നാരദന്’ ആശംസയുമായി സുരേഷ് റെയ്‌ന

ആഷിക് അബുവിന്റെ നാരദന്‍ എന്ന സിനിമയാണ് നടന്‍ ടൊവീനോ തോമസിന്റേതായി ഇനി റിലീസ് കാത്തിരിക്കുന്ന ചിത്രം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഇപ്പോഴിതാ ടൊവിനോയ്ക്ക് ആശംസകളുമായി എത്തിയിരിക്കുകയാണ് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന ഇന്‍സ്റ്റാഗ്രാമിലൂടെയാണ് റെയ്ന ചിത്രത്തിന് ആശംസയുമായി എത്തിയത്. ഒപ്പം സിനിമയുടെ ട്രെയിലറും റെയ്‌ന പങ്കുവെച്ചിട്ടുണ്ട്. സുരേഷ് റെയ്നയുടെ ആശംസ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആയിരിക്കുകയാണ്. നാരദനായുള്ള കാത്തിരിപ്പിലാണ് ടൊവിനോ ആരാധകര്‍ ഇപ്പോള്‍. മായാനദി, വൈറസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ടൊവിനോ തോമസും ആഷിഖ് അബുവും ഒന്നിക്കുന്ന …

Read More

അര്‍നോള്‍ഡ് ഷ്വാസ്‌നെഗര്‍ വിവാഹമോചിതനായി

ഹോളിവുഡ് താരം അര്‍നോള്‍ഡ് ഷ്വാര്‍സനെഗറും പത്രപ്രവര്‍ത്തകയായ മരിയ ഷിവറും വിവാഹമോചിതരായി. 2011 മുതല്‍ തന്നെ ചില പ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞു ജീവിക്കുകയായിരുന്നു. 1986 ലായിരുന്നു അര്‍ണോള്‍ഡും മരിയയും വിവാഹിതരായത്. ഈ ബന്ധത്തില്‍ കാതറിന്‍, ക്രിസ്റ്റീന, പാട്രിക്, ക്രിസ്റ്റഫര്‍ എന്നിങ്ങനെ നാല് മക്കളുണ്ട്. കുട്ടികളുടെ അവകാശവുമായി ബന്ധപ്പെട്ടും സാമ്പത്തികവുമായ തര്‍ക്കങ്ങളെ തുടര്‍ന്നുമാണ് വിവാഹമോചന കേസ് പത്ത് വര്‍ഷത്തോളം നീണ്ടത്. നാല് മക്കള്‍ക്കും ഇപ്പോള്‍ പ്രായപൂര്‍ത്തിയായതിനാല്‍ ഇനി ഇതെക്കുറിച്ച് തര്‍ക്കമില്ല. ഇരുവരുടെയും സാമ്പത്തികമായ പ്രശ്നങ്ങളും ഒത്തുതീര്‍പ്പായിട്ടുണ്ട്. വിവാഹമോചനത്തിന് കോടതിയെ സമീപിച്ച ശേഷം തനിക്ക് വീട്ടുജോലിക്കാരിയില്‍ ഒരു …

Read More

സൂപ്പര്‍ ഹീറോ വന്നിരിക്കുന്നു എന്ന് രാജമൗലി

ടൊവിനോ തോമസിനെയും മിന്നല്‍ മുരളി ചിത്രത്തെയും അഭിനന്ദിച്ച് സംവിധായകന്‍ എസ്.എസ് രാജമൗലി. തെന്നിന്ത്യയിലെ എല്ലാവരുടെയും ആഗ്രഹമായിരുന്നു സ്വന്തമായൊരു സൂപ്പര്‍ ഹീറോയെന്നും ഇപ്പോള്‍ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെ നമുക്കും സൂപ്പര്‍ ഹീറോ വന്നിരിക്കുകയായണെന്നും രാജമൗലി പറഞ്ഞു. ആര്‍ആര്‍ആര്‍ സിനിമയുടെ പ്രമോഷന്റെ ഭാഗമായാണ് സംവിധാകനും രാചരണും ജൂനിയര്‍ എന്‍ടിആറും തിരുവനന്തപുരത്ത് എത്തിയത്. ‘ടൊവി സര്‍’ എന്ന് സംബോധന ചെയ്താണ് രാം ചരണ്‍ ടൊവിനോയെ സ്വീകരിച്ചത്. ടൊവിനോ എന്നു പറയുമ്പോള്‍ കേള്‍ക്കുന്ന ആരവം തന്നെയാണ് നിങ്ങളുടെ അംഗീകാരമെന്നും രാം ചരണ്‍ പറഞ്ഞു. സഹോദരനെ പോലെയാണ് ടൊവീനോയെന്ന് എന്‍ടിആര്‍ അഭിപ്രായപ്പെട്ടു. …

