LGBTQനായി സമർപ്പിച്ച ഗാനം മാരവൈരി പുറത്തിറക്കി

ലോസ് ഏഞ്ചൽസ് സിനി ഫെസ്റ്റ്, ഇറ്റലിയിലെ മിലിറ്റലോ അന്താരാഷ്ട്ര ചലച്ചിത്ര മേള തുടങ്ങിയ ഇടങ്ങളിൽ പ്രദർശിപ്പിച്ച മലയാളി കലാകാരന്മാരുടെ സംഗീത ആൽബം ‘മാരവൈരി’ പുറത്തിറക്കി. LGBTQ സമൂഹത്തിനു വേണ്ടി കർണാടക സംഗീതത്തിൽ അണിയിച്ചൊരുക്കിയ ഗാനമാണ് ഇത്. മലയാളിയായ ജിതിൻ ലാൽ സംവിധാനം ചെയ്ത സംഗീത ആൽബം ചലച്ചിത്ര പിന്നണി ഗായികയും കർണാടക സംഗീതജ്ഞയുമായ രേണുക അരുണിന്റെ പ്രൊജക്റ്റാണ്. കർണാട്ടിക്‌ പ്രോഗ്രസ്സിവ് റോക്ക് മ്യൂസിക് വീഡിയോ വിഭാഗത്തിൽ പെടുന്ന ആൽബമാണ് മാരവൈരി. കേതകി നാരായൺ, ആരുഷി വേദിക എന്നിവർ അഭിനയിക്കുന്നു.

Read More

ഓണ്‍ലൈന്‍ ഷോട്ട് ഫിലിം ഫെസ്റ്റിവല്‍; ഫില്‍മോക്രസി ഫൗണ്ടേഷന്‍

നാല് ഷോര്‍ട്ട് ഫിലിമുകളുടെ ക്യുറേറ്റഡ് ഓണ്‍ലൈന്‍ ഫെസ്റ്റിവല്‍ തയ്യാറാക്കി ഫില്‍മോക്രസി ഫൗണ്ടേഷന്‍. നവംബർ 14ന് ആരംഭിച്ച ഫെസ്റ്റിവല്‍ 22 വരെയാണ് സംഘടിപ്പിക്കുന്നത്. നാഷണല്‍ അവാര്‍ഡ് ജേതാവായ ഫിലിംമേക്കര്‍ ഉണ്ണി വിജയന്‍ ആണ് ഫെസ്റ്റിവല്‍ ക്യുറേറ്റ് ചെയ്യുന്നത്. 21-22 തീയതികളില്‍ ഫിലിംമേക്കേര്‍സുമായും, ഫില്‍മോക്രസി മോഡലിനെ കുറിച്ച് സ്വതന്ത്ര സിനിമാപ്രവര്‍ത്തകരുമായും സംവാദവും നടക്കും. നാലു ഷോര്‍ട്ട് ഫിലിമുകളും അവയുടെ വ്യത്യസ്തമായ ആഖ്യാനഘടനകളെ ആസ്പദമാക്കിയാണ് ക്യുറേറ്റ് ചെയ്തത്. ലളിതമായ നറേറ്റീവ് മുതല്‍ ആന്റി-നറേറ്റീവ് വരെയുള്ളവ ഇതില്‍ ഉൾപ്പെടും. ഇതിലെ ഓരോ ഫിലിമുകളിലും യാത്ര അക്ഷരാര്‍ത്ഥത്തിലും ഒരു രൂപകം എന്ന …

Read More

ബംഗാളി സിനിമ നടൻ സൗമിത്ര ചാറ്റര്‍ജി അന്തരിച്ചു

ബംഗാളി ചലചിത്ര ഇതിഹാസം സൗമിത്ര ചാറ്റര്‍ജി നിര്യാതനായി. 85 വയസ്സായിരുന്നു. കൊല്‍ക്കട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഒക്ടോബര്‍ 6ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യ നില വഷളായതിനാല്‍ തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു. പിന്നീട് കൊവിഡ് ഭേദമായി ആരോഗ്യ നില മെച്ചപ്പെട്ടന്ന റിപ്പോര്‍ട്ടുകളും വന്നിരുന്നു. എന്നാല്‍ ശനിയാഴ്ച്ച വീണ്ടും ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. സത്യജിത് റേയുടെ സിനിമകളിലെ അനശ്വര കഥാപാത്രങ്ങളെ അവതരിപ്പിച്ച അഭിനയ പ്രതിഭയായിരുന്നു സൗമിത്ര ചാറ്റര്‍ജി. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ …

Read More

ടൈം ട്രാവല്‍ കഥയുമായി ‘പ്രൊജക്ട് ക്രോണോസ്’

ഒരു ടൈം ട്രാവല്‍ കഥയുമായി ഒരുകൂട്ടം ചെറുപ്പക്കാര്‍ എത്തിയിരിക്കുന്നു. ടൈം ട്രാവല്‍ ചെയ്യുന്ന യുവാവിന്റെ കഥ പറയുന്ന ഷോര്‍ട്ട് ഫിലിം വൈറലാകുന്നു. അഭിമുഖ രൂപത്തിലാണ് ഷോര്‍ട്ട് ഫിലിം ചിത്രീകരിച്ചത്. ഷോര്‍ട്ട് ഫിലിമിന്റെ പേരും വ്യത്യസ്തത നിറഞ്ഞത്, ‘പ്രൊജക്ട് ക്രോണോസ്’. ഷോര്‍ട്ട് ഫിലിം സമൂഹ മാധ്യമങ്ങളില്‍ ലോഞ്ച് ചെയ്തത് സംവിധായകനായ ബേസില്‍ ജോസഫാണ്. നടന്‍ ആന്‍റണി വര്‍ഗീസും ഷോര്‍ട്ട് ഫിലിം പങ്കുവച്ചു. ഷോര്‍ട്ട് ഫിലിമില്‍ ടൈം ട്രാവല്‍ ചെയ്ത് നിരവധി സന്ദര്‍ഭങ്ങളില്‍ കഥാനായകന്‍ എത്തിച്ചേരുന്നുണ്ട്. കേരളം ഉണ്ടാവുന്നതിന് അഞ്ച് മിനിറ്റു മുന്‍പുവരെ നായകന്‍ ടൈം ട്രാവല്‍ …

Read More

മ്യൂസിക് ബേസ് സീരീസ് ‘ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്’

മ്യൂസിക് ബേസ് ചെയ്ത് ഇറക്കിയിരിക്കുന്ന സീരീസാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ്. ഇന്ത്യയില്‍ ഇത്തരത്തില്‍ ഇറക്കിയിരിക്കുന്ന ചുരുക്കം ചില സീരീസുകളില്‍ ഒന്നായിരിക്കും ഇതെന്ന് ഉറപ്പിച്ചു പറയാം. ആനന്ദ് തിവാരിയാണ് സീരീസിന്റെ സംവിധായകന്‍. വിഷ്വല്‍ മ്യൂസിക്കല്‍ ട്രീറ്റാണ് ബന്‍ഡിഷ് ബന്‍ഡിറ്റ്‌സ് പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍ മ്യൂസിക്കിന് ഒരു ട്രിബ്യൂട്ട് എന്ന രീതിയിലാണ് ഇത് പ്രസന്റ് ചെയ്തിരിക്കുന്നത് തന്നെ. ആമസോണ്‍ പ്രൈമില്‍ ഈയിടെ ഇന്ത്യന്‍ കോണ്ടന്റില്‍ ഇറങ്ങിയ സ്‌ട്രോംഗ് ആയിട്ടുള്ള ഒരു കോണ്ടന്റ് തന്നെയാണ് ഈ സീരീസ് എന്നുറപ്പ്.  

Read More

ഐഎഫ്പി ഫെസ്റ്റിവലിൽ മലയാള ചിത്രത്തിന് ആദ്യമായി പുരസ്‌കാരം ലഭിച്ചു

ഏഷ്യയിലെ ഏറ്റവും വലിയ കണ്ടന്റ് ഫെസ്റ്റിവൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഇന്ത്യൻ ഫിലിം പ്രൊജക്റ്റ് ഫെസ്റ്റിവലിൽ മലയാളത്തിലെ ഡോ. പശുപാൽ എന്ന ചിത്രം പുരസ്‌കാരത്തിന് അർഹത നേടി. അമച്വർ വിഭാഗത്തിൽ മികച്ച ചിത്രത്തിനുള്ള പ്ലാറ്റിനം പുരസ്‌കാരമാണ് ചിത്രം നേടിയത്. തലശേരി സ്വദേശി ജിതിൻ മോഹനാണ് ചിത്രം സംവിധാനം ചെയ്തത്. 18 രാഷ്ട്രങ്ങളിലെ നിന്ന് 322 നഗരങ്ങളിൽ നിന്നായി 3000 ത്തിൽ പരം ചിത്രങ്ങളാണ് ഫെസ്റ്റിവലിൽ പങ്കെടുത്തത്. ആദ്യമായാണ് ഒരു മലയാള ചിത്രം ഇവിടെ അവാർഡിന് അർഹമായത്.  

