‘1921’ എന്ന ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിച്ചു..; സംവിധായകൻ

  പ്രശസ്തനായ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകൻ അലി അക്ബർ നിർമിക്കുന്ന ചിത്രമാണ് ‘1921’. ഇപ്പോളിതാ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ തുടങ്ങിയതായി അറിയിച്ചിരിക്കുകയാണ് സംവിധായകൻ അലി അക്ബർ. അലി അക്ബർ ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ; ചലിച്ചു തുടങ്ങി. അനുഗ്രഹാശിസ്സുകളോടെ നിങ്ങളുടെ പ്രാർത്ഥന ലക്ഷ്യം കാണുക തന്നെ ചെയ്യും. അദ്ദേഹം കുറിച്ചു. സിനിമയുടെ ആവശ്യത്തിന് നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന തോക്കുകളുടെ ചിത്രവും ഫേസ്ബുക്കിലൂടെ സംവിധായകന്‍ പങ്കുവെച്ചിട്ടുണ്ട്

Read More

‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല,.. സംവിധായകൻ

    ഏറെ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപിയുടെ 250-ാമത് ചിത്രത്തിന്റെ ടൈറ്റില്‍ ഇന്നലെ റിലീസ് ചെയ്തിരിക്കുന്നത്. ‘ഒറ്റക്കൊമ്പന്‍’ എന്ന പേര് നൂറോളം താരങ്ങള്‍ ചേര്‍ന്നാണ് റിലീസ് ചെയ്തിരിക്കുന്നത്. ഒറ്റക്കൊമ്പന്‍ എന്ന പേര് കഴിഞ്ഞ ഡിസംബറില്‍ തന്നെ രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ് ടോമിച്ചന്‍ മുളകുപാടം പറഞ്ഞിരിക്കുന്നത്. ഈ ചിത്രത്തിന് പൃഥ്വിരാജിന്റെ കടുവ എന്ന സിനിമയുമായി ഒരു തരത്തിലും സാമ്യമില്ല. ‘കടുവാക്കുന്നേല്‍’ എന്ന പേര് ഉപയോഗിക്കാന്‍ പാടില്ല എന്ന് കോടതി വിധി ഉള്ളതിനാല്‍ ആ പേര് ഉപയോഗിക്കില്ല. എന്നാല്‍ കഥയില്‍ യാതൊരു മാറ്റവുമില്ല എന്ന് …

Read More

”വീണ്ടും അളിയന്റെ കൂടെ.. ലവ് യൂ ലാലേട്ട” ചിത്രം പങ്കുവച്ച് നടൻ

  മലയാളി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 2. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. അനീഷ് ജി. മേനോന്‍ പങ്കുവച്ച ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലായിരിക്കുന്നത്. ”വീണ്ടും അളിയന്റെ കൂടെ.. ലവ് യൂ ലാലേട്ട” എന്ന ക്യാപ്ഷനോടെയാണ് അനീഷ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ദൃശ്യത്തില്‍ മോഹന്‍ലാലിന്റെ അളിയന്റെ വേഷത്തിലാണ് അനീഷ് ജി. മേനോന്‍ എത്തുകയുണ്ടായത്. അളിയനും അളിയനും കൂടുതല്‍ ചെറുപ്പമായിട്ടുണ്ടെന്നാണ് പലരുടെയും പ്രതികരണം അറിയിച്ചിരിക്കുന്നത്.  

Read More

‘തിരമാലി’ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ്…

  ബിപിന്‍ ജോര്‍ജ്, ധര്‍മജന്‍, ജോണി ആന്റണി, അന്ന രേഷ്മ രാജന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ രാജീവ് ഷെട്ടി ഒരുക്കുന്ന പുതിയ ചിത്രമാണ് ‘തിരമാലി’. ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നു. മുഴുനീള കോമഡി എന്റര്‍ടെയ്‌നറായാണ് ചിത്രം ഒരുങ്ങുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേപ്പാളില്‍ തുടങ്ങും. സേവ്യര്‍ അലക്സും രാജീവ് ഷെട്ടിയും ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. എയ്ഞ്ചല്‍ മരിയ സിനിമാസിന്റെ ബാനറില്‍ എസ്.കെ. ലോറന്‍സാണ് തിരിമാലി നിര്‍മിക്കുന്നത്.

