ഫസ്റ്റ് ഇയറില്‍ കണ്ട പാവം കുട്ടിയൊന്നുമല്ല; സൂപ്പര്‍ ശരണ്യ

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം ഗിരീഷ് എ.ഡി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സൂപ്പര്‍ ശരണ്യ’യുടെ ട്രെയിലര്‍ റിലീസ് ചെയ്തു. മുഴുനീള എന്റര്‍ടൈനര്‍ പ്രേക്ഷകനു പ്രതീക്ഷിക്ക തക്കമുള്ള ട്രെയിലറാണ് പുറത്തിറങ്ങിയിരിക്കുന്നത്. ശരണ്യയുടെ കലാലയജീവിതവും പ്രണയവും നര്‍മ്മത്തിന്റെ പശ്ചാത്തലത്തില്‍ കൂട്ടിചേര്‍ത്ത് ഒരു എന്റര്‍ടൈനറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഷെബിന്‍ ബക്കര്‍ പ്രൊഡക്ഷന്‍സിന്റെയും സ്റ്റക്ക് കൗസ് പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ ഷെബിന്‍ ബക്കറും ഗിരീഷ് എ.ഡി.യും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അര്‍ജുന്‍ അശോകനും അനശ്വരാ രാജനുമാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിനീത് വിശ്വം, നസ്ലന്‍, മമിത ബൈജു, ബിന്ദു …

Read More

ഗുരു സോമസുന്ദരം ബറോസിലേക്ക്

മിന്നല്‍ മുരളിയിലെ ഷിബുവിലൂടെ ശ്രദ്ധനേടിയ വില്ലനാണ് ഗുരു സോമസുന്ദരം. ഇപ്പോഴിതാ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസിലും താന്‍ അഭിനയിക്കുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഗുരു സോമസുന്ദരം. ഇന്ത്യ ഗ്ലിറ്റ്സിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമായ വിവരം ഗുരു പറഞ്ഞത്. ‘ലാലേട്ടന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിക്കാന്‍ പോവുകയാണ്. ബറോസില്‍ ഞാനുണ്ടാവും. ലാലേട്ടനോട് മിന്നല്‍ മുരളി ഇറങ്ങുന്നതിന് ഒരാഴ്ച മുന്നെ സംസാരിച്ചിരുന്നു,’ ഗുരു പറഞ്ഞു. മലയാളത്തില്‍ തനിക്കേറ്റവുമിഷ്ടപ്പെട്ട താരം മോഹന്‍ലാലാണെന്നും അദ്ദേഹത്തിന്റെ ഹിസ് ഹൈനസ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍ തുടങ്ങിയ ചിത്രങ്ങളൊക്കെ …

Read More

അത് ഗുരുദക്ഷിണയായി’; ഹരീഷ് പേരടി

ബേസില്‍ ജോസഫ് ടൊവീനോ ചിത്രം മിന്നല്‍ മുരളി വിജയകരമായി ഒടിടിയില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. മിന്നല്‍ മുരളിയില്‍ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രന്‍ അവതരിപ്പിച്ചത്. എന്നാല്‍ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ക്ക് മുന്നേ അദ്ദേഹം നമ്മെ വിട്ടുപോയി. പിന്നീട് നടന്‍ ഹരീഷ് പേരടിയാണ്(Hareesh Peradi) അദ്ദേഹത്തിനായി സിനിമയില്‍ ശബ്ദം നല്‍കിയത്. ഇപ്പോഴിതാ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി. തന്നോടൊപ്പം നിരവധി നാടകങ്ങളിലും സിനിമകളിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ശബ്ദം നല്‍കാനായി ബേസില്‍ …

