ന്യൂ ഗെറ്റപ്പിൽ മാളവിക മോഹനൻ, ചിത്രങ്ങൾ കാണാം

തെന്നിന്ത്യൻ ബോളിവുഡ് പ്രേക്ഷകരുടെ ഇഷ്ട്ട താരമാണ് നടി മാളവിക മോഹനൻ വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് മാളവിക അഭിനയിച്ചതെങ്കിലും ഇതെല്ലാം മികച്ച വളരെയേറെ ആരാധകരെ സൃഷ്ടിച്ചിരുന്നു. താരത്തിന്റെ പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്, മാസ്റ്റര്‍ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയുള്ള മാളവികയുടെ ഫോട്ടോകള്‍ ആണ് ഇപ്പോള്‍ ആരാധകര്‍ വർത്തയാക്കിയിരിക്കുന്നത്. മാളവിക തന്നെയാണ് തന്റെ ഫോട്ടോകള്‍ പങ്കുവെച്ചതും. വിജയ് നായകനാകുന്ന പുതിയ ചിത്രമാണ് മാസ്റ്റര്‍. ഈ ചിത്രത്തിൽ മാളവിക മോഹനന്‍ ഒരു പ്രധാനപ്പെട്ട കഥാപാത്രമായി അഭിനയിക്കുന്നു.

Read More

കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്…,ഈ വൈറസ് നമ്മെ പലവിധത്തിലും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്; കാജൽ അഗർവാൾ കുറിക്കുന്നു

ലോകത്താകെ കോവിഡ് 19 പിടിപെട്ടിരിക്കുന്ന ഈ പശ്ചാത്തലത്തിൽ നിരത്തിലെ ജനത്തിരക്കില്‍ വന്ന കുറവ് വളരെ അധികം ബാധിച്ചിരിക്കുന്നത് ദിവസക്കൂലിക്കാരെയാണെന്ന് നടി കാജല്‍ അഗര്‍വാള്‍ പറയുന്നു. കഴിഞ്ഞ ദിവസം ഒരു യാത്രക്കിടെ തന്റെ ക്യാബ് ഡ്രൈവര്‍ പറഞ്ഞ അനുഭവങ്ങള്‍ കാജല്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഷെയർ ചെയ്യുകയാണ്. കാജലിന്റെ വാക്കുകള്‍ ‘ആ കാര്‍ ഡ്രൈവര്‍ എന്റെ മുമ്പില്‍ കരയുകയായിരുന്നു. കഴിഞ്ഞ 48 മണിക്കൂറായി അയാളുടെ കാറില്‍ കയറിയ ആദ്യ യാത്രക്കാരി ഞാനാണ്. ഇന്നെങ്കിലും പച്ചക്കറിയും വാങ്ങി വീട്ടിലേക്ക് വരുമെന്ന പ്രതീക്ഷയില്‍ ഇരിക്കുകയാണ് അയാളുടെ ഭാര്യ.ഈ വൈറസ് നമ്മെ പലവിധത്തിലും …

Read More

മോഡേൺ ലുക്കിൽ പ്രിയ താരം

പൃഥ്വിരാജിന്റെ വിമാനത്തിലൂടെ മലയാള ചിത്രത്തിലേക്ക് അരങ്ങേറ്റം കുറിച്ച താരമാണ് ദുര്‍ഗ്ഗ കൃഷ്ണ. ആദ്യ ചിത്രത്തില്‍ തന്നെ പല പ്രായത്തിലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്ത ദുര്‍ഗ പ്രേക്ഷക ശ്രദ്ധ സ്വന്തമാക്കിയിരുന്നു. അതിനു ശേഷം കൈനിറയെ അവസരങ്ങളായിരുന്നു താരത്തിനെ തേടി എത്തിയിരുന്നത്. താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ഗൃഹലക്ഷ്മി മാഗസിനുവേണ്ടിയാണ് താരത്തിന്റെ ഈ ഫോട്ടോഷൂട്ട്.

