സിനിമ മേഖലയിലും ലോക്ഡൌണ് പൂര്‍ണo
കോറോണയുടെ പശ്ചാത്തലത്തില്‍ സിനിമ മേഖലയും പൂര്‍ണമായി നിര്‍ത്തി. പല രീതിയിലും നിയന്ത്രണങ്ങള്‍ രാജ്യത്ത് കര്‍ശനമാകുമ്പോള്‍ സിനിമകളുടെ സെന്‍സറിങ് നടപടികള്‍ നിര്‍ത്തിവെക്കാന്‍ സി.ബി.എഫ്.സി തീരുമാനിച്ചു. സി.ബി.എഫ്.സി ചെയര്മാന് പ്രസൂന്‍ ജോഷിയാണ് ഉത്തരവിറക്കിയത്. നിലവില്‍ സെന്‍സറിങ് നടപടികള്‍ പുരോഗമിക്കുന്ന എല്ലാ ചിത്രങ്ങളുടെയും സ്ക്രീനിങ് നിര്‍ത്തിവെക്കാനും തീരുമാനമായി. എന്നാല്‍, ഓണ്‍ലൈന്‍ രജിസ്ട്രേഷന്, സൂക്ഷ്മ പരിശോധന തുടങ്ങിയവക്ക് മുടക്കമുണ്ടാകില്ല. ഇത്തരം ജോലികള്‍ ജീവനക്കാര്‍ക്ക് വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്നതാണ്.
Read More