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിന്റെ വി​ചാ​ര​ണ 16 വ​രെ നീ​ട്ടി

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ എ​റ​ണാ​കു​ളം അ​ഡീ​ഷ​ണ​ല്‍ സ്‌​പെ​ഷ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യി​ലെ വി​ചാ​ര​ണ ത​ട​ഞ്ഞ ഉ​ത്ത​ര​വ് ഈ ​മാ​സം 16 വ​രെ ഹൈ​ക്കോ​ട​തി നീ​ട്ടി. പ്രത്യേക സിബിഐ കോടതിയിൽ നടന്നിരുന്ന വിചാരണ ഹൈക്കോടതി ത‍ടഞ്ഞത് ഇന്നലെവരെയായിരുന്നു. കേസ് പരിഗണനയ്ക്കെടുത്തപ്പോൾ സർക്കാരിനു വേണ്ടി ഹാജരാകേണ്ട സീനിയർ ഗവൺമെന്റ് പ്ലീഡർ ക്വാറന്റീനിലാണെന്നു ശ്രദ്ധയിൽപെടുത്തിയതിനെ തുടർന്നു ഹർജികൾ പരിഗണിക്കുന്നത് 16ലേക്ക‌ു മാറ്റി. വിചാരണ നിർത്തി വയ്ക്കാനുള്ള ഉത്തരവ് അന്നുവരെ തുടരും. കോടതി പക്ഷപാതപരമായാണു പെരുമാറുന്നതെന്നും നീതി ലഭിക്കുമോയെന്ന് ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഇരയായ നടിയും പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിച്ചത്.

Read More

മലയാള ചിത്രം “ലവ്”. പുതിയ ടീസർ കാണാം 

അനുരാഗകരിക്കിൻ വെള്ളം, ഉണ്ട എന്നീ ചിത്രങ്ങൾക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് “ലവ്”. ചിത്രത്തിൻറെ പുതിയ ടീസർ  പുറത്തിറങ്ങി. ഷൈൻ ടോം ചാക്കോ ,രജീഷ വിജയൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ഛായാഗ്രഹണം ജിംഷി ഖാലിദും ,എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും, സംഗീതം യാക്സൺ ഗ്രേ പേരേര, നേഹ എസ്. നായർ എന്നിവരും നിർവഹിക്കുന്നു. കലാസംവിധാനം ഗോകുൽദാസും , മേക്കപ്പ് റോണക്സ് സേവ്യറും ,ശബ്ദമിശ്രണം വിഘ്നേഷ് കിശാൻ രാജേഷും ,പ്രൊഡക്ഷൻ ഡിസൈനർ ബാദുഷയും ,പ്രൊഡക്ഷൻ കൺട്രോളർ സുധർമ്മൻ വള്ളിക്കുന്നും നിർവ്വഹിക്കുന്നു. ഈ …

Read More

ലോകത്തെ ഏറ്റവും കൂടുതൽ പേർ കണ്ട വിനോദ പരിപാടി ;ദൂരദർശന്റെ രാമായണം

ലോക ടെലിവിഷൻ ചരിത്രത്തിൽ രാമാനന്ദ് സാഗറിന്റെ രാമായണം പരമ്പര റെക്കോർഡിട്ടു . ദൂരദർശനിൽ സംപ്രേഷണം ചെയ്യുന്ന രാമായണമാണ് ലോകത്തെ ഏറ്റവും കൂടുതൽ പേർ കണ്ട വിനോദ പരിപാടി.33 വർഷങ്ങൾക്ക് ശേഷം ഈ വർഷം മാർച്ചിലാണ് രാമായണം വീണ്ടും ദൂരദർശനിൽ സംപ്രേഷണം ആരംഭിച്ചത്. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു നീക്കം. 7.7 കോടി പേരാണ് പരമ്പര കണ്ടത്. ഡിഡി നാഷണൽ ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്തിട്ടുണ്ട്. 1987 ലാണ് ആദ്യമായി രാമായണം സംപ്രേഷണം ചെയ്യുന്നത്. രാമാനന്ദ് സാഗർ തിരക്കഥയും സംവിധാനവും നിർവഹിച്ച പരമ്പരയിൽ അരുൺ ഗോവിൽ, ചിഖില …

Read More
error: Content is protected !!