Read More

നിയമപരമായി നേരിടുമെന്ന് ശരണ്യ മോഹന്‍

കുറച്ചു ദിവസം മുമ്പ് സിനിമാ താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ ജനറല്‍ ബോഡി മീറ്റിങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴുള്ള ശരണ്യയുടെ ചിത്രം ‘മൂന്നാമതും ഗര്‍ഭിണിയായി’ എന്ന തലക്കെട്ടില്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. മാത്രമല്ല ചിത്രത്തിന് താഴെ ബോഡിഷെയ്മിങ് കമന്റുകളും മറ്റും വരികയുമുണ്ടായി. ഇപ്പോഴിതാ തനിക്കെതിരെ വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചവരെ നിയമപരമായി നേരിടുമെന്ന് അറിയിച്ചിരിക്കുകയാണ് ശരണ്യ. സോഷ്യല്‍മീഡിയയില്‍ സജീവമാണ് ശരണ്യയും ഭര്‍ത്താവ് അരവിന്ദും (സ്വാമി ബ്രോ). ഇപ്പോള്‍ ബോഡിഷെയ്മിങും, സൈബര്‍ ആക്രമണവും അതിരുകവിഞ്ഞ് വ്യാജവാര്‍ത്തകള്‍ പ്രിയപ്പെട്ടവരെ വേദനിപ്പിക്കുന്ന അവസ്ഥയിലേക്ക് വരെയെത്തി. അതിനാല്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമ നടപടിക്കൊരുങ്ങുകയാണ് ശരണ്യയും കുടുംബവും. …

Read More

വീണാ നന്ദകുമാര്‍ ഭീഷ്മപര്‍വ്വ’ത്തിലെ ജെസ്സി;

മമ്മൂട്ടി-അമല്‍ നീരദ് ചിത്രം ‘ഭീഷ്മപര്‍വ്വ’ത്തിലെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. വീണാ നന്ദകുമാര്‍ അവതരിപ്പിക്കുന്ന ജെസ്സി എന്ന കഥാപാത്രത്തിന്റെ പോസ്റ്ററാണ് റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂട്ടി, അമല്‍ നീരദ്, ഷൈന്‍ ടോം ചാക്കോ തുടങ്ങിയവര്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ബിഗ് ബി എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഭീഷ്മപര്‍വ്വം. എന്‍പതുകളില്‍ ഫോര്‍ട്ട് കൊച്ചിയില്‍ വെച്ച് നടക്കുന്ന ഗാങ്ങ്സ്റ്റര്‍ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. 2022 ഫെബ്രുവരി 24നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തില്‍ ഭീഷ്മ വര്‍ധന്‍ എന്നാണ് …

Read More

മോഹന്‍ലാല്‍ ചിത്രം ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറി

മോഹന്‍ലാല്‍ ആദ്യമായി സംവിധായകനാകുന്ന ചിത്രം ‘ബറോസില്‍’ നിന്നും പൃഥ്വിരാജ് പിന്മാറി. ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും മാറുകയായിരുന്നു. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യിലാണ് പൃഥ്വി അഭിനയിക്കുന്നത്. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങളും അധ്വാനങ്ങളും വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍മാറ്റിവയ്ക്കേണ്ടി വരും. ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും താരം പിന്മാറാന്‍ തീരുമാനിച്ചത്. ‘ബറോസിന്റെ’ ചിത്രീകരണം ഈ വര്‍ഷം മധ്യത്തില്‍ …

Read More

തുറന്നുപറഞ്ഞ് ദിലീഷ് പോത്തന്‍

ഒറ്റ സിനിമകൊണ്ട് തന്നെ മലയാള സിനിമയില്‍ വേറിട്ട വഴി തുറന്ന സംവിധായകനാണ് ദിലീഷ് പോത്തന്‍. ഒട്ടും സിനിമാറ്റിക്കല്ലാതെ സിനിമയെടുത്ത് വിസ്മയിപ്പിച്ച ദിലീഷ് പോത്തന്‍ ഇന്ന് സംവിധായകന്‍, നടന്‍, നിര്‍മാതാവ് തുടങ്ങിയ മേഖലകളിലെല്ലാം ശോഭിച്ച് കഴിഞ്ഞു. ഏറ്റവും പുതിയതായി ഇനി റിലീസിനെത്താനുള്ള ദിലീഷ് പോത്തന്റെ സിനിമ ജിബൂട്ടിയാണ്. അമിത്ത് ചക്കാലക്കല്‍ നായകനാകുന്ന സിനിമയില്‍ വിദേശ മലയാളിയുടെ വേഷമാണ് ദിലീഷ് പോത്തന്. ഇപ്പോഴിതാ ഈ സിനിമയുടെ ഷൂട്ടിംഗിനിടെ ഉണ്ടായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ദിലീഷ്. ലോക്ക് ഡൗണ്‍, കൊവിഡ് കാലത്തായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ ആഫ്രിക്കയില്‍ …

