വീണ് കിട്ടിയ അവധി ആഘോഷമാക്കി താരങ്ങൾ…!

കൊറോണയ്ക്കെതിരെയുള്ള മുൻകരുതലെന്ന നിലയ്ക്ക് ഷൂട്ടിങ്ങും മറ്റ് പ്രവർത്തനങ്ങളും മാറ്റിവച്ചിരിക്കുകയാണ്. ഈ ഒരു സാഹചര്യത്തിൽ സിനിമാ തിരക്കിൽ നിന്നും മോചനം ലഭിച്ച സിനിമാ താരങ്ങൾ തങ്ങളുടെ അവധിക്കാലം ആഘോഷമാക്കി മാറ്റുകയാണ്. ബോറടി മാറ്റാനായി നൃത്തത്തെയും ഫിറ്റ്നനസിനേയും ഡബ്സ്മാഷിനെയും ഭക്തിയെയും എല്ലാം കൂട്ടുപിടിച്ചിരിക്കുകയാണ് താരങ്ങൾ. ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലുമായി അവധിക്കാലം ആഘോഷമാക്കിയ നീരജ് മാധവ്, കനിഹ, അഹാന കൃഷ്ണ, നവ്യ നായർ, ആസിഫ് അലി, ശരണ്യ മോഹൻ, അബു സലിം തുടങ്ങിയ താര നിരകൾ

Read More

താര സുന്ദരിയുടെ അപരയെ കണ്ടെത്തി ആരാധകർ

മൂന്ന് പതിറ്റാണ്ടായി മായാത്ത മങ്ങാത്ത സൗന്ദര്യത്തിനു ഉടമയാണ് ഐശ്വര്യ റായ് ബച്ചന്‍. നാല്‍പതുകളിലും അതീവ സുന്ദരിയാണ് താരം. മുന്‍ ലോകസുന്ദരിയുടെ ഓരോ ചിത്രത്തിനും സാമൂഹിക മാധ്യമങ്ങളില്‍ ഇന്നും വലിയ സ്വീകരണമാണ് കിട്ടുന്നത്. ഇപ്പോളിതാ ഐശ്വര്യ റായിയുടെ അപരയെ സോഷ്യല്‍ ലോകം കണ്ടെത്തി ഇരിക്കുകയാണ്. മറാഠി നടിയും ടിക് ടോക് താരവുമായ മാനസി നായിക് ആണ് അത്. ഐശ്വര്യ റായിയും ആയുള്ള സാദൃശ്യത്തെ തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ വലിയ ചർച്ചാവിഷയമായിരിക്കുകയാണ്.   നാല് ദശലക്ഷം പേര്‍ ടിക് ടോക്കില്‍ പിന്തുടരുന്ന നടിയാണ് മാനസി. ഇവരുടെ ഇന്‍സ്റ്റഗ്രാം …

Read More

സെല്‍ഫിയെടുക്കാന്‍ ക്യു, വിവാഹ ചടങ്ങിൽ തിളങ്ങി ഹണി

മലയാള സിനിമയില്‍ അറിയപ്പെടുന്ന യുവതാരമാണ് ഹണി റോസ്. ഗ്ലാമര്‍ വേഷങ്ങള്‍ പോലും വളരെ ബോള്‍ഡായി കൈകാര്യം ചെയ്യുന്ന നടി കൂടിയാണ് ഹണി. ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച് മോഹന്‍ലാല്‍ നായകനായ ബിഗ്ബ്രദര്‍ വരെ ഏത്തിനില്‍ക്കുകയാണ് താരത്തിന്റെ കരിയര്‍. ഇപ്പോൾ താരത്തിനൊപ്പം ഒരു സെല്‍ഫിയെടുക്കാന്‍ ക്യു നിന്ന ആരാധകരുടെ കാര്യമാണ് വാർത്തയായിരിക്കുന്നത്. നടന്‍ ബാലു വര്‍ഗീസിന്റെ വിവാഹ സത്ക്കാരത്തിന് പങ്കെടുക്കാന്‍ എത്തിയപ്പോഴായിരുന്നു സംഭവം. ഹണിയ്ക്കൊപ്പം ചിത്രമെടുക്കാന്‍ ആരാധകരുടെ മത്സരമായിരുന്നു കൊച്ചി വല്ലാര്‍പാടം ആല്‍ഫാ ഹൊറൈസണില്‍ സംഘടിപ്പിച്ച ചടങ്ങില്‍. സാധാരണ വലിയ സൂപ്പര്‍സ്റ്റാറുകളെ പൊതിഞ്ഞാണ് ആരാധകര്‍ …

Read More

മരത്തിന്റെ മുകളിൽ സണ്ണി ലിയോണി !!!

ഏറെ ആരാധകരുള്ള താരമാണ് സണ്ണി ലിയോണി. സമൂഹമാധ്യമങ്ങളിൽ താരം പങ്കുവയ്ക്കുന്ന വീഡിയോകളും ചിത്രങ്ങളും പലപ്പോഴും വൈറൽ ആകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുകയാണ്. എന്താണ് ചെയ്യാൻ പോകുന്നതെന്ന് ചോദിക്കുന്ന സുഹൃത്തിനോട് മരം കേറാൻ പോവുകയാണെന്ന് സണ്ണി മറുപടി നൽകി. പിന്നെ ഒട്ടും താമസിച്ചില്ല. ഒരു കൊച്ചു കുട്ടിയുടെ വേഗതയോടെ സണ്ണി മരത്തിന്റെ ചില്ലകൾ ഒന്നൊന്നായി കയറി. ഒടുവിൽ പറ്റിയ ഒരു സ്ഥലം കണ്ടെത്തി ചാരികിടന്നു വിശ്രമിക്കുന്നതും വീ‍ഡിയോയിൽ കാണാം. മരംകയറ്റ വീഡിയോ സണ്ണി തന്നെയാണ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തത്.

Read More

വാറ്റുചാരായക്കാരി എന്നാണ് ആളുകള്‍ തന്നെ വിളിക്കുന്നതെന്ന് സീരിയൽ താരം സരിത ബാലകൃഷ്ണന്‍

നിരവധി സീരിയലുകളിലൂടെയും സിനിമകളിലെ ചെറിയ വേഷങ്ങളിലൂടെയും അറിയപ്പെടുന്ന താരമാണ് സരിത ബാലകൃഷ്ണന്‍. സ്ത്രീജന്മം എന്ന സീരിയലിലെ വാറ്റുചാരായക്കാരി സുജ എന്ന കഥാപാത്രത്തിലൂടെയാണ് സരിതയെ മലയാളികള്‍ ശ്രദ്ധിക്കാൻ തുടങ്ങിയത്. ഇപ്പോഴും പുറത്തു ഇറങ്ങുമ്പോഴെല്ലാം വാറ്റുചാരായക്കാരി പോകുന്നുവെന്നാണ് ആളുകള്‍ പറയുന്നതെന്ന് സരിത പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു സരിത തന്റെ അഭിനയജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞത്. നൃത്തം ഇഷ്ടപ്പെടുന്ന താരം പലപ്പോഴും വേദികളിൽ പ്രത്യക്ഷപ്പെടാറുണ്ട്. 50 ഓളം സീരിയലുകളില്‍ അഭിനയിച്ച സരിത നെഗറ്റീവ്, കോമഡി ഉള്‍പ്പടെയുള്ള വേഷങ്ങളില്‍ തിളങ്ങി. പ്രശസ്തതാരം തെസ്നിഖാന്‍ വഴിയാണ് ചാരുലതയെന്ന ആദ്യത്തെ …

Read More
error: Content is protected !!