ദുൽഖറിന്റെ ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’; വീഡിയോ ഗാനം പുറത്ത്

  മലയാളത്തിന്റെ യുവതാരം ദുല്‍ഖര്‍ സൽമാൻ നായകനായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘കണ്ണും കണ്ണും കൊള്ളയടിത്താല്‍’. ചിത്രത്തിന്റെ പുതിയ വീഡിയോ ഗാനം ഇപ്പോൾ പുറത്തു വന്നിരിക്കുകയാണ്. പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഋതു വര്‍മയാണ് നായികയായെത്തുന്നത്. അതേസമയം ഇരുവരും ഒരുമിച്ചുള്ള ആദ്യ ചിത്രവുമാണിത് . രക്ഷന്‍, രഞ്ജിനി, പരേഷ് റാവല്‍, രജനി, ജോണി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. മസാല കോഫി ആണ് ചിത്രത്തിലെ സംഗീതം ഒരുക്കിയിരിക്കുന്നത്. ആന്റോ ജോസഫ് ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ചിത്രം ഫെബ്രുവരി 28ന് തീയറ്ററുകളിലെത്തും .

Read More

ടീം ‘ചെയ്‌ൻസ്‌മോക്കേഴ്‌സിന്റെ’ പുതിയ വീഡിയോ സോങ് പുറത്തിറങ്ങി

  അമേരിക്കൻ ഇലക്ട്രിക്ക് ഡി ജെ മിക്സിർ ടീം ആയ ചെയ്‌ൻസ്‌മോക്കേഴ്‌സിന്റെ ‘ഫാമിലി’ വീഡിയോ സോങ് പുറത്തിറങ്ങി.അലക്സ് സം ഡ്രൂ വുമാണ് ചെയ്‌ൻസ്‌മോക്കേഴ്‌സ് ടീമിനെ മെരുക്കി എടുത്തത്.ഏഴ് പ്രാവശ്യം ബില്ല് ബോർഡ് മ്യൂസിക് അവാർഡ് ലഭിച്ചിട്ടുണ്ട്.ലോകമെമ്പാടും നിരവധി ആരാധകർ ആണ് ഇവർക്ക് ഉള്ളത്. ഇന്ത്യയിൽ ഗോവ യിൽ നടത്തുന്ന ‘സൺ ബേൺ’ പാർട്ടിക്കും ഇവരുടെ സാന്നിധ്യം ഉണ്ടായിരിന്നു. ഇൻസ്റ്റയിലും ഇവരുടെ വീഡിയോസ് ഒക്കെ വൈറലാകാറുണ്ട്.

Read More

ഹിന്ദി ചിത്രം ‘ലവ് ആജ് കൽ’ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

ബോളിവുഡിൽ ഒരുപിടി ശ്രദ്ധേയ ചിത്രങ്ങളൊരുക്കിയ സംവിധായകൻ ഇംത്യാസ് അലിയുടെ പുതിയ റൊമാൻ്റിക് ചിത്രം ‘ലൗ ആജ് കൽ’ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. ബോളിവുഡിൻ്റെ പുതിയ സെൻസേഷണൽ ഹീറോ കാർത്തിക് ആര്യൻ, സെയ്ഫ് അലി ഖാനിൻ്റെ മകൾ എന്ന നിലയിൽ നിന്നും ഒരു നടിയായ് വളർന്ന് കൈനിറയെ ചിത്രങ്ങളുമായ് മുന്നേറുന്ന സാറ അലി ഖാൻ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിലെത്തുന്നത്. 1990-2020 എന്നീ രണ്ട് കാലഘട്ടത്തിലെ രണ്ട് പ്രണയ ബന്ധങ്ങളാണ് സിനിമ ചർച്ച ചെയ്യുന്നത്.

Read More

ഹിന്ദി ചിത്രം ‘മലംഗ്’ : പുതിയ വിഡിയോ ഗാനം പുറത്തിറങ്ങി

മോഹിത് സൂരി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് മലംഗ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം റിലീസ് ചെയ്തു. അനിൽ കപൂർ, ആദിത്യ റോയ് കപൂർ, ദിഷ പതാനി, കുനാൽ ഖേമു എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.ആഷിക്വി 2 ന് ശേഷം ആദിത്യ റോയി കപൂറുമായും, കല്യുഗിന് ശേഷം ഖേമുമായും സൂരിയുടെ രണ്ടാമത്തെ ചിത്രമാണിത്.

