കൊറോണ വൈറസ് ബാധ ലോകം മുഴുവനും വലിയ ഭീതിയിലാണ്. നിരവധിപേരാണ് കൊറോണ വൈറസ് ബാധിച്ച് മരിക്കുന്നത്. ഇന്ത്യയിലും കോവിഡ് 19 എത്തിയതോടെ വലിയ മുന്‍കരുതലുകള്‍ ആണ് എടുത്തിയിക്കുന്നത്. കേരളത്തിന്റെ നടപടികളെ പ്രശംസിച്ച് നിരവധിപേരാണ് രംഗത്ത് വന്നിരിക്കുന്നത്. നടന് മോഹന്‍ലാലും കേരളത്തിന്റെ ആരോഗ്യവകുപ്പിന് പ്രശംസയുമായി വന്നിരിക്കുകയാണ്. കേരളം സ്വീകരിച്ച മാര്‍ഗമാണ് മറ്റ് സംസ്ഥാങ്ങളും ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത് . കേരളം മികച്ച മാതൃകയാണ് കാണിക്കുന്നതെന്നും, നല്ലരീതിയില്‍ ആണ് കേരളത്തിന്റെ ആരോഗ്യവകുപ്പ് പ്രവര്ത്തിക്കുനന്നതെന്നും മോഹൻലാൽ പറഞ്ഞു . വ്യാജ പ്രചാരണങ്ങള്‍ ആരോഗ്യവകുപ്പ് നന്നായി കൈകാര്യം ചെയ്യുന്നെന്നും മോഹൻലാൽ പറയുന്നു.
Read More