പ്രഭാസിന്റെ സലാറില്‍ മോഹന്‍ലാൽ ഇല്ല

ബിഗ് ബജറ്റ് ചിത്രം സലാറില്‍ ജഗപതി ബാബു. രാജമനാര്‍ എന്ന കഥാപാത്രമായി അതിഗംഭീര ലുക്കിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. നേരത്തെ സൂപ്പര്‍താരം മോഹന്‍ലാലിനെ ഈ കഥാപാത്രത്തിനായി അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചിരുന്നു. കെജിഎഫ് ചാപ്റ്റര്‍ 1-ന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം ഹിറ്റ്മേക്കര്‍ നിര്‍മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ മൂന്നാമത്തെ ബഹുഭാഷ ചിത്രമാണ് സലാര്‍. കെജിഎഫ് സംവിധായകനായ പ്രശാന്ത് നീല്‍ ആണ് ഈ ചിത്രം ഒരുക്കുന്നത്. തിരക്കഥയും പ്രശാന്ത് തന്നെ. ശ്രുതി ഹാസനാണ് നായിക.

Read More

ചേര’വിവാദത്തില്‍ സംവിധായകന്റെ മറുപടി

നിമിഷ സജയനും റോഷന്‍ മാത്യുവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ചേരയുടെ പോസ്റ്ററിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരിക്കുന്നത്. മൈക്കലാഞ്ജലോയുടെ വിഖ്യാത ശില്‍പ്പം പിയാത്തയെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള ‘ചേര’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് എതിരെയാണ് ഒരു സംഘം എത്തിയിരിക്കുന്നത്. പോസ്റ്റര്‍ പങ്കുവച്ച കുഞ്ചാക്കോ ബോബനും എതിരെ സൈബര്‍ ആക്രമണമുണ്ടായിരുന്നു. ഇപ്പോഴിതാ വിവാദങ്ങളില്‍ പ്രതികരിച്ച് സംവിധായകന്‍ ലിജിന്‍ വന്നിരിക്കുകയാണ്. ഇത്തരത്തിലൊരു ചര്‍ച്ച ഉണ്ടാകുമെന്ന് കരുതിയിരുന്നില്ലെന്നും പ്രേക്ഷകരിലേക്ക് സിനിമയുടെ ഉള്ളടക്കം എത്തിക്കുകയായിരുന്നു പോസ്റ്ററിന്റെ ലക്ഷ്യമെന്നും ലിജിന്‍ ജോസ് ഒരു അഭിമുഖത്തില്‍ പറഞ്ഞു. വിവാദങ്ങള്‍ ഉണ്ടാകുമെന്ന് കരുതിയിരുന്നില്ല. ഒരു കൊച്ച് ചിത്രം …

Read More

കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്കുള്ള എൻട്രികൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി

  കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡിലേക്കുള്ള എൻട്രികൾ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. ഈ മാസം 31 വരെയാണ് നീട്ടിയിരിക്കുന്നത്. എൻട്രികൾ അയക്കുന്നതിനായി അക്കാദമി വെബ്സൈറ്റായ www.keralafilm.com ല്‍ നിന്നും അപേക്ഷാ ഫോറവും നിയമാവലിയും നിബന്ധനകളും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് കഥാചിത്രങ്ങള്‍, കുട്ടികള്‍ക്കുള്ള ചിത്രങ്ങള്‍, 2020 -ല്‍ പ്രസാധനം ചെയ്ത ചലച്ചിത്ര സംബന്ധിയായ പുസ്തകങ്ങള്‍, ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ച ചലച്ചിത്ര സംബന്ധിയായ ലേഖനങ്ങള്‍ എന്നിവയാണ് അവാര്‍ഡിന് പരിഗണിക്കുക. 2020 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ സെന്‍സര്‍ ചെയ്ത കഥാചിത്രങ്ങള്‍ ആയിരിക്കണം അയക്കേണ്ടത്. തപാലില്‍ ലഭിക്കുവാന്‍ …

Read More

കെ‌ജി‌എഫ് 2ൻറെ പുതിയ അപ്‌ഡേറ്റ് നാളെ പുറത്തുവിടും

യാഷ് നായകനായ കെജിഎഫ്: ചാപ്റ്റർ 2ൻറെ പുതിയ അപ്‌ഡേറ്റ് നാളെ പുറത്തുവിടും. സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിന് ആരാധകർ ഏറെയാണ്. കെജിഎഫ്: ചാപ്റ്റർ 2 ന്റെ ആദ്യ ടീസറിന് മികച്ച സ്വീകാര്യത ആണ് ലഭിച്ചത്. യാഷും സഞ്ജയ് ദത്തും ആണ് രണ്ടാം ഭാഗത്തിൽ. കൂടാതെ പ്രകാശ് രാജ്, രവീണ എന്നിവരും പ്രധാന വേഷത്തിൽ ഉണ്ട്. . റോക്കി ഭായിയുടെ വേഷത്തിലാണ് യഷ് അഭിനയിക്കുമ്പോൾ, സഞ്ജയ് ദത്തിനെ ഭയപ്പെടുത്തുന്ന എതിരാളി അദീരയായി കാണും.