Read More

‘കുറെ അവിഹിത ബന്ധങ്ങളും കുറെ സദാചാര കഥകളും കോർത്തിണക്കി’ ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ തീയറ്ററുകളിൽ എത്തി റിവ്യൂ കാണാം…….

  വെടിവഴിപാട് എന്ന സിനിമക്ക് ശേഷം ശംഭു പുരുഷോത്തമന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’ . പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ സിനിമയിൽ തൊട്ടാല്‍ പൊള്ളുന്ന വിഷയമാണ് സംവിധായകൻ തിരഞ്ഞെടുത്തിരിക്കുന്നത്. വിവാഹേതര ബന്ധങ്ങളെ വളരെ രസകരമായി സ്‌പോട്ട് ചെയ്തുകൊണ്ട് നല്ല ഒന്നാന്തരമൊരു പുത്തൻ പരീക്ഷണം.തുടക്കം മുതല്‍ ഒടുക്കം വരെ ബോറടിപ്പിക്കാതെ, പ്രേക്ഷകനെ പൊട്ടിച്ചിരിപ്പിക്കാനുള്ള എല്ലാ കൂട്ടുകളും പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന ചിത്രത്തിലുണ്ട്. അവിഹിതങ്ങളെ ഇത്ര നിസാരമായി മലയാള സിനിമയില്‍ ഒരിക്കല്‍ പോലും കൈകാര്യം ചെയ്തിട്ടില്ല എന്നതാണ് സത്യം. ഒരു കല്യാണം ഉറപ്പിക്കലില്‍ …

Read More

തമിഴ് ചിത്രം ‘മാഫിയ ചാപ്റ്റർ’ 1 ന്റെ റിവ്യൂ നോക്കാം………..

  ‘ധ്രുവങ്ങള്‍ പതിനാറ്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് കാര്‍ത്തിക് നരേന്‍. ഇപ്പോൾ കാര്‍ത്തിക് നരേന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് മാഫിയ.തമിഴിൽ കുറച്ചു ദിവസങ്ങൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട താരം അരുണ്‍ വിജയും പ്രസന്നയും മുഖ്യവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറുകളും ട്രൈലെറുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സ്റ്റൈലിഷ് ആക്ഷൻ ചിത്രo തന്നെയാണ് മാഫിയ.ബുദ്ധിമാനായ ഒരു മയക്കുമരുന്ന് ഉദ്യോഗസ്ഥൻ മയക്കുമരുന്ന് ഉപയോഗിക്കുന്നവരെ വേട്ടയാടൽ ആരംഭിക്കുന്നു. ആര്യ എന്ന കഥപാത്രമായി അരുൺ വിജയ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നു.അരുൺ വിജയുടെ സിനിമകൾ എപ്പോഴും നമുക്ക് പൂർണ്ണ സംതൃപ്തിയാണ് നൽകാറുള്ളത് …

Read More

റിലീസിംഗ് വിജകരമാക്കി ‘പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’ ഇന്ന് മുതൽ

  ‘വെടിവഴിപാടി’ന് ശേഷം ശംഭു പുരുഷോത്തമൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് പാപം ചെയ്യാത്തവർ കല്ലെറിയട്ടെ’. വിനയ്‌ ഫോർട്ട് നായകനാകുന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം വിജയകരമായി. അതേസമയം ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ഇപ്പോൾ ലഭിക്കുന്നത്. ‘തമാശ’യുടെ ഗംഭീര വിജയത്തിന് ശേഷം വിനയ്‌ ഫോർട്ട് നായകനാകുന്ന ചിത്രമാണിത്. സ്പൈർ പ്രൊ‌ഡക്ഷൻസിന്റെ ബാനറിൽ സഞ്ജു. എസ്. ഉണ്ണിത്താൻ ആണ് നിർമിക്കുന്നത്.വിനയ് ഫോർട്ടിനെ കൂടാതെ ശാന്തി ബാലകൃഷ്ണൻ, അരുൺ കുര്യൻ, ശ്രിന്ദ, മധുപാൽ, അലൻസിയർ, ടിനി ടോം എന്നിവരും ചിത്രത്തിലുണ്ട്. ശംഭു പുരുഷോത്തമൻ തന്നെയാണ് ച്ത്രത്തിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. …

