ദിലീപിനൊപ്പം ആദിത്യൻ, ചർച്ചയായി പോസ്റ്റ്‌

നടി ആക്രമിക്കപ്പെട്ട കേസിലെ യഥാര്‍ത്ഥ ഇര ദിലീപ് ആണെന്ന് സീരിയല്‍ നടന്‍ ആദിത്യന്‍ ജയന്‍. ദിലീപിന്റെയും കാവ്യയുടെയും ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച് ‘ദിലീപേട്ടനൊപ്പം’ എന്നാണ് നടന്‍ കുറിച്ചിരിക്കുന്നത്. ‘യഥാര്‍ത്ഥ ഇരക്കൊപ്പം #ദിലീപിനൊപ്പം’ എന്ന് കുറിച്ച ദിലീപിന്റെ ചിത്രവും നടന്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം തെറ്റാണെന്നും ദിലീപ് നിരപരാധിയാണ് എന്നും ആദിത്യന്‍ കുറിച്ചിട്ടുണ്ട്. ചാനല്‍ ചര്‍ച്ചയില്‍ സംവിധായകന്‍ ബാലചന്ദ്ര കുമാര്‍ പറഞ്ഞ ആരോപണങ്ങള്‍ വെറും നുണയാണെന്ന് വാദിക്കുന്ന നിര്‍മ്മാതാവിന്റെ വീഡിയോയും സംവിധായകനെതിരെ ഉയരുന്ന വിമര്‍ശനങ്ങളുടെ വീഡിയോയും നടന്‍ പങ്കുവച്ചിട്ടുണ്ട്

Read More

പൃഥ്വിരാജിന് നന്ദി ;ഒമർ ലുലു

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ‘ബ്രോ ഡാഡി’യെ കുറിച്ച് സംവിധായകന്‍ ഒമര്‍ ലുലു പങ്കുവച്ച പോസ്റ്റ് ചര്‍ച്ചയാകുന്നു. ബ്രോ ഡാഡിയിലെ മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും അച്ഛന്‍-മകന്‍ സീനുകള്‍ കൈയ്യടി നേടുന്നതിനിടയിലാണ് ഒമര്‍ ലുലുവിന്റെ പ്രതികരണം. ഒമര്‍ സംവിധാനം ചെയ്ത ധമാക്ക എന്ന ചിത്രവുമായി ചിലര്‍ ഇതിനെ താരതമ്യം ചെയ്യുന്നുണ്ട്. കഥയിലെ സാമ്യത ചൂണ്ടിക്കാട്ടിയാണ് പലരും എത്തിയത്. ഇതോടെ പൃഥ്വിരാജിന് നന്ദി പറയുകയാണ് ഒമര്‍. ”ബ്രോ ഡാഡി ഒരുക്കിയതില്‍ പൃഥ്വിരാജിനോട് നന്ദിയുണ്ട് ഇല്ലെങ്കില്‍ ഞാന്‍ മാത്രം ഒറ്റപ്പെട്ടു പോയേനെ” എന്നാണ് നാടോടിക്കാറ്റിലെ ദാസനും വിജയനും കഥാപാത്രങ്ങളുടെ ചിത്രം പങ്കുവച്ച് …

Read More

ആ ഷിയാസ് ഇതല്ല

മൂന്ന് മാസത്തിലേറെയായി തന്നെ നിരന്തരരം ഫോണില്‍ വിളിച്ചു ശല്യപ്പെടുത്തുന്ന യുവാവിനെ പൊലീസ് പിടികൂടിയ വിവരം നടന്‍ ടിനി ടോം പങ്കുവച്ചിരുന്നു. മാസങ്ങളായി തന്നെ വിളിച്ച് അസഭ്യം പറയുന്ന ഷിയാസ് എന്ന യുവാവിനെ സൈബര്‍ സെല്ലില്‍ പരാതി കൊടുത്തതോടെ 10 മിനുറ്റിനുള്ളില്‍ പിടികൂടി എന്നാണ് നടന്‍ പറഞ്ഞത്. ഷിയാസ് എന്നൊരാളാണ് തന്നെ ശല്യപ്പെടുത്തിയിരുന്നത് എന്ന് ടിനി ടോം പറഞ്ഞതോടെ കാര്യം കൃത്യമായി മനസിലാക്കാതെ നിരവധി പേര്‍ നടനും മോഡലുമായ ഷിയാസ് കരീമിനെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിക്കാനുള്ള ശ്രമം നടത്തിയിരുന്നു. അത് ശ്രദ്ധയിപ്പെട്ട ടിനി ടോം ഇപ്പോള്‍ …

