”മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം” രമേശ് പിഷാരടി രംഗത്ത്

മോഹന്‍ലാല്‍, മമ്മൂട്ടി, ജയസൂര്യ എന്നീ താരങ്ങളെല്ലാം രാജ്യത്തിനു വേണ്ടിയും ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടിയും പ്രധാനമന്ത്രിയുടെ ഒപ്പം നില്‍ക്കുമെന്ന് അറിയിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോൾ രമേഷ് പിഷാരടിയും തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ രംഗത്ത് വന്നിരിക്കുകയാണ്. ഫെയ്‌സ്ബുക്ക് കുറിപ്പ്; മനുഷ്യൻ മനുഷ്യനിൽ നിന്നും അകലം പാലിക്കണം എന്ന് ലോകം പറയേണ്ടി വന്ന അപൂർവ സാഹചര്യം… അത് കൊണ്ടു തന്നെ മനസുകൾ തമ്മിലുള്ള അകലം ഈ അവസരത്തിൽ കുറയണം.. ജാതി ,മതം ,ദേശം ,രാഷ്ട്രീയം ഇതിനുമെല്ലാം അപ്പുറം ; “മനുഷ്യൻ”മാനദണ്ഡമാവണം .

Read More

“മാറ്റം ദി ചേഞ്ച്” ഷോർട് ഫിലിം ആമസോൺ പ്രൈം വീഡിയോയിൽ

നിർമൽ ബേബി വർഗീസ് സംവിധാനം ചെയ്‌ത “മാറ്റം ദി ചേഞ്ച്” (2016) എന്ന ഷോർട് ഫിലിം ഡിജിറ്റൽ വിഡിയോ പ്ലാറ്റ്ഫോമായ ആമസോൺ പ്രൈം വീഡിയോയിൽ റിലീസ് ചെയ്തിരിക്കുകയാണ്. കാസാബ്ലാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറിൽ നിർമിച്ച ഈ ചിത്രത്തിൽ അശ്വിൻ ശ്രീനിവാസൻ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. ഛായാഗ്രാഹകന്‍: വരുൺ രവീന്ദ്രൻ, സംവിധാന സഹായി: അരുൺ കുമാർ പനയാൽ, ക്രീയേറ്റീവ് സപ്പോർട്ട്: ശരൺ കുമാർ ബാരെ.

Read More

‘നിശബ്ദം’ ന്യൂ സ്റ്റിൽ റിലീസ്

മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന പുതിയ ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ശാലിനി പാണ്ഡെയും , അഞ്ജലിയും പ്രധാന വേഷത്തിൽ വരുന്നുണ്ട്. ഹേമന്ത് മധുകര്‍ ആണ് സംവിധാനം. കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. വർഷങ്ങൾക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ചൊരു ചിത്രത്തിൽ അഭിനയിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം.

Read More

ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന ആഹ്വാനത്തെ പിന്തുണച്ച് നടി സ്വാസിക…

കോവിഡ് 19 പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന ആഹ്വാനത്തെ പിന്തുണച്ച് നടി സ്വാസിക രംഗത്ത്. സോഷ്യൽ മീഡിയയിലൂടെ വീഡിയോ ഷെയർ ചെയ്താണ് സ്വാസിക ഈക്കാര്യം അറിയിച്ചത്. ‘വീട്ടില്‍ എല്ലാവരും ഒത്തൂകുടുന്ന സമയമാണിത്. ജയിലില്‍ അടച്ചിരിക്കുന്ന പോലെ കരുതാതെ അതിനെ പോസിറ്റീവായി കാണുക, എല്ലാവരുമായി സംസാരിക്കുക. ഈ മുന്‍കരുതലുകള്‍ നമുക്കും സമൂഹത്തിന് വേണ്ടിയാണെന്നും മനസ്സിലാക്കുക.’ സ്വാസികയുടെ വാക്കുകൾ

Read More

കിടിലൻ ഓഫറുമായി ജൂഡ് ആന്റണി ജോസഫ്…..!!!!