Read More

നെറ്റ്ഫ്‌ളിക്‌സ് ഇന്ത്യ പട്ടികയില്‍ ഒന്നാമത് മിന്നല്‍ മുരളി തന്നെ

നെറ്റ്ഫ്ലിക്സ് ‘ഇന്ത്യ ടോപ്പ് 10’ ലിസ്റ്റില്‍ ഒന്നാമതായി മിന്നല്‍ മുരളി. ഡിസംബര്‍ 24ന് ഉച്ചക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിങ്ങ് ആരംഭിച്ചത്. ആ ദിവസം മുതലെ ഇന്ത്യന്‍ ടോപ് ലിസ്റ്റില്‍ മിന്നല്‍ മുരളി ഇടം നേടിയിരുന്നു. സിരീസുകളായ എമിലി ഇന്‍ പാരീസ്, ദ് വിച്ചര്‍, ഡികപ്പിള്‍ഡ്, ആരണ്യക് എന്നിവയാണ് മിന്നല്‍ മുരളിക്ക് തൊട്ട് പിന്നാലെയുള്ളത്. നെറ്റ്ഫ്ലിക്സാണ് പട്ടിക പുറത്തുവിട്ടത്. സൂപ്പര്‍ഹിറ്റ് സീരീസുകളായ മണി ഹീസ്റ്റിനെയും സ്‌ക്വിഡ് ഗെയിമിനെയുമൊക്കെ പിന്തള്ളിയാണ് മിന്നല്‍ മുരളി പട്ടികയില്‍ ഒന്നാമതെത്തിയിരിക്കുന്നത്. ന്നല്‍ മുരളി എന്ന കഥാപാത്രത്തിന് ഒപ്പം തന്നെ ഗുരു …

Read More

എംജി ശ്രീകുമാറിനെ തെരഞ്ഞെടുത്ത സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംവിധായകന്‍ ജിയോ ബേബി

കേരള സംഗീത സാഹിത്യ അക്കാദമി ചെയര്‍മാനായി ഗായകന്‍ എംജി ശ്രീകുമാറിനെ തെരഞ്ഞെടുത്ത സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനമുയരുന്നു. സിനിമാ സംവിധായകന്‍ ജിയോ ബേബിയും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ്. അങ്ങനെ തീവ്രമായ അന്വേഷണത്തിനൊടുവില്‍ ഒരു നാടകക്കാരനെ കിട്ടുകയാണെന്നാണ് ജിയോ ബേബി പരിഹാസ രൂപേണ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിന് നിരവധി പേരാണ് സംവിധായകനെ അനുകൂലിച്ച് കമന്റ് ചെയ്തിരിക്കുന്നത്. നടി കെപിഎസി ലളിതയുടെ കാലാവധി പൂര്‍ത്തിയായതിന് ശേഷം എംജി ശ്രീകുമാറിനെ കേരള സംഗീത നാടക അക്കാദമി ചെയര്‍മാനായി നിയമിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര …

Read More

മിന്നല്‍ മുരളി അഭിമാനമെന്ന് വെങ്കട് പ്രഭു

ബേസില്‍ ജോസഫ് ടൊവീനോ തോമസ് ചിത്രം മിന്നല്‍ മുരളിയെ പ്രശംസിച്ച് തെന്നിന്ത്യന്‍ സംവിധായകന്‍ വെങ്കട് പ്രഭു. സിനിമ മികച്ചു നിന്ന് എന്നും ഗുരു സോമസുന്ദരം അസാമാന്യ പ്രകടനം കാഴ്ചവെച്ചു എന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.’മിന്നല്‍ മുരളി! നിങ്ങളെ നമിക്കുന്നു. എന്തൊരു ലോക്കല്‍ സൂപ്പര്‍ഹീറോ ഒറിജിന്‍ ചിത്രം. ഗുരു സോമസുന്ദരം വേറെ ലെവല്‍ സാര്‍ നീങ്ക ‘മാര്‍വലോ ഡിസിയോ നിങ്ങളെ ഉടന്‍ എടുക്കും, അതെനിക്ക് ഉറപ്പാണ്’, വെങ്കട് പ്രഭു ട്വീറ്റ് ചെയ്തു. മിന്നല്‍ മുരളി അഭിമാനമാണ് എന്നും അദ്ദേഹം കുറിച്ചു. ഒടിടി റിലീസ് …

Read More
error: Content is protected !!