മലയാളത്തില്‍ സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് അൻവർ റഷീദ്

മലയാളത്തിലെ മികച്ച സംവിധായകൻമാരിൽ ഒരാളാണ് അന്‍വര്‍ റഷീദ്. മമ്മൂട്ടിയുടെ രാജമാണിക്യത്തിലൂടെ സിനിമാരംഗത്ത് പ്രവേശിച്ച സംവിധായകന്‍ ആദ്യ ചിത്രത്തിലൂടെ തന്നെ പേരെടുത്തു. മമ്മൂട്ടിക്കൊപ്പം അന്‍വര്‍ റഷീദിന്റെ കരിയറിലും വലിയ വഴിത്തിരിവുണ്ടാക്കിയ സിനിമയായിരുന്നു അത്. രാജമാണിക്യത്തിന് പിന്നാലെ അണ്ണന്‍തമ്പി, ഛോട്ടാ മുംബൈ, ഉസ്താദ് ഹോട്ടല്‍ എന്നീ ചിത്രങ്ങളും സംവിധായകന്റെതായി പുറത്തിറങ്ങിയിരുന്നു. ഉസ്താദ് ഹോട്ടലിന് ശേഷം നീണ്ട ഇടവേളയ്ക്ക് ശേഷമാണ് ഒരു ഫീച്ചര്‍ ഫിലിമുമായി അന്‍വര്‍ റഷീദ് എത്തുന്നത്. ഫഹദ് ഫാസിലും നസ്രിയയും വീണ്ടുമൊന്നിച്ച ട്രാന്‍സ് റിലീസിങ്ങിനൊരുങ്ങുകയാണ്. സൂപ്പര്‍സ്റ്റാര്‍ യുഗം അവസാനിക്കുകയാണെന്ന് സംവിധായകന്‍ ഇപ്പോൾ തുറന്നുപറഞ്ഞിരുന്നു. ദ ഹിന്ദുവിന് …

Read More

ആസിഫ് അലിയുടെ പുതിയ ചിത്രം കുഞ്ഞെല്‍ദോയുടെ ആദ്യ വീഡിയോ പുറത്ത്‌

കെട്ട്യോളാണ് എന്റെ മാലാഖയ്ക്ക് ശേഷം പുറത്തിറങ്ങുന്ന ആസിഫ് അലിയുടെ പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. ആര്‍ജെ മാത്തുക്കുട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഗ്ലിംപ്‌സ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. വിനീത് ശ്രീനിവാസന്‍ ആലപിച്ച ഗാനത്തിനൊപ്പമാണ് സിനിമയിലെ രംഗങ്ങള്‍ വീഡിയോയില്‍ കാണിക്കുന്നത്. കുഞ്ഞെല്‍ദോയില്‍ വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ആസിഫ് അലി എത്തുന്നത്. വിനീത് ശ്രീനിവാസനാണ് സിനിമയുടെ ക്രിയേറ്റീവ് ഡയറക്ടര്‍. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിലെ പാട്ടുകള്‍ക്ക് സംഗീതം നൽകിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ സുവിന്‍ കെ വര്‍ക്കിയും പ്രശോഭ് കൃഷ്ണയും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. സ്വരൂപ് ഫിലിപ്പ് …

Read More

റേറ്റിംഗില്‍ ബുക്ക് മൈ ഷോ കൃത്രിമത്വം കാട്ടുന്നുവെന്ന് ആരോപണം, നിയമനടപടിയുമായി ‘അന്വേഷണം’ നിര്‍മ്മാതാക്കള്‍

ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോ സിനിമകളുടെ റേറ്റിംഗിന്റെ കാര്യത്തില്‍ കൃത്രിമത്വം കാട്ടുന്നുവെന്ന് നിര്‍മ്മാതാക്കളായ ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സ്. തങ്ങളുടെ ഏറ്റവും പുതിയ സിനിമയായ ‘അന്വേഷണ’ത്തിന് ബുക്ക് മൈ ഷോ നല്‍കിയിരിക്കുന്ന റേറ്റിംഗും യൂസര്‍ റിവ്യൂസും കൃത്രിമമാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ റേറ്റിംഗ് ഉയര്‍ത്തിനല്‍കാമെന്ന വാഗ്ദാനവുമായി ചില ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അത്തരം ചില ഐഡികളും ഐ പി അഡ്രസ്സുകളുമായി സൈബര്‍ സെല്ലിനെ സമീപിച്ചിട്ടുണ്ടെന്നും ഇ 4 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ മുകേഷ് ആര്‍ മേത്ത, സി വി സാരഥി …

