ ചുവടുവയ്ക്കുന്നതിന്‍റെ ചിത്രമാണ് ഇത്. എ എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ കടന്നുവരവാണ്‌ സിനിമ. നവംബര്‍ 2019 ല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. അതേസമയം കങ്കണയുടെ രാഷ്ട്രീയക്കാരിയായ ജയലളിതയിലേക്കുള്ള രൂപമാറ്റം വ്യക്തമാക്കുന്ന ആ പോസ്റ്റര്‍ …

Read More

വിക്രം ചിത്രം കോബ്രയിൽ ഇനി ഷെയിനിനു പകരം സർജാനോ ഖാലിദ്

അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് കോബ്ര. വിക്രം നായകനാകുന്ന ഈ ചിത്രത്തിൽ ഷെയിൻ നിഗത്തിന് നൽകാനിരുന്ന വേഷം ജൂൺ സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ട സാർജാനോ ഖാലിദിന് ലഭിച്ചു എന്നാണ് നിലവിലെ റിപ്പോർട്ട്. മലയാള സിനിമയിൽ നിന്നും ഷെയിൻ നിഗത്തിന് വിലക്ക് ഉള്ളതിനാലാണ് ഇപ്പോൾ കിട്ടിയ അവസരം നഷ്ടമായത്. സൗത്ത് ഇന്ത്യൻ ഫിലിം ചേംബറിലേക്ക് കേരളാ ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കത്തെഴുതിയതിനെ തുടർന്നാണ് ഈ തീരുമാനം. ജൂൺ സിനിമയിലൂടെ ശ്രദ്ധേയനായ സർജാനോ ഖാലിദ് മോഹൻലാൽ ചിത്രമായ ബിഗ് ബ്രദറിലും അഭിനയിച്ചിട്ടുണ്ട്. കോബ്രയിൽ സർജാനോയ്ക്ക് …

Read More

ത്രില്ലടിപ്പിച്ച് വിജയ് – വിജയ് സേതുപതി ചിത്രം മാസ്റ്ററിന്റെ പോസ്റ്റർ

[pl_row] [pl_col col=12] [pl_text] ലോകേഷ് കനകരാജ് സംവിധാനം നിർവഹിക്കുന്ന മാസ്റ്ററിന്റെ മൂന്നാമത്തെ പോസ്റ്റർ പുറത്തിറങ്ങി. കൈതിയുടെ വമ്പൻ വിജയത്തിന് ശേഷം ലോകേഷ് ഒരുക്കുന്ന ആക്ഷൻ ത്രില്ലറാണ് മാസ്റ്റർ. ചിത്രത്തിൽ ദളപതി വിജയ് നായകനായും മക്കൾ സെൽവൻ വിജയ് സേതുപതി വില്ലനായുമെത്തുന്ന മാസ്റ്ററിന്റെ ആദ്യ പോസ്റ്ററുകൾക്ക് വൻ വരവേൽപ്പാണ് ആരാധകർ നൽകിയത്. ഇപ്പോഴിതാ ചിത്രത്തിന്റെ ഏറ്റവും പുതിയ പോസ്റ്ററും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി. മുഖത്തോട് മുഖം നോക്കി അലറുന്ന വിജയ്‍യും വിജയ് സേതുപതിയുമാണ് പോസ്റ്ററിന്റെ ഹൈലൈറ്റ്. ഇരുവരുടെയും മുഖത്ത് മുറിപ്പാടുകളും കാണാം. വിജയ് …

Read More
error: Content is protected !!