Read More

ഫേക്ക് ഐഡി ഉണ്ട് ;ജൂഹി

ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധ നേടിയ താരമാണ് ജൂഹി രുസ്തഗി. ഉപ്പും മുളകും അവസാനിച്ചതിന് പിന്നാലെ എരിവും പുളിയും എന്ന പേരില്‍ അതേ കുടുംബം വീണ്ടും എത്തിയിരിക്കുകയാണ്. ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ ജൂഹി പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. വീട്ടില്‍ പട്ടിണി കിടക്കുകയും ദേഷ്യം പിടിച്ച് ബാഗും തൂക്കി ഇറങ്ങി പോവുക വരെ ചെയ്തിട്ടുണ്ടെന്ന് ജൂഹി പറയുന്നു. പക്ഷെ ഗേറ്റ് വരെ മാത്രമേ പോകൂ. അത് കഴിഞ്ഞ് മടങ്ങി വരും. രാത്രി വീടിന്റെ മതില്‍ ചാടി കടന്നിട്ടുണ്ടോ എന്ന് ചോദ്യത്തിന് അതെ എന്നായിരുന്നു മറുപടി. …

Read More

ചുംബന വിവാദം ;ശില്പ ഷെട്ടി കുറ്റവിമുക്ത

ഹോളിവുഡ് നടന്‍ പൊതു വേദിയില്‍ വച്ച് ചുംബിച്ച കേസില്‍ നടി ശില്‍പ്പ ഷെട്ടി കുറ്റവിമുക്തയായി പ്രഖ്യാപിച്ചു . മുംബൈ കോടതിയാണ് ഏറെ വിവാദമായ കേസിലെ ആരോപണങ്ങളൊന്നും നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി നടിയെ കഴിഞ്ഞ ദിവസം വെറുതെ വിട്ടത്. 2007ല്‍ ട്രക്ക് ഡ്രൈവര്‍മാര്‍ക്കിടയില്‍ എയിഡ്‌സ് ബോധവത്കരണം നടത്താനുള്ള പരിപാടിക്കിടെയാണ് അവകാരകയായ ശില്‍പ്പ ഷെട്ടിയെ അമേരിക്കന്‍ താരം റിച്ചാര്‍ഡ് ഗിരെ ചുംബിച്ചത്. ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് എതിരാണ് ശില്‍പ്പ നടനെ എതിര്‍ത്തില്ലെന്നും ചൂണ്ടിക്കാട്ടി ഉത്തരേന്ത്യയില്‍ ശിവസേനയും ബിജെപിയും വലിയ പ്രതിഷേധ പരമ്പര തന്നെ അന്ന് സംഘടിപ്പിച്ചിരുന്നു. ഇതോടെയാണ് ശില്‍പ്പയ്ക്കും …

Read More

നായകനായി ധ്യാൻ വീണ്ടും, ഫസ്റ്റ് ലുക്ക് പുറത്ത്

എസ്സാ എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ മുഹമ്മദ് കുട്ടി നിര്‍മ്മിച്ച് നവാഗതനായ അരുണ്‍ ശിവവിലാസം സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ‘പ്രൊഡക്ഷന്‍ നമ്പര്‍ വണ്‍’ എന്ന് താല്‍ക്കാലിക പേരിട്ട പോസ്റ്റര്‍ പുറത്തിറങ്ങി. ടൈറ്റില്‍ പോസ്റ്റര്‍ ഉടന്‍ പുറത്തിറങ്ങുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. യുവ നടന്മാരില്‍ മുന്‍നിരയിലുള്ള ധ്യാന്‍ ശ്രീനിവാസനാണ് ചിത്രത്തിലെ നായകന്‍. കൂടാതെ ഇന്ദ്രന്‍സ്, ഷാലു റഹീം എന്നിവരും കേന്ദ്ര കഥാപാത്രങ്ങളളാവുന്നു. ഓര്‍ഡിനറി, ശിക്കാരി ശംഭു, മധുര നാരങ്ങ, മൈ സാന്റ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി ക്യാമറ ചലിപ്പിച്ചിട്ടുള്ള ഫൈസല്‍ അലിയാണ് ഈ സിനിമക്ക് വേണ്ടി ദൃശ്യങ്ങള്‍ …

Read More

ലാലേട്ടന്റെ ധൈര്യം അസാധ്യം :ശ്രീകുമാർ

പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ എത്തിയ ബ്രോ ഡാഡി ചിത്രത്തെ പ്രശംസിച്ച് സംവിധായകന്‍ വി.ം ശ്രീകുമാര്‍. മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ, സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ, പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോ ഡാഡിയെ ഇഷ്ടപ്പെടാം. എന്നാല്‍ അക്കാരണങ്ങള്‍ക്കെല്ലാം മുകളില്‍ സിനിമ കണ്ട് താന്‍ സന്തോഷിച്ചു എന്നാണ് ശ്രീകുമാര്‍ പറയുന്നത്. വി.എ ശ്രീകുമാറിന്റെ കുറിപ്പ്: മകള്‍ ലക്ഷ്മി പാട്ടെഴുതിയ സിനിമ. സുഹൃത്ത് ശ്രീജിത്തിന്റെ തിരക്കഥ എന്നിങ്ങനെ പ്രിയപ്പെട്ട ലാലേട്ടന്‍, പൃഥി വരെയുള്ള അനേകം കാരണങ്ങളാല്‍ കണ്ണുമടച്ച് ബ്രോ ഡാഡിയെ എനിക്ക് ഇഷ്ടപ്പെടാം. അക്കാരണങ്ങള്‍ക്ക് …