Read More

മാസ്ക് ധരിക്കേണ്ടതിൽ നാണിക്കേണ്ട കാര്യമില്ല…റിമിയുടെ വാക്കുകൾ

കോവിഡ് 19 പടികടത്താൻ മാസ്ക് ധരിക്കേണ്ട അവശ്യകതയെപ്പറ്റി വളരെയധികം അവബോധം ജനങ്ങൾക്കിടയിൽ വേണ്ട ഒരു സന്ദർഭമാണ് ഇപ്പോൾ. എന്നാൽ മാസ്ക് ധരിക്കുമ്പോൾ ഇപ്പോഴും സമൂഹത്തിൽ കണ്ട് വരുന്ന ഒരു ചിന്തയുണ്ട് അതിനെപ്പറ്റി തുറന്നു പറയുകയാണ് റിമി ടോമി. മാസ്ക് ധരിക്കേണ്ടതിൽ നാണിക്കേണ്ട കാര്യമില്ല. ചിലപ്പോൾ ഒരു സ്ഥലത്തു പോകുമ്പോൾ നമ്മൾ മാത്രമാവും മാസ്ക് വച്ചിരിക്കുന്നത്, . മറ്റുള്ളവർ കളിയാക്കുന്നോ, ചിരിക്കുന്നോ എന്ന് ചിന്തിക്കേണ്ട കാര്യമില്ല റിമി പറയുന്നത്.

Read More

”വൈറസ്” ചിത്രത്തിലെ കഥാപാത്രത്തെ കുറിച്ച് ശൈലജ ടീച്ചർ

കേരളത്തിലെ ആരോഗ്യരംഗത്ത് കണ്ട ഏറ്റവും വലിയ പ്രതിസന്ധികളില്‍ ഒന്നായ നിപാ വൈറസ് ബാധയെക്കുറിച്ച് ആഷിക് അബു സംവിധാനം ചെയ്ത ചിത്രമാണ് ‘വൈറസ്’. വളരെ അധികം അഭിനന്ദനം നേടിയെടുത്ത ചിത്രവും അതിലുപരി സമകാലിക വിഷയം കൈകാര്യം ചെയ്ത ഈ ചിത്രത്തിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിനെ അവതരിപ്പിച്ചത് നടി രേവതിയായിരുന്നു. ഇപ്പോഴിതാ സിനിമയില്‍ പെരുമാറിയതു പോലെയല്ല താന്‍ യഥാര്‍ഥ ജീവിതത്തില്‍ നിപ്പയെ നേരിട്ടതെന്ന് പറയുന്നു ശൈലജ ടീച്ചര്‍. മനോരമ ന്യൂസിലെ നേരെ ചൊവ്വേ എന്ന പരിപാടിയിൽ നല്‍കിയ അഭിമുഖത്തിലാണ് ശൈലജ ടീച്ചര്‍ കാര്യം തുറന്നു പറയുന്നത്. …

Read More

പൃഥ്വിരാജിന്റെ സഹതാരത്തിന് കോവിഡ് 19

ആടുജീവിതം സിനിമാ ഷൂട്ടിംഗിനിടെ കോവിഡ് 19 സംശയത്തെ തുടര്‍ന്ന് ചിത്രത്തിലെ പൃഥ്വിരാജിന്റെ സഹതാരമായ ഒമാനി നടൻ ഡോ താലിബ് അല്‍ ബലൂഷി ജോര്‍ദാനിലെ ഹോട്ടലില്‍ ക്വാറന്റൈനില്‍ കഴിയുന്നതായി വാർത്ത. ജോര്‍ദാനില്‍ കുടുങ്ങിയിരിക്കുകയാണെന്നും താന്‍ കൂടി അഭിനയിക്കുന്ന ഇന്ത്യന്‍ ഫീച്ചര്‍ ഫിലിം ആടുജീവിതത്തിന്റെ ഒരാഴ്ച്ചയായി ഷൂട്ടിംഗ് നടന്നുകൊണ്ടിരിക്കുകയാണെന്നും കൊറോണ സംശയിക്കുന്നതിനാല്‍ താന്‍ ക്വാറന്റൈനിലാണെന്നും നടന്‍ ഒമാന്‍ വാര്‍ത്താ വെബ്സൈറ്റിനോടു പറഞ്ഞതായിട്ടാണ് വാർത്തകൾ. അതേസമയം, സംവിധായകന്‍ ബ്ലെസിയും പൃഥ്വിരാജും മറ്റ് അണിയറപ്രവര്‍ത്തകരും സുരക്ഷിത മേഖലയായ വാദി റമ്മിലാണെന്നും നടൻ പറയുന്നുണ്ട്.