Read More

എന്താണ് ട്രാൻസ് ചിത്രത്തിന്റെ രഹസ്യം; വെളിപ്പെടുത്തി അൻവർ റഷീദ്

[pl_row] [pl_col col=12] [pl_text] ഫഹദ് ഫാസിലിനെയും നസ്രിയ നസീമിനെയും നായികാ നായകന്മാരാക്കി അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാന്‍സ്. ട്രാൻസിന്റെ പോസ്റ്ററുകളും ഗാനങ്ങളും ഏറെ ആകാംക്ഷയോടെയാണ്  പ്രേക്ഷകർ സ്വീകരിച്ചത്. ഇപ്പോഴിതാ ട്രാന്‍സ് എന്താണെന്നും ചിത്രം രഹസ്യമായി ഷൂട്ട് ചെയ്തത് എന്തിനാണെന്നും പറയുകയാണ് സംവിധായകൻ അന്‍വര്‍ റഷീദ്. രാജമാണിക്യം, ചോട്ടാ മുംബൈ, ഉസ്താത് ഹോട്ടൽ എന്നീ ഹിറ്റ്‌ ചിത്രങ്ങൾക്കൊടുവിൽ ഏഴ് വര്‍ഷത്തിനു ശേഷം അന്‍വര്‍ റഷീദ് ഒരുക്കുന്ന ചിത്രമാണ് ട്രാൻസ്. സബ്ജക്ടിന്റെ പ്രത്യേകത കൊണ്ടാണ് ഷൂട്ടിംഗ് സമയത്ത് മീഡിയയുമായി അകലം പാലിച്ചതെന്നും സബ്ജക്ടിനെ കുറിച്ച് …

Read More

ബിഗ് ബോസ്സിൽ ആര്യയ്ക്ക് ഒന്നാം സ്ഥാനം; പുതിയ ടാസ്കുമായി ബിഗ് ബോസ്സ്

[pl_row] [pl_col col=12] [pl_text] പുതിയ എപ്പിസോഡിൽ മത്സരാർത്ഥികൾക്ക് വളരെ വ്യത്യസ്തമായൊരു ടാസ്ക് ആണ് ബിഗ് ബോസ്സ് നൽകിയത്. ഇതുവരെയുള്ള ബിഗ് ബോസിലെ താരങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തി ഒരു ചർച്ചയായിരുന്നു ബിഗ് ബോസിന്റെ പുതിയ ടാസ്ക്. ചർച്ചയ്ക്കൊടുവിൽ ആര്യ ഒന്നാം കരസ്ഥമാക്കുകയും ചെയ്തു. ഇതുവരെയുള്ള ഭാഗങ്ങളില്‍ നിന്ന് ഒരാളെ തെരഞ്ഞെടുത്താല്‍ ആരായിരിക്കും വിജയി. ആരൊക്കെ പുറന്തള്ളപ്പെടും.ഇങ്ങനെയുള്ള രസകരമായ ഒരു ടാസ്ക് ആയിരുന്നു കഴിഞ്ഞ ബിഗ് ബോസ് എപ്പിസോഡിന്റെ പ്രത്യേകത.ബിഗ് ബോസിൽ വിജയിയാകുന്നവര്‍ക്ക് വലിയ സമ്മാനങ്ങളാണ് കാത്തിരിക്കുന്നത് [/pl_text] [/pl_col] [/pl_row]

Read More

വിനീത് ശ്രീനിവാസൻ ഒരുക്കുന്ന പുതിയ ചിത്രത്തിൽ ഗായകനായി പൃഥ്വിരാജ്

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ‘ഹൃദയം’ എന്ന ചിത്രത്തിൽ ഗായകനായി എത്തുകയാണ് നടൻ പൃഥ്വിരാജ്.പ്രണവ് മോഹന്‍ലാലിനെയും കല്യാണി പ്രിയദര്‍ശനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രമാണ് ‘ഹൃദയം’. ചിത്രത്തിനായി പൃഥ്വിരാജിന്റെ പാട്ട് റെക്കോര്‍ഡ് ചെയ്യുന്ന ഫോട്ടോ വിനീത് ശ്രീനിവാസന്‍ തന്നെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചു. ഹിഷാം അബ്ദുള്‍ വഹാബാണ് സിനിമയിലെ ഗാനങ്ങൾക്ക് ഈണം നൽകുന്നത്. പ്രണവ് നായകനാകുന്ന മൂന്നാമത്തെ ചിത്രവുമാണ് ഹൃദയം. സിനിമയുടെ തിരക്കഥ വിനീത് ശ്രീനിവാസൻ തന്നെയാണ് എഴുതിയിരിക്കുന്നത്. മോഹന്‍ലാല്‍ നായകനായ മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ പ്രണവും കല്യാണിയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. അവർ വീണ്ടും …

Read More

സുഹൃത്തിന്റെ തോളിൽ തല ചായ്ച്ചുറങ്ങുന്ന താരം, പഴയകാല ചിത്രം പങ്കുവെച്ച് ഹരീഷ് കണാരൻ

