കീർത്തി സുരേഷ് ചിത്രം ‘മിസ് ഇന്ത്യ’യുടെ ട്രെയ്‌ലർ റിലീസ്

  കീർത്തി സുരേഷ് നായികയായി എത്തുന്ന പുതിയ ചിത്രമാണ് ‘മിസ് ഇന്ത്യ’. ഈ ചിത്രത്തിന്റെ ട്രെയ്‌ലർ റിലീസ് ചെയ്തിരിക്കുന്നു. നവാഗതനായ നരേന്ദ്രനാഥാണ് സംവിധാനം ചെയ്തിരിക്കുന്നത്. അമേരിക്കയിൽ ചായ ബിസിനസ് തുടങ്ങുന്ന ഒരു പെൺകുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. നവംബർ നാലിന് നെറ്റ്ഫ്ളിക്സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. സ്റ്റൈലിഷ് ലുക്കിൽ കീർത്തി എത്തുന്ന മിസ് ഇന്ത്യയിൽ രാജേന്ദ്ര പ്രസാദ്, ജഗപതി ബാബു, നരേഷ്, നാദിയ, നവീൻ ചന്ദ്ര, കമൽ കാമരാജു എന്നിവരും അഭിനയിക്കുന്നുണ്ട്.  

Read More

രാം ​ഗോപാൽ വർമയുടെ പുതിയ ചിത്രം ആർജിവി മിസിങ്ങിന്റെ ട്രെയ്ലർ റിലീസ് ചെയ്തു

  രാം ​ഗോപാൽ വർമയുടെ പുതിയ ചിത്രം ആർജിവി മിസിങ്ങിന്റെ ട്രെയ്ലർ റിലീസ് ചെയ്തിരിക്കുന്നു. അദ്ദേഹംം തന്നെയാണ് ചിത്രത്തിൽ നായകനാകുന്നത്. തെലുങ്കിലെ സൂപ്പർ മെ​ഗാതാരത്തെ വില്ലനാക്കി ചിത്രീകരിച്ചിരിക്കുന്ന ട്രെയ്ലറിൽ നടൻ രജനികാന്തിന്റെ അപരനായി ​ഗജനികാന്ത് എന്ന പോലീസ് കഥാപാത്രവും എത്തുകയാണ് ചിത്രത്തിൽ. നിഷ്‍കളങ്കനായ ‘ഇര’ എന്നാണ് സിനിമയിൽ തന്റെ കഥാപാത്രത്തെ കുറിച്ച് രാം ഗോപാൽ വർമ പറയുകയാണ്. ആദിർ വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കഥയും തിരക്കഥയും രാം ഗോപാൽ വർമ തന്നെ നിർവഹിച്ചിരിക്കുന്നു. ആർജിവിയെ ആരോ തട്ടിക്കൊണ്ടുപോയിരിക്കുന്നു. പികെ ഫാൻസ് (പവൻ കല്യാൺ …

Read More

‘ തനിക്കു ജനിക്കുന്നത് ആൺകുഞ്ഞ് തന്നെയായിരിക്കും..’ വെളിപ്പെടുത്തലുമായി ചിരഞ്‍ജീവി സർജയുടെ സഹോദരൻ

  മേഘ്ന രാജ് ഒരു ആൺകുഞ്ഞിന് ജന്മം നൽകിയെന്ന വാർത്ത വളരെയധികം സന്തോഷത്തോടെ ആരാധകരും സുഹ‍ൃത്തുക്കളും ഏറ്റുവാങ്ങിയത്. ചിരഞ്‍ജീവിയുടെ മരണം ഉള്‍ക്കൊള്ളാൻ ഇനിയും കുടുംബത്തിന് കഴിഞ്ഞില്ലെങ്കിലും കുഞ്ഞിന്റെ ജനനം എല്ലാവർക്കും ഒരു സന്തോഷം പകരുന്നതാണ്. എന്നാൽ പിറക്കാൻ പോകുന്നത് ആൺകുഞ്ഞ് ആണെന്നും തന്നെ പോലെ അവൻ കുസൃതി കാട്ടുമെന്നും സഹോദരൻ പറഞ്ഞിരുന്നതായി ധ്രുവ് സർജ പറയുകയാണ്. “ചേട്ടൻ അച്ഛനാകാൻ ഒരുങ്ങുകയാണ്. മകനാണെങ്കിൽ അവന് ചേട്ടന്റെ സ്വഭാവം ആയിരിക്കുമല്ലോ എന്ന് ഒരിക്കൽ ചോദിച്ചിരുന്നു. കാരണം സ്കൂൾ കാലഘട്ടങ്ങളിൽ ചേട്ടന്റെ കുസൃതികാരണം ടീച്ചർമാർക്ക് പരാതി പറയാനേ നേരമുണ്ടായിരുന്നുള്ളൂ. …

Read More

രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ആര്‍ആര്‍ആര്‍ ടീസർ എത്തി…!

