മണിച്ചിത്രത്താഴിന്റെ ഓർമ്മകളുമായി ഫാസിൽ

മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം നേടിയ ഒരു മികച്ച ചിത്രമായിരുന്നു മണിച്ചിത്രത്താഴ് എന്നതിൽ സംശയം ഇല്ല. ഫാസില്‍ സംവിധാനം ചെയ്ത ഈ സിനിമയിലെ ഓരോ രംഗങ്ങളും ഇന്നും പ്രേക്ഷക മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നുണ്ട്. പ്രിയദര്‍ശന്‍, സിബി മലയില്‍, സിദ്ദിഖ്-ലാല്‍ തുടങ്ങിയ നാല് സംവിധായകരാണ് ഈ സിനിമയ്ക്കായി പ്രവർത്തിച്ചത്. സിനിമയിലെ ആവാഹന രംഗങ്ങള്‍ ചിത്രീകരിച്ചതിനെക്കുറിച്ച് ഇപ്പോള്‍ തുറന്നുപറയുകയാണ് സംവിധായകൻ ഫാസിൽ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് അദ്ദേഹം ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്. മോഹന്‍ലാലും ശോഭനയുമുള്‍പ്പടെ എല്ലാ താരങ്ങളും സമയം പോലും കണക്കിലെടുക്കാതെയായിരുന്നു ആ രംഗത്തില്‍ ഇന്‍വോള്‍വായതെന്ന് അദ്ദേഹം …

Read More

‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ,ഫെബ്രുവരി 21ന് റിലീസ്

മലയാള ചലച്ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ ഫെബ്രുവരി 21ന് തിയേറ്ററുകളിലെത്തും. അനുമോളെ കേന്ദ്രകഥാപാത്രമാക്കിയൊരുക്കിയ വെടിവഴിപാടിന് ശേഷം ശംഭു പുരുഷോത്തമന്‍ ഒരുക്കുന്ന ചിത്രമാണ് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ. വിനയ് ഫോര്‍ട്ടാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. തമാശയുടെ ഗംഭീര വിജയത്തിന് ശേഷം വിനയ് ഫോര്‍ട്ട് നായകനാകുന്ന ഈ ചിത്രം സ്‌പൈര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സഞ്ജു. എസ്. ഉണ്ണിത്താന്‍ ആണ് നിർമ്മിക്കുന്നത്. ശ്രിന്ദ, അനുമോള്‍, മധുപാല്‍, അലന്‍സിയര്‍, ടിനി ടോം, അരുണ്‍ കുര്യന്‍ തുടങ്ങിയവരും ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നുണ്ട്. ശംഭു പുരുഷോത്തമനാണ് തിരക്കഥ നൽകിയിരിക്കുന്നത്. ഇതിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് …

Read More

തീയേറ്ററുകളിൽ മുന്നേറിക്കൊണ്ട് ‘മറിയം വന്നു വിളക്കൂതി’

നവാഗതനായ ജെനിത് കാച്ചപ്പിള്ളി രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രമാണ് ‘മറിയം വന്ന് വിളക്കൂതി’. തിയേറ്ററില്‍ മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് ചിത്രം ഇപ്പോൾ. മലയാളത്തില്‍ അധികം സുപരിചിതമല്ലാത്ത സ്റ്റോണര്‍ ജോണറില്‍ ഒരുക്കിയ ചിത്രത്തില്‍ കൈയ്യടി നേടിയിരിക്കുകയാണ് സിജു വില്‍സണും കൃഷ്‍ണ ശങ്കറും ശബരീഷ് വർമ്മയും അൽത്താഫും. ഒരു രാത്രിയുടെ പശ്ചാത്തലത്തില്‍ ഹാസ്യത്തെ തുറന്നുവിടുന്ന അനുഭവമാണ് ചിത്രം പ്രേക്ഷകന് മുന്നോട്ടുവെയ്ക്കുന്നത്. യുവതാരങ്ങളുടെ മികച്ച പ്രകടനം തന്നെയാണ് ചിത്രത്തിലുടനീളം കാണുവാൻ സാധിക്കുന്നത്. ഇതിഹാസ നിര്‍മാതാവില്‍ നിന്നും വരുന്ന അടുത്ത വട്ട് എന്ന അടിക്കുറിപ്പോടെയാണ് ചിത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നടിയുടെ …