Read More

കൃഷ്ണഭക്തനായ കുചേലനായി ജയറാം; ‘നമോ’ പുതിയ പോസ്റ്റർ എത്തി

  മലയാളത്തിന്റെ എക്കാലത്തെയും പ്രിയനടനനാണ് ജയറാം. അതേസമയം അടുത്തിടെ തമിഴിലും തെലുങ്കിലും വ്യത്യസ്ത റോളുകളിൽ ജയറാം പ്രേഷകരെ ഞെട്ടിപ്പിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ മറ്റൊരു വ്യത്യസ്ത ഗെറ്റപ്പിൽ ഞെട്ടിപ്പിച്ചിരിക്കുകയാണ് താരം വീണ്ടും. താരത്തിന്റെ കരിയറിലെതന്നെ വേറിട്ട വേഷമെന്ന് വിശേഷിപ്പിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് നമോ. ചിത്രത്തിലെ ഫസ്റ്റ് ലുക്ക് ഫോട്ടോകളൊക്കെ ഓണ്‍ലൈനില്‍ ഇതിനോടകം തരംഗമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാമത്തെ പോസ്റ്ററും പുറത്തു വന്നിരിക്കുകയാണ് . ചിത്രത്തിൽ തല മുണ്ഡനം ചെയ്ത് പുരാണ കഥാപാത്രമായ കുചേലന്റെ വേഷത്തിലുള്ള ജയറാമാണ് പോസ്റ്ററിലുള്ളത്. വിജീഷ് മണിയാണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തിനായി …

Read More

മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനെ വരവേറ്റ് ആരാധകർ; ‘വണ്ണി’ന്റെ ടീസര്‍ പുറത്ത്

  മമ്മൂട്ടി ആരാധകർ ആകാംഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ചിത്രമായ വണ്ണിന്റെ ടീസര്‍ പുറത്ത്. ചിത്രത്തിൽ മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനെന്ന മമ്മൂട്ടിയുടെ കഥാപാത്രത്തെ ഇതിനോടകം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സന്തോഷ് വിശ്വനാഥ് ആണ് ചിത്രത്തിന്റെ സംവിധാനം. ബോബി – സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇച്ചായിസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശ്രീലക്ഷ്മി ആര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ, ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, …

Read More

ഇത് ഒരു ‘കംപ്ലീറ്റ് ഫഹദ് ഫാസില്‍ എന്റർടൈൻമെന്റ്’; ‘ട്രാന്‍സ്’ റിവ്യൂ

  ആരാധകരുടെ ഏറെ നീണ്ട കാത്തിരിപ്പിനൊടുവിൽ ഫഹദ് – നസ്രിയ ചിത്രം ‘ട്രാന്‍സ്’ തീയേറ്ററുകളില്‍ ആദ്യ റിലീസ് കെങ്കേമമായി. നീണ്ട ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനവും നിർമാണവും ചെയ്യുന്ന ചിത്രത്തിൽ അമല്‍ നീരദാണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അതേസമയം വിവാഹത്തിന് ശേഷം ആദ്യമായി ഫഹദും നസ്രിയയും ഒന്നിക്കുന്നു എന്നറിഞ്ഞതോടെ ആരാധകരും തുടക്കം മുതലുള്ള ആകാംഷയും ആവേശവും കൈവിട്ടിലെന്നു തന്നെ പറയാം. ആദ്യ ഷോ കഴിഞ്ഞിറങ്ങുന്ന ഓരോ പ്രേക്ഷകന്റെയും പ്രതികരണത്തിലും ആ ആവേശം കാണാനാകും. ചിത്രം മൊത്തത്തിൽ ഒരു ‘ഫഹദ് ഫാസില്‍ എന്റർടൈൻമെന്റ്’ എന്ന് …

Read More
error: Content is protected !!