‘കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റർ എത്തി

ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേഴ്സ് ആൻഡ് കിലോമീറ്റേഴ്സ്. ഈ ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ജിയോ ബേബി ആണ് ചിത്രം സംവിധാനം. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിത്. സിനു സിദ്ധാർഥൻ ഛായാഗ്രാഹകൻ. ഗോപി സുന്ദർ സംഗീത സംവിധാനം നിർവഹിക്കുന്നു. രണ്ട് പെണ്‍കുട്ടികള്‍, കുഞ്ഞു ദൈവം എന്നിവയാണ് ജിയോയുടെ മുന്‍ സിനിമ.

Read More

“മരട് 357” ഏറ്റവും പുതിയ സ്റ്റിൽ പുറത്തുവിട്ടു

കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത ചിത്രമാണ് “മരട് 357”. ചിത്രത്തിലെ പുതിയ സ്റ്റിൽ എത്തി. അനൂപ് മേനോനും, ധർമജനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിൻറെ കഥയും, തിരക്കഥയും, സംഭാഷണവും ദിനേശ് പള്ളത്താണ്. മരട് ഫ്ലാറ്റിൽ നിന്ന് കുടിയൊഴിക്കപ്പെട്ട 357 കുടുംബത്തിന്റെ കഥയാണ് ഈ ചിത്രം പറയുന്നത്. മനോജ് കെ ജയൻ, സെന്തില്‍ കൃഷ്ണ, ബൈജു സന്തോഷ്, രഞ്ജി പണിക്കര്‍, അലന്‍സിയര്‍, പ്രേം കുമാര്‍, സാജില്‍, രമേശ് പിഷാരടി എന്നിവരാണ് ചിത്രത്തിലെ മാറ്റ് കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. …

Read More

‘മരക്കാർ’ ചിത്രത്തിലെ പുതിയ സ്റ്റിൽ വന്നു

മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ ഒരുക്കിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റിലീസ് പ്രഖ്യപിച്ച അന്ന് മുതല്‍ തന്നെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് മരക്കാര്‍. മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ഫാസില്‍, മധു, അര്‍ജുന്‍ സര്‍ജ, കല്യാണി പ്രിയദര്‍ശന്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍ തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തില്‍ ഉണ്ട്. ഇതുമല്ലാതെ വിദേശത്ത് നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് ‘മരക്കാര്‍- അറബിക്കടലിന്റെ …

Read More

പുതിയ ചിത്രം ‘സുമേഷ് & രമേശ്’ ടീസർ റിലീസ് ചെയ്തു

നവാഗതനായ സനൂപ്‌ തൈക്കുടം സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘സുമേഷ്‌ & രമേഷ്‌ ‘. ഈ ചിത്രത്തിലെ ടീസർ റിലീസ് ചെയ്തു. ശ്രീനാഥ്‌ ഭാസി, ബാലു വർഗ്ഗീസ്‌ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം ആൽബിയും എഡിറ്റിംഗ്‌ അയൂബ്‌ ഖാനും, സംഗീത സംവിധാനം യാക്സൺ ഗാരി പെരേര, നേഹ നായർ എന്നിവർ ആണ്, വൈറ്റ്‌സാൻഡ്‌സ്‌ മീഡിയ ഹൗസിന്റെ ബാനറിൽ കെ.എൽ 7 എന്റർടൈൻമെന്റ്സുമായി ചേർന്ന് ഫരീദ്‌ഖാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻറെ തിരക്കഥ എഴുതിരിക്കുന്നത് സനൂപ്‌ തൈക്കുടവും ജോസഫ്‌ വിജീഷും ഒന്നിച്ചാണ്.

Read More

നവ്യാ നായർ മൂവി ‘ഒരുത്തീ’ ഷൂട്ടിംഗ് പൂർത്തിയായി

നവ്യാ നായരെ നായികയാക്കി സംവിധായകന്‍ വി.കെ പ്രകാശ് നിർമ്മിക്കുന്ന ചിത്രമാണ് ‘ഒരുത്തീ’. ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ചിത്രം ഉടനെ പ്രദർശനത്തിന് എത്തും. നവ്യാ നായര്‍, വിനായകന്‍, കെ പി എ സി ലളിത, സൈജു കുറുപ്പ്, ജയശങ്കര്‍, മുകുന്ദന്‍, സന്തോഷ് കീഴാറ്റൂര്‍, വൈശാഖ്, ശ്രീദേവി വര്‍മ്മ, ആദിത്യന്‍, അതിഥി, കലാഭവന്‍ ഹനീഫ്, രാജേന്ദ്രബാബു, മനു രാജ്, ചാലി പാല, അരുണ്‍ ഘോഷ്, സണ്ണി, അഞ്ജന എന്നിവര്‍ക്ക് പുറമെ മറ്റ് ജൂനിയര്‍ താരങ്ങളുമാണ് ഉള്ളത്.

Read More

മമ്മൂട്ടി ചിത്രം ‘ബിലാൽ’ ജീന്‍ പോള്‍ ലാല്‍ എത്തുന്നു…!!!

