അയ്യപ്പനും കോശിയും ആകാൻ റെഡിയായി ബാലയ്യയും റാണ ദഗുബാട്ടിയും

സൂപ്പർ ഹിറ്റ് മലയാളചിത്രം അയ്യപ്പനും കോശിയും തെലുങ്കിലേക്ക് റീമേക്ക് ചെയ്യുന്നു. ബിജുമേനോൻ അവതരിപ്പിച്ച അയ്യപ്പൻ നായരുടെ വേഷത്തിൽ നന്ദമുറി ബാലകൃഷ്ണയും പൃഥ്വിരാജിന്റെ കോശിയുടെ കഥാപാത്രമായി റാണ ദഗുബാട്ടിയും എത്തുമെന്നാണ് സൂചന. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റർടൈൻമെന്റ്സാണ് ചിത്രത്തിന്റെ അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ കാര്യത്തിൽ കൂടി തീരുമാനമായാൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ തമിഴ് റീമേക്കും ഒരുങ്ങുന്നുണ്ട്.

Read More

‘അയ്യപ്പനും കോശിയും’ ഇനി തമിഴിൽ…. ശശികുമാറും ശരത് കുമാറും നായകന്മാരായി എത്തുന്നു…!

പൃഥ്വിരാജും ബിജു മേനോനും കൂട്ടുകെട്ടിൽ ഒരുങ്ങിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ‘അയ്യപ്പനും കോശിയും’. ഈ ചിത്രത്തെ തമിഴിലേക്ക് റീമേക്ക് ചെയ്യാനൊരുങ്ങുമ്പോള്‍ നായകന്‍മാരായി ശശി കുമാറും ശരത്കുമാറും എത്തുന്നു എന്നാണ് വാർത്ത. ശശികുമാര്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രമായും ശരത് കുമാര്‍ ബിജു മേനോന്റെ കഥാപാത്രമായിട്ടുമാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ട്.

Read More

പൃഥ്വിരാജ് താടി വളർത്തുന്നതിനു പിന്നിലെ സസ്പെൻസ് പൊളിച്ച് രഞ്ജിത്ത്

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട തരജോഡികളാണ് ബിജു മേനോനും പൃഥ്വിരാജും. അനാർക്കലിയ്ക്ക് ശേഷം ബിജു മേനോൻ- പൃഥ്വിരാജ് കൂട്ട്ക്കെട്ടിൽ പിറക്കുന്ന ചിത്രമാണ് അയ്യപ്പനും കോശിയും. പ്രേക്ഷർ ഏറെ ആകാക്ഷയാടെ ചിത്രത്തിനായി കാത്തിരിക്കുന്നത്. ഫെബ്രുവരി 7 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. നായകനോ വില്ലനോ ഇല്ലാത്ത സിനിമയാണ് അയ്യപ്പനും കോശിയുമെന്ന് കഴിഞ്ഞ ദിവസം കൊച്ചി ക്രൗൺ പ്ലാസയിൽ നടന്ന പ്രസ്മീറ്റിൽ പൃഥ്വിരാജ് പറഞ്ഞു. സംവിധായകൻ രഞ്ജിത്തും പൃഥ്വിരാജും ബിജുമോനോനും പത്രസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. അയ്യപ്പനും കോശിയുമായി പൃഥ്വിയും ബിജു മോനോനും എത്തുമ്പോൾ അച്ഛൻ വേഷത്തിലാണ് രഞ്ജിത്ത് സിനിമയുടെ ഭാഗമാകുന്നത്. …

Read More

സ്വന്തം പാട്ടാണ് ! ‘അയ്യപ്പനും കോശിയും’ ചിത്രത്തിലെ ഗാനത്തെക്കുറിച്ച് നഞ്ചമ്മ

പൃഥ്വിരാജ് സുകുമാരനും ബിജു മേനോനും ഒന്നിച്ചഭിനയിക്കുന്ന പുതിയ ചിത്രമാണ് അയ്യപ്പനും കോശിയും. സച്ചിയാണ് ചിത്രത്തിന്റെ സംവിധായകൻ. സിനിമയിലെ ഒരു ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. നഞ്ചമ്മ പാടിയ ‘കലക്കാത്ത’ എന്ന ടൈറ്റില്‍ സോംഗാണ് സംഗീതാസ്വാദാകരുടെ മനസില്‍ ഇടംപിടിച്ചത്. പാടത്തും പറമ്പിലുമൊക്ക സ്ഥിരം പാടിനടക്കുന്ന ഒരു പാട്ടാണ് നഞ്ചമ്മ ചിത്രത്തിന് വേണ്ടി പാടിയിരിക്കുന്നത്. ഇപ്പോൾ ഒറ്റ പാട്ടുകൊണ്ട് മലയാളികളുടെ മനസില്‍ ഇടംപിടിച്ചിരിക്കുകയാണ് നഞ്ചമ്മ. ഗാനത്തിന്റെ വരികള്‍ നഞ്ചമ്മയുടെത് തന്നെയാണ്. അയ്യപ്പനും കോശിയിലെ പാട്ടിന് ലഭിച്ച സ്വീകരണത്തിലുളള സന്തോഷം വണ്‍ ഇന്ത്യയോട് നഞ്ചമ്മ പങ്കുവെച്ചിരുന്നു. പാട്ട് …

Read More

‘അയ്യപ്പനും കോശിയും’ റിലീസിനൊരുങ്ങുന്നു

പൃഥ്വിരാജും ബിജു മേനോനും ഒന്നിച്ച് അഭിനയിച്ച അയ്യപ്പനും കോശിയും റിലീസിങ്ങിനൊരുങ്ങുകയാണ്. സച്ചി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരിയിലാണ് തിയ്യേറ്ററുകളിലെത്തുന്നത്. സിനിമ അതിന്റെ അവസാന ഘട്ട പുരോഗമനത്തിലാണ്. ഈ സിനിമയിലെ പുതിയ ഗാനം ഇപ്പോൾ തരംഗമായിരിക്കുകയാണ്. ജേക്ക്‌സ് ബിജോയുടെ സംഗീതത്തില്‍ നഞ്ചമ്മയാണ് ഈ പാട്ട് പാടിയിരിക്കുന്നത്. ഗാനത്തിന്റെ വരികളും നഞ്ചമ്മയുടേതാണ്. അട്ടപ്പാടിയുടെ പശ്ചാത്തലത്തിലാണ് സംവിധായകന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫെബ്രുവരി ഏഴിനാണ് അയ്യപ്പനും കോശിയും റിലീസ് ചെയ്യുന്നത്. അനാര്‍ക്കലിക്ക് ശേഷം പൃഥ്വിരാജും ബിജു മേനോനും സച്ചിയും വീണ്ടും ഒന്നിച്ച ചിത്രം കൂടിയാണിത്. സബ് ഇന്‍സ്‌പെക്ടറായ അയ്യപ്പന്‍ നായരും …

Read More
error: Content is protected !!