Read More

പുതിയ ചിത്രം ഡിസ്‌കോയുമായി ലിജോ ജോസ് പെല്ലിശ്ശേരി

ജല്ലിക്കെട്ടിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഡിസ്‌ക്കോ. ഇന്ദ്രജിത്തും ചെമ്പന്‍ വിനോദുമാണ് സിനിമയില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്. മുകേഷും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. സിനിമയുടെ ചിത്രീകണം ആഗസ്റ്റിലാണ് ആരംഭിക്കുന്നത്. പശ്ചിമ അമേരിക്കയില്‍ വര്‍ഷംതോറും നടക്കുന്ന ബേര്‍ണിംഗ്മാന്‍ ഫെസ്റ്റിവലിന്റെ പശ്ചാത്തലത്തിലാണ് സിനിമ ഒരുങ്ങുന്നത്. അമേരിക്കയിലെ ലാസ് വെഗാസാണ് സിനിമയുടെ പ്രധാന ലൊക്കേഷൻ. എസ് ഹരീഷാണ് ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കുന്നത്. ജല്ലിക്കട്ടിന് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുന്‍ചിത്രങ്ങളായ നായകന്‍, ആമേന്‍, ഡബിള്‍ ബാരല്‍, …

Read More

പരിക്കിലും തളരാതെ മോഹൻലാൽ ; വെളിപ്പെടുത്തലുമായി സിദ്ദിഖ്

മലയാളികളുടെ പ്രിയ നടൻ മോഹന്‍ലാലിന്റെ പരിക്കിനെക്കുറിച്ച് അടുത്തിടെ ചര്‍ച്ചയായിരുന്നു. കൈക്ക് സര്‍ജറി ചെയ്തിരുന്നുവെങ്കിലും വിശ്രമമില്ലാതെ പ്രവർത്തിക്കുകയാണ് താരം. ബിഗ് ബ്രദറിലും റാമിലുമൊക്കെയായി ആകെ സജീവമാണ് അദ്ദേഹം. ബിഗ് ബ്രദറില്‍ അഭിനയിച്ച് വരുന്നതിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പരിക്കിനെക്കുറിച്ച് എല്ലാവരും അറിഞ്ഞത്. അനൂപ് മേനോന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എല്ലാവരും കാര്യങ്ങൾ അറിഞ്ഞത്. പരിക്കേറ്റ് കൈ വെച്ച് ബിഗ് ബ്രദര്‍ പൂര്‍ത്തിയാക്കിയ മോഹന്‍ലാലിനെക്കുറിച്ച് തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് സംവിധായകനായ സിദ്ദിഖ് ഇപ്പോൾ. ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ എന്ന സിനിമയ്ക്ക് ശേഷം മോഹന്‍ലാലും സിദ്ദിഖും ഒരുമിച്ചത് ഈ സിനിമയിലാണ്. കുടുംബവുമൊത്തുള്ള വിദേശയാത്രയ്ക്കിടയിലായിരുന്നു അദ്ദേഹത്തിന് …

Read More

മലയാള ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി

ചലച്ചിത്രതാരം പാര്‍വ്വതി നമ്പ്യാര്‍ വിവാഹിതയായി. വിനീത് മേനോനാണ് വരന്‍. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ജോസിന്റെ ‘ഏഴ് സുന്ദര രാത്രികള്‍’ എന്ന ചിത്രത്തിലൂടെയാണ് പാര്‍വ്വതി അഭിനയരംഗത്ത് തുടക്കം കുറിച്ചത്. രഞ്ജിത്തിന്റെ ‘ലീല’യില്‍ ശ്രദ്ധേയ കഥാപാത്രത്തെ പാർവ്വതി അവതരിപ്പിച്ചു. ‘പുത്തന്‍പണം’, ‘മധുരരാജ’, ‘പട്ടാഭിരാമന്‍’ തുടങ്ങിയ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Read More

മോഹന്‍ലാലും താനും ശ്രീനിവാസനും ഒരുമിച്ചുളള സിനിമ വീണ്ടും വരും ; സത്യൻ അന്തിക്കാട്

