‘മരയ്ക്കാർ’ സിനിമക്ക് എതിരെ ആരോപണവുമായി മരയ്ക്കാർ കുടുംബം;

കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന സിനിമയാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. എന്നാൽ സിനിമയുടെ പ്രദർശനം പ്രതിസന്ധിയിലാക്കി എതിർപ്പുമായി കുടുംബം വന്നിരിക്കുകയാണ്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയിൽ നൽകിയ ഹർജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും. ഈ സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 100 കോടി ബജറ്റ് ചിത്രമാണ് ഇത്. മോഹന്‍ലാലും മഞ്ജു വാര്യറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രം ഈ മാസം 26ന് റിലീസ് തീരുമാനിച്ചിരിക്കയിരുന്നു അതിനു പിന്നാലെയാണ് മരക്കാര്‍ …

Read More

‘വാങ്ക്’ എന്ന ചിത്രത്തിലൂടെ വീണ്ടും അനശ്വര

  കാവ്യ പ്രകാശ് സംവിധാനം ചെയ്ത ‘വാങ്കി’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. അനശ്വര രാജനാണ് നായിക, ഉണ്ണി ആറിന്റെ കഥയ്ക്ക് തിരക്കഥ, സംഭാഷണം എഴുതിയത് ശബ്‌ന മുഹമ്മദ് ആണ്. സംഗീതം ഔസേപ്പച്ചന്‍. ഛായാഗ്രഹണം അര്‍ജുന്‍ രവിയാണ് നൽകിയിരിക്കുന്നത്. പ്രമുഖ സംവിധായകന്‍ വി കെ പ്രകാശിന്റെ മകളാണ് കാവ്യ പ്രകാശ്. ‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ചിത്രത്തിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട യുവതാരമാണ് അനശ്വര രാജന്‍. അതുകഴിഞ്ഞു ജിബു ജേക്കബിന്റെ ‘ആദ്യരാത്രി’യിലും അനശ്വര ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 7 ജെ ഫിലിംസിന്റെ ബാനറില്‍ സിറാജുദ്ദീന്‍ കെ പി, ഷബീര്‍ …

Read More

ഏട്ടനോടുള്ള ആരാധനാ പങ്കുവെച്ചു പ്രിയ നടി;

മലയാളികളുടെ യുവ സൂപ്പർതാരം പൃഥ്വിരാജിനെ നായകനാക്കി പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത ‘വിമാനം’ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ചുവന്ന നടിയാണ് ദുര്‍ഗ കൃഷ്ണ. ചുരുക്കം ചില ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുകയും ചെയ്തൊരു നടിയാണ് ദുര്‍ഗ.മോഹന്‍ലാലിനോടുള്ള കടുത്ത ആരാധനയെക്കുറിച്ച് പലയിടത്തും പറഞ്ഞിട്ടുമുണ്ട് അവർ . ഇപ്പോഴിതാ മോഹന്‍ലാല്‍ പകര്‍ത്തിയ ചിത്രങ്ങൾ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് ദുര്‍ഗ കൃഷ്ണ. ‘ചിന്തിക്കുന്നിടത്തോളം കാലം വലിയ കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാന്‍ ശ്രമിക്കുക’, ഫേസ്ബുക്കിൽ ചിത്രത്തിനോടൊപ്പം എഴുതിയ അടിക്കുറിപ്പാണ് ഇത് . ‘ചിത്രത്തിന് കടപ്പാട്: ഏട്ടന്‍ മോഹന്‍ലാല്‍’ എന്നും ദുര്‍ഗ എഴുതി. …

