പുറത്തിറങ്ങിയാൽ പൃഥ്വിരാജ് അകത്താകും

കൊറോണ വൈറസ് പടരുന്നത് തടയുന്നതിന്റെ ഭാഗമായി ജോര്‍ദാനില്‍ നിരോധനാജ്‌ഞ നടപ്പാക്കിയതോടെ പൃഥ്വിരാജ്‌ അടക്കമുള്ള സംഘം രാജ്യത്ത് കുടുങ്ങി. ആടുജീവിതം എന്ന ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ ഷൂട്ടിങ്ങിനായി സംവിധായകന്‍ ബ്ലെസി ഉൾപ്പെടെ 17 ഓളം ആളുകളാണ്‌ ജോര്‍ദ്ദാനിലെത്തിയത്‌. ശനിയാഴ്‌ച രാവിലെ മുതലാണ്‌ രാജ്യത്ത് കര്‍ഫ്യു നിലവില്‍വന്നത്‌. നാട്ടിലേക്ക്‌ മടങ്ങാന്‍ വിമാന സര്‍വീസും ഇല്ലാത്തതിനാല്‍ ഹോട്ടല്‍ മുറിയില്‍ കഴിയുകയാണ്‌ സംഘം.

Read More
error: Content is protected !!