വരുണ്‍ ധവാന്‍ ചിത്രം ‘കൂലി നമ്ബര്‍ 1’ : പുതിയ ഗാനം പുറത്തിറങ്ങി

ഡേവിഡ് ധവാന്‍ സംവിധാനം ചെയ്ത് വാഷു ഭഗ്നാനി നിര്‍മിക്കുന്ന പുതിയ ബോളിവുഡ് കോമഡി ചിത്രമാണ് ‘കൂലി നമ്ബര്‍ 1’. വരുണ്‍ ധവാന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ സാറ അലി ഖാന്‍ ആണ് നായിക.  ഒരു പാവപ്പെട്ട കൂലിയുമായി പ്രണയത്തിലായ ഒരു ധനികയായ പെണ്‍കുട്ടിയുടെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഇപ്പോൾ ചിത്രത്തിലെ  പുതിയ വീഡിയോ പുറത്തുവിട്ടു. 2019 ഓഗസ്റ്റ് 8 ന് ബാങ്കോക്കില്‍ ചിത്രീകരണം ആരംഭിച്ച ചിത്രം അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ച്‌ 2020 മെയ് 1 ന് ഇന്ത്യയില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്. …

Read More

വക്കീൽ സാബിൻറെ പുതിയ പോസ്റ്റർ നാളെ

2016 ല്‍ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം പിങ്കിന്റെ തെലുങ്ക് റീമേക്കാണ് വക്കീല്‍ സാബ്. ശ്രീ വെങ്കിടേശ്വര ക്രിയേഷന്‍സ്, ബേ വ്യൂ പ്രോജക്‌ട് എന്നിവയുടെ ബാനറില്‍ ദില്‍ രാജുവും ബോണി കപൂറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തില്‍ പവന്‍ കല്യാണ്‍ ആണ് നായകന്‍. ചിത്രത്തിന്റെ പുതിയ പോസ്റ്റർ  നാളെ റിലീസ് ചെയ്യും. പിങ്ക് 2019 ല്‍ തമിഴില്‍ നെര്‍ക്കോണ്ട പര്‍വായ് എന്ന പേരില്‍ റീമേക്ക് ചെയ്തിരുന്നു. ബോണി കപൂര്‍ നിര്‍മ്മിച്ച തമിഴ് റീമേക്കില്‍ അജിത് കുമാര്‍, ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കടാചലം, ആന്‍ഡ്രിയ തരിയാങ് എന്നിവര്‍ …

Read More

മലയാള ചിത്രം ‘വൺ ‘ ; പുതിയ പോസ്റ്റർ നാളെ പുറത്തിറങ്ങും

നടൻ മമ്മൂട്ടി മുഖ്യമന്ത്രിയുടെ വേഷത്തിൽ എത്തുന്ന ‘വൺ’ എന്ന ചിത്രത്തിന്‍റെ പുതിയ പോസ്റ്റർനാളെ പുറത്തിറങ്ങും . ബോബി-സഞ്ജയ് ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വൺ എന്ന ചിത്രത്തിൽ കടയ്ക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിൽ പാൻ ഇന്ത്യ എന്റർടെയ്‌നറായി ആണ് റിലീസ് ചെയ്യുന്നത്.  ചിത്രത്തിന് സംഗീതം ഒരുക്കുന്നത് ഇളയരാജയാണ്. രമേശ് കരുട്ടൂരി, വെങ്കി പുഷദാപു, ജ്ഞാന ശേഖർ വി.എസ് എന്നിവരാണ് ചിത്രത്തിൻറെ നിർമാതാക്കൾ .

