കാർ ഓടിക്കുന്നതിനിടെ സെൽഫി എടുത്ത നടിക്ക് പണി കൊടുത്ത് സോഷ്യൽ മീഡിയ
കാർ ഓടിക്കുമ്പോൾ സെൽഫി വീഡിയോ എടുത്ത നടിക്ക് സോഷ്യല്‍ മീഡിയുടെ മുട്ടൻ പണി. തെന്നിന്ത്യന്‍താരം സഞ്ജന ഗൽറാണിയാണ് ട്രാഫിക് നിയമലംഘനം നടത്തിയത്. ബെംഗളൂരു നഗരത്തില്‍ വച്ച് സ്പോർട്സ് കാർ ഓടിക്കുന്നതിനിടെയാണ് നടി സെൽഫി വീഡിയോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്തത്. റൂഫ് തുറന്ന നിലയിലുള്ള കാറിൽ സഞ്ജനയ്ക്കൊപ്പം മറ്റൊരാൾ കൂടി ഉണ്ടായിരുന്നു. ജനുവരി രണ്ടാം വാരമായിരുന്നു സംഭവം. നടിയുടെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ നടിക്കെതിരെ നടപടിയുമായി പൊലീസ് രംഗത്തെത്തുകയായിരുന്നു. തിരക്കേറിയ ബെംഗളൂരു നഗരത്തിലൂടെ അപകടകരമായി വണ്ടിയോടിച്ചതിനാണ് നടിക്കെതിരെ ബെംഗളൂരു പൊലീസ് കേസെടുത്തത്. …
Read More