തലൈവിയുടെ ‘ന്യൂ ലുക്ക്’, നൃത്ത വേഷമണിഞ്ഞ ജയലളിതയായി കങ്കണ

ജയലളിതയുടെ ജീവിത കഥ പറയുന്ന ചിത്രമാണ് തലൈവി. അതിൽ നായികയാകുന്ന കങ്കണയുടെ ‘ന്യൂ ലുക്ക്’ ചിത്രം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ് . നര്‍ത്തകിയുടെ വേഷത്തിലാണ് പോസ്റ്ററില്‍ കങ്കണ പ്രത്യക്ഷപ്പെടുന്നത്. പച്ച ബ്ലൗസും ചുവപ്പ് സാരിയും സ്വര്‍ണ്ണാഭരണങ്ങളുമായി കങ്കണ ചുവടുവയ്ക്കുന്നതിന്‍റെ ചിത്രമാണ് ഇത്. എ എല്‍ വിജയ് ആണ് തലൈവി സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യന്‍ നടിയില്‍ നിന്ന് ശക്തയായ രാഷ്ട്രീയ പ്രവര്‍ത്തകയിലേക്കുള്ള ജയലളിതയുടെ കടന്നുവരവാണ്‌ സിനിമ. നവംബര്‍ 2019 ല്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടിരുന്നു. അതേസമയം കങ്കണയുടെ രാഷ്ട്രീയക്കാരിയായ ജയലളിതയിലേക്കുള്ള രൂപമാറ്റം വ്യക്തമാക്കുന്ന ആ പോസ്റ്റര്‍ …

Read More
error: Content is protected !!