മോഹന്‍ലാല്‍,ശ്രീനിവാസന്‍,സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിൽ പിറന്ന എല്ലാ സിനിമകളും സ്വീകരിച്ച മലയാളി പ്രേക്ഷകർക്ക് ഒരു സന്തോഷവാർത്തയുമായി സത്യൻ അന്തിക്കാട് രംഗത്ത് വന്നിരിക്കുകയാണ്. ഈ ജനപ്രിയ കൂട്ടുകെട്ടില്‍ മറ്റൊരു ചിത്രം കൂടി വരുമെന്ന് സത്യന്‍ അന്തിക്കാട് കഴിഞ്ഞ ദിവസം അറിയിച്ചു. മാതൃഭൂമി സംഘടിപ്പിച്ച അന്താരാഷ്ട്ര അക്ഷരോത്സവത്തിലാണ് സംവിധായകന്‍ ഇക്കാര്യം പറഞ്ഞത്. മമ്മൂട്ടിക്കൊപ്പമുള്ള അടുത്ത സിനിമയ്ക്ക് ശേഷമാകും മോഹന്‍ലാലിനും ശ്രീനിവാസനും ഒപ്പം ഒന്നിക്കുന്ന സിനിമ വരിക എന്ന് അദ്ദേഹം പറഞ്ഞു. ആശീര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും സൂചനകളുണ്ട്. സത്യന്‍ അന്തിക്കാടിന്റെ മമ്മൂട്ടി ചിത്രത്തിന് ഡോ ഇക്ബാല്‍ കുറ്റിപ്പുറമാണ് തിരക്കഥ …

Read More

ഭൂമിയിലെ മനോഹര സ്വകാര്യം; ടീസർ കാണാം

ഷൈജു അന്തിക്കാട് സംവിധാനം ചെയ്ത ചിത്രമായ ഭൂമിയിലെ മനോഹര സ്വകാര്യത്തിന്റെ ടീസർ റിലീസ് ചെയ്തു. ബയോസ്കോപ് ടാകീസിന്റെ ബാനറിൽ രാജീവ്‌കുമാർ നിർമിക്കുന്ന ചിത്രം കാലികപ്രസക്തിയുള്ള അസാധാരണമായ ഒരു പ്രണയകഥ പറയുന്നു. ദീപക് പറമ്പോലും പ്രയാഗ മാർട്ടിനുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങൾ. എ. ശാന്തകുമാർ ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്ത്ത്. ചിത്രത്തിന്റെ സംഗീതം സച്ചിൻ ബാലുവാണ്. ലാൽ, ഷൈൻ ടോം ചാക്കോ, ഇന്ദ്രൻസ്, സുധീഷ്, അഭിഷേക് രവീന്ദ്രൻ, അഞ്ചു അരവിന്ദ്, നിഷ സാരംഗ്, ഹരീഷ് പേരാടി, സന്തോഷ് കീഴാറ്റൂർ, മഞ്ജു എന്നിങ്ങനെ ഒരു താരനിരതന്നെ …

Read More

മരട് ഫ്‌ലാറ്റ് വിഷയം സിനിമയാകുന്നു; മരട് 357

മരട് ഫ്‌ലാറ്റില്‍ സംഭവിച്ചത് എന്താണെന്നതിന്റെ നേര്‍ക്കാഴ്ച്ചയാണ് മരട് 357. പട്ടാഭിരാമന്‍ എന്ന സൂപ്പര്‍ ഹിറ്റ് സിനിമയ്ക്ക് ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മരട് കള്ളത്ത് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ വച്ച് നടന്ന പൂജയോടെ സിനിമയ്ക്ക് തുടക്കമായി. അനൂപ് മേനോന്‍, ധര്‍മജന്‍, മനോജ് കെ ജയന്‍, ബൈജു സന്തോഷ് , സാജില്‍ സുദര്‍ശന്‍, സെന്തില്‍ കൃഷ്ണ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഷീലു എബ്രഹാം, നൂറിന്‍ ഷെറീഫ് എന്നിവരാണ് നായികമാര്‍. കൂടാതെ സുധീഷ് , ഹരീഷ് കണാരന്‍, കൈലാഷ്, ശ്രീജിത്ത് രവി, …

Read More

സുഹൃത്തിനെ വിവാഹം ചെയ്താൽ എങ്ങനെയുണ്ടാവും ; ഓ മൈ കടവുളെ ട്രെയിലർ

അശോക് സെൽവൻ, റിതിക സിങ് എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ഓ മൈ കടവുളേ. റൊമാന്റിക് എന്റർടെയ്നറായ ചിത്രത്തിൽ അതിഥി വേഷത്തിൽ വിജയ് സേതുപതിയും എത്തുന്നു. ബെസ്റ്റ് ഫ്രണ്ട്സ് ആയിരുന്ന രണ്ടുപേരും വിവാഹിതരാകുന്നതും തുടർന്ന് അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന പ്രശ്നങ്ങളുമാണ് പ്രമേയം.

Read More
error: Content is protected !!