കോവിഡ് 19നെ തുരത്താന്‍ കര്‍ഫ്യൂ ആചരിക്കുന്നതിന്റെ ഭാഗമായി പുറത്തിറങ്ങാതെ വീട്ടില്‍ സമയം ചെലവിടുന്നവര്‍ക്കായി കഥകള്‍ അയയ്ക്കാന്‍ ആവശ്യപ്പെട്ട് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ് രംഗത്ത് വന്നിരിക്കുകയാണ്. നല്ല കഥകള്‍ സിനിമയാക്കാമെന്നും ജൂഡ് ഉറപ്പ് പറഞ്ഞിരിക്കുകയാണ്. ജൂഡ് ആന്റണി ജോസഫിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ‘വീട്ടില്‍ ചുമ്മാ ഇരിക്കുന്ന സിനിമ സ്വപ്നം കാണുന്നവര്‍ക്കും എനിക്കും ഒരു എന്റര്‍ടൈന്‍മെന്റ്. ഒരു കുഞ്ഞു ഐഡിയ . നിങ്ങളുടെ മനസ്സില്‍ തോന്നുന്ന അല്ലെങ്കില്‍ പണ്ടെപ്പോഴോ തോന്നിയ കഥകള്‍ കുത്തി കുറിച്ച് (സമയമെടുത്ത് മതി, കാരണം സമയം ഇഷ്ടം പോലെ ഉണ്ടല്ലോ ), …

Read More

‘മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്…’ ജനത കർഫ്യൂ ട്രോളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്നു സലിംകുമാർ

കൊച്ചി: പ്രധാനമന്ത്രി പ്രഖ്യാപിച്ച ‘ജനതാ കര്‍ഫ്യു’ പ്രഖ്യാപനം വന്നതിനു ശേഷം ഒരുപാടു ട്രോളുകളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അതില്‍ കൂടുതലും സലീംകുമാറിന്റെ മുഖം വച്ചുള്ള ട്രോളുകളായിരുന്നു. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സലീംകുമാര്‍. ‘മനസാവാചാ എനിക്കതില്‍ ബന്ധമില്ലെങ്കില്‍പോലും എനിക്ക് പശ്ചാത്താപമുണ്ട്. അത്തരം ട്രോളുകളില്‍ നിന്നെന്നെ ഒഴിവാക്കണം. ഇതൊരു അപേക്ഷയാണ്. കൊറോണ സംബന്ധിയായ ട്രോളുകള്‍ കൊണ്ടു നിങ്ങള്‍ക്കു കിട്ടുന്ന ചിരിയുടെ നീളം നിങ്ങള്‍ക്കോ നിങ്ങളുടെ കുടുംബത്തിനോ ഈ രോഗം ബാധിക്കുന്നതു വരെയേയുള്ളുവെന്നും, സര്‍ക്കാരും ആരോഗ്യവകുപ്പും ശാസ്ത്രലോകവും നല്‍കുന്ന ചെറുതിരിവെട്ടമാണ്. കക്ഷിരാഷ്ട്രീയത്തിന്റെ കണ്ണടകള്‍ നമുക്ക് ഊരി വയ്ക്കാം. അതു …

Read More

‘ട്രാൻസ് ‘ പുതിയ സ്റ്റിൽ റിലീസ്

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത ചിത്രമാണ് ട്രാൻസ്. ഈ ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന കഥാപാത്രങ്ങൾ. ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിച്ചത്. ഗൗതം വാസുദേവ മേനോനും ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ അഭിനയിക്കുന്നുണ്ട്. നവാഗതനായ ജാക്‌സണ്‍ വിജയന്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം രചിച്ചത്.