Read More

മലയാള സിനിമയിൽ ഇനിയും അഭിനയിക്കണമെന്ന ആഗ്രഹവുമായി സുഡാനി താരം സാമുവല്‍ റോബിന്‍സണ്‍

  മലയാള സിനിമയില്‍ വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹവുമായി സുഡാനി താരം സാമുവല്‍ റോബിന്‍സണ്‍. താനിപ്പോള്‍ ഇന്ത്യയിലുണ്ടെന്നും ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ സോഷ്യല്‍മീഡിയ അക്കൗണ്ട് വഴി സന്ദേശം അയയ്ക്കണമെന്നും താരം പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്. ഞാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ ലഭ്യമാണ്. ചില പുതിയ മലയാളം അല്ലെങ്കില്‍ മറ്റ് ഭാഷാ സിനിമകളില്‍ പ്രവര്‍ത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഒരു പുതിയ മൂവി ഓഫര്‍ ഉപയോഗിച്ച് നിങ്ങള്‍ എന്നെ ബന്ധപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, എന്റെ ഇമെയില്‍ വിലാസം sraactor@gmail.com ആണ്. എന്റെ ഇന്ത്യന്‍ നമ്പറിനായി നിങ്ങള്‍ക്ക് എന്റെ സോഷ്യല്‍ മീഡിയ …

Read More

മലയാള ചിത്രം ‘ആരവം’ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ നഹാസ് ഹിദായത്ത് ആന്റണി പെപ്പെ- ആൻ ശീതൾ എന്നിവരെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ആരവം. ഈ ചിത്രത്തിലെ ലൊക്കേഷൻ സ്റ്റിൽ പുറത്തുവിട്ടു. ഇഷ്കിൻ ശേഷം ആൻ ശീതൾ നായികയായി വരുന്ന ചിത്രമാണിത്. ഷൈൻ ടോം ചാക്കോ, റോണി, രഞ്ജി പണിക്കർ, ബൈജു, ജോണി ആന്‍റണി, ജാഫർ ഇടുക്കി, ശ്രീജിത് രവി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. അനിൽ നാരായണനാണ് ചിത്രത്തിൻറെ തിരക്കഥ. പ്രകാശ് വേലായുധൻ ക്യാമറയും ജെയ്ക്സ് ബിജോയ് സംഗീതവും, ചിത്രം ഓപസ് പെന്‍റയുടെ ബാനറിൽ തോമസ് പണിക്കറാണ് നിർമിക്കുന്നത്.

Read More

ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവെച്ചു പ്രിയ താരം ഭാമ

കുറഞ്ഞ കാലംകൊണ്ട് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിമാരിൽ ഒരാളായി മാറിയ താരമാണ് ഭാമ. കുറച്ച് നാളുകളായി വെള്ളിത്തിരയിൽ നിന്നും ഒഴിഞ്ഞുനിന്ന താരം വിവാഹത്തിന്റെ തിരക്കിലായിരുന്നു. വിവാഹ ശേഷം ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോപങ്കുവെച്ചിരിക്കുകയാണ് താരം. ജനുവരി മുപ്പതിനായിരുന്നു ഭാമയുടെ വിവാഹം നടന്നത്. എറണാകുളം സ്വദേശി അരുണ്‍ ആണ് വരന്‍. ഇരുവരും തമ്മിലുള്ള സ്നേഹം എത്രത്തോളം ഉണ്ടെന്ന് വ്യക്തമാക്കുന്ന തരത്തിലുള്ള ഫോട്ടോയാണെന്നാണ് ആരാധകര്‍ പറയുന്നത്. ചിലര്‍ സ്റ്റൈലന്‍ അളിയന്‍ ആണെന്നും ഭാമയുടെ ചിരി എന്നും അതുപോലെ നിലനില്‍ക്കട്ടെ എന്നുമൊക്കെ കമന്റ് ഇടുന്നുണ്ട്.

Read More

പച്ച കാഞ്ചിപുരം സാരിയണിഞ്ഞു പ്രിയ താരം

പച്ച കാഞ്ചിപുരം സാരിയണിഞ്ഞു നടി മീന. ശാലീന സുന്ദരി എന്നാണ് ആരാധകര്‍ കമന്റ് ചെയുന്നത്. ഈ മാസത്തെ അവസാനത്തെ ഫോട്ടോഷൂട്ടാണ് ഇതെന്ന് ഇൻസ്റ്റഗ്രാമിലൂടെ പറയുകയാണ് താരം. താരമാണ് ഫോട്ടോ പങ്കുവെച്ചത്. പാലക്ക മോഡല്‍ ട്രഡീഷണല്‍ മാലയാണ് സാരിക്കായി അണിഞ്ഞത്. ഗോള്‍ഡണ്‍ നിറത്തിലുള്ള വളയും അണിഞ്ഞിട്ടുണ്ട് മീന.

Read More
error: Content is protected !!