‘ലെയ്‌ക’ മൂവി ന്യൂ സ്റ്റിൽ റിലീസ്

നവാഗതനായ ആഷാദ് ശിവരാമൻ സംവിധാനം ചെയ്ത ചിത്രമാണ് ലെയ്‌ക്ക. ഈ ചിത്രത്തിലെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. ബിജു സോപാനവും, നിഷ സാരഗും ആണ് ലെയ്‌ക്കയിൽ പ്രധാന കഥാപാത്രങ്ങൾ. തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.മുരളീധരനും ശ്യാം കൃഷ്ണയും ആണ്. സംസ്ഥാന സർക്കാരിന്റെ ഏഴ് ടെലിവിഷന്‍ പുരസ്‌കാരങ്ങൾ നേടിയ ‘ദേഹാന്തര’ത്തിന്റെ സംവിധായകനാണ് ആഷാദ് ശിവരാമന്‍. നാസർ, ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, രോഷ്‌നി, നന്ദന വർമ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

Read More

”ജിന്ന്” ചിത്രീകരണം പൂർത്തിയായി

സിദ്ധാർത്ഥ് ഭരതൻ ഒരു ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജിന്ന്’. സൗബിൻ നായകനായി എത്തുന്ന ഈ ചിത്രത്തിൽ രജീഷ വിജയൻ ആണ് നായിക ആയി എത്തുന്നത്. ചിത്രത്തിൻറെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രത്തിൻറെ കഥ തിരക്കഥ സംഭാഷണം എന്നിവ എഴുതിയിരിക്കുന്നത് രാജേഷ് ഗോപിനാഥൻ ആണ്. മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സിദ്ധാർഥ് ഭരതൻ ഒരു ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹത്തിൻറെ നാലാമത്തെ ചിത്രം കൂടിയാണിത്. കാസർഗോഡിന്റെ അലിഖിതമായ ചില കീഴ് വഴക്കങ്ങൾക്കുകൂടി പ്രാധാന്യത്തോടെ ഒരു സാധാരണക്കാരനായ യുവാവിന്‍റെ കഥയാണ് ചിത്രത്തിൽ കാണിക്കുന്നത്. ഷറഫുദ്ദീൻ, ഷൈൻ …

Read More

‘നിശബ്‍ദം’ ന്യൂ സ്റ്റിൽ ഇറങ്ങി

നടൻ മാധവനും അനുഷ്ക ഷെട്ടിയും ഒന്നിക്കുന്ന ത്രില്ലര്‍ ചിത്രമാണ് നിശബ്ദം. ഈ ചിത്രത്തിന്റെ പുതിയ സ്റ്റിൽ എത്തി. ഹേമന്ത് മധുകര്‍ ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിൽ ശാലിനി പാണ്ഡെയും , അഞ്ജലിയും ഉണ്ട്.     കൊന വെങ്കട്, ഗോപി മോഹൻ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ എഴുതിയിരിക്കുന്നത്. കാഴ്ചവൈകല്യമുള്ള ആന്തണി എന്ന സെലിബ്രിറ്റി ഗായകനായാണ് ചിത്രത്തിൽ മാധവൻ അഭിനയിക്കുന്നത്. സാക്ഷി എന്ന ഊമയായ ചിത്രകാരിയായാണ് അനുഷ്‌കയുടെ കഥാപാത്രം. വർഷങ്ങൾക്ക് ശേഷമാണ് മാധവനും, അനുഷ്‌കയും ഒന്നിച്ച് അഭിനയിക്കുന്നത്. ചിത്രം ഏപ്രിൽ 2ന് പ്രദർശനത്തിന് എത്തും.

Read More

‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ജിയോ ബേബി ആണ് ചിത്രം സംവിധാനം. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാർഥൻ ഛായാഗ്രാഹകൻ. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമ.

Read More

“മരട് 357” ഏറ്റവും പുതിയ സ്റ്റിൽ പുറത്തുവിട്ടു

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് “മരട് 357”. ചിത്രത്തിലെ പുതിയ സ്റ്റിൽ എത്തി. അനൂപ് മേനോനും, ധർമജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മനോജ് കെ ജയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മാറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. …

Read More

‘മരക്കാർ’ ചിത്രത്തിലെ പുതിയ സ്റ്റിൽ വന്നു

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റിലീസ് പ്രഖ്യപിച്ച അന്ന് മുതല്‍ തന്നെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്. ഇതുമല്ലാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ …

Read More

പുതിയ ചിത്രം ‘സുമേഷ് & രമേശ്’ ടീസർ റിലീസ് ചെയ്തു

നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ്‌ & രമേഷ്‌ ‘. ഈ ചിത്രത്തിലെ ടീസർ റിലീസ് ചെയ്തു. ശ്രീനാഥ്‌ ഭാസി, ബാലു വർഗ്ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ആണ്, വൈറ്റ്‌സാൻഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറിൽ കെ.എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ എഴുതിരിക്കുന്നത് സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ഒന്നിച്ചാണ്.

Read More

നവ്യാ നായർ മൂവി ‘ഒരുത്തീ’ ഷൂട്ടിംഗ് പൂർത്തിയായി

നവ്യാ നായരെ നായികയാക്കി സംവിധായകന്‍ വി.കെ പ്രകാശ് നിർമ്മിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടനെ പ്രദർശനത്തിന് എത്തും. നവ്യാ നായര്‍, വിനായകന്‍, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ മറ്റ് ജൂനിയര്‍ താരങ്ങളുമാണ് ഉള്ളത്.

Read More

മമ്മൂട്ടി ചിത്രം ‘ബിലാൽ’ ജീന്‍ പോള്‍ ലാല്‍ എത്തുന്നു…!!!

മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിലാൽ’. സിനിമയിൽ ജീന്‍ പോള്‍ ലാലും പ്രധാന വേഷത്തില്‍ വരുകയാണ്. ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ബിലാലിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. ബിലാലിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആദ്യം ആരംഭിക്കാനാണ് തീരുമാനം. അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍നീരദ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പറവ, വരത്തന്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം.

Read More

സാരിയിൽ ഗ്ലാമറസായി സുരഭി…

‘എം80 മൂസ’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് സുരഭി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊണ്ടായിരുന്നു മലയാള സിനിമയുടെ അഭിമാനമായത്. സുരഭി ലക്ഷ്മിയുടെ ഫോട്ടോ ഷൂട്ട് തരംഗമാവുകയാണ്. സാരിയിൽ ഗ്ലാമറസായിട്ടാണ് എത്തിയിരിക്കുന്നത്.

Read More
error: Content is protected !!