Read More

പുതുവത്സര ആശംസകളുമായി വെള്ളത്തിൻറെ പുതിയ പോസ്റ്റർ

ക്യാപ്റ്റൻ’ എന്ന ചിത്രത്തിനുശേഷം പ്രജേഷ് സെനും ജയസൂര്യയും ഒന്നിക്കുന്ന ചലച്ചിത്രമാണ് “വെള്ളം”. പുതുവത്സര ആശംസകളുമായി ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തീവണ്ടി, ലില്ല, കൽക്കി, എടക്കാട് ബറ്റാലിയൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സംയുക്ത നായികയായി എത്തുന്ന ചിത്രമാണ് ഇത്. നമ്പി നാരായണന്റെ ജീവിതക്കഥയെ ആസ്പദമാക്കി മാധവന്‍ സംവിധാനം ചെയ്യുന്ന ‘റോക്കറ്ററി: ദ നമ്പി എഫക്റ്റ്’ എന്ന ബയോപിക് ചിത്രത്തിന്റെ സഹസംവിധായകന്‍ കൂടിയാണ് പ്രജേഷ് സെന്‍. സിദ്ദിഖ് , ദിലീഷ് പോത്തൻ , സന്തോഷ് കീഴാറ്റൂർ , അലൻസിയർ ലേ ലോപ്പസ് , നിർമ്മൽ പാലാഴി …

Read More

പ്രിയ ഭവാനി ശങ്കർ രാഘവ ലോറൻസിന്റെ രുദ്രനിൽ നായികയായി എത്തും

പ്രിയ ഭവാനി ശങ്കറിന്റെ 31-ാം ജന്മദിനത്തോടനുബന്ധിച്ച് സംവിധായകനും നടനുമായ രാഘവ ലോറൻസ് തൻറെ പുതിയ ചിത്രത്തിൽ പ്രിയ നായികയായി എത്തുമെന്ന് ട്വിറ്ററിലിലൂടെ അറിയിച്ചു. . ജിഗാർത്തണ്ട ഒരുക്കിയ കതിരേസൺ നിർമ്മിക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് കെ പി സെൽവയാണ്. ജി വി പ്രകാശ് ചിത്രത്തിന് സംഗീതം നൽകും. രാഘവ ലോറൻസ് പ്രിയ ഭവാനി ശങ്കറിനെ സോഷ്യൽ മീഡിയയിൽ ജന്മദിനം ആശംസിക്കുകയും ഇങ്ങനെ എഴുതി: “രുദ്രൻ ഉൾപ്പെടെയുള്ള നിങ്ങളുടെ എല്ലാ പ്രോജക്റ്റുകൾക്കും എല്ലാ ആശംസകളും. നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്! .” വ്യവസായത്തിലെ നിരവധി …

Read More

ബോളിവുഡ് ചിത്രം ലക്ഷ്മി ബോംബ്: പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി

അക്ഷയ് കുമാർ നായകനായി എത്തിയ ബോളിവുഡ് ചിത്രമാണ് ലക്ഷ്മി ബോംബ്. രാഘവാ ലോറൻസിന്റെ ഹിറ്റ് തമിഴ് ഹൊറർ ചിത്രം കാഞ്ചനയുടെ ഹിന്ദി പതിപ്പാണ് ലക്ഷ്മി ബോംബ്. ചിത്രത്തിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. മെയ് 22നാണ് ചിത്രം തിയറ്ററുകളിൽ റിലീസ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ലോക്ക് ഡൗൺ മൂലം തിയറ്ററുകൾ അടച്ചിട്ടതിനാൽ സിനിമ നേരിട്ട് ഓൺലൈൻ ആയി റിലീസ് ചെയ്തു. ചിത്രം ദീപാവലി റിലീസ് ആയി ഹോട്ട്സ്റ്റാറിൽ നവംബർ 9ന് റിലീസ് ചെയ്തു . രാഘവാ ലോറൻസ് തന്നെയാണ് ഹിന്ദി പതിപ്പും സംവിധാനം ചെയ്തിരിക്കുന്നത്.

Read More

‘ദി വൈറ്റ് ടൈഗർ’ : ഹിന്ദി ട്രെയ്‌ലർ റിലീസ് ചെയ്തു

‘ദ വൈറ്റ് ടൈഗർ’ എന്ന ചിത്രം നെറ്റ്ഫ്ലിക്സിൽ ജനുവരി 22ന് റിലീസ് ചെയ്യും. ചിത്രത്തിൻറെ ഹിന്ദി ട്രെയ്‌ലർ റിലീസ് ചെയ്തു. സംവിധായകൻ രാമൻ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിയക ചോപ്രയും, രാജ് കുമാറും പ്രധാന താരകയി എത്തുന്നു. 2008 ൽ പ്രസിദ്ധീകരിച്ച വൈറ്റ് ടൈഗർ എന്ന പുസ്തകത്തെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുങ്ങുന്നത്. ന്യൂയോർക്ക് ടൈംസ് ബെസ്റ്റ് സെല്ലറും 2008 മാൻ ബുക്കർ സമ്മാനത്തിനും അർഹമായ നോവൽ ആണ് ‘ദി വൈറ്റ് ടൈഗർ’.

