മോഹന്‍ലാലും താനും ശ്രീനിവാസനും ഒരുമിച്ചുളള സിനിമ വീണ്ടും വരും ; സത്യൻ അന്തിക്കാട്

മോഹന്‍ലാല്‍,ശ്രീനിവാസന്‍,സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന എല്ലാ സിനിമകളും സ്വീകരിച്ച മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമായി സത്യൻ അന്തിക്കാട് രംഗത്ത് വന്നിരിക്കുകയാണ്. ഈ ജനപ്രിയ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി വരുമെന്ന് സത്യന്‍ അന്തിക്കാട് കഴിഞ്ഞ ദിവസം അറിയിച്ചു. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള അടുത്ത സിനിമയ്ക്ക് ശേഷമാകും മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം ഒന്നിക്കുന്ന സിനിമ വരിക എന്ന് അദ്ദേഹം പറഞ്ഞു. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സൂചനകളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മമ്മൂട്ടി ചിത്രത്തിന് ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ …

Read More

ഭൂമിയിലെ മനോഹര സ്വകാര്യം; ടീസർ കാണാം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസർ റിലീസ് ചെയ്തു. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. ദീപക് പറമ്പോലും പ്രയാഗ മാർട്ടിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. എ. ശാന്തകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്ത്ത്. ചിത്രത്തിന്റെ സംഗീതം സച്ചിൻ ബാലുവാണ്. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ ഒരു താരനിരതന്നെ …

Read More

മരട് ഫ്‌ലാറ്റ് വിഷയം സിനിമയാകുന്നു; മരട് 357

മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്താണെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് മരട് 357. പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന പൂജയോടെ സിനിമയ്ക്ക് തുടക്കമായി. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, …

Read More

സുഹൃത്തിനെ വിവാഹം ചെയ്താൽ എങ്ങനെയുണ്ടാവും ; ഓ മൈ കടവുളെ ട്രെയിലർ

അശോക് സെൽവൻ, റിതിക സിങ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഓ മൈ കടവുളേ. റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടുപേരും വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

Read More

രണ്ട് മലയാള യുവ താരങ്ങൾക്ക് നാളെ വിവാഹം

മലയാള സിനിമയിലെ രണ്ട് താരങ്ങളുടെ വിവാഹമാണ് ഫെബ്രുവരി രണ്ടിന് നടക്കാനിരിക്കുന്നത് . പുതുമുഖതാരങ്ങളിൽ ശ്രദ്ധേയനായ ബാലു വർഗീസിന്റെയും നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹമാണ് ഒരേദിവസം നടക്കുന്നത്. നടിയും മോഡലുമായ എലീന കാതറിനെയാണ് ബാലു വർഗീസ് വിവാഹം ചെയ്യുന്നത്. കോതമംഗലം സ്വദേശിയായ ഐശ്വര്യയാണ് വിഷ്ണു ഉണ്ണികൃഷ്ണൻറെ വധു. എലീനയുമായി പ്രണയത്തിലാണെന്ന വിവരം പുതുവർഷപ്പുലരിയിലാണ് ബാലു വർഗീസ് പ്രേക്ഷകരുമായി പങ്കുവച്ചത്. ഇരുവരും ദീർഘകാല പ്രണയത്തിലായിരുന്നു . വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. ചേരാനല്ലൂർ സെന്റ് ജെയിംസ് പള്ളിയിലാണ് ഇരുവരുടെയും വിവാഹം …

Read More

മമ്മൂക്കയ്‌ക്കൊപ്പം സുരേഷ് ഗോപി ; ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകർ

മമ്മൂട്ടിയും സുരേഷ് ഗോപിയും ഒന്നിച്ചുള്ള ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ച. സുരേഷ് ഗോപിയാണ് ഫോട്ടോ ഷെയര്‍ ചെയ്തത്. മമ്മൂക്കയോടൊപ്പം എന്ന് എഴുതിക്കൊണ്ടാണ് സുരേഷ് ഗോപി ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. നടി ഭാമയുടെ വിവാഹ വിരുന്നിന് എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ കണ്ട് ഫോട്ടോ എടുത്തത്.  ഭാര്യ രാധികയ്‍ക്കും മകള്‍ക്കുമൊപ്പമാണ് സുരേഷ് ഗോപി ചടങ്ങിന് എത്തിയത്. അനവധി സിനിമകളില്‍ സുരേഷ് ഗോപിയും മമ്മൂട്ടിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കിംഗ് ആൻഡ് കമ്മിഷണര്‍ എന്ന സിനിമയിലാണ് ഏറ്റവും ഒടുവില്‍ അവർ ഒന്നിച്ച് അഭിനയിച്ചത്. ഇരുവരും ഒന്നിച്ചഭിനയിക്കുന്നുവെന്ന വാര്‍ത്തകള്‍ ഇടയ്ക്കിടെ …

Read More

മലയാളം ഹൊറർ ത്രില്ലർ ക്ഷണത്തിന്റെ ട്രെയിലർ വൈറൽ ആകുന്നു.