Read More

വിലക്ക് ലംഘിച്ച സിഐടിയുക്കാർക്ക് മമ്ത മോഹൻദാസ് കൊടുത്ത പണി

കോവിഡ് 19 പടരുന്ന സമയത്ത് വിദേശത്തുനിന്ന് നാട്ടിലേക്ക് യാത്ര ചെയ്തിരുന്നതിന്റെ പശ്ചാത്തലത്തിൽ നടി മമത മോഹൻദാസ് ഹോം ഐസലേഷനില്‍ .കൊറോണ ലക്ഷണങ്ങൾ ഇല്ലെങ്കിലും വിദേശയാത്ര കഴിഞ്ഞ് 14 ദിവസം എങ്കിലും നിര്‍ബന്ധമായും ഹോം ഐസലോഷനില്‍ കഴിയണം.

Read More

ആരോഗ്യവകുപ്പിനെ അഭിനന്ദിച്ചു നടൻ മോഹൻലാൽ

കൊറോണ വൈറസ് ബാധ ലോകം മുഴുവനും വലിയ ഭീതിയിലാണ്. നിരവധിപേരാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. ഇന്ത്യയിലും കോവിഡ് 19 എത്തിയതോടെ വലിയ മുന്‍കരുതലുകള്‍ ആണ് എടുത്തിയിക്കുന്നത്. കേരളത്തിന്‍റെ നടപടികളെ പ്രശംസിച്ച്‌ നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. നടന്‍ മോഹന്‍ലാലും കേരളത്തിന്‍റെ ആരോഗ്യവകുപ്പിന് പ്രശംസയുമായി വന്നിരിക്കുകയാണ്. കേരളം സ്വീകരിച്ച മാര്‍ഗമാണ് മറ്റ് സംസ്ഥാങ്ങളും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് . കേരളം മികച്ച മാതൃകയാണ് കാണിക്കുന്നതെന്നും, നല്ലരീതിയില്‍ ആണ് കേരളത്തിന്‍റെ ആരോഗ്യവകുപ്പ് പ്രവര്‍ത്തിക്കുനന്നതെന്നും മോഹൻലാൽ പറഞ്ഞു . വ്യാജ പ്രചാരണങ്ങള്‍ ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നെന്നും മോഹൻലാൽ പറയുന്നു.

Read More

ജനത കർഫ്യുയൂവിന് പിന്തുണയുമായി മമ്മൂട്ടിയും മോഹൻലാലും

രാജ്യത്ത് കോവിഡ് 19 പടർന്ന് പിടിക്കുന്ന ഈ സാഹചര്യത്തിൽ പ്രധനമന്ത്രി പ്രഖ്യാപിച്ച ജനത കർഫ്യുയൂവിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് മമ്മൂട്ടിയും മോഹന്‍ലാലും. ”വകതിരിവില്ലാതെ കടന്നുവരും കൊറോണ. മരുന്നൊന്നും ഇതുവരെ കണ്ടുപിടിച്ചിട്ടില്ല. നമ്മളാരും സുരക്ഷിതരുമല്ല. പക്ഷേ നമുക്ക് തടയാന്‍ സാധിക്കും. പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂവില്‍ ഞാനുമുണ്ട് നിങ്ങളുടെ കൂടെ. ഇതൊരു കരുതലാണ്, സുരക്ഷയ്ക്ക് വേണ്ടിയുള്ള കരുതല്‍” എന്നാണ് മമ്മൂട്ടിയുടെ വാക്കുകൾ. ”ലോകത്തെ സ്തംഭിപ്പിച്ച് കോവിഡ്-19 ഇന്ത്യയില്‍ അടുത്ത ഘട്ടത്തിന്റെ പടിവാതില്‍ക്കലിലാണ്. സമൂഹവ്യാപനം എന്ന മാരകഘട്ടം നമുക്ക് ഒട്ടക്കെട്ടായി മറികടന്നേ തീരൂ. ഇതിനായി ജനങ്ങളെ …

Read More
error: Content is protected !!