Read More

ആരാധകര്‍ക്കൊപ്പം സിനിമ കണ്ട് സായ് പല്ലവി

തന്റെ പുതിയ ചിത്രം ‘ശ്യാം സിന്‍ഹ റോയി’ ആരധകര്‍ക്കൊപ്പം തിയേറ്ററിലിരുന്ന് കണ്ട് സായ് പല്ലവി. എന്നാല്‍ വേഷം മാറി എത്തിയ സായ് പല്ലവിയെ ആരും തിരിച്ചറിഞ്ഞില്ല. ഹൈദരാബാദുളള ശ്രി രാമുലു തിയേറ്ററിലാണ് കഴിഞ്ഞ ദിവസം വൈകിട്ട് നടി പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടത്. ബുര്‍ഖ ധരിച്ച് ടൗണിലൂടെ നടന്ന് താരം തിയേറ്ററിലേക്ക് എത്തുന്ന വീഡിയോയാണ് ശ്രദ്ധ നേടുന്നത്. സിനിമയ്ക്ക് ശേഷം കാറില്‍ കയറി പോകുന്നതുമാണ് വീഡിയോയില്‍ ഉള്ളത്. ഡിസംബര്‍ 24ന് തിയറ്ററുകളിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തില്‍ ദേവദാസിയുടെ വേഷത്തിലാണ് സായ് പല്ലവി എത്തിയത്. …

Read More

പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിധി

രണ്ടു വർഷമാണ് വിധി എന്ന ഒരു സിനിമക്ക് വേണ്ടി കാത്തിരുന്നത്. ഇപ്പോഴിതാ ചിത്രം തീയേറ്ററുകളിൽ എത്തി കഴിഞ്ഞിരിക്കുന്നു. ശക്തമായ തിരക്കഥയും അതിനനുസരിച്ച മേക്കിങ്ങും ചിത്രത്തെ വ്യത്യസ്തമാക്കി. മരട് ഫ്ലാറ്റ് സംഭവം എല്ലാവർക്കും അറിയുന്നതാണെങ്കിലും അവിടെ ജീവിച്ചു പെട്ടെന്ന് ഒരു ദിവസം പുറത്തിറങ്ങി പോവേണ്ടി വന്ന ജനങ്ങളുടെ അവസ്ഥ അങ്ങനെ ആർക്കും അറിയാൻ വഴി ഇല്ല. അങ്ങനൊരു കഥയാണ് വിധി യിലൂടെ പറയുന്നതും. ഹൃദയ സ്പർശിയായ ഒട്ടനവധി രംഗങ്ങളാണ് ചിത്രത്തിലുള്ളത്. ഏതു തരം പ്രേക്ഷകനെയും തൃപ്തിപ്പെടുത്തുന്ന തരത്തിലാണ് ചിത്രം പണിതെടുത്തിട്ടുള്ളത് എന്നത് എടുത്തു പറയേണ്ട കാര്യമാണ്. …

Read More

മിമിക്രി കലാകാരന്‍മാര്‍ക്ക് രണ്ടു ലക്ഷം സമ്മാനിച്ച് സുരേഷ് ഗോപി

മിമിക്രി കലാകാരന്‍മാര്‍ക്ക് നല്‍കിയ വാക്കു പാലിച്ച് സുരേഷ് ഗോപി. ഇനി മുതല്‍ താന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും രണ്ടു ലക്ഷം രൂപ സംഘടനയ്ക്ക് തരുമെന്നായിരുന്നു സുരേഷ് ഗോപിയുടെ ഉറപ്പ്. പുതിയ ചിത്രത്തിന്റെ അഡ്വാന്‍സ് ലഭിച്ചപ്പോള്‍ രണ്ടു ലക്ഷം രൂപ മിമിക്രിക്കാരുടെ സംഘടനയ്ക്ക് കൈമാറിയാണ് താരം വാക്ക് പാലിച്ചത്. നാദിര്‍ഷ, രമേഷ് പിഷാരടി അടക്കമുള്ള താരങ്ങളാണ് ഇക്കാര്യം ഫെയ്‌സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഒരു ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയിലാണ് സുരേഷ് ഗോപി മിമിക്രി കലാകാരന്മാര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. ഫെയ്‌സ്ബുക്ക് കുറിപ്പ്: ഓര്‍മ്മയുണ്ടാവും..ഈ …

Read More

അക്കാദമിക്ക് രാഷ്ട്രീയ പ്രതിഛായ കൊടുക്കേണ്ട കാര്യമില്ല: എം.ജി ശ്രീകുമാര്‍

ഗായകന്‍ എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനുള്ള തീരുമാനം വിവാദമായതോടെ സിപിഎം ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യുന്നു. ഗായകന്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. കഴിഞ്ഞയാഴ്ച നടന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് സംവിധായകന്‍ രഞ്ജിത്തിനെ ചലച്ചിത്ര അക്കാദമിയുടെയും എം.ജി ശ്രീകുമാറിനെ സംഗീത നാടക അക്കാദമിയും ചെയര്‍മാനായി നിശ്ചയിച്ചത്. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ തനിക്ക് കേട്ടു കേള്‍വി മാത്രമേ ഉള്ളുവെന്നാണ് ഗായകന്‍ പ്രതികരിക്കുന്നത്. ഇപ്പോള്‍ ഉയരുന്ന വിവാദങ്ങള്‍ സംബന്ധിച്ചു കേട്ടു കേള്‍വി മാത്രമേ …

