കോമഡി മസാലയുമായി ‘ധാരാള പ്രഭു’; പുതിയ ട്രെയിലർ എത്തി

  കൃഷ്ണ മാരിമുത്തു സംവിധാനം ചെയ്യുന്ന തമിഴ് ഹാസ്യ ചിത്രമാണ് ‘ധാരാള പ്രഭു’. ഹാരിഷ് കല്യാൺ നായകനായി എത്തുന്ന ചിത്രത്തിൽ ടാന്യ ആണ് നായിക. 2012 ലെ ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രമായ ‘വിക്കി ഡോണറി’ന്റെ ഔദ്യോഗിക റീമേക്കാണിത്. ചിത്രത്തിൻറെ ട്രെയ്‌ലർ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഒരു മുഴുനീള കോമഡി മസാലയായി ഒരുക്കുന്ന ചിത്രത്തിൽ വിവേകും പ്രധാന വേഷത്തിൽ എത്തുന്നു. സ്‌ക്രീൻ സീൻ മീഡിയ എന്റർടൈൻമെൻറെ ആണ് ചിത്രം നിർമിക്കുന്നത്. സെൽവകുമാർ ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം.

Read More

ലാൽ എത്തുന്നു പുതിയ ‘ഗോഡ് ഫാദർ’ലൂടെ; പുതിയ പോസ്റ്റർ പുറത്ത്

  ജഗൻ രാജശേഖർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ഗോഡ് ഫാദർ’. മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ ലാൽ ആണ് ഈ ചിത്രത്തിൽ കേന്ദ്രകഥാപാത്രമായെത്തുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. നവീൻ രവീന്ദ്രൻ ആണ് ചിത്രത്തിൽ സംഗീതം പകർന്നിരിക്കുന്നത്. നാട്ടി, മാരിമുത്ത്, അശ്വന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഷണ്മുഖ സുന്ദരം ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. ജി എസ് ആർട്‌സ് & ഫസ്റ്റ് ക്ലാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രം തിയേറ്ററുകളിൽ മുന്നേറുകയാണ്.

Read More

പുതിയ ചിരഞ്ജീവി ചിത്രം അണിയറയിൽ; ക്യാരക്ടർ ലുക്ക് പുറത്ത്

  ‘സെയ് റാ നരസിംഹ റെഡ്ഡി’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ വിജയത്തിന് ശേഷം ചിരഞ്ജീവി നായകനാകുന്ന പുതിയ ചിത്രം ഇപ്പോൾ അണിയറയിൽ ഒരുങ്ങുകയാണ്. സംവിധായകൻ കൊരടാല ശിവയാണ് ചിത്രം ഒരുക്കുന്നത്. എന്നാൽ ഇപ്പോഴിതാ ചിത്രത്തിലെ ചിരഞ്ജീവിയുടെ ക്യാരക്ടർ ലുക്ക് പുറത്തു വന്നിരിക്കുകയാണ്. എന്നാൽ പുതിയ സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള ആകാംക്ഷയിലാണ് ചിരഞ്ജീവി ആരാധകര്‍ ഇപ്പോൾ സോഷ്യൽ മീഡിയയിലടക്കം ചര്‍ച്ച ചെയ്യുന്നത്. എന്നാൽ ഒരു നക്സലൈറ്റ് കഥാപാത്രമാണ് ചിരഞ്ജീവിയുടേതെന്നാണ് പുതിയ വാര്‍ത്ത. അതേസമയം തൃഷയാണ് ചിത്രത്തിൽ നായികയായി എത്തുക. തിരു ആണ് ഛായാഗ്രാഹകൻ. ശ്രീകര്‍ …

Read More

ക്രൈം ത്രില്ലറുമായി ടൊവിനോ; ‘ഫോറൻസിക്’ ഈ വെള്ളിയാഴ്ച എത്തുന്നു

  മലയാളത്തിന്റെ യുവതാരം ടൊവിനോ തോമസ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫോറൻസിക്’ ഫെബ്രുവരി 28 ന് പ്രദർശനത്തിനെത്തും. നവാഗതരായ അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം തില്ലറായി ആണ് ഒരുക്കിയിട്ടുള്ളത്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസാണ് നായിക. നഗരത്തില്‍ അരങ്ങേറുന്ന കൊലപാതകങ്ങളും തുടർന്ന് അന്വേഷിക്കാനെത്തുന്ന പൊലീസ് സംഘത്തേയും ഫോറന്‍സിക് ഉദ്യോഗസ്ഥനേയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിന്‍റെ കഥ നടക്കുന്നത്. ചിത്രത്തിൽ സാമുവല്‍ ജോണ്‍ കാട്ടൂക്കാരന്‍ എന്ന ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടൊവിനോ എത്തുന്നത്. ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക …

Read More

സിരുത്തൈ ശിവ- രജനി കൂട്ടുകെട്ട്; ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ എത്തി