മിമിക്രി വേദിയിലൂടെ തിളങ്ങി പിന്നീട് സിനിമയിൽ ഒന്നിച്ചെത്തിയ താരങ്ങളാണ് ഹരീഷ് കണാരനും നിർമൽ പാലാഴിയും. ഇരുവരുമൊത്തുള്ള ഒരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്‌ ഹരീഷ് കണാരൻ. ‘സംഭവം ഞങ്ങള് തടിയന്മാരാ, പക്ഷേ ഓർമകൾക്ക് ഒരുപാട് ദാരിദ്ര്യം ഉണ്ട്. പച്ച പിടിക്കാൻ ഉള്ള ഓട്ടത്തിൽ’. ചിത്രത്തിനുള്ള ഹരീഷിന്റെ അടിക്കുറിപ്പ് ഇതാണ്. ഒരു ട്രെയിൻ യാത്രയ്ക്കിടെ എടുത്ത ചിത്രമാണിത്. നിർമൽ പാലാഴിയുടെ തോളിൽ തല ചായ്ച്ചുറങ്ങുന്ന ഹരീഷിനെ ചിത്രത്തിൽ കാണാം. കോഴിക്കോടന്‍ ഭാഷയിലൂടെ അനായാസം കോമഡി കൈകാര്യം ചെയ്യുന്ന മലയാള സിനിമയിലെ ഒരു മികച്ച ഹാസ്യതാരമാണ് ഹരീഷ് കണാരന്‍. …

Read More

പൃഥ്വിരാജ് ചിത്രമായ കാളിയന്റെ ചിത്രീകരണo ഒക്ടോബറിൽ തുടങ്ങും

പൃത്വിരാജിന്റെ വരാനിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് കാളിയൻ. ചിത്രത്തിലെ പൃത്വിയുടെ ലുക്ക് വളരെ ശ്രദ്ധേയമായിരുന്നു. ചിത്രത്തിനെ കുറിച്ചുള്ള പ്രഖ്യാപനo നടന്നപ്പോൾ മുതൽ മറ്റു വിശേഷങ്ങൾക്കായി കാത്തിരിക്കുകയാണ് മലയാള സിനിമാ ആരാധകർ. ഈ വർഷം ഒക്ടോബറിൽ കാളിയന്റെ ചിത്രീകരണം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ വാർത്തകൾ സൂചിപ്പിക്കുന്നത്. പൃഥ്വിരാജും കാളിയന്റെ മറ്റു അണിയറ പ്രവർത്തകരും കഴിഞ്ഞ ദിവസം അവസാനഘട്ട ചർച്ച നടത്തുകയുണ്ടായി. ചിത്രത്തിന്റെ അവസാനഘട്ട പ്രീ പ്രൊഡക്ഷൻ വർക്കുകൾ ഇപ്പോൾ എറണാകുളത്ത്‌ നടന്നുവരികയാണ്. നിലവിൽ ആടുജീവിതത്തിന് വേണ്ടി സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് പൃഥ്വിരാജ്‌. ഇത്‌ കഴിഞ്ഞ്‌ ആയിരിക്കും കാളിയൻ …

Read More

‘ക്ലീൻ U’ സർട്ടിഫിക്കറ്റോടെ സെൻസർ ബോർഡ് കടമ്പ കടന്ന് അയ്യപ്പപ്പനും കോശിയും

പൃഥ്വിരാജും ബിജു മേനോനും പ്രധാന താരങ്ങളായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ അയ്യപ്പനും കോശിയും സെൻസർ സർട്ടിഫിക്കേഷൻ പൂർത്തിയാക്കി റിലീസിനൊരുങ്ങുന്നു . അനാർക്കലിക്ക് ശേഷം തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണിത്. ക്ലീൻ U സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 7ന് പ്രദർശനത്തിന് എത്തും.കഴിഞ്ഞ ദിവസങ്ങളിലായി ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറും ടൈറ്റിൽ സോങ്ങും യൂട്യൂബിൽ വൺ പ്രതികരണമാണ് നേടിയിരിക്കുന്നത്. അട്ടപ്പാടിയിലെ സബ് ഇന്‍സ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും, പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജും …

Read More

മോഹൻലാൽ എന്ന നടൻ ഇല്ലായിരുന്നെങ്കിൽ !!! പുലിമുരുകനെപ്പറ്റി സംവിധായകൻ

മലയാള സിനിമ വൻ ആഘോഷമാക്കിയ മാസ് ഹിറ്റ് ചിത്രമാണ് പുലിമുരുകനെന്നു പറയേണ്ട കാര്യമില്ല. നൂറ് കോടി ക്ലബ്ബിൽ ഇടം പിടിച്ച ആദ്യ മലയാള ചിത്രമായിരുന്നു ഇത്. 2016ൽ തിയേറ്ററുകളിൽ എത്തിയ പുലിമുരുകൻ ഇന്നും പ്രേക്ഷരുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മോഹൻ ലാൽ ചിത്രം എന്നതിലുപരി മറ്റു ചില പ്രത്യേകതകളും ചിത്രത്തിനുണ്ടായിരുന്നു. ഉദയകൃഷ്ണന്‍ സ്വതന്ത്ര തിരക്കഥാകൃത്താകുകയും വൈശാഖ് മോഹന്‍ലാലിനെ നായകനാക്കി സംവിധാനം ചെയ്യുന്ന ആദ്യ സിനിമയെന്ന നിലയിലും ഏറെ വാര്‍ത്താപ്രധാന്യം ചിത്രം നേടിയിരുന്നു. പുലിമുരകൻ എന്ന ചിത്രം ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. ഇപ്പോഴിത ചിത്രത്തിന്റെ പിറവിയെ …

Read More
error: Content is protected !!