ഇളയദളപതി ചിത്രം ‘മാസ്റ്റർ’ ലിറിക്കൽ വീഡിയോ എത്തി മക്കളെ

ഇളയദളപതി നായകനാകുന്ന പുതിയ ചിത്രം മാസ്റ്ററിലെ പുതിയ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തുവിട്ടു.   ചിത്രത്തിലെ മറ്റ് ഗാനങ്ങളും മുന്നേ വൻ ഹിറ്റായിരുന്നു. അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. ഗാന ബാലചന്ദ്രറാണ് ഗാനങ്ങള്‍ എഴുതിയിരിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, സഞ്ജീവ് ഗൗരി കൃഷ്‍ണൻ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങൾ. സത്യൻ സൂര്യനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത്.

Read More

”ഇഷ്ടപ്പെട്ട നടനും അഭിനയം കണ്ടു പഠിക്കാനാഗ്രഹിക്കുന്ന നടനും വിജയ് സേതുപതി”- വെളിപ്പെടുത്തലുമായി ദുൽഖർ

ഒരു അതിഥിയുടെ വേഷമാണെമെങ്കില്‍ പോലും തന്റെ പ്രകടനം കൊണ്ട് ആ ചിത്രത്തെ എത്രമാത്രം ഉയർത്താൻ കഴിയുമോ ആ കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കുന്നതെന്നും ദുല്‍ഖര്‍ പറയുന്നു. നേരില്‍ കാണുമ്പോള്‍ പോലും വളരെ സൗഹൃദപരമായി പെരുമാറുന്ന വിജയ് സേതുപതി, സ്‌ക്രീനിലും അങ്ങനെ വളരെ കൂളായി ആണ് അഭിനയിക്കുന്നത് എന്ന് ദുൽഖർ പറയുന്നു. കണ്ണും കണ്ണും കൊള്ളയ് അടിത്താല്‍ എന്ന തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സംസാരിക്കവേയാണ് ദുല്‍ഖര്‍ ഈ കാര്യം പറയുന്നത്.

Read More

പുതിയ ധനുഷ് ചിത്രം ഒരുങ്ങുന്നു; സംവിധാനം കാർത്തിക് നരേൻ, തിരക്കഥ ഷർഫു-സുഹാസ്

ധ്രുവങ്ങൾ പതിനാറ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ കാർത്തിക് നരേൻ സംവിധാനം ചെയ്ത് ധനുഷ് നായകനാവുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. വൈറസ്, വരത്തൻ എന്നീ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച ഷർഫു-സുഹാസ് ടീമാണ് ചിത്രത്തിൻ്റെ തിരക്കഥ എഴുതുന്നത്. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിൻ്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. ഡി43 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന ഈ ചിത്രം ഒക്ടോബറിലാണ് പുറത്തിറങ്ങുക. 22ആമത്തെ വയസ്സിൽ ധ്രുവങ്ങൾ 16 എന്ന ചിത്രം ഒരുക്കി ശ്രദ്ധ നേടിയ ആളാണ് കാർത്തിക് നരേൻ. റഹ്മാൻ നായകനായി 2016ൽ പുറത്തിറങ്ങിയ ചിത്രം തീയറ്ററിൽ 100 ദിവസം …

Read More

ധനുഷ് ചിത്രം ‘ജഗമേ തന്തിരം’ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

കാർത്തിക് സുബ്ബരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന തമിഴ് ഗ്യാങ്സ്റ്റർ ചിത്രമാണ് ‘ജഗമേ തന്തിരം’. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ധനുഷ്, സഞ്ചന നടരാജൻ, ഐശ്വര്യ ലെക്ഷ്മി, വോക്‍സ് ജെർമെയ്ൻ, ജെയിംസ് കോസ്മോ, ജോജു ജോർജ്, കലയ്യരസൻ എന്നിവരാണ് പ്രധാന താരങ്ങൾ. ചിത്രം നിര്‍മിക്കുന്നത് ചെന്നൈയിലെ വൈനോട്ട് സ്റ്റുഡിയോസും റിലയന്‍സ് എന്റര്‍ടെയിന്‍മെന്റും ഒന്നിച്ചാണ്. പിസ്സ, ജിഗര്‍ത്തണ്ട, ഇരൈവി, പേട്ട തുടങ്ങിയ ത്രില്ലറുകള്‍ സമ്മാനിച്ച സംവിധായകന്റെ ചിത്രത്തില്‍ ധനുഷ് നായകനാകുന്നതും ഇതാദ്യമാണ്.സന്തോഷ് നാരായണൻ ആണ് ചിത്രത്തിന് സംഗീതം രചിച്ചിരിക്കുന്നത്.

Read More

ആര്യ നായകനായി എത്തുന്ന ”ടെഡി” തമിഴ് ചിത്രത്തിന്റെ ടീസർ എത്തി

ആര്യ നായകനായി വരുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ’ടെഡി’. ഈ ചിത്രത്തിൻറെ ആദ്യ ടീസർ പുറത്തുവിട്ടു. ശക്തിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മിരുതന്‍ , ടിക് ടിക് ടിക് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശക്തി സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. ഡി ഇമ്മാന്‍ ആണ് ചിത്രത്തിന്‍റെ സംഗീതം ഒരുക്കുന്നത്. കുട്ടികൾക്ക് വേണ്ടി നിർമിച്ച ചിത്രമാണിത്. ഈ ചിത്രം നിർമിക്കുന്നത് കെ ഇ ജ്ഞാനവേൽ രാജയും മകൾ ആധാനയും ഒന്നിച്ചാണ്.