  ബാഹുബലിക്ക് ശേഷം രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമാണ് രൗദ്രം രണം രുദിരം( ആര്‍ആര്‍ആര്‍) ഈ .ചിത്രത്തിന്റെ പുതിയ ടീസര്‍ റിലീസ് ചെയ്തിരിക്കുന്നു. ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിക്കുന്ന കോമരം ഭീം എന്ന കഥാപാത്രത്തെ പരിചയപ്പെടുത്തുന്നതായാണ് ടീസര്‍ എത്തിയിരിക്കുന്നത്. ചിത്രത്തില്‍ രാം ചരണ്‍ അവതരിപ്പിക്കുന്ന അല്ലൂരി സീത രാമരാജു എന്ന കഥാപാത്രത്തിന്റെ സഹോദരനാണ് കോമരം ഭീം. ഇതുവരെ കാണാത്ത വേറിട്ട ഗെറ്റപ്പിലാണ് ജൂനിയര്‍ എന്‍ടിആര്‍ എത്തിയിരിക്കുന്നത്. 450 കോടി ബജറ്റിലൊരുങ്ങുന്ന ചിത്രം ഈ വര്‍ഷം ജൂലൈയില്‍ റിലീസ് ചെയ്യാനായിരുന്നു പ്ലാന്‍.

Read More

രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തി..!

  കാത്തിരിപ്പിന് വിരാമം കുറിച്ചുകൊണ്ട് രാധേശ്യാം ചിത്രത്തിലെ പ്രഭാസിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ എത്തിയിരിക്കുന്നു. പ്രഭാസിന് മുന്‍കൂര്‍ ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് അണിയറപ്രവര്‍ത്തകര്‍ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുന്നത്. വിക്രമാദിത്യ എന്ന കഥാപാത്രത്തെയാണ് പ്രഭാസ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. വിന്‍ഡേജ് കാറില്‍ മോഡേണ്‍ ലുക്കില്‍ ചാരി നില്‍ക്കുന്ന പ്രഭാസിന്റെ ചിത്രമാണ് പോസ്റ്ററിലൂടെ അണിയറപ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. പ്രഭാസും പൂജ ഹെഗ്‌ഡെയും താരജോഡികളായി എത്തുന്ന പ്രണയ ചിത്രം ഒരുക്കുന്നത് രാധാകൃഷ്‍ണകുമാറാണ്. യുവി ക്രിയേഷന്റെ ബാനറില്‍ ഭൂഷണ്‍ കുമാര്‍, വാസ്മി, പ്രമോദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ സിനിമയിൽ സച്ചിന്‍ …

Read More

വനിതയുടെ മൂന്നാം വിവാഹവും തകർന്നു…!

  നടി വനിത വിജയകുമാർ ഭർത്താവ് പീറ്റർ പോളിനെ വീട്ടിൽ നിന്ന് ഇറക്കിവിട്ടുവെന്ന തരത്തിൽ കഴിഞ്ഞ ദിവസം വാർത്തകൾ പുറത്ത് വന്നിരുന്നു. വനിതയുടെ നാൽപതാം പിറന്നാൾ ആഘോഷത്തിനു വേണ്ടി താരകുടുംബം ഗോവയിൽ പോയിരുന്നു. എന്നാൽ, പിറന്നാൾ ആഘോഷം വൻ അടിയിൽ കലാശിച്ചതായും വനിതയ്ക്കും പീറ്റർ പോളിനുമിടയിൽ പ്രശ്നങ്ങൾ ആരംഭിച്ചെന്നും വാർത്തകൾ പുറത്ത് വരുകയാണ്. മദ്യപിച്ച നിയന്ത്രണം വിട്ടെത്തിയ പീറ്റർ പോളിനെ വനിത വിജയകുമാർ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കിയെന്നായിരുന്നു വാർത്തകൾ എത്തിയത്. എന്നാൽ ഭർത്താവായ പീറ്റർ പോൾ മദ്യത്തിനും പുകവലിക്കും അടിമയാണെന്നും വീട്ടിൽ നിന്നും …

Read More

മലയാളികളുടെ പ്രിയ താരം സൗന്ദര്യയുടെ ബയോപിക് എത്തുന്നു…!

