അവാർഡിനൊപ്പം ഒരു മുത്തം ; വിജയ് സേതുപതിയില്‍ നിന്ന് ഉമ്മ ചോദിച്ച് വാങ്ങി ധ്രുവ് വിക്രം

തമിഴ് ചാനല്‍ പരിപാടിയില്‍ മികച്ച പുതുമുഖ നടനുള്ള അവാര്‍ഡ് വാങ്ങാന്‍ എത്തിയതായിരുന്നു വിക്രമിന്‍റെ മകനും നടനുമായ ധ്രുവ് വിക്രം. തമിഴ് നടൻ വിജയ് സേതുപതിയായിരുന്നു അവാര്‍ഡ് നൽകിയത്. താന്‍ സേതുപതിയുടെ ആരാധകനാണെന്ന് പലതവണ പറഞ്ഞിട്ടുള്ള ധ്രുവ് അദ്ദേഹത്തില്‍ നിന്ന് അവാര്‍ഡ് വാങ്ങുന്നതിലെ സന്തോഷം അറിയിച്ചു. സേതുപതിക്കൊപ്പം നില്‍ക്കുമ്പോള്‍ കൈകള്‍ വിറയ്ക്കുന്നുണ്ടെന്നും ധ്രുവ് പറഞ്ഞു. അതേസമയം വിക്രമിനെപ്പോലൊരു വലിയ നടന്‍റെ മകനായി സിനിമയിലെത്തി, പ്രതീക്ഷയുടെ അമിതഭാരത്തില്‍ തന്‍റെ ഇടം കണ്ടെത്തുന്നത് എളുപ്പമല്ലെന്ന് ധ്രുവിനെ അഭിനന്ദിച്ച് സേതുപതി പറഞ്ഞു. ഇതിനിടെ ധ്രുവിന് ഒരു ഉമ്മ നല്‍കുമോ എന്ന് …

Read More

‘അവാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ എന്റെ കിളിപോയി’,സന്തോഷം പങ്കുവെച്ച് നടി ഗ്രേസ് ആന്റണി

കുമ്പളങ്ങി നൈറ്റ്‌സിലെ സിമി മോള്‍ ആയി വന്ന് പ്രേക്ഷക മനസ്സുകൾ കീഴടക്കിയിരിക്കുകയാണ് നടി ഗ്രേസ് ആന്റണി. ഒരു ഡാന്‍സ് വീഡിയോയുമായി എത്തി ഗ്രേസ് എല്ലാവരെയും ഞെട്ടിച്ചിരുന്നു. ഇപ്പോൾ തനിക്ക് ലഭിച്ച ആദ്യ പുരസ്‌കാരത്തെ കുറിച്ച് ഫേസ്ബുക്കിലൂടെ അറിയിക്കുകയും പ്രേക്ഷകരോട് നന്ദി പറയുകയുമാണ് നടി. ‘ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഒരു ദിവസം ആയിരുന്നു ഇന്നലെ. എനിക്ക് ആദ്യമായി കിട്ടിയ അംഗീകാരം ‘മികച്ച സ്വഭാവനടി’. അവാര്‍ഡ് കയ്യില്‍ കിട്ടിയപ്പോള്‍ സത്യത്തില്‍ എന്റെ കിളിപോയി, പിന്നെ ഞാന്‍ എന്താണ് പറഞ്ഞത് എന്ന് എനിക്ക് ഓര്‍മയില്ല. ജീവിതത്തില്‍ വളരെ …

Read More
error: Content is protected !!