Read More

83-യെ പ്രശംസിച്ച് രജനികാന്ത്

രണ്‍വീര്‍ സിംഗ് നായകനായി എത്തിയ ’83’ ചിത്രത്തെ പ്രശംസിച്ച് രജനികാന്ത്. ”വൗ, ഇത് എന്തൊരു സിനിമ.. ഗംഭീരം” എന്നാണ് രജനികാന്ത് എഴുതിയിരിക്കുന്നത്. രണ്‍വീര്‍ സിംഗിന്റെ ’83’ ചിത്രത്തിനായി പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍ എന്നും രജനികാന്ത് ട്വീറ്റ് ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഇതിഹാസ വിജയത്തിന്റെയും ക്യാപ്റ്റന്‍ കപില്‍ദേവിന്റെയും കഥയാണ് 83. പ്രഖ്യാപനം മുതലേ ചര്‍ച്ചകളില്‍ നിറഞ്ഞുനിന്ന സിനിമയാണ് 83. ഡിസംബര്‍ 24ന് റിലീസ് ചെയ്ത ചിത്രം 50 കോടി ക്ലബ്ബിലേക്ക് എത്തിയെന്ന റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ, മലയാളം തുടങ്ങിയ ഭാഷകളിലാണ് ചിത്രം …

Read More

ഷൂട്ട് കഴിഞ്ഞ് പോകുന്നതും ലുങ്കി ഉടുത്ത് തന്നെ: ഗ്രേസ് ആന്റണി

സണ്ണി വെയ്‌നെ നായകനാക്കി മജു ഒരുക്കുന്ന ‘അപ്പന്‍’ റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ സണ്ണി വെയ്‌ന്റെ സഹോദരിയായി വേഷമിടുന്നത് ഗ്രേസ് ആന്റണി ആണ്. സെല്‍ഫിഷ് ആയ തനി നാട്ടിന്‍പുറത്തുകാരി എന്നാണ് തന്റെ കഥാപാത്രത്തെ കുറിച്ച് ഗ്രേസ് പറയുന്നത്. അപ്പന്‍ എന്ന കഥാപാത്രം ചെയ്യുന്ന അലെന്‍സിയര്‍ ചേട്ടനെ ചുറ്റിപറ്റി നടക്കുന്ന കുറെ കഥാപാത്രമാണ് ചിത്രത്തില്‍. സണ്ണി ചേട്ടന്‍ അതില്‍ പക്കാ ഒരു നാട്ടിന്‍പുറത്തുകാരനാണ്. ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ തനിക്ക് മനസ്സിലായില്ല. റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് തോന്നിയത്. ഒരു മുണ്ട് ഒക്കെ ഉടുത്ത് കൈയില്‍ റബ്ബര്‍ …

Read More

ഈ സിനിമയിലും ദിലീപ് റിസ്‌ക് എടുത്തിട്ടുണ്ട്: നാദിര്‍ഷ

നാദിര്‍ഷ- ദിലീപ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ‘കേശു ഈ വീടിന്റെ നാഥന്‍’ ചിത്രം ഡിസ്‌നിപ്ലസ് ഹോട്‌സ്റ്റാറില്‍ റിലീസ് ചെയ്യുകയാണ്. നെടുമുടി വേണുവിനെയും അലന്‍സിയറിനെയുമാണ് ഈ ചിത്രത്തിലേക്ക് ആദ്യം നോക്കിയത്. എന്നാല്‍ യാദൃച്ഛികമായാണ് ദിലീപ് എത്തിയത് എന്നാണ് നാദിര്‍ഷ പറയുന്നത്. തന്റെ ആദ്യ പടം ദിലീപിനൊപ്പം ചെയ്യാനിരുന്നതാണ്. പക്ഷേ അത് നടന്നില്ല. ഇപ്പോള്‍ തന്നെ വേറെ ആള്‍ക്ക് വെച്ചത് യാദൃച്ഛികമായി ദിലീപിലേക്ക് എത്തിയതാണ്. വേണുവേട്ടനേയും അലന്‍സിയറിനേയുമൊക്കെ തങ്ങള്‍ ആദ്യം ഈ വേഷത്തില്‍ നോക്കിയിരുന്നു. ദിലീപ് എന്ത് റിസ്‌ക്കും എടുക്കാന്‍ തയ്യാറാണ്. ക്രേസി ഗോപാലന്‍ ഷൂട്ട് ടൈമില്‍ കടല്‍പ്പാലത്തില്‍ …

Read More
error: Content is protected !!