Read More

ഇന്ന് ആന്റണി ഹോപ്കിൻസ് ജന്മദിനം

സർ ഫിലിപ്പ് ആന്റണി ഹോപ്കിൻസ് (ജനനം: ഡിസംബർ 31, 1937)ഒരു വെൽഷ് ചലച്ചിത്ര-ടെലിവിഷൻ നടനാണ് (ആന്തണി എന്നും ഉച്ചാരണമുണ്ട്). ഇന്ന് ജീവിച്ചിരിക്കുന്ന ഏറ്റവും മഹാന്മാരായ നടന്മാരിൽ ഒരാളായി ഇദ്ദേഹത്തെ പലരും പരിഗണിക്കുന്നു. ദ സൈലൻസ് ഓഫ് ദ ലാംബ്സ്, ഹാനിബാൾ, റെഡ് ഡ്രാഗൺ എന്നീ ചിത്രങ്ങളിലെ ഹാനിബാൾ ലെക്ടർ എന്ന പരമ്പര കൊലയാളിയായ നരഭോജിയാണ്‌ ഇദ്ദേഹം അവതരിപ്പിച്ച ഏറ്റവും പ്രശസ്തമായ കഥാപാത്രം. ദ സൈലൻസ് ഓഫ് ദ ലാംബ്സിലെ അഭിനയത്തിന് മികച്ച നടനുള്ള ഓസ്കർ പുരസ്കാരം ലഭിച്ചു. ദി എലിഫന്റ് മാൻ, ബ്രാം സ്റ്റോക്കേർസ് …

Read More

തെലുഗ് ചിത്രം ക്രാക്ക്: ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി

കഴിഞ്ഞ വർഷം തെലുങ്ക് നടൻ രവി തേജ സംവിധായകൻ ഗോപിചന്ദ് മാലിനേനിയുമായി മൂന്നാം തവണയും സഹകരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇരുവരും ഒന്നിച്ച പുതിയ ചിത്രമാണ് ക്രാക്ക്. ചിത്രത്തിലെ പുതിയ ലിറിക്കൽ വീഡിയോ ഗാനം പുറത്തിറങ്ങി. ഈ വേനൽക്കാലത്ത് ചിത്രം റിലീസ് ചെയ്യേണ്ടതായിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് വ്യാപിച്ചതിനാൽ അവർക്ക് അത് കൃത്യസമയത്ത് പുറത്തിറക്കാൻ കഴിഞ്ഞില്ല. ഇപ്പോൾ ചിത്രത്തിൻറെ ഷൂട്ടിങ് പുനരാംഭിച്ചു. രവി തേജയുടെ അറുപത്തിയാറാമത് ചിത്രമാണിത്. സരസ്വതി ഫിലിംസ് ഡിവിഷന്റെ ബാനറിൽ ബി മധു ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വരലക്ഷ്മി ശരത്കുമാറും സമുദ്രകനിയും ചിത്രത്തിൽ പ്രധാനവേഷത്തിൽ …

Read More

വിജയ് ചിത്രം ‘മാസ്റ്റർ’ : പുതിയ പോസ്റ്റർ കാണാം

സൂപ്പർഹിറ്റ് ചിത്രം കൈതിക്കു ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന വിജയ് ചിത്രമാണ് ‘മാസ്റ്റര്‍’. വിജയ് സേതുപതി വില്ലനായി എത്തുന്ന ചിത്രത്തില്‍ മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, ശ്രിനാഥ്, സഞ്ജീവ് ഗൗരി കൃഷ്ണന്‍, വിജെ രമ്യ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ജനുവരി 13ന് പ്രദർശനത്തിന് എത്തും അനിരുദ്ധ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മാളവിക മോഹനന്‍, ആന്‍ഡ്രിയ, ശന്തനു ഭാഗ്യരാജ്, അര്‍ജുന്‍ ദാസ്, സഞ്ജീവ് ഗൗരി കൃഷ്‍ണൻ എന്നിവരാണ് ചിത്രത്തിലെ …

Read More
error: Content is protected !!