സംവിധായകൻ വെട്രിമാരൻ നിർമ്മണരംഗത്തേക്ക്; ‘സംഘതലൈവൻ’ ട്രെയിലർ പുറത്ത്

  പ്രശസ്ത സംവിധായകൻ വെട്രിമാരൻ നിർമ്മിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് സംഘതലൈവൻ. ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തു. മണിമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സമുദ്രക്കനിയാണ് നായകൻ. അതേസമയം അമല പോൾ ചിത്രമായ ആടയിൽ അഭിനയിച്ച വി ജെ രമ്യയാണ് ചിത്രത്തിലെ നായിക. കരുണാസും സുനുലക്ഷ്മിയുമാണ് മറ്റ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ഗ്രാസ്‌റൂട്ട്സ് ഫിലിം കമ്പനിയുടെ ബാനറിൽ ഒരുക്കുന്ന ചിത്രം മെയിൽ പ്രദർശനത്തിന് എത്തും.

Read More

വ്യത്യസ്ത ഗെറ്റപ്പുമായി സന്താനം; ‘സെർവർ സുന്ദരം’ നാളെ എത്തുന്നു

  വ്യത്യസ്ത ഗെറ്റപ്പുമായി എത്തുന്ന തമിഴ് താരം സന്താനത്തിന്റെ ഏറ്റവും പുതിയ തമിഴ് ആക്ഷൻ കോമഡി ചിത്രമാണ് ‘സെർവർ സുന്ദരം’. സെൽവകുമാർ നിർമ്മിക്കുന്ന ചിത്രം ആനന്ദ് ബാൽക്കിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. അതേസമയം വൈഭവി ഷാൻഡില്യയാണ് ചിത്തത്തിലെ നായിക. മതി ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. എഡിറ്റിംഗ് ദിനേശ് പൊൻരാജ് കൈകാര്യം ചെയ്യുന്നു. സന്തോഷ് നാരായണൻ സംഗീതം സംവിധാനം നിർവഹിച്ച ചിത്രം നാളെയാണ് റിലീസ്.

Read More

“നോ ടൈം ടു ഡൈ”യുടെ പുതിയ പോസ്റ്റർ എത്തി; ആകാംക്ഷയിൽ ബോണ്ട് ആരാധകർ

  ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട്ന്റെ പരമ്പരയിലെ ഏറ്റവും പുതിയ ചിത്രമായ “നോ ടൈം ടു ഡൈ” യുടെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. മുൻ പരമ്പരയിൽ ബോണ്ട് വേഷത്തിലെത്തിയ ഡാനിയല്‍ ക്രേഗിൻ ആണ് പുതിയ ചിത്രത്തിലും നായകൻ. ജെയിംസ് ബോണ്ട് സീരിസിലെ ഇരുപത്തിയഞ്ചാമത് ചിത്രമാണിത്. കാരി ജോജി ഫുകുനാഗയാണ് പുതിയ ബോണ്ട് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. റാൽഫ് ഫിയെൻസ്, റോറി കിന്നിയർ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മൈക്കൽ ജി വിൽസൺ, ബാർബറ ബ്രൊക്കോളി എന്നിവർ ചേർന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ചിത്രത്തിന്റെ …

Read More

യോഗി ബാബു നായകനാകുന്ന ‘കോക്ക് ടെയ്ൽ’; റിലീസ് പ്രഖ്യാപിച്ചു

  തമിഴ് ഹാസ്യതാരം യോഗി ബാബു നായകനാകുന്ന പുതിയ തമിഴ് ചിത്രമാണ് കോക്ക് ടെയ്ൽ. പി ജി മീഡിയ വർക്‌സിന്റെ ബാനറിൽ പി ജി മുത്തയ്യ, ദീപ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രാ. വിജയ മുരുഗൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. അതേസമയം ചിത്രത്തിൽ യോഗി ബാബുവിനൊപ്പം ഒരു തത്തയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു എന്നതാണ് ശ്രദ്ധേയം. വിവേക് രവിയുടെ വരികൾക്ക് സായി ഭാസ്കർ ആണ് സംഗീതം ഒരുക്കുന്നത്. ഈവരുന്ന മാർച്ച് 6ന് ചിത്രം പ്രദർശനത്തിന് എത്തും.

Read More

‘കടൽ ചുരങ്ങൾ താണ്ടി മരക്കാർ എത്തുന്നു’; പുതിയ പോസ്റ്റര്‍ വരവേറ്റ് ആരാധകർ

  സൂപ്പർഹിറ്റുകളുടെ ജൈത്രയാത്രയുടെ ചരിത്രവുമായി വീണ്ടും മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുക്കെട്ടില്‍ എത്തുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹ’ത്തിന്റെ മറ്റൊരു പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. മോഹൻലാൽ കേന്ദ്രകഥാപാത്രമാക്കി എത്തുന്ന ചിത്രത്തിൽ കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, മഞ്ജു വാര്യർ എന്നിവരാണ് പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അതേസമയം മോഹന്‍ലാലിന്റെ ചെറുപ്പ കാല കഥാപാത്രവുമായി മോഹന്‍ലാലിന്റെ മകൻ പ്രണവും എത്തുന്നുണ്ട്. കൂടാതെ തമിഴ് നടന്മാരായ പ്രഭു, അര്‍ജുന്‍, ബോളിവുഡ് നടൻ സുനില്‍ ഷെട്ടി, സംവിധായകന്‍ ഫാസില്‍, സിദ്ദിഖ്, മുകേഷ്, നെടുമുടി വേണു, പ്രഭു, അശോക് …

