കെ എസ് ഹരിശങ്കറിന്റെ പുതിയ ഗാനം; ‘കണ്ണില്‍ കാണും’ ടീസർ പുറത്ത്
യുവ ഗായകൻ കെ എസ് ഹരിശങ്കര്‍ ആലപിച്ച ‘കണ്ണില്‍ കാണും’ എന്ന് തുടങ്ങുന്ന റൊമാന്റിക് ഗാനരംഗത്തിന്റെ ടീസര്‍ റിലീസ് ചെയ്തു. വിഷ്ണു നമ്പ്യാരും ശരണ്യയുമാണ് ഗാനരംഗത്ത് കഥാപാത്രങ്ങളായി എത്തുന്നത്. രജത് രവീന്ദ്രൻ ആണ് ഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത്. അക്ഷയ് സത്യൻ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. നവീൻ ശ്രീറാമാണ് ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്. കണ്ണൂര്‍ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളെജ്, പയ്യന്നൂര്‍, തളിപ്പറമ്പ് എന്നിവിടങ്ങളിലാണ് പാട്ടിന്റെ പ്രധാന രംഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. അരുണ്‍ അശോക് ആണ് വീഡിയോയുടെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍.
Read More