Read More

നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ കഥ ‘കറുത്ത ഭൂമി’… ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ്

  കറുപ്പ് നിറത്തിന്റെ പേരില്‍ മാറ്റി നിര്‍ത്തപ്പെട്ട ഒരു ഗായികയുടെ കഥ സിനിമയായി ഒരുക്കുന്നു. ‘കറുത്ത ഭൂമി’ എന്നാണ് ചലച്ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരിക്കുകയാണ് അണിയറപ്രവർത്തകർ. ‘ഉള്ളം’ എന്ന വെബ് സീരിസിന് ശേഷം ആയില്യന്‍ കരുണാകരന്‍ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 99 കെ തിയേറ്റേഴ്‌സിന്റെ ബാനറില്‍ വൈശാഖ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. മിടുക്കി എന്ന റിയാലിറ്റി ഷോയിലൂടെ ശ്രദ്ധിക്കപ്പെട്ട രമ്യ സര്‍വദാ ദാസ് ആണ് നായികയായി എത്തുന്നത്. ഒരു ഗായികയുടെ ജീവിതത്തില്‍ നടക്കുന്ന വൈകാരിക സംഘര്‍ഷങ്ങളും അതിജീവനത്തിനായുള്ള അവളുടെ …

Read More

‘ഐശ്വര്യ ലക്ഷ്മി നല്ല നായികയാണ്. പക്ഷേ പലപ്പോഴും ജാഡയുടെ അതിപ്രസരം കല്ലുകടിയായി തോന്നിയിട്ടുണ്ട്… കുറിപ്പ് വായിക്കാം

  സിനിമ ലോകത്തെ താരജാഡകളെ കുറിച്ച് ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയാക്കുന്നത്. ഷൈനി ജോൺ എന്ന സിനിമാസ്വാദകയാണ് സിനിമാപ്രേമികളുടെ കൂട്ടായ്മയായ മൂവി സ്ട്രീറ്റ്സിൽ തൻ്റെ അഭിപ്രായം പങ്കുവെച്ചിരിക്കുന്നത്. കുറിപ്പ് വായിക്കാം;- ഇവിടെ പറയുന്നത് സെലിബ്രിറ്റി ആയിക്കഴിഞ്ഞാൽ അനുഭവപ്പെടുന്ന ഒരു ജാഡ അഭിനയത്തിൽ പ്രതിഫലിക്കുന്നത് അലോസരപ്പെടുത്താറുണ്ടോ / അങ്ങനെ തോന്നിയിട്ടുണ്ടോ എന്നാണ്. ‘ഞാനൊരു വലിയ സംഭവമാണേ’ എന്ന ഒരു ഭാവം അതാണ് ഞാൻ ഉദ്ദേശിച്ച ജാഡ. ഈ ഭാവം പ്രകടിപ്പിക്കുന്നത് കൊണ്ട് ഈ താരങ്ങളുടെ അഭിനയം സ്വാഭാവികമല്ലാതാകുന്നു. നമിതയുടെ ആദ്യ …

Read More

‘മേപ്പടിയാൻ’ ചിത്രത്തിന്റെ ചിത്രീകരണം ആരംഭിക്കുന്നു

  നവാഗനതായ വിഷ്ണു മോഹൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ഉണ്ണി മുകുന്ദൻ നായകനാകുന്ന ‘മേപ്പടിയാൻ’ എന്ന സിനിമയുടെ ചിത്രീകരണം ഇന്ന് ആരംഭിക്കുന്നു. ഉണ്ണി മുകുന്ദൻ ഫിലിംസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ തന്നെ നിർമ്മിക്കുന്ന സിനിമയിൽ അഞ്ജു കുര്യൻ ആണ് നായികയായി അഭിനയിക്കാനായി എത്തുന്നത്. പൂർണ്ണമായും കൊറോണ വൈറസ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും ചിത്രീകരണം നടക്കുക എന്ന് അണിയറ പ്രവർത്തകർ അറിയിക്കുകയുണ്ടായി. പഴയ ഇന്‍ലന്‍ഡില്‍ വിഷ്ണു മോഹന്റെ കൈപ്പടയില്‍ എഴുതിയ കത്തിന്‍റെ മാതൃകയിലുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദനാണ് ഇക്കാര്യം അറിയിക്കുകയുണ്ടായി. കൊറോണ വൈറസ് ഇന്ത്യയിൽ എത്തുന്നതിന് …

Read More

“നിങ്ങൾ കാസറ്റുകൾ പുറത്തിറക്കുകയാണെങ്കിൽ ഞാൻ ഒരെണ്ണം ഉറപ്പായും വാങ്ങും“, വിനീതിന് മറുപടിയുമായി സഞ്ജു