ആരെയും പേടിപ്പെടുത്തുന്ന ക്ഷണം ട്രെയിലർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് . സുരേഷ് ഉണ്ണിത്താൻ സംവിധാനം ചെയ്യുന്ന ക്ഷണം മലയാളത്തിൽ മികച്ച ഒരു ഹൊറർ ചിത്രമായിരിക്കുമെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു . ഈ ചിത്രം ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്.നടൻ മമ്മൂട്ടിയാണ് ഈ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടത്. ഭരത്, ലാൽ, അജ്മൽ അമീർ, ബെെജൂ സന്തോഷ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ഒരു ചിത്രമാണ് ക്ഷണം. ഓജോ ബോർഡുമായി ലാലും ഭരത്തും കൂട്ടുകാരും ആത്മാവിനെ വിളിക്കുന്നത് ട്രെയിലറിൽ കാണാൻ കഴിയും. പ്രേക്ഷകരെ ഭീതിയുടെ മുൾമുനയിൽ നിറുത്തികൊണ്ടുള്ള …

Read More

തന്നെ പറ്റിച്ച ആരാധകൻ…സുരാജ് വെഞ്ഞാറമൂട് പറയുന്നു

[pl_row] [pl_col col=12] [pl_text] മിമിക്രിയിലൂടെ മലയാള സിനിമ ലോകത്തെത്തി തുടർന്ന് പ്രശസ്തരായ നിരവധി താരങ്ങൾ നമുക്കിടയിലുണ്ട്. ജയറാം, ദിലീപ്, കലാഭവൻ മണി എന്നിങ്ങനെ ആ പട്ടിക നീളുന്നു. അത്തരത്തിൽ ഒരു ഹാസ്യ നടനിൽ തുടങ്ങി ‘പേരറിയാത്തവൻ’ എന്ന ചിത്രത്തിലൂടെ 2013 ൽ ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ഇതിനോടകം തന്നെ 90 ഓളം ചിത്രങ്ങളിൽ അഭിനയിച്ച് കഴിഞ്ഞ സുരാജ് മലയാളത്തിലെ സൂപ്പർ താരങ്ങളോടൊപ്പം നായക പ്രാധാന്യമുള്ള ഒട്ടനവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. താരപകിട്ട് ഏറുമ്പോഴും തന്റെ ആരാധകർക്കായി സമയം …

Read More

ബിഗ് ബോസ്സിൽ വീണ – ജസ്ല സംഘർഷം

അന്താരാഷ്ട്ര ചലച്ചിത്ര വേദിയിൽ തട്ടമിട്ട് ഫ്ലാഷ് മൊബ് നടത്തിയതിന് കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയാണ് ജസ്ല മാടശ്ശേരി. സ്റ്റേജ് ഷോകളിലും മറ്റും നിറഞ്ഞ സാന്നിദ്ധ്യമാണ് വീണ നായർ. ഇരുവരും തമ്മിലുള്ള വഴക്ക് ബിഗ് ബോസ്സിൽ വലിയൊരു കോളിളക്കം തന്നെയാണ് ഉണ്ടാക്കിയത്. കോമൺ ഹാളിലിരുന്ന് ജസ്ലയും വീണയും കൂടി ശാന്തമായി തുടങ്ങിയ സംസാരം പിന്നീട് വലിയ വഴക്കിലേക്കാണ് ചെന്നെത്തിയത്. ഏക- ദൈവ വിശ്വാസമുള്ള മുസ്ലിം മതത്തിൽ സ്ത്രീ – പുരുഷ അസമത്വമുണ്ടെന്ന് പറഞ്ഞ് എല്ലാ മതങ്ങളെയും വിമർശിക്കുകയായിരുന്നു ജസ്ല. എന്നാൽ ഇത് കേട്ട് നിയന്ത്രണം …

Read More

അനൂപിന് പിന്നാലെ അഖില്‍ സത്യനും സംവിധായകനാകുന്നു. ഫഹദ് ഫാസിൽ നായകനാകുന്ന ചിത്രം ആരംഭിച്ചു

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യൻ സംവിധായകനാവുന്നു.അനൂപ് സത്യന് പിന്നാലെയാണ് ഇപ്പോൾ സത്യനന്തിക്കാടിന്റെ അടുത്ത മകനും സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഫഹദ് ഫാസിലിനെ ചിത്രത്തിന്റെ നായകൻ. ചിത്രത്തില്‍ നടി അഞ്ജന പ്രകാശാണ് ഫഹദിന്റെ നായിക. കൊച്ചിയിലാണ് അഖില്‍ സത്യന്‍ ചിത്രത്തിന് തുടക്കമായിരിക്കുന്നത്. കടവന്ത്രയിലെ കുമാരനാശാന്‍ നഗറിലെ ഫ്‌ളാറ്റില്‍ നടന്ന ചടങ്ങില്‍ സിനിമയില്‍ പ്രധാന വേഷത്തിലെത്തുന്ന വിജി വെങ്കിടേഷാണ് ഭദ്രദീപം തെളിയിച്ചത്. നടൻ വിനീതും ചിത്രത്തില്‍ പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അഖില്‍ സത്യന്‍ തന്നെയാണ് സിനിമയുടെ തിരക്കഥയും നിർവഹിച്ചിരിക്കുന്നത് . ഗോവയിലും മുംബൈയിലുമായിട്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് …

Read More
error: Content is protected !!