ടെഡി മാർച്ച് 12ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും.

ശക്‌തി സൗന്ദർ രാജൻ സംവിധാനം ചെയ്യുന്ന ഫാന്റസി ആക്ഷൻ ചിത്രം ടെഡി മാർച്ച് 12ന് ഹോട്ട് സ്റ്റാറിൽ റിലീസ് ചെയ്യും. ആര്യ നായകാനാവുന്ന ചിത്രത്തിൽ . ആര്യയുടെ ഭാര്യയും നടിയുമായ സയേഷയാണ് നായിക. വിവാഹത്തിനുശേഷം ആര്യയും സയേഷയും ഒന്നിക്കുന്ന ആദ്യ ചിത്രം കൂടിയാണിത്. സതീഷ്, സാക്ഷി അഗർവാൾ എന്നിവരാണ് മറ്റു താരങ്ങൾ. സംഗീതം : ഇമ്മൻ. 2012ൽ പുറത്തിറങ്ങിയ ഹോളിവുഡ് സിനിമ ടെഡിന്റെ റീമേക്ക് ആണ് ടെഡി

Read More

‘ചതുർമുഖം’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ നാളെ പുറത്തിറങ്ങും

മഞ്ജു വാര്യരും സണ്ണി വെയ്നും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ചതുർമുഖം’ എന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്റർ നാളെ പുറത്തിറങ്ങും. മഞ്ജു ആദ്യമായ് ഹൊറര്‍ സിനിമയിൽ അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിന് ഉണ്ട്. .ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന ചിത്രം രഞ്ജിത് കമല ശങ്കറും സലിൽ വിയും ചേർന്നാണ് സംവിധാനം ചെയ്യുന്നത്. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഛായാഗ്രഹണം അഭിനന്ദ് രാമാനുജം.ജിസ്‌ ടോംസ് മൂവീസിന്റെ ബാനറിൽ ജിസ്സ് ടോംസും ജസ്റ്റിൻ തോമസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഞ്ചര കോടി മുതല്‍ …

Read More

മലയാള ചിത്രം സാൽമൺ 3D-യിലെ ആദ്യ ലിറിക്കല്‍ വീഡിയോ ഗാനം പുറത്തിറങ്ങി

ഷലീല്‍ കല്ലൂര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന 3D റൊമാന്റിക് സസ്പെന്‍സ് ത്രില്ലറാണ് ” സാല്‍മണ്‍”. വിജയ് യേശുദാസ് പ്രധാന താരമായി എത്തുന്ന ചിത്രം 12 കോടി രൂപ മുതല്‍ മുടക്കില്‍ ആറ് ഭാഷകളിലാണ് ഒരുങ്ങുന്നത്. ചിത്രത്തിലെ പുതിയ ഗാനം റിലീസ് ചെയ്തു. രാഹുല്‍ രവി, രാജീവ് പിള്ള , ജിനാസ് ഭാസ്കര്‍ , ഷിയാസ് കരിം , ജാബീര്‍ മുഹമ്മദ്, പട്ടാളം സണ്ണി, സിനാജ് ,റസാക്ക് ,ഫ്രാന്‍സിസ് ,നെവിന്‍ അഗസ്റ്റിന്‍ ,സി കെ. റഷീദ്, ജെര്‍മി ജേക്കബ്ബ്, അലിം സിയാന്‍ ,സുമേഷ് ,വിനു ഏബ്രഹാം, …

Read More

മണപ്പുറം മിന്നലെ ഫിലിം മികച്ച നടിയ്ക്കുള്ള അവാർഡ് അന്ന ബെന്നിന്

മണപ്പുറം മിന്നലെ ഫിലിം മികച്ച നടിയ്ക്കുള്ള അവാർഡിന് അന്ന ബെൻ അർഹയായി. തിരക്കഥാകൃത്ത് ബെന്നി പി. നായരമ്പലത്തിന്റെ മകളാണ് അന്ന ബെൻ . മികച്ച നടിയ്ക്കുള്ള അവാർഡ് ” കപ്പേള ” എന്ന ചിത്രത്തിലെ അഭിനയത്തിനാണ് താരത്തിന് ലഭിച്ചത്. കൊച്ചിലെ മെറിഡിയനിൽ ഫെബ്രുവരി 24ന് വൈകിട്ട് 6.30ന് നടക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം ചെയ്യും .

Read More

വർത്തമാനത്തിൽ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി

സിദ്ധാര്‍ത്ഥ് ശിവ പാർവതി, റോഷൻ എന്നിവരെ പ്രധാനതാരങ്ങളാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് വർത്തമാനം.  ചിത്രം മാർച്ച് 12ന് പ്രദർശനത്തിന് എത്തും.  ഉത്തരാഖണ്ടിലെ മസൂരിയില്‍ നിന്നുമാണ് ഷൂട്ടിംഗ് ആരംഭിച്ചത്. ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. ന്യൂഡല്‍ഹി ക്യാമ്ബസിലെ വിദ്യാര്‍ത്ഥികളുടെ ജീവിതത്തിലൂടെ വര്‍ത്തമാന ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതി കേന്ദ്രകഥാപാത്രമായ ഫൈസ സൂഫിയ എന്ന ഗവേഷണ വിദ്യാർത്ഥിയായി എത്തുന്നു. ആര്യാടന്‍ ഷൗക്കത്ത് കഥയും, തിരക്കഥയും നിര്‍മ്മാണവും നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അളകപ്പനാണ്.  

Read More

ദൃശ്യം 2ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

മലയാളികൾ കാത്തിരിക്കുന്ന ചിത്രങ്ങളുടെ ലിസ്റ്റിൽ ഏറ്റവും മുന്നിൽ ഉള്ള ചിത്രമാണ് മോഹൻലാൽ ജീത്തു ജോസഫ് ചിത്രമായ ദൃശ്യം 2. ചിത്രത്തിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ചിത്രം ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദൃശ്യം 2 പോസ്റ്റ് വർക്ക് പൂർത്തിയാക്കിയതായി സംവിധായകൻ ജീത്തു ജോസഫ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.  . ചിത്രം ഫെബ്രുവരി  19ന് ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രത്തിൽ ദൃശ്യം ആദ്യ ഭാഗത്തിൽ ഒന്നിച്ച അതേ ടീം തന്നെയാണ് അണിനിരക്കുക. ഇവരെ കൂടാതെ …

Read More

കളയിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ഇബിലീസിന് ശേഷം രോഹിത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കള. ചിത്രത്തിൽ ടൊവിനോ തോമസ് ആണ് നായകനായി എത്തുന്നത്. അഡ്‌വഞ്ചർ ഓഫ് ഓമനക്കുട്ടൻ , ഇബിലീസ് , ബാലൻ വക്കീൽ , ഫോറൻസിക്ക് , പ്രീസ്റ്റ് എന്നീ ചിത്രങ്ങൾക്ക് ശേഷം അഖിൽ ജോർജ്ജ് ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രം കൂടിയാണിത് .ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി യദു പുഷ്‍പാകരനും രോഹിത് വിഎസും ചേര്‍ന്നാണ് ചിത്രത്തിന്‍റെ രചന നിര്‍വ്വഹിക്കുന്നത്. ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. എഡിറ്റിംഗ് ലിവിങ്സ്റ്റണ്‍ മാത്യു. ശബ്ദ സംവിധാനം ഡോണ്‍ …

Read More

‘Tസുനാമി’യിലെ പുതിയ പോസ്റ്റർ കാണാം

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് Tസുനാമി’. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.  ചിത്രത്തിൻറെ തിരക്കഥ ഒരുക്കുന്നത് ലാൽ ജൂനിയറിന്റെ അച്ഛനും, നടനും സംവിധായകനുമായ ലാൽ ആണ്. ഒരു യഥാർത്ഥ സംഭവത്തെ അടിസ്ഥനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അജു വർഗീസ് ചിത്രത്തിൽ ഒരു പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. പാണ്ട ഡാഡ് പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ അലന്‍ ആന്‍റണിയാണ് ചിത്രം നിര്‍മിക്കുന്നത്. പുതുമുഖം ആരാദ്ധ്യ ആൻ ആണ് ചിത്രത്തിലെ നായിക. ഹണീബി, ഹായ് ഐ ആം ടോണി, ഹണി ബീ …

Read More

ഓപ്പറേഷൻ ജാവ നാളെ പ്രദർശനത്തിന് എത്തും

നവാഗതനായ തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ മലയാള ചിത്രമാണ് ഓപ്പറേഷന്‍ ജാവ. വിനായകന്‍, ബാലു വര്‍ഗീസ്, ഇര്‍ഷാദ്, ബിനു പാപ്പു, സുധി കോപ്പ, ദീപക് വിജയന്‍, ലുക്ക് മാന്‍, പി ബാലചന്ദ്രന്‍, ധന്യ അനന്യ, മമിത ബൈജു, പ്രശാന്ത് അലക്‌സാണ്ടര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. അറിയപ്പെടാതെ പോയ വീരന്മാരുടെ കഥകള്‍ എന്ന ടാഗില്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങിയത്. ‘ഒരു കുപ്രസിദ്ധ പയ്യന്‍’ എന്ന ചിത്രം നിര്‍മിച്ച വി പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രവും നിര്‍മിക്കുന്നത്. ജേക്ക്സ് ബെജോയ് …

Read More

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ചതുരം

സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ചതുരം. സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. രചന സിദ്ധാർത്ഥ് ഭരതനും ,വിജോയ് തോമസും ചേർന്നാണ്. റോഷൻ മാത്യുവും, സ്വാസികയും ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്. അലൻസിയർ ലേ ലോപ്പസ് ,ശാന്തി ബാലചന്ദ്രൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഛായാഗ്രഹണം പ്രതീഷ് എം. വർമ്മയും, എഡിറ്റിംഗ് ദീപു ജോസഫും , സംഗീതം പ്രശാന്ത് പിള്ളയും നിർവഹിക്കുന്ന ചിത്രം ഗ്രീൻവിച്ച് എന്റെർടെയിൻമെന്റ് ഇൻ അസോസിയേഷൻ വിത്ത് യെല്ലോവ് ബേർഡ് പ്രൊഡക്ഷൻസാണ് അവതരിപ്പിക്കുന്നത്. വിനീത അജിത് , …

Read More
error: Content is protected !!