  കോളിവുഡ് സിനിമാപ്രേമികളും രജനി ആരാധകരും ഒരേ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സിരുത്തൈ ശിവ- രജനികാന്ത് കൂട്ടുകെട്ടില്‍ വരൻ പോകുന്നത്. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകര്‍ വൻ ആവേശത്തിലായിരുന്നു. ചിത്രത്തിന്റെ ചില ഫോട്ടോകള്‍ ഒക്കെ സാമൂഹിക മാധ്യമങ്ങളിൽ തരംഗമായി. എങ്കിൽ ഇപ്പോഴിതാ സൂപ്പർ താരം രജനികാന്ത് നായകനാകുന്ന ചിത്രത്തിന്റെ ടൈറ്റില്‍ മോഷൻ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ്. ‘അണ്ണാത്തെ’ എന്നാണ് പുതിയ ചിത്രത്തിന് നൽകിയിരിക്കുന്ന പേര്. ചിത്രത്തിൽ ഒരു ഗ്രാമീണ പശ്ചാത്തലമുള്ള കഥാപാത്രമായിരിക്കും രജനികാന്തിന്റേത് എന്നാണ് പുറത്തുവരുന്ന പുതിയ റിപ്പോർട്ടുകൾ. സൂപ്പർ താരം നയൻതാരയാണ് ചിത്രത്തിൽ …

Read More

ഹോളിവുഡ് ആക്ഷൻ മാസ്സുമായി ‘മുലൻ’; പുതിയ പോസ്റ്റർ എത്തി

  റിക്ക് ജാഫ, അമണ്ട സിൽവർ, ലോറൻ ഹൈനെക്, എലിസബത്ത് മാർട്ടിൻ എന്നിവരുടെ തിരക്കഥയിൽ നിക്കി കാരോ സംവിധാനം ചെയ്യുന്ന പുതിയ അമേരിക്കൻ ആക്ഷൻ ചിത്രമാണ് ‘മുലൻ’. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചൈനീസ് നാടോടിക്കഥയായ “ദി ബല്ലാഡ് ഓഫ് മുലാൻ” എന്ന കഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ നിർമാണം വാൾട്ട് ഡിസ്നി പിക്ചേഴ്സ് ആണ്. ഡോണി യെൻ, ജേസൺ സ്കോട്ട് ലീ, യോസൻ ആൻ, ഗോങ് ലി, ജെറ്റ് ലി, ലിയു യിഫി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രം മാർച്ച് 27ന് പ്രദർശനത്തിന് …

Read More

ആരാധകരെ ആകാംഷയിലാക്കി ജെയിംസ് ബോണ്ട്; പുതിയ സ്റ്റിൽ പുറത്ത്

  ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട് സീരിസിലെ പുതിയ സിനിമ “നൊ ടൈം ടു ഡൈ” യുടെ പുതിയ സ്റ്റിൽ പുറത്തു വിട്ടു. ഡാനിയല്‍ ക്രേഗിൻ ആണ് ചിത്രത്തിലെ നായകൻ. ജെയിംസ് ബോണ്ടിൻറെ കുറ്റാന്വേഷണ കഥയിലെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. കാരി ജോജി ഫുകുനാഗയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നുണ്ട്. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് ചിത്രം പ്രദർശനത്തിന് എത്തും.

Read More

Dr. അബ്ബാസ് ആയി മിഥുൻരമേശ്; ‘വർക്കി’യിലെ പുതിയ പോസ്റ്റർ പുറത്ത്

നവാഗത സംവിധായകനായ ആദർശ് വേണുഗോപാൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് വർക്കി. നാദിർഷയുടെ അനുജൻ സമദ് സുലൈമാൻ ആണ് ചിത്രത്തിൽ നായകൻ. ചിത്രത്തിലെ പുതിയ ക്യാരക്ടർ പോസ്റ്റർ പുറത്തിറങ്ങി. നടനും അവതാരകനുമായ മിഥുൻ രമേശിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. Dr. അബ്ബാസ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുന്നത്. പുതുമുഖ നടി ദർശനയാണ് ചിത്രത്തിലെ നായിക. ജാഫർ ഇടുക്കി, അലൻസിയർ, ശ്രീജിത്ത് രവി ,മാല പാർവതി, കൃഷ്ണപ്രഭ , മിഥുൻ, ജോമോൻ ജോഷി, സൂരജ് സുകുമാർ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. …

Read More

തൃഷ നായികയാകുന്ന ‘പരമപഥം വിളയാട്ട്’; പുതിയ പോസ്റ്റർ റിലീസ് ചെയ്തു

  യുവാക്കൾക്കിടയിൽ തരംഗമായി മാറിയ 96 ന്‍റെ വമ്പൻ വിജത്തിന് ശേഷം തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. അതേസമയം തൃഷയുടെ അറുപതാമത്തെ ചിത്രവുമാണെന്നതാണ് ശ്രദ്ധേയം. ചിത്രത്തിൽ ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും വേഷമിടുന്നുണ്ട്. 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് …

Read More

വ്യത്യസ്ത ഗെറ്റപ്പിൽ ജീവ; ‘ജിപ്‌സി’യിലെ പുതിയ പോസ്റ്റർ പുറത്ത്

  തമിഴ് താരം ജീവയെ നായകനാക്കി രാജു മുരുകന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ജിപ്‌സി. ചിത്രത്തിലെ പുതിയ പോസ്റ്റർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. ചിത്രത്തിൽ വ്യത്യസ്തമായ ഗെറ്റപ്പിലാണ് ജീവ എത്തുന്നത്. നതാഷ ആണ് ചിത്രത്തിലെ നായിക. കൂടാതെ സണ്ണി വെയിൻ, ലാൽ ജോസ്,സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ കൂടിയാണ് ആണ് രാജുമുരുകൻ. ചിത്രം മാർച്ച് ആറിന് പ്രദർശനത്തിന് എത്തും.

Read More
error: Content is protected !!