നാട്ടിലേക്കെത്താൻ സഹായമാവശ്യപ്പെട്ട് ജോർദാനിൽ കുടുങ്ങിയ സിനിമാസംഘം

  കോവിഡ് പശ്ചാത്തലത്തിൽ സിനിമാ ചിത്രീകരണത്തിനായി പോയ നടൻ പൃഥ്വിരാജ് ഉൾപ്പെടുന്ന 58 അംഗ സിനിമാ സംഘം ജോര്‍ദാനില്‍ കുടുങ്ങി. നിലവിൽ വിമാനസർവീസുകൾ ലോകമെങ്ങും നിർത്തിവെച്ചതോടെ നാട്ടില്‍ മടങ്ങനാകാത്ത പ്രതിസന്ധിയിലാണ് സംഘം. അതേസമയം നാട്ടിലേക്കെത്താൻ ഫിലിം ചേംബറിനോട് സിനിമാസംഘത്തിലുൾപ്പെട്ട സംവിധായകന്‍ ബ്ലെസി സഹായമഭ്യര്‍ഥിച്ചിരിക്കുകയാണ്. ഇതേതുടര്‍ന്ന് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രി വി മുരളീധരനും കത്തയച്ചു. ജോര്‍ദാനില്‍ വാദി റം മരുഭൂയിലായിരുന്നു പൃഥ്വിരാജ് നായകനാകുന്ന ‘ആടുജീവിതം’ എന്ന സിനിമയുടെ ചിത്രീകരണം നിശ്ചയിച്ചിരുന്നത്. എന്നാൽ ജോര്‍ദാനില്‍ കോവിഡ് 19 ബാധയുണ്ടായതോടെ സിനിമയുടെ ചിത്രീകരണവും നിർത്തിവെക്കേണ്ടിവന്നു. തുടർന്ന് ലോക്ക് …

Read More

ആട് ജീവിതം ടീം ജോർദാനിൽ കുടുങ്ങി; മുഖ്യമന്ത്രി ഇടപെട്ടു

  തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് സംവിധായകന്‍ ബ്ലെസിയും നടന്‍ പൃഥ്വിരാജും ഉള്‍പ്പെട്ട സംഘം ജോര്‍ദാനില്‍ കുടുങ്ങിയ സംഭവത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. ജോര്‍ദാനിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെയാണ് സംഘം അവിടെ കുടുങ്ങി പോയത്. ഈ വിഷയം അവിടത്തെ എംബസിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ നോര്‍ക്ക പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ അടിയന്തര നിര്‍ദേശം നല്‍കിയിട്ടുണ്ട്. എംബസി സിനിമാ സംഘവുമായി ബന്ധപ്പെടുകയും നിലവിലെ സ്ഥിതിവിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തിട്ടുണ്ട്. സിനിമാ ചിത്രീകരണം പുനരാരംഭിക്കാനും സാധിച്ചിട്ടുള്ളതായാണ് അവിടുന്ന് ലഭിച്ച വിവരം. ചിത്രീകരണ സംഘവുമായി നിരന്തരം ബന്ധപ്പെടാമെന്നും …

Read More

ആടുജീവിതം സംഘം പ്രതിസന്ധി തീർന്നു ; ജോർദാനിൽ ചിത്രീകരണാനുമതി

  ജോർദാനിലെ മരുഭൂമിയിൽ ആടുജീവിതം ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടെ ഉടലെടുത്ത കോവിഡ് പ്രതിസന്ധിയിൽ വലഞ്ഞ പൃഥ്വിരാജ് ഉൾപ്പെടുന്ന സംഘത്തിന് ഒടുവിൽ ചിത്രീകരണം തുടരാൻ അനുമതി. 58 പേരടങ്ങുന്ന സംഘത്തിന് കേവലം 10 ദിവസത്തേക്കുള്ള ഭക്ഷണം മാത്രം ശേഷിക്കുന്ന അവസ്ഥ ചൂണ്ടിക്കാട്ടി സംവിധായകൻ ബ്ലെസി ആന്റോ ആന്റണി എം.പി.ക്ക് അയച്ച മെയ്‌ലിനെ തുടർന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിലാണ് അനുമതി ലഭിച്ചത്. സർക്കാർ അനുമതിയോടെയാണ് ഷൂട്ടിംഗ് ആരംഭിച്ചതെങ്കിലും വാദിറാം മരുഭൂമിയിൽ 58 പേരുടെ സംഘം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് ഒറ്റപ്പെടുകയായിരുന്നു. ഏറിയാൽ പത്ത് ദിവസത്തേക്കുള്ള ഭക്ഷണം മാത്രമേ കൈവശമുള്ളൂ. …

Read More

ആരാധകരോട് സുരക്ഷാ മുന്നറിയിപ്പ് നൽകി പൃഥ്വിരാജ്

  കൊറോണ പടര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ സുരക്ഷിതരായിട്ട് ഇരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടന്‍ പൃഥ്വിരാജിന്റെ ഫേസ്ബുക്കിൽ കുറിച്ചു. ഇത് ദുഷ്‌കരമായ സമയമാണ്. കൂട്ടായി ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യേണ്ട സമയമെന്നും പൃഥിയുടെ കുറിപ്പില്‍ പറയുന്നു.ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി ബ്ലെസ്സിയും അണിയറപ്രവർത്തകരും പൃഥ്വിരാജും ജോർദാനിൽ ആണ്. കൊറോണ വൈറസ് സംശയത്തെത്തുടർന്ന് ആടുജീവിതത്തിൽ അഭിനയിക്കുന്ന ഒമാനി താരം ഡോ. താലിബ് അൽ ബലൂഷി ജോർദാനിലെ ഹോട്ടലിൽ ക്വാറന്റൈനിൽ കഴിയുന്നുവെന്ന് വാർത്ത പുറത്തുവന്നതിനെത്തുടർന്ന് പൃഥ്വിയും കൂട്ടരും സുരക്ഷിതരല്ലേയെന്ന ആശങ്ക നിരവധി ആരാധകർ പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഇത്തരമൊരു പോസ്റ്റ് പൃഥ്വി …

Read More
error: Content is protected !!