Read More

”ചക്ര” തമിഴ് ചിത്രത്തിന്റെ ന്യൂ സ്റ്റിൽ റിലീസ് ചെയ്തു

നവാഗതനായ എം.എസ് ആനന്ദ് സംവിധാനം ചെയുന്ന ഏറ്റവും പുതിയ ചിത്രമാണ് ചക്ര. ഈ ചിത്രത്തിൽ വിശാലാണ് നായകൻ. സിനിമയുടെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. ശ്രദ്ധ ശ്രീനാഥ്, റജിന കസാന്‍ഡ്രെ എന്നിവരാണ് ചിത്രത്തിലെ നായികമാർ. വിശാല്‍ ഫിലിം ഫാക്റ്ററിയാണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തുവിട്ടു. ആക്ഷന് ശേഷം വിശാൽ നായകനായി എത്തുന്ന ചിത്രംകൂടിയാണ് ഇത്. മിസ്കിന് സംവിധാനത്തിൽ തുപ്പരിവാലൻ 2വും അണിയറയിൽ ഒരുങ്ങുന്നുണ്ട്. ചക്രയ്ക്ക് വേണ്ടി സംഗീതം ഒരുക്കുന്നത് യുവന്‍ ഷങ്കര്‍ രാജയാണ്. ചിത്രം മെയ് ഒന്നിന് പ്രദർശനത്തിന് എത്തിക്കാൻ ആണ് അണിയറപ്രവർത്തകർ …

Read More

”വാൾട്ടർ” മൂവി റിലീസ് മാർച്ച് 13ന്

യു. അൻബരസൻ തിരക്കഥയെഴുതി സംവിധാനം ചെയ്ത് സിബി സത്യരാജ് നായകനായി വരുന്ന ഏറ്റവും പുതിയ തമിഴ് സിനിമയാണ് വാൾട്ടർ. ഒരു ആക്ഷൻ ക്രൈം ത്രില്ലർ മൂവി ആണ്. ചിത്രം മാർച്ച് 13ന് തീയറ്ററുകളിൽ എത്തും. ശ്രീമതി ശ്രുതി തിലക് 11:11 പ്രൊഡക്ഷൻസ് (പി) ലിമിറ്റഡ് ബാനറിൽ ആണ് ചിത്രം നിർമിച്ചിരിക്കുന്നത് . ധർമപ്രകാശ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം നിർവഹിച്ചിരിക്കുന്നത്. സമുദ്രകനി, സനം ഷെട്ടി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Read More

‘ജിപ്‌സി’ ന്യൂ പോസ്റ്റർ ഇറങ്ങി

രാജു മുരുകന്‍ സംവിധാനം ചെയ്ത് ജീവ നായകനായി വന്ന ഏറ്റവും പുതിയ സിനിമയാണ് ”ജിപ്‌സി”. ഈ സിനിമയിൽ സണ്ണി വെയിൻ, ലാൽ ജോസ്,സുശീല രാമന്‍, സന്തോഷ് നാരായണന്‍ എന്നിവർ പ്രധാന കഥാപാത്രങ്ങളായിട്ടു എത്തുന്നു. നതാഷ ആണ് ചിത്രത്തിലെ നായിക. മികച്ച തമിഴ് ചിത്രത്തിനുള്ള നാഷണല്‍ അവാര്‍ഡ് ലഭിച്ച ജോക്കര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ആണ് രാജുമുരുകൻ. മാർച്ച് ആറിന് ചിത്രം പ്രദർശനത്തിന് എത്തി.

Read More

ജയം രവി ചിത്രം ”ഭൂമി”യുടെ ന്യൂ പോസ്റ്റർ റിലീസ് ചെയ്തു

ജയം രവിയുടെ 25മത്തെ ചിത്രമാണ് “ഭൂമി”. ഈ ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. കോമാളി എന്ന ചിത്രത്തിന് ശേഷം ജയം രവി നായകനാകുന്ന അടുത്ത ചിത്രമാണിത്ത്. ലക്ഷ്മൺ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നായികയായി എത്തുന്നത് നിധി അഗർവാൾ ആണ്. പുതിയ ചിത്രത്തിൽ ജയം രവി ഒരു കർഷകൻ ആയിട്ടാണ് അഭിനയിക്കുന്നത്. ലക്ഷ്മണും ജയം രവിയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. റോമിയോ ജൂലിയറ്റിനും, ബോഗനും ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. ഹോം മൂവി മേക്കേഴ്‌സ് ആണ് ചിത്രം നിർമിക്കുന്നത്.

Read More

തമിഴ് മൂവി ”പരമപഥം വിളയാട്ട്” ന്യൂ സ്റ്റിൽ വന്നു

തൃഷ നായികയായി വരുന്ന ”പരമപഥം വിളയാട്ട്” എന്ന മൂവിയിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. തൃഷയുടെ അറുപതാമത്തെ ചിത്രം കൂടിയാണ് പരമപഥം വിളയാട്ട്. ബധിരയും മൂകയുമായ ഒരു പെണ്‍കുട്ടിയുടെ അമ്മയായ ഡോക്ടറുടെ വേഷത്തിലാണ് താരം എത്തുന്നത്. കെ തിരുനഗരം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ചാര്‍ഡ്, എഎല്‍ അഴകപ്പന്‍, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരും മറ്റു കഥാപാത്രം അവതരിപ്പിക്കുന്നു. 24 അവേഴ്സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കിയിക്കുന്നത്. പ്രദീപ് ഇ രാഘവാണ് ചിത്രസംയോജനം ചെയുന്നത്.

Read More
error: Content is protected !!