തമിഴ് ചിത്രം ‘മാഫിയ’ പുതിയ സ്റ്റിൽ പുറത്തുവിട്ടു

കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് മാഫിയ ചാപ്റ്റർ 1. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. അരുൺ വിജയ് ആണ് ചിത്രത്തിലെ നായകൻ. പ്രിയ ഭവാനി ആണ് ചിത്രത്തിലെ നായിക. ചിത്രത്തിന്റെ സംഗീതം ജേക്സ് ബിജോയ് ആണ് ഒരുക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസ് ആണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിലെ വില്ലനായിട്ടാണ് പ്രസന്ന എത്തുന്നത്. ചിത്രം വെള്ളിയാഴിച്ച പ്രദർശനത്തിന് എത്തും.

Read More

തമിഴ് ചിത്രം പരമപഥം വിളയാട്ടിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

കെ തിരുനഗരം സംവിധാനം ചെയ്ത് തൃഷ നായികയാകുന്ന പുതിയ ചിത്രമാണ് ‘പരമപഥം വിളയാട്ട്’. 24 അവേഴ്സ് പ്രൊഡക്ഷൻസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. റിച്ചാര്‍ഡ്, എഎൽ അഴകപ്പൻ, വേള രാമമൂര്‍ത്തി, ചാംസ്, സോന തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അമൃഷ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം ഒരുക്കിയിക്കുന്നത്.

Read More

ധനുഷ് ചിത്രം സുരുളിയിലെ ഫസ്റ്റ് ലുക് പോസ്റ്ററും, മോഷൻ പോസ്റ്ററും നാളെ പുറത്തിറങ്ങും

  ധനുഷിനെ നായകനാക്കി കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുരുളി. ചിത്രത്തിൻറെ ഫസ്റ്റ് ലുക് പോസ്റ്ററും, മോഷൻ പോസ്റ്ററും നാളെ വൈകുന്നേരം അഞ്ച് മണിക്ക് റിലീസ് ചെയ്യും . ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി ആണ് നായിക. ജോജു ജോര്ജും ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.

Read More

തമിഴ് ചിത്രം ‘സീറ്’; പുതിയ സ്റ്റിൽ പുറത്തിറങ്ങി

  രതിന ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്ത് ജീവ നായകനാകുന്ന തമിഴ് ആക്ഷൻ ത്രില്ലർ ചിത്രമാണ് സീറ്.ചിത്രത്തിൻറെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു. റിയ സുമൻ, നവദീപ്, സതീഷ് എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഡി. ഇമ്മൻ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് കിഷോറും നിർവഹിക്കുന്നു. വെൽസ് ഫിലിം ഇന്റർനാഷണലിന്റെ ബാനറിൽ ഇഷാരി കെ. ഗണേഷാണ് ചിത്രത്തിന്റെ നിർമ്മാണം.

Read More

അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രവുമായി രാജമൗലി

ബാഹുബലി 2ന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തില്‍ നായിക. അജയ് ദേവ്ഗൺ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 400 കോടി രൂപ ബഡ്ജറ്റിലാണ് ‘ആര്‍ആര്‍ആര്‍’ അണിയറയില്‍ ഒരുങ്ങുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്നത്. …

