കോവിഡ് പ്രതിരോധം; മുംബൈ പോലീസിനെ പ്രശംസിച്ച് അജയ് ദേവ്ഗൺ

  കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പോരിടുന്ന മുംബൈ പോലീസിനെ പ്രശംസിച്ച് ബോളിവുഡ് താരം അജയ് ദേവ്ഗൺ . ട്വിറ്ററിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ”എല്ലാവരും വീട്ടിൽ ഇരിക്കുമ്പോൾ നമ്മുടെ സുരക്ഷക്കായി അവർ പോരാടുകയാണെ”ന്നാണ് അജയ് ദേവ്ഗൺ ട്വിറ്ററിൽ കുറിച്ചത്. അടുത്തിടെ മുംബൈ പോലീസ് പങ്കുവച്ച ഒരു വീഡിയോക്ക് മറുപടിയായിട്ടാണ് അജയ് ദേവ്ഗൺ പ്രശംസ അറിയിച്ചത്. വീഡിയോയിൽ, പോലീസ് ഉദ്യോഗസ്ഥരോട് 21 ദിവസത്തേക്ക് വീടുകൾക്കുള്ളിൽ താമസിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്തുചെയ്യുമായിരുന്നുവെന്ന് ചോദിക്കുന്നുണ്ട്, അവരിൽ ഭൂരിഭാഗവും കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുമെന്നും സിനിമകൾ കാണുമെന്നും പുസ്തകങ്ങൾ വായിക്കുമെന്നും പറഞ്ഞത്.

Read More

ഞെട്ടിക്കാനൊരുങ്ങി രാജമൗലി വീണ്ടും; ആർ ആർ ആർ 2021 ജനുവരി 8 ന് എത്തും

തെന്നിന്ത്യയുടെ ഇതിഹസ സംവിധായകൻ എസ്. എസ്. രാജമൗലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആർ‌ആർ‌ആർ’. എൻ. ടി. രാമ റാവു ജൂനിയർ, രാം ചരൺ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ എന്നിങ്ങനെ വമ്പൻ താരനിരയാണ് ചിത്രത്തിൽ എത്തുന്നത്. ബ്രഹ്മാണ്ഡ ചിത്രമായ ബാഹുബലിക്ക് ശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണിത്. ചിത്രം 2021 ജനുവരി 8ന് പ്രദർശനത്തിന് എത്തും

Read More

അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രവുമായി രാജമൗലി

ബാഹുബലി 2ന് ശേഷം എസ് എസ് രാജമൗലിയുടെ റിലീസിങ്ങിനൊരുങ്ങുന്ന അടുത്ത ബിഗ് ബഡ്ജറ്റ് ചിത്രമാണ് ‘ആര്‍ആര്‍ആര്‍’. ജൂനിയര്‍ എന്‍ടിആറും രാംചരണ്‍ തേജയും നായകന്മാരാകുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടാണ് ചിത്രത്തില്‍ നായിക. അജയ് ദേവ്ഗൺ വില്ലന്‍ വേഷത്തില്‍ എത്തുന്നു എന്നൊരു പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. 400 കോടി രൂപ ബഡ്ജറ്റിലാണ് ‘ആര്‍ആര്‍ആര്‍’ അണിയറയില്‍ ഒരുങ്ങുന്നത്. വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അടുത്ത വര്‍ഷം ജനുവരി ഏട്ടിനാണ് ചിത്രം വേൾഡ് വൈഡ് റിലീസിങ്ങിനൊരുങ്ങുന്നത്. …

Read More
error: Content is protected !!