Read More

തമിഴിലേക്ക് ഒരു സൈക്കോ ത്രില്ലർ; ‘ഉൻ കാതൽ ഇരുന്താൽ’ലെ പുതിയ പോസ്റ്റർ 

  നവാഗതനായ ഹാഷിം മാരികാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് ‘ഉൻ കാതൽ ഇരുന്താൽ’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ശ്രീകാന്ത്, ചന്ദ്രിക രവി എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നത്. അതേസമയം മലയാള നടൻ മക്ബൂൽ സൽമാന്റെ ആദ്യ തമിഴ് സിനിമയുമാണിത്. മൻസൂർ അഹമ്മദ് ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത് .

Read More

സുരുളിയുടെ ലൂക്ക് ഇന്നെത്തും; ആകാംക്ഷയിൽ ധനുഷ് ആരാധകർ

  തമിഴിലെ സൂപ്പർതാരം ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരുളി. ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്ററും, മോഷൻ പോസ്റ്ററും ഇന്ന് വൈകീട്ട് പുറത്തുവിടും. ഐശ്വര്യ ലക്ഷ്മി ആണ് ചിത്രത്തിൽ നായിക. അതേസമയം ദേശീയ പുരസ്‌കാരജേതാവ് ജോജു ജോര്ജും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Read More

യൂട്യൂബിൽ തരംഗമായി ‘കപ്പേള’ യുടെ പുതിയ ട്രെയിലർ

  മലയാളി പ്രേക്ഷകർ ഏറ്റെടുത്ത യുവ താരങ്ങളായ അന്നാ ബെൻ, ശ്രീനാഥ് ഭാസി, റോഷൻ മാത്യു, തൻവി റാം എന്നിവരെ പ്രധാന താരങ്ങളാക്കി മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കപ്പേള. ചിത്രത്തിന്റെ റിലീസ് പുറത്തിറക്കി. ചിത്രത്തിൻറെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കുന്നത് നിഖിൽ വാഹിദ്, മുസ്തഫ ഗട്സ്, സുധാസ് എന്നിവർ ചേർന്നാണ്. ജിംഷി ഖാലിദ് ആണ് ഛായാഗ്രഹണം. സുഷിന്‍ ശ്യാം സംഗീത സംവിധാനം നിർവഹിക്കുന്നു. നൗഫൽ അബ്ദുള്ള ആണ് ചിത്രത്തിൻറെ എഡിറ്റർ. ഹെലന് ശേഷം അന്ന ബെൻ നായികയായി എത്തുന്ന …

Read More

താരദമ്പതികളെ വരവേൽക്കാനരുങ്ങി ആരാധകർ; ‘ട്രാൻസ്’ നാളെ മുതൽ

  നീണ്ട ഇടവേളക്ക് ശേഷം സംവിധാന രംഗത്തേക്ക് വീണ്ടും എത്തുന്ന അൻവർ റഷീദിന്റെ ഏറ്റവും പുതിയ ചിത്രമാണ് ട്രാൻസ്. മലയാളത്തിന്റെ പ്രിയ താരം ഫഹദ്ഫാസിൽ നായകനായെത്തുന്ന ചിത്രം നാളെ മുതൽ തീയേറ്ററുകളിൽ എത്തും. പ്രേഷകരുടെ പ്രിയ താര ജോഡികളും താര ദമ്പതികളുമായ ഫഹദും, നസ്രിയയും ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഉസ്താദ് ഹോട്ടല്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം അൻവർ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, വിനായകന്‍, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്‍, അര്‍ജുന്‍ അശോകന്‍, ശ്രീനാഥ് ഭാസി എന്നിവരും …

Read More

ക്രൈം ത്രില്ലർ മാസുമായി ടോവിനോ; ‘ഫോറൻസിക്‌’ന്റെ പുതിയ പോസ്റ്റർ

  ടോവിനോ തോമസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമായ ‘ഫോറൻസിക്‌’ലെ മറ്റൊരു പുതിയ പോസ്റ്റർ പുറത്തുവിട്ടു. അഖില്‍ പോള്‍, അനസ് ഖാന്‍ എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മംമ്ത മോഹൻദാസാണ് നായിക. ഒരു ക്രൈം ത്രില്ലർ ഗണത്തിൽ എത്തുന്ന ചിത്രത്തിൽ ഫോറന്‍സിക് ഉദ്യോഗസ്ഥനായാണ് ടോവിനോ എത്തുന്നത്. അതേസമയം പൊലീസ് ഉദ്യോഗസ്ഥയായി മംമ്ത മോഹന്‍ദാസിനെയും ടീസറിൽ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇതിനോടകം ആരാധകർ ഏറ്റെടുത്തിരുന്നു. സെെജു കുറുപ്പ്, ധനേഷ് ആനന്ദ്, ഗിജു ജോണ്‍, റെബ മോണിക്ക തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്ര വേഷങ്ങളിൽ …

Read More
error: Content is protected !!