മുഴുനീള ആക്ഷനുമായി ടൈഗര്‍ ഷ്‌റോഫ്; ‘ബാഗി 3’ മാർച്ച് ആറിന് എത്തും

  ബോളിവുഡിന്റെ ആക്ഷൻ താരമായ ടൈഗര്‍ ഷ്‌റോഫ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ബാഗി 3’. ‘ബാഗി’ സീരിസിലെ മൂന്നാം പതിപ്പായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം സംവിധാനം ചെയ്ത അഹമ്മദ് ഖാന്‍ തന്നെയാണ് മൂന്നാം ഭാഗവും സംവിധാനം ചെയ്യുന്നത്. ശ്രദ്ധ കപൂര്‍ ആണ് ചിത്രത്തിലെ നായിക. 2018 ഏറ്റവും കൂടുതല്‍ ബോക്സ് ഓഫീസ് കളക്ഷന്‍ നേടിയ ചിത്രങ്ങളിൽ ഒന്നായിരുന്നു ‘ബാഗി 2’. ആക്ഷന് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കുന്നത്. ചിത്രം മാർച്ച് ആറിന് റിലീസ് ചെയ്യും.

Read More

നാടെങ്ങും ഹൗസ്ഫുൾ പ്രദർശനവുമായി ‘ഫോറൻസിക്’

  ടൊവിനോ നായകനാകുന്ന നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്ത ചിത്രം ‘ഫോറൻസിക്’ ആദ്യ റിലീസിൽ മികച്ച വിജയം നേടിയതിന് പിന്നാലെ എങ്ങും ഹൗസ്ഫുൾ പ്രദർശനവുമായി മുന്നേറുകയാണ്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. ഒരു ക്രൈം തില്ലർ കഥ പറയുന്ന ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ നടക്കുന്ന കൊലപാതകങ്ങളും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ. ചിത്രത്തിൽ ‘സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍’ …

Read More

ടോവിനോ ചിത്രം ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’; മാർച്ച് 12ന് റിലീസ്

  ഫോറൻസിക്കിന് ശേഷം ടൊവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കിലോമീറ്റേഴ്സ് ആന്റ് കിലോമീറ്റേഴ്സ്’. ജിയോ ബേബി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രം മാർച്ച് 12ന് പ്രദർശനത്തിന് എത്തും. ടൊവിനോ തോമസ്, ഗോപി സുന്ദർ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രമാണിതെന്നണ് ശ്രദ്ധേയം. സിനു സിദ്ധാർഥൻ ആണ് ചിത്രത്തിൻറെ ഛായാഗ്രാഹകൻ. ഗോപി സുന്ദർ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നു.

Read More

പ്രേക്ഷകർ ഏറ്റെടുത്ത് ‘തപ്പഡ്’; തീയേറ്ററുകളിൽ മികച്ച റിപ്പോർട്ട്

  തപ്‌സി പന്നുവിനെ നായികയാക്കി അനുഭവ് സിൻഹ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബോളിവുഡ് ചിത്രമാണ് ‘തപ്പഡ്’. ഭർത്താവ് തല്ലിയപ്പോൾ വിവാഹമോചനത്തിന് അപേക്ഷിക്കുന്ന ഒരു സ്ത്രീയുടെ കഥയാണ് ചിത്രം പറയുന്നത്. രത്‌ന പഥക് ഷാ, തൻവി അസ്മി, ദിയ മിർസ, രാം കപൂർ, കുമുദ് മിശ്ര, നിധി ഉത്തം, മാനവ്, ഗ്രേസി ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രത്തിന്റെ റിലീസ് വിജയകരമാക്കി മുന്നേറുകയാണ്. സൗമിക് ആണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തത്. അനുരാഗ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നു.

Read More

ഫാന്റസി ആക്ഷൻ ത്രില്ലറുമായി ‘മോൺസ്റ്റർ ഹണ്ടർ’; സെപ്റ്റംബർ 4ന് റിലീസ്

  പോൾ ഡബ്ല്യു. എസ്. ആൻഡേഴ്സൺ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഹോളിവുഡ് ഫാന്റസി ആക്ഷൻ ത്രില്ലർ ചിത്രമാണ് ‘മോൺസ്റ്റർ ഹണ്ടർ’. ക്യാപ്‌കോം നിർമ്മിച്ച വീഡിയോ ഗെയിം സീരീസിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ചിത്രം. ടോണി ജാ, മില്ല ജോവോവിച്ച്, ടി. ഐ, റോൺ പെർമാൻ, മീഗൻ ഗുഡ്, ഡീഗോ ബോനെറ്റ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഇംപാക്റ്റ് പിക്ചേഴ്സും കോൺസ്റ്റാന്റിൻ ഫിലിമും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. 2020 സെപ്റ്റംബർ 4ന് ചിത്രം പ്രദർശനത്തിന് എത്തും.