മമ്മൂട്ടിയെ നായകനാക്കി അമല്‍നീരദ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബിലാൽ’. സിനിമയിൽ ജീന്‍ പോള്‍ ലാലും പ്രധാന വേഷത്തില്‍ വരുകയാണ്. ബിഗ് ബിയുടെ രണ്ടാംഭാഗമായി ഒരുങ്ങുന്ന ബിലാലിന്റെ ഭാഗമാവാന്‍ കഴിയുന്നത് ഭാഗ്യമായി കരുതുന്നെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. ബിലാലിന്റെ ഷൂട്ടിംഗ് അടുത്ത മാസം ആദ്യം ആരംഭിക്കാനാണ് തീരുമാനം. അമല്‍നീരദ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അമല്‍നീരദ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. പറവ, വരത്തന്‍, എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലിറ്റില്‍ സ്വയമ്പാണ് ബിലാലിന്റെ ഛായാഗ്രഹണം.

Read More

സാരിയിൽ ഗ്ലാമറസായി സുരഭി…

‘എം80 മൂസ’ എന്ന ടെലിവിഷന്‍ സീരിയലിലൂടെ പ്രേക്ഷകരുടെ മനസ് കീഴടക്കിയ നടിയാണ് സുരഭി. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടി കൊണ്ടായിരുന്നു മലയാള സിനിമയുടെ അഭിമാനമായത്. സുരഭി ലക്ഷ്മിയുടെ ഫോട്ടോ ഷൂട്ട് തരംഗമാവുകയാണ്. സാരിയിൽ ഗ്ലാമറസായിട്ടാണ് എത്തിയിരിക്കുന്നത്.

Read More

” എന്നെക്കാള്‍ ഇല്ലായ്മ അനുഭവിച്ചവരാണ് എന്റെ കഥാപാത്രങ്ങള്‍..’ മനസുതുറന്നു സുരഭി ലക്ഷ്മി

കോഴിക്കോടന്‍ ഭാഷയില്‍ തന്റേതായ അഭിനയശൈലി വികസിപ്പിച്ചെടുത്ത നടിയാണ് സുരഭി ലക്ഷ്മി. ‘എം80 മൂസ’ എന്ന പരമ്പരയിലൂടെയാണ് താരം പ്രേക്ഷകരുടെ ശ്രദ്ധ പിടിച്ചുപറ്റി. ദേശീയ അവാര്‍ഡ് ജേതാവ് കൂടിയായ സുരഭി നിരവധി സിനിമയിലും തന്നെ പരസ്യചിത്രങ്ങളിലും തിളങ്ങിനിന്നിട്ടുണ്ട്. ചിത്രത്തിന്റെ പളപളപ്പല്ല അതിനോടുള്ള പാഷനാണ് തന്നെ മോഹിപ്പിച്ചതെന്നു തുറന്നു പറയുന്നു താരം. സുരഭി ലക്ഷ്മിയുടെ വാക്കുകൾ; ‘സിനിമയിലായാലും ജീവിതത്തിലായാലും അവനവനോടാണ് സത്യസന്ധത വേണ്ടത്. ജീവിതത്തിലും സ്ക്രീനിലും അഭിനയിച്ചഭിനയിച്ച്‌ ഇതിലേതാണ് ജീവിതം ഇതിലേതാണ് സ്ക്രീനിലുള്ളത് എന്ന് മനസിലാവാത്ത രീതിയില്‍ സ്വഭാവം മാറിയപ്പോയവരെ ഞാന്‍ കണ്ടിട്ടുണ്ട്. എന്നെ മോഹിപ്പിച്ചത് സിനിമയുടെ …

Read More

‘ലളിതം സുന്ദരം’ ചിത്രത്തിന്റെ ഷൂട്ടിങ്ങ് നിര്‍ത്തിവച്ചു

കൊറോണ വൈറസ് തീവ്രമായ ജാഗ്രത പുലര്‍ത്തുന്ന പശ്ചാത്തലത്തിൽ മഞ്ജു വാരിയര്‍ ബിജുമേനോന്‍ ചിത്രമായ ‘ലളിതം സുന്ദര’ത്തിന്റെ ഷൂട്ടിങ് താല്‍കാലികമായി നിർത്തിവെച്ചേക്കുകയാണ്. മധു വാരിയര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത് . ചിത്രത്തിന്റെ നിര്‍മാതാവും മഞ്ജു വാരിയര്‍ ആണ്. മുന്നേ മമ്മൂട്ടി ചിത്രം ദ് പ്രീസ്റ്റിന്റെ ചിത്രീകരണവും കൊറോണ ജാഗ്രതയുടെ ഭാഗമായി നിർത്തി. സംസ്ഥാനത്ത് ഇപ്പോള്‍ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഇരുപതോളം ചിത്രങ്ങളുടെ ഷൂട്ടിങ് തുടരുന്ന കാര്യത്തില്‍ സംവിധായകനും നിര്‍മാതാവും തീരുമാനം എടുക്കട്ടെയെന്നാണ് ഫെഫ്കയുടെ തീരുമാനം. കഴിഞ്ഞ ആഴ്ച തിയറ്ററുകളിലെത്തിയ കപ്പേള, കോഴിപ്പോര് തുടങ്ങിയ സിനിമകളുടെ പ്രദര്‍ശനവും …

Read More

മമ്മൂട്ടി ചിത്രം ‘വൺ’ പുതിയ സ്റ്റിൽ റിലീസ് ചെയ്തു

മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന പുതിയ ചിത്രം ‘വൺ’ പുതിയ സ്റ്റിൽ പുറത്തിറങ്ങി. ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ സംവിധായകൻ രഞ്ജിത്ത് ശങ്കർ, ജോജു ജോർജ്, ശങ്കർ രാമകൃഷ്ണൻ, സലീം കുമാർ, ഗായത്രി അരുൺ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, മാമുക്കോയ, ശ്യാമപ്രസാദ്, അലൻസിയർ, സുരേഷ് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

Read More
error: Content is protected !!