    ഒരു കാലത്ത് സം​ഗീത പ്രേമികളുടെ ശേഖരങ്ങളിൽ ഒന്നായിരുന്നു കാസറ്റുകൾ. പലരും തങ്ങളുടെ ഇഷ്ട ​ഗാനങ്ങളുടെ കാസറ്റുകൾ വാങ്ങി സൂക്ഷിക്കുകയാണ് പതിവ്. എന്നാൽ കാലം മാറിയതോടെ ഏത് പാട്ടും വിരൽ തുമ്പിൽ കിട്ടുന്ന നിലയിലായിരിക്കുകയാണ്. ഇപ്പോഴിതാ ഇന്ത്യ കാസറ്റിലേക്ക് തിരിച്ചുപോകുമോ എന്ന സംശയത്തിലാണ് സംവിധായകനും ​ഗായകനുമായ വിനീത് ശ്രീനിവാസൻ ഉള്ളത്. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു താരം ആരാധകരോട് അഭിപ്രായം ചോദിക്കുകയുണ്ടായത്. “കുറച്ച് നാളുകളായി നിങ്ങളോട് ഇത് ചോദിക്കണം എന്ന് വിചാരിക്കുന്നു. ഞങ്ങളുടെ സിനിമകളിലെ പാട്ടുകളുടെ ഓഡിയോ കാസറ്റ് പുറത്തിറക്കിയാൽ ആരെങ്കിലും വാങ്ങാൻ തയാറാകുമോ? …

Read More

‘നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണ്’..ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി താരം

  2008ലെ ലോകസുന്ദരി മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയ മലയാളക്കരയുടെ അഭിമാനമായി മാറിയ താരമാണ് പാര്‍വ്വതി ഓമനക്കുട്ടന്‍. ഇപ്പോളിതാ മലയാളത്തിലെ തന്റെ പൂര്‍ത്തീകരിക്കാത്ത ഒരു ചിത്രത്തെപ്പറ്റി വെളിപ്പെടുത്തുകയാണ് താരം. നടനും സംവിധായകനുമായ ബൈജു എഴുപുന്ന തന്നെ ചതിച്ചതാണെന്ന് പാര്‍വ്വതി പറയുകയുണ്ടായി. ‘മലയാളത്തിലും തമിഴിലും ഒരേ സമയം ചിത്രം എത്തുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചിരുന്നു. അതുകൊണ്ടാണ് നായികയായി കരാര്‍ ഒപ്പിട്ടത്. എന്നാല്‍ പിന്നീട് ഷീട്ടിംഗ് പൂര്‍ത്തിയായ ശേഷമാണ് ബൈജു തന്നെയാണ് ചിത്രത്തില്‍ നായകനെന്ന് അറിയുന്നതെന്ന് താരം പറഞ്ഞു. താന്‍ കാരണം ചിത്രം മുടങ്ങേണ്ടെന്ന് കരുതിയാണ് പിന്നീട് അഭിനയിച്ചത്. …

Read More

‘അറിയുന്നു ഞാൻ ഈ മൗനം’ എന്ന മ്യൂസിക് ആൽബം ഏറെ ശ്രദ്ധ നേടുന്നു

  കോവിഡ് മാനദണ്ഡങ്ങളെല്ലാം പാലിച്ച് ഏറെ ലളിതമായി ചിത്രീകരിച്ച ‘അറിയുന്നു ഞാൻ ഈ മൗനം’ എന്ന മ്യൂസിക് ആൽബം ഏറെ ശ്രദ്ധ നേടുന്നു. യൂട്യൂബില്‍ പുറത്തിറക്കിയ ആല്‍ബത്തിന് കുറഞ്ഞ സമയത്തിനുള്ളിൽ മികച്ച പ്രതികരണമാണ് കിട്ടിയിരിക്കുന്നത്. നടി അനശ്വര പൊന്നമ്പത്താണ് ആല്‍ബം യൂട്യൂബില്‍ പുറത്തിറക്കിയത്.   മുഖില്‍ മിക്കി ഗാന രചനയും രാജീവ് കൂത്തുപറമ്പ് സംവിധാനവും നിര്‍വഹിച്ചിരിക്കുന്ന ആല്‍ബത്തിന് സംഗീതം നല്‍കിയിരിക്കുന്നത് രാജീവ് എം പിയാണ്. ആലാപനം സംഗീത് പാറപ്രം. ജോഷി നീലാംബരിയും നര്‍ത്തകിയായ അക്ഷയ സാജനുമാണ് ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. സംഗീത, സിനിമാ മേഖലയിലെ കലാകാരന്മാർക്ക് …

Read More