Read More

രവി വർമ ചിത്രങ്ങളായി തെന്നിന്ത്യൻ താര സുന്ദരികൾ; ഒറിജിനലിനെ വെല്ലുന്ന മേക്ക്ഓവർ

[pl_row] [pl_col col=12] [pl_text] രവി വര്‍മ ചിത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി തെന്നിന്ത്യന്‍ നടിമാര്‍. രാജ രവി വര്‍മയുടെ പ്രശസ്തമായ ചിത്രങ്ങള്‍ പുനരാവിഷ്കരിക്കുകയായിരുന്നു താരങ്ങള്‍ ഫോട്ടോഷൂട്ടിലൂടെ. സമന്ത, ശ്രുതി ഹാസന്‍, രമ്യ കൃഷ്ണന്‍ തുടങ്ങിയ താരങ്ങള്‍ രവി വര്‍മയുടെ ചിത്രങ്ങളായി മാറുകയായിരുന്നു. ചിത്രമെഴുത്ത്‌ യൂറോപ്യന്മാരുടെ കലയാണെന്ന് സാമാന്യജനം വിചാരിച്ചിരുന്ന കാലത്ത്‌, സ്വന്തം ചിത്രങ്ങളിലൂടെ കാണികളെ വിസ്മയിപ്പിച്ചിരുന്ന ചിത്രകാരനാണ് രാജ രവി വർമ. രാജാ രവിവർമ്മ ചിത്രങ്ങളിലെ മോഡലുകളെ അനുസ്മരിപ്പിക്കുന്ന ലുക്കിലെത്തി വിസ്മയിപ്പിക്കുകയാണ് തെന്നിന്ത്യൻ താരങ്ങളായ ശോഭന, ലിസി, നദിയ മൊയ്തു, സാമന്ത അക്കിനേനി, ശ്രുതി …

Read More

പുതിയ മേക്കോവറിൽ കീർത്തി സുരേഷ്, ഞെട്ടിത്തെറിച്ച് ആരാധകർ

തെന്നിന്ത്യൻ സിനിമയിൽ താരപ്രഭയോടെ ജ്വലിച്ചു നിൽക്കുന്ന താരമാണ് കീര്‍ത്തി സുരേഷ്. മഹാനടി എന്ന ചിത്രത്തിലൂടെയുളള അവാര്‍ഡ് നേട്ടം നടിയുടെ കരിയറില്‍ തന്നെ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. മഹാനടിക്ക് പിന്നാലെ കൈനിറയെ ചിത്രങ്ങളുമായിട്ടാണ് നടി മുന്നേറിയത്. ഇതിനിടെ പുതിയ സിനിമയ്ക്കായി ശരീരഭാരം കുറച്ച് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു താരം. കഴിഞ്ഞ ദിവസം നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പുതിയ ചിത്രങ്ങളും വൈറലായി മാറിയിരുന്നു. കീര്‍ത്തിയുടെ പതിവ് ലുക്കില്‍ നിന്നും വളരെ വ്യത്യസ്തമായ മുഖഭാവമാണ് ഇത്തവണ ചിത്രങ്ങളില്‍ കാണാനാവുക. ചിത്രങ്ങള്‍ കണ്ട് ഇത് കീര്‍ത്തി തന്നെയാണോ എന്നാണ് ആരാധകരുടെ …

Read More

നടന്‍ നിഖില്‍ സിദ്ധാർഥ് വിവാഹിതനാവുന്നു

സിനിമാ രംഗത്ത് ഇപ്പോൾ വിവാഹങ്ങളുടെ ബഹളമാണ്. നടി ഭാമയുടെ വിവാഹത്തിന് പിന്നാലെ മൂന്ന് വിവാഹങ്ങളാണ് ഒരു ദിവസം തന്നെ നടത്തിയത്. ഇപ്പോഴിതാ മറ്റൊരു താരവിവാഹം കൂടി ഉടന്‍ ഉണ്ടാവുമെന്നാണ് അറിഞ്ഞിരിക്കുന്നത്. തെലുങ്ക് നടന്‍ നിഖില്‍ സിദ്ധാര്‍ഥ് ആണ് ഉടന്‍ വിവാഹിതനാവുന്നത്. വിവാഹനിശ്ചയം കഴിഞ്ഞ കാര്യം നിഖില്‍ തന്നെയാണ് ആരാധകരോട് വ്യക്തമാക്കിയിരിക്കുന്നത്. ഡോക്ടര്‍ പല്ലവി ശര്‍മ്മയാണ് വധു. എത്രയോ വര്‍ഷങ്ങളായി നിഖിലും പല്ലവിയും പ്രണയത്തിലായിരുന്നു. ശേഷം വീട്ടുകാരുടെ ആശീര്‍വാദത്തോടെയാണ് വിവാഹം നടക്കുക. സമൂഹ മാധ്യമത്തിലൂടെ പല്ലവിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് ‘അവള്‍ യെസ് പറഞ്ഞു, ഇനിയാണ് …

Read More
error: Content is protected !!