Read More

ഞരമ്പ് കമന്റിട്ടവന്റെ വായടപ്പിച്ച് സുബി

സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് കുറിക്കു കൊള്ളുന്ന മറുപടി നല്‍കി സിനിമാ താരങ്ങള്‍ പ്രതികരിക്കാറുണ്ട്. തന്റെ ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് നടിയും അവതാരകയുമായ സുബി സുരേഷ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ”ഈ സ്ഥലം ഏതെന്നു പറയാമോ?” എന്ന ക്യാപ്ഷനോടെയാണ് യുഎസ്എ ട്രിപ്പിന്റെ ചിത്രം സുബി പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റിന് താഴെയാണ് അശ്ലീല കമന്റുമായി യുവാവ് എത്തിയത്. ”നിങ്ങള്‍ പൊത്തി പിടിച്ച ഈ സ്ഥലത്തെ കുറിച്ചാണോ ചോദിച്ചത്” എന്നാണ് യുവാവിന്റെ കമന്റ്. ”ഉമ്മയ്ക്ക് സുഖമല്ലേ?” എന്നാണ് യുവാവിനെ …

Read More

കുറ്റം ഡബ്ബിങ് ആർട്ടിസ്റ്റിനു : ശ്രീജ രവി

മലയാള സിനിമയില്‍ ഇപ്പോഴും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അത്ര പരിഗണന ലഭിക്കുന്നില്ലെന്ന് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ശ്രീജ രവി. 125ല്‍ ഏറെ നായികമാര്‍മാര്‍ക്ക് ശബ്ദം നല്‍കിയ ആര്‍ട്ടിസ്റ്റ് ആണ് ശ്രീജ. ചെറിയ കുട്ടികള്‍ക്ക് ശബ്ദം നല്‍കിയാണ് ഡബ്ബിംഗില്‍ ശ്രീജയുടെ തുടക്കം. പിന്നീട് നായികമാരിലേക്ക് പ്രമോഷന്‍ കിട്ടി. ഇംഗ്ലീഷ്, ബംഗാളി പരസ്യങ്ങള്‍ അടക്കം ഏഴ് ഭാഷകളിലായി രണ്ടായിരത്തിലേറെ സിനിമകള്‍ക്ക് ഡബ്ബ് ചെയ്തിട്ടുണ്ട്. അഞ്ച് സംസ്ഥാന അവാര്‍ഡുകളും ലഭിച്ചു. അതില്‍ നാലെണ്ണം മലയാളത്തിലും ഒന്ന് തമിഴിലും ആയിരുന്നു. ഇപ്പോഴും നമ്മുടെ ഇന്‍ഡസ്ട്രിയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുകള്‍ക്ക് വേണ്ട അംഗീകാരം കിട്ടുന്നില്ല. …

Read More

ജയസൂര്യയെ ഓർത്ത് ജിസ് ജോയ്

മലയാള സിനിമയില്‍ ഫീല്‍ഗുഡ് സിനിമകള്‍ ഒരുക്കി ശ്രദ്ധ നേടിയ സംവിധായകനാണ് ജിസ് ജോയ്. നടന്‍ ജയസൂര്യയുമായുള്ള സൗഹൃദത്തെ കുറിച്ച് സംവിധായകന്‍ നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. ആദ്യ കാലത്ത് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായിരുന്ന ഇരുവരും ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ ഡബ്ബിംഗ് ചെയ്തതിനെ കുറിച്ചാണ് സംവിധായകന്‍ പറഞ്ഞത്. ജയസൂര്യയുടെ ആദ്യ സിനിമയായ ഊമപ്പെണ്ണിന് ഉരിയാടപയ്യനില്‍ ഇരുപത്തിരണ്ട് കഥാപാത്രങ്ങള്‍ക്ക് വരെ ഇരുവരും ഡബ്ബ് ചെയ്തുവെന്നാണ് ജിസ് ജോയ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്. 97ല്‍ ആണ് ജയസൂര്യയും താനും പരിചയപ്പെടുന്നത്. ഒരു 98 ആയപ്പോഴേക്കും ജയസൂര്യ സിനിമയിലൊക്കെ ഡബ്ബ് ചെയ്യാന്‍ തുടങ്ങി. പിന്നെ …

Read More
error: Content is protected !!