Read More

ആരാധകരെ അതിശയിപ്പിക്കുംവിധം വ്യത്യസ്തരീതിയിലെ കല്യാണപ്പുടവ

[pl_row] [pl_col col=12] [pl_text] മലയാളികളുടെ പ്രിയ സീരിയൽ താരങ്ങൾ റോൺസണും നീരജയും ഈ മാസം ആദ്യമാണ് വിവാഹിതരായത്. നീരജയുടെ കുടുംബക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം നടത്തിയത്. വിവാഹത്തിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോയും പുറത്തുവന്നിരിക്കുകയാണ്. നീരജയുടെ കല്യാണപ്പുടവയിലെ പ്രത്യകതയും വീഡിയോയില്‍ വ്യക്തമാക്കുന്നുവെങ്കിലും പെട്ടെന്ന് നോക്കിയാല്‍ കാണാൻ കഴിയുന്നരീതിയിലല്ല കല്യാണപ്പുടവയുടെ പ്രത്യേകത. സാരിയുടെ അരികിലാണ് പ്രത്യേകത. വിവാഹലക്ഷണമാണ് സാരിയിൽ പ്രത്യേകം തുന്നിച്ചേര്‍ത്തിരിക്കുന്നത്. ഇത് ആരാധകർക്കിടയിൽ വളരെ ചര്‍ച്ചയാക്കിയിട്ടുണ്ട്. നീരജ ബാലതാരമായിട്ടാണ് ആദ്യം സിനിമയിൽ എത്തിയത് ഇപ്പോള്‍ ഡോക്ടറാണ്. [/pl_text] [/pl_col] [/pl_row]

Read More

ചരിത്രം വളച്ചൊടിച്ചതിനെതിരെ മരക്കാര്‍ കുടുംബം രംഗത്ത്

  കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന സിനിമയുടെ പ്രദർശനം പ്രതിസന്ധിയിലാക്കി എതിർപ്പുമായി മരക്കാർ കുടുംബം. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്നാണ് കുടുംബത്തിന്‍റെ വാദം. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന 100 കോടി ബജറ്റ് ചിത്രത്തില്‍ മോഹന്‍ലാലും മഞ്ജു വാര്യറുമാണ് കേന്ദ്രകഥാപാത്രങ്ങൾ. ‘മരക്കാര്‍ അറബിക്കടലിന്‍റെ സിംഹം’ എന്ന ചിത്രം ഈ മാസം 26ന് റിലീസ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് മരക്കാര്‍ കുടുംബാംഗങ്ങളുടെ പരാതി.

Read More

പുതിയ തയ്യാറെടുപ്പുകളുമായി പൃഥ്വി

‘ആടുജീവിതം’ എന്ന സിനിമയ്‍ക്കായുള്ള പുതിയ തയ്യാറെടുപ്പിലാണ് പൃഥ്വിരാജ്. സിനിമയിലെ ‘നജീബ്’ എന്ന കഥാപാത്രത്തിനായിട്ട് ശരീരഭാരം കുറയ്ക്കുകയും ചെയ്‍തിരുന്നു. സംവിധായകൻ ബ്ലസ്സിയുടെ ചിത്രത്തിലെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇതിനെതുടർന്ന് നിരവധി ആരാധകർ പൃഥ്വിരാജിന്റെ ഡെഡിക്കേഷനെ അഭിനന്ദിച്ച് രംഗത്ത് എത്തുകയും ചെയ്‍തിരുന്നു. സിനിമയുടെ തയ്യാറെടുപ്പുകൾക്കായി താൻ രാജ്യം വിടുകയാണ് എന്നും പൃഥ്വിരാജ് തന്റെ ഫേസ്ബുക് പോസ്റ്റിൽ പറയുന്നു. പൃഥ്വിരാജിന്റെ ഫേസ്‍ബുക്ക് പോസ്റ്റ്; കഴിഞ്ഞ കുറച്ച് മാസങ്ങള്‍ അല്‍പ്പം കഠിനമായിരുന്നു. ആടുജീവിതത്തിനായി പുറപ്പെടുമ്പോള്‍ ഞാന്‍ സ്വയം ഒരു ലക്ഷ്യം വച്ചിട്ടിലായിരുന്നു. എനിക്ക് കഴിയുന്നിടത്തോളം ചിലത് ഒഴിവാക്കുക എന്നതായിരുന്നു ഉദ്ദേശം. …

Read More

മണവാട്ടി വേഷത്തിൽ സുന്ദരിയായി നടി റബേക്ക; അമ്പരന്ന് ആരാധകര്‍

  കസ്തൂരിമാനിലെ വക്കീലിനെ അറിയാത്തവര്‍ ഉണ്ടാകില്ല. ഒരു സീരിയലിലൂടെ തന്നെ ടെലിവിഷന്‍ പ്രേക്ഷകരുടെ മനം കവര്‍ന്ന താരമാണ് റബേക്ക സന്തോഷ്. ആങ്കറിങ്ങിലും താരം കഴിവുകൾ തെളിയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന താരം തന്‍റെ പ്രണയവും ആരാധകരോടായി പങ്കുവച്ചിരുന്നു. സംവിധായകനായ ശ്രീജിത്ത് വിജയനെയാണ് റബേക്ക ഭാവി വരനായിട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. ഇതെല്ലാം ചേര്‍ത്തുവച്ച്, അടുത്തിടെ റബേക്ക പങ്കുവച്ച ചിത്രത്തെ കുറിച്ചുള്ള ചോദ്യങ്ങളെറിയുകയാണ് ആരാധകര്‍. ക്രിസ്ത്യന്‍ വിവാഹ വേഷത്തിലുള്ള ചിത്രങ്ങളാണ് റബേക്ക പങ്കുവച്ചിരിക്കുന്നത്. റബേക്കയുടെ മണവാട്ടി വേഷത്തിലുള്ള ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍.

Read More

ഷാജിപ്പാപ്പനും സംഘവും വീണ്ടുമെത്തുന്നു; ‘ആട് 3’യുടെ ചിത്രീകരണം ഉടൻ

  2015ൽ യുവാക്കൾക്കിടയിൽ തരംഗമായി മാറിയ ‘ആട് ഒരു ഭീകരജീവി’ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗമായ ‘ആട് 3’യുടെ ചിത്രീകരണം ഉടൻ ആരംഭിക്കും. ചിത്രത്തിന്റെ സംവിധായകനായ മിഥുൻ തന്നെയാണ് ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്. ജയസൂര്യ, ധർമ്മജൻ ബോൾഗാട്ടി, സൈജു കുറുപ്പ്, വിനീത് മോഹൻ, ഭഗത് മാനുവൽ, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങൾ. അതേസമയം ചിത്രത്തിന്റെ രണ്ടാം ഭാഗവും വൻ ഹിറ്റായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിനുവേണ്ടി വിജയ് ബാബു ആണ് ചിത്രം നിർമിക്കുന്നത്. ആട് മൂന്നാം ഭാഗം ത്രീഡിയില്‍ ആയിരിക്കും എത്തുകയെന്നും സൂചനകളുണ്ട്. കോമഡിക്ക് …

Read More

മരക്കാറിലെ ആദ്യ തമിഴ് പതിപ്പ് പോസ്റ്റര്‍ പുറത്തിറങ്ങി

  മലയാളത്തിന്റെ എക്കാലത്തെയും പ്രിയപ്പെട്ട മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’. ചിത്രത്തിന്റെ ആദ്യ തമിഴ് പതിപ്പ് പോസ്റ്റര്‍ പുറത്തിറങ്ങി. കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യർ ന്നിവരാണ് ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം മരക്കാർ ആയി വേഷമിടുന്ന മോഹന്‍ലാലിന്റെ ചെറുപ്പ കാല കഥാപത്രമായി പ്രണവ് മോഹന്‍ലാലാണ് വേഷമിടുന്നത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് സെല്‍വന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. 100 …

Read More

നാടെങ്ങും ഹൗസ്ഫുൾ പ്രദർശനവുമായി ‘ഫോറൻസിക്’

  ടൊവിനോ നായകനാകുന്ന നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം ‘ഫോറൻസിക്’ ആദ്യ റിലീസിൽ മികച്ച വിജയം നേടിയതിന് പിന്നാലെ എങ്ങും ഹൗസ്ഫുൾ പ്രദർശനവുമായി മുന്നേറുകയാണ്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം തില്ലർ കഥ പറയുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിൽ ‘സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍’ …

Read More
error: Content is protected !!