Read More

നാളെ ‘ദൃശ്യം 2’ന്‍റെ തിയറ്റര്‍ റിലീസ് ഗൾഫിൽ

നാളെ ‘ദൃശ്യം 2’ന്‍റെ തിയറ്റര്‍ റിലീസ് ഗൾഫിൽ . യുഎഇ, ഖത്തര്‍, ഒമാന്‍ എന്നിവിടങ്ങളിലാണ് ചിത്രം പ്രദര്‍ശനത്തിന് ഒരുങ്ങുന്നത്. സോഷ്യൽമീഡിയയിലൂടെ തിയറ്റര്‍ ലിസ്റ്റ് മോഹന്‍ലാല്‍ പങ്കുവച്ചു. യുഎഇയില്‍ 27, ഖത്തര്‍ 8, ഒമാന്‍ 2 എന്നിങ്ങനെയാണ് സ്ക്രീനുകളുടെ എണ്ണം. ഈ മാസം 26ന് സിംഗപ്പൂരിലും ചിത്രം തിയറ്റര്‍ റിലീസ് ചെയ്‍തിരുന്നു. ഫാര്‍സ് ഫിലിം ഗ്രൂപ്പ് ആണ് ഗള്‍ഫില്‍ ചിത്രം വിതരണം ചെയ്യുന്നത്. ഒടിടി റിലീസ് ആയി കണ്ട ചിത്രമെങ്കിലും ദൃശ്യം 2 ബിഗ് സ്ക്രീനില്‍ കാണണമെന്ന വലിയ പ്രേക്ഷകാഭ്യര്‍ഥനയെത്തുടര്‍ന്നാണ് തങ്ങള്‍ ഈ തീരുമാനം എടുത്തതെന്ന് …

Read More

പത്തൊൻപതാം നൂറ്റാണ്ട് റിലീസ് തിയേറ്ററുകളിൽ

ബിഗ് ബഡ്‌ജറ്റ് ചിത്രം പത്തൊൻപതാം നൂറ്റാണ്ട് തിയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകൻ വിനയൻ. “സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും കുറഞ്ഞ ചെലവിൽ ആസ്വദിക്കാൻ പറ്റുന്ന വിനോദമാണ് സിനിമ. വർണ്ണാഭമായ ദൃശ്യങ്ങളുടെയും അതിശയിപ്പിക്കുന്ന ശബ്ദവിന്യാസത്തിന്റെയും വിസ്‌മയക്കാഴ്ചയായ സിനിമ നല്ല തിയേറ്ററുകളിലെ സാങ്കേതിക സൗകര്യത്തോട് കൂടി കണ്ടാലേ അതിന്റെ പൂർണ ആസ്വാദനത്തിലെത്തൂ. ഒ.ടി.ടി പ്ളാറ്റ് ഫോമിൽ റിലീസ് ചെയ്യുന്ന സിനിമകൾ ഫോണിന്റെ സ്ക്രീനിൽ കണ്ട് തൃപ്തിയടയുന്നവരുമുണ്ടല്ലോ , ഉള്ളത് കണ്ട് ഉള്ളത് പോലെ തൃപ്തിയാകുക എന്ന അവസ്ഥയെന്നേ അതിനെക്കുറിച്ച് പറയാനാകൂ. അതുകൊണ്ടുതന്നെ നൂറ് കണക്കിന് ജൂനിയർ ആർട്ടിസ്റ്റുകളും നിരവധി …

Read More

വെബ്സീരീസ്മായി അപ്പാനിശരത്തും ഭാര്യയും

സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്ത മോണിക്ക എന്ന വെബ്സീരീയുമായെത്തുകയാണ് മലയാളികളുടെ അപ്പാനി ശരത്, കുടുംബ ജീവിതത്തിലെ രസകരമായ സംഭവങ്ങളെ കോര്‍ത്തിണക്കി ഒരുക്കുന്ന മോണിക്കയില്‍ അപ്പാനി ശരത്തും ഭാര്യ രേഷ്മ ശരത്തുമാണ് കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നതും , ഏറെ കൗതുകവും തമാശയും നിറഞ്ഞതാണ് അപ്പാനി ഒരുക്കുന്ന ‘മോണിക്ക’. ചിരിയും ചിന്തയും കൂട്ടിയിണക്കി നിത്യജീവിതത്തിലെ കൊച്ചുകൊച്ചു മുഹൂര്‍ത്തങ്ങളിലൂടെയാണ് ഇതിന്‍റെ കഥ സഞ്ചരിക്കുന്നത്. തമാശയാണ് മോണിക്കയുടെ കേന്ദ്രപ്രമേയമെന്ന് അപ്പാനി ശരത്ത് പറഞ്ഞു. ഗൗരവമേറിയ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കിലും വളരെ തമാശയോടെ എല്ലാവരെയും രസിപ്പിക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് ശരത്ത് ചൂണ്ടിക്കാട്ടി. കോവിഡ് …

Read More

“എല്ലാം ശരിയാകും ” സെപ്റ്റംബർ 17-ന്

“എല്ലാം ശരിയാകും ” സെപ്റ്റംബർ പതിനേഴിന് സെൻട്രൽ പിക്ചേഴ്സ് റിലീസ് പ്രദർശനത്തിനെത്തിക്കുന്നു.ജിബു ജേക്കബ് സംവിധാനം ചെയ്ത വെള്ളിമൂങ്ങ,മുന്തിരിവള്ളികൾ തളിർക്കുമ്പോൾ,ആദ്യരാത്രി എന്നി ചിത്രങ്ങള്‍ക്കു ശേഷമുള്ള ചിത്രമാണിത് ആസിഫ്അലി, രജിഷ വിജയൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് . ഈ ചിത്രത്തിന്റെ തിരക്കഥ,സംഭാഷണം ഷാരിസ് മുഹമ്മദ് എഴുതുന്നു. സിദ്ദിഖ്,കലാഭവന്‍ ഷാജോണ്‍,സുധീര്‍ കരമന, ജോണി ഏന്റെണി, ജെയിംസ് ഏല്യ, ജോര്‍ഡി പൂഞ്ഞാര്‍, സേതുലക്ഷ്മി, മഹാനദി ഫെയിം തുളസി തുടങ്ങിയിവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തോമസ്സ് തിരുവല്ല ഫിലിംസ്,ഡോക്ടര്‍ പോള്‍സ് എന്റര്‍ടെെയ്ന്‍മെന്റ് എന്നിവയുടെ ബാനറില്‍ തോമസ് തിരുവല്ല, …

Read More

ആയിശ വെഡ്‌സ് ഷമീർ ജൂലായ് 9ന് റിലീസ് ചെയ്യും

ചിത്രം ആയിശ വെഡ്‌സ് ഷമീർ ജൂലായ് 9ന് ഒൻപത് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യും.സിക്കന്ദർ ദുൽക്കർനൈൻ ആണ് രചനയും സംവിധാനവും നിർവഹിച്ചത് ഹൈ ഹോപ്‌സ് എന്റർടെയ്‌ൻമെന്റ്സ്, ഫസ്റ്റ് ഷോസ്, സീനിയ, ലൈംലൈറ്റ്, റൂട്ട്‌സ്, കൂടെ, എ.ബി.സി ടാക്കീസ്, മൂവിവുഡ്, തിയേറ്റർ പ്‌ളേ തുടങ്ങിയ പ്ളാറ്റുഫോമുകളിലാണ് എത്തുക.ഏറെ വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിന്റേത്. മൻസൂർ മുഹമ്മദ്, സൗമ്യ മല്ലയ്യ, ശിവജി ഗുരുവായൂർ, വിനോദ് കെടാമംഗലം എന്നിവരാണ് പ്രധാന താരങ്ങൾ. വാമ എന്റർടെയ്ൻ‌മെന്റ്സിന്റെ ബാനറിൽ സാക്കിർ അലിയാണ് നിർമ്മാണം. ഛായാഗ്രഹണം ലിപിൻ നാരായണൻ. എഡിറ്റിംഗ്: ഹണീബി.

Read More

ശ്രദ്ധ നേടി ഷോർട് ഫിലിം ‘ഹെർ

കോവിഡിന്റെ പ്രഹരവും ഭീകരതയും ചർച്ച ചെയ്യുന്ന ഷോർട് ഫിലിം ‘ഹെർ’ ഒരു പാൻഡാമിക് സ്‌പെഷ്യൽ സ്റ്റോറി ആണ് . ജേർണലിസം വിദ്യാർത്ഥികൾ ഒരുക്കിയ കുഞ്ഞു സിനിമയാണ് ‘ഹെർ’. ഈ ഹൃസ്വചിത്രം ചലച്ചിത്രതാരം സണ്ണി വെയിൻ ആണ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തത്. ഷാനു സൽമാൻ സംവിധാനം ചെയ്ത് പ്രവീൺ ഫ്രാൻ‌സിസ് രചനയും നിർവഹിച്ച ചിത്രത്തിൽ നായകനായി എത്തുന്നത് ഹരിഗോവിന്ദാണ്. മലയാളിയുടെ ലോക്ഡൗൺ വിചാരങ്ങൾക്കൊപ്പം കറുപ്പിനെ രാഷ്ട്രീയം ചർച്ച ചെയ്യുന്ന ഈ ഹൃസ്വ ചിത്രം കോവിഡ് കാലത്തെ പ്രണയം ആസ്‌പദമാക്കിയുള്ളതാണ്.

Read More
error: Content is protected !!