Read More

തീയേറ്ററിൽ വൻ മുന്നേറ്റവുമായി ‘ഭീഷ്മ’; പുതിയ പോസ്റ്റർ പുറത്തിറങ്ങി

  നാഗാ വംശി നിർമ്മിച്ച് വെങ്കി കുടുമുല ഒരുക്കിയ റൊമാന്റിക് എന്റർടെയ്‌നർ ചിത്രമാണ് ‘ഭീഷ്മ’. നിതിൻ, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ‘ചലോ’ എന്ന ചിത്രത്തിന് ശേഷം വെങ്കി കുടുമുല സംവിധാനം ചെയ്ത ചിത്രമാണിത്. ചിത്രം ഫെബ്രുവരി 21ന് റിലീസ് ചെയ്തു. മികച്ച പ്രേക്ഷക അഭിപ്രയം നേടി ചിത്രം ഇപ്പോൾ മുന്നേറുകയാണ്.

Read More

മികച്ച പ്രേക്ഷക സ്വീകാര്യത നേടി ‘ഭൂത്’ പ്രദർശനം തുടരുന്നു

  കരൺ ജോഹർ നിർമ്മിക്കുന്ന ഏറ്റവും പുതിയ ഹൊറർ ചിത്രമാണ് ‘ഭൂത്’ . വിക്കി കൗശൽ ചിത്രത്തിൽ നായകനാകുന്നു. ഭാനുപ്രതാപ് സിംഗ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഫെബ്രുവരി 21ന് പ്രദർശനത്തിനെത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. ഭൂമി പട്‌നേക്കർ ആണ് ചിത്രത്തിലെ നായിക. പ്രശാന്ത് പിള്ള, രാം സമ്പത്ത്, തനിഷ് ബാഗ്ചി എന്നിവർ ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. സിദ്ധാർഥ് കപൂറും, അശുതോഷും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ശ്രീ നാരായൺ സിംഗ് ആണ് ചിത്രത്തിൻറെ എഡിറ്റർ.

Read More

‘കൈതി’ ഇനി ബോളിവുഡിലേക്ക്; നായകനായി അജയ് ദേവ്ഗൺ

  കോളിവുഡില്‍ വമ്പൻ ഹിറ്റായിരുന്നു ‘കൈതി’. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിൽ നായകനായത് കാർത്തി ആയിരുന്നു. എന്നാൽ ഇപ്പോഴിതാ ചിത്രം ബോളിവുഡ് റീമേക്കിന് ഒരുങ്ങുകയാണ്. തമിഴില്‍ കാര്‍ത്തി അവതരിപ്പിച്ച കഥാപാത്രത്തെ ബോളിവുഡ് റീമേക്കില്‍ അജയ് ദേവ്ഗണാണ് അവതരിപ്പിക്കുക. അജയ് ദേവ്ഗണ്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ‘അതെ, തമിഴ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്ക് ഞാന്‍ ചെയ്യുന്നുണ്ട്. 2021 ഫെബ്രുവരി 12ന് ചിത്രം റിലീസ് ചെയ്യും’, എന്നുമാണ് അജയ് ട്വിറ്ററില്‍ കുറിച്ചത്.

Read More

കാളിദാസ് ജയറാമിന്റെ പുതിയ ചിത്രത്തിന്റെ പൂജ

  യുവതാരം കാളിദാസ് ജയറാം നായകനാകുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ നടന്നു. വിനില്‍ വര്‍ഗീസ് ആണ് സിനിമയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. മിയ ജോര്‍ജ്, റിയ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സിനിമയുടെ പൂജ കൊച്ചിയില്‍വെച്ചു നടന്നു. ഗിബ്രാൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

Read More

മരക്കാറിലെ പുതിയ പോസ്റ്റർ; മോഹൻലാലും പ്രണവും ഒരുമിച്ച് വീണ്ടും

  ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പുതിയ ചിത്രമാണ് മോഹൻലാല്‍ നായകനാകുന്ന ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’. സംവിധായകൻ പ്രിയദര്‍ശൻ ഒരുക്കുന്ന ചിത്രത്തിലെ പോസ്റ്ററുകളൊക്കെ ഓണ്‍ലൈനില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സിനിമയുടെ മറ്റൊരു പുതിയ പോസ്റ്റര്‍ പുറത്തു വന്നിരിക്കുകയാണ്. മോഹൻലാലും മകൻ പ്രണവ് മോഹൻലാലുമൊന്നിച്ചുള്ള പോസ്റ്ററാണ് പുറത്തുവന്നത്. കുഞ്ഞാലി മരക്കാര്‍ നാലാമാനായിട്ടാണ് മോഹൻലാല്‍ അഭിനയിക്കുന്നത്. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ കുട്ടിക്കാലമാണ് പ്രണവ് മോഹൻലാലിന് ചിത്രത്തിലുള്ളത്. മധു, പ്രഭു, അർജുൻ തുടങ്ങി വമ്പൻ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.

Read More
error: Content is protected !!