പുതിയ ലുക്കിൽ ബൈസൽ പ്രസന്ന; ‘വർക്കി’യിലെ പുതിയ ക്യാരക്ടർ പോസ്റ്റർ

  നവാഗതനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വർക്കി’. ചിത്രത്തിൽ നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങിയിരിക്കുകയാണ്. തമിഴ് നടൻ ബൈസൽ പ്രസന്നയുടെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഡേവിഡ് എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മേപ്പാടൻ …

Read More

ടോവിനോയുടെ ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു; പുതിയ പോസ്റ്റർ പുറത്ത്

  പ്രിയ താരം ടൊവിനോ തോമസിനെ നായകനാക്കി നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ഫോറന്‍സിക്കി’ന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ക്രൈം തില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ചിത്രത്തില്‍ ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ …

Read More

‘കപ്പേള’യിലെ പുതിയ ലുക്കിൽ നിൽജ; ക്യാരക്ടർ പോസ്റ്റർ പുറത്ത്

  അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘കപ്പേള’. ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തു. കപ്പേളയിൽ ലക്ഷ്മി എന്ന കഥാപാത്രമായി എത്തുന്ന നിൽജയുടെ പോസ്റ്റർ ആണ് എത്തിയത്. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്,സുധാസ് എന്നിവർ ചേർന്നാണ് നിർവഹിക്കുന്നത്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ …

Read More

‘ട്രാൻസ് ‘; ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഉസ്താദ് ഹോട്ടല്‍ എന്ന ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് ട്രാൻസ്. ചിത്രത്തിൽ ഫഹദും, നസ്രിയയും ആണ് പ്രധാന താരങ്ങൾ. അമല്‍ നീരദ് ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറിൽ അൻവർ റഷീദ് തന്നെയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു.

Read More

തമിഴ് ചിത്രം ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; പുതിയ പോസ്റ്റർ പുറത്തുവിട്ടു

ദുല്‍ഖര്‍ നായകനായി എത്തുന്ന പുതിയ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായിക. ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രമാണിത് . ഗൗതം മേനോൻ, രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് പ്രദർശനത്തിന് എത്തും.

Read More

ക്രൈം ത്രില്ലറുമായി ടൊവിനോ; ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു

  മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫോറൻസിക്’ ഫെബ്രുവരി 28 ന് പ്രദർശനത്തിനെത്തും. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം തില്ലറായി ആണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും തുടർന്ന് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ചിത്രത്തിൽ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക …

Read More

Dr. അബ്ബാസ് ആയി മിഥുൻരമേശ്; ‘വർക്കി’യിലെ പുതിയ പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർക്കി. നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. Dr. അബ്ബാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. …

Read More

‘അമ്മയക്ക് വേണ്ടി’ ഇൻസ്റ്റാഗ്രാമിൽ പ്രാർത്ഥനയുടെ സമ്മാനം; സന്തോഷം പങ്കുവെച്ച് പൂർണിമയും

  മോഹന്‍ലാല്‍ ആരാധകർ നെഞ്ചേറ്റിയ ‘മോഹന്‍ലാല്‍’ എന്ന ചിത്രത്തിലെ ‘ലാലേട്ട’ എന്ന് തുടങ്ങുന്ന ഗാനത്തിലൂടെ അരങ്ങേറ്റം കുറിച്ച കുഞ്ഞു ഗായികയാണ് പ്രാര്‍ത്ഥന ഇന്ദ്രജിത്ത്‌. മലയാളത്തിലെ പ്രിയ താരങ്ങളായ ഇന്ദ്രജിത്ത്- പൂർണിമ ദമ്പതികളുടെ മകളായ പ്രാർത്ഥന ക്ക് ഇതിനോടകം തന്നെ ആരാധകരും ഏറെയാണ്. എന്നാൽ ഇപ്പോഴിതാ മറ്റൊരു ഗാനവുമായി സോഷ്യൽ മീഡിയയെ ഒന്നടങ്കം കയ്യിലെടുത്തിരിക്കുകയാണ് ഈ കുഞ്ഞ് ഗായിക. ഇന്‍സ്റ്റാഗ്രാമിലൂടെ പ്രാര്‍ത്ഥന ‘അമ്മയക്ക് വേണ്ടി’യെന്ന അടികുറിപ്പോടെ പാടിയ പാട്ടാണ് ഇപ്പോള്‍ വൈറലായത്. ‘ബാദല്‍ ഓര്‍ ബാജ്‌ലി’ എന്ന പാകിസ്താനി ചിത്രത്തിലെ ‘ആജ് ജാനേ കീ സിദ് …

Read More

‘കേശു’ ലുക്കിൽ കുടുബത്തോടൊപ്പം ദിലീപ്; കാണാം പുതിയ ചിത്രങ്ങൾ

  നാദിര്‍ഷ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കേശു ഈ വീടിന്റെ നാഥൻ’. ചിത്രത്തിൽ നായകനിലുപരി വ്യത്യസ്ത രൂപഭാവത്തിൽ എത്തുന്ന ദിലീപിന്റെ മേക്കോവർ ചിത്രം ആരാധകരെ ഇതിനോടകം ഞെട്ടിപ്പിച്ചിരുന്നു. കുടവയറും ഇന്‍സര്‍ട്ട് ചെയ്ത ഷര്‍ട്ടുമൊക്കെയായി പ്രായമായ ലുക്കിലായിരുന്നു കേശു എന്ന ദിലീപ് കഥാപാത്രം. ആദ്യ പോസ്റ്ററുകൾ ആരാധകരും സോഷ്യൽമീഡിയയും ഒരുപേലെ ഏറ്റെടുത്തിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ തന്നെ മറ്റൊരു ലുക്കില്‍ ദിലീപ് പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങള്‍ ശ്രദ്ധേയമാകുകയാണ്. ഭാര്യ കാവ്യ മാധവനും മകള്‍ക്കുമൊപ്പമുള്ള ദിലീപിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ഫേസ്ബുക്കില്‍ അടക്കം ജന ശ്രദ്ധ ആകര്ഷിച്ചിരിക്കുന്നത്.

Read More

ഹൊറർ ചിത്രം ‘ഇഷ’യുടെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്ത്

  ജോസ് തോമസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ഇഷ. ചിത്രത്തിൻറെ പുതിയ ക്യാരക്ടർ പോസ്റ്റർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. ഇഷ അനിലിൻറെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയത്. ഇഷ എന്ന കഥാപാത്രത്തെയാണ് താരം ചിത്രത്തിൽ അവതരിപ്പിക്കുന്നത്. മായാമോഹിനി, സ്വർണ്ണ കടുവ എന്നീ ചിത്രങ്ങൾക്ക് ശേഷം ജോസ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്യുന്നത് സുകുമാർ എംടിയാണ്. വി സാജൻ ആണ് എഡിറ്റർ. വിഷ്യൽ ഡ്രീംസിന്റെ ബാനറിൽ ആണ് ചിത്രത്തിന്റെ നിർമ്മാണം.

Read More
error: Content is protected !!