  കിളിച്ചുണ്ടൻ മാമ്പഴം എന്ന സിനിമയിൽ മോഹൻലാലിന്റെ നായികയായി എത്തുകയും മലയാളത്തിന്റെ മനം കവർന്ന തെന്നിന്ത്യന്‍ താരമായ സൗന്ദര്യയുടെ ജീവിതം ചലച്ചിത്രമാകാനൊരുങ്ങുന്നു. തെലുങ്കില്‍ സൗന്ദര്യയുടെ ബയോപിക് ഒരുങ്ങുന്നവെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിനായി സായ് പല്ലവിയെ സമീപിച്ചതായും, താരം സമ്മതിച്ചാല്‍ അടുത്ത വര്‍ഷം ചിത്രം പ്രഖ്യാപിക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.  

Read More

മലയാള നടി പ്രയാഗ മാര്‍ട്ടിന്‍ ഇനി തെലുങ്കിൽ തിളങ്ങും…!

  തെലുങ്കിലേക്ക് അരങ്ങേറ്റം കുറിക്കാനൊരുങ്ങി നടി പ്രയാഗ മാര്‍ട്ടിന്‍ എത്തിയിരിക്കുന്നു. നടന്‍ നന്ദമൂരി ബാലകൃഷ്ണയുടെ പുതിയ ചിത്രത്തിലാണ് പ്രയാഗ നായികയാക്കുവാൻ എത്തുന്നത്. ഐഎഎസ് ഓഫീസറുടെ വേഷത്തില്‍ ആകും പ്രയാഗ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിരിക്കുന്നത്. ബാലകൃഷ്ണ ഡബിള്‍ റോളില്‍ എത്തുന്ന ചിത്രം കൂടിയാണിത്. അഘോരയുടെ വേഷത്തിലും ബാലകൃഷ്ണ അഭിനയിക്കും എന്നും സൂചനകൾ ലഭിക്കുന്നു. അഞ്ജലിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തും. മിര്‍യാല രവീന്ദര്‍ റെഡ്ഡിയാണ് ചിത്രം ഒരുക്കുന്നത്. റൂളര്‍, എന്‍ടിആര്‍ സിനിമകളുടെ പരാജയത്തിന് ശേഷം ബാലകൃഷ്ണയുടെ പുതിയ ചിത്രമാണിത്.

Read More

തെലുഗ് ചിത്രം നിന്നിലാ നിന്നിലാ: ഫസ്റ്റ് ലുക് പോസ്റ്റർ പുറത്തിറങ്ങി

നിത്യ മേനോൻ, അശോക് സെൽവൻ, റിതു വർമ്മ എന്നിവരുടെ വരാനിരിക്കുന്ന തെലുങ്ക് ചിത്രമായ നിന്നിലാ നിന്നിലായുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നിർമ്മാതാക്കൾ പുറത്തുവിട്ടു. അനി ശശി സംവിധാനം ചെയ്യുന്ന ചിത്രം റൊമാന്റിക് ഡ്രാമയാകുമെന്ന് പ്രതീക്ഷിക്കുന്നു. അശോക് സെൽവൻ ഈ സിനിമയിൽ വണ്ണമുള്ള പാചകക്കാരനായി അഭിനയിക്കുന്നുവെന്ന അഭ്യൂഹമുണ്ട്. മൂന്ന് പേരും ഒന്നിക്കുന്ന ആദ്യ ചിത്രമാണിത്. നിത്യ മേനോൻ ഒരു ബഹുമുഖ വ്യക്തിയാണ്, ഒപ്പം അവരുടെ ആലാപന വൈദഗ്ദ്ധ്യം വീണ്ടും വീണ്ടും തെളിയിച്ചിട്ടുണ്ട്. ലോക്ക് ഡൗൺ സമയത്ത്, ഒരു കൂട്ടം കഴിവുള്ള സംഗീതജ്ഞരുമായി കൈകോർത്ത് അവർ രണ്ട് …

Read More

രാജമൗലി ചിത്രം ‘ആർ‌ആർ‌ആർ’ന്റെ പുതിയ പോസ്റ്റർ കാണാം

തെന്നിന്ത്യയുടെ ഇതിഹസ സംവിധായകൻ എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആർ‌ആർ‌ആർ’. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തെത്തി. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രം 2021 ജനുവരി 8ന് പ